X

ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍: കാലാവധി നീട്ടി

ന്യൂഡല്‍ഹി: ക്ഷേമ പദ്ധതികള്‍ക്ക് ആനുകൂല്യം ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള കാലാവധി നീട്ടി. അവസാന തിയതി 2018 മാര്‍ച്ച് 31 വരെയായാണ് ദീര്‍ഘിപ്പിച്ചത്. കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചതാണ് ഇക്കാര്യം. നിലവില്‍ ആധാര്‍ കാര്‍ഡ് സ്വന്തമായി ഇല്ലാത്തവര്‍ക്കാണ് ഈ ഇളവ്. ആധാറില്‍ പേരു ചേര്‍ക്കുന്നതു വരെ മറ്റു തിരിച്ചറിയല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കും.
ആധാര്‍ ഉള്ളവര്‍ സിം കാര്‍ഡ്, പാന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവയുമായി ബന്ധിപ്പിച്ചിരിക്കണമെന്നും കേന്ദ്രം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. നേരത്തെ ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്ന അവസാന തിയതി സെപ്തംബര്‍ 30 ല്‍ നിന്ന് ഡിസംബര്‍ 31 ആയി നീട്ടിയിരുന്നു.

chandrika: