Connect with us

News

‘ഇമാം അലിയെപ്പോലെ റമദാന്‍ മാസത്തില്‍ രക്തസാക്ഷിത്വത്തം; ഖാംനഈയുടെ മടക്കം ഞങ്ങളെ തളര്‍ത്തില്ല’

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതായി ഇറാന്‍ സുപ്രീം നാഷണല്‍ കൗണ്‍സില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

Published

on

തെഹ്റാന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതായി ഇറാന്‍ സുപ്രീം നാഷണല്‍ കൗണ്‍സില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. വിശുദ്ധ റമദാന്‍ മാസത്തില്‍ രക്തസാക്ഷിത്വത്തിന്റെ മധുരം നുകര്‍ന്ന് ഖാംനഈ സ്വര്‍ഗത്തിലേക്ക് യാത്രയായെന്നാണ് കൗണ്‍സില്‍ അറിയിച്ചത്. ഇമാം അലിയെപ്പോലെ ഒരു റമദാന്‍ മാസത്തിലാണ് ഖാംനഈയും മരണപ്പെട്ടതെന്ന് ഇറാന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

‘ഇസ്ലാമിക സമുദായത്തിന്റെ നേതാവും വഴികാട്ടിയുമായ ആയത്തുല്ല അലി ഖാംനഈ വിശുദ്ധ റമദാന്‍ മാസത്തില്‍ രക്തസാക്ഷിത്വത്തിന്റെ മധുരം നുകര്‍ന്ന് അദ്ദേഹത്തിന്റെ ചിരകാലാഭിലാഷമായ സ്വര്‍ഗത്തിലേക്ക് യാത്രയായിരിക്കുന്നു. ഇമാം അലിയെപ്പോലെ ഒരു റമദാന്‍ മാസത്തിലാണ് അലി ഖാംനഈ രക്തസാക്ഷിത്വം വഹിച്ചത്.
ഇറാന്‍ ജനതയും ഇസ്ലാമിക സമൂഹവും ലോകമെമ്പാടുമുള്ള സ്വാതന്ത്ര്യദാഹികളും ക്രിമിനല്‍ അമേരിക്കയുടെയും ദുഷ്ടരായ സയണിസ്റ്റുകളുടെയും ക്രൂരമായ ആക്രമണങ്ങളില്‍ ഇന്ന് ദുഃഖിതരാണ്. എന്നാല്‍ രക്തദാഹികളായ ശത്രുക്കള്‍ ഒന്നറിയുക, ലോകത്തിലെ കരുത്തുള്ള ഹൃദയങ്ങള്‍ തങ്ങളുടെ പാത കണ്ടെത്തിക്കഴിഞ്ഞു. ഈ രക്തസാക്ഷിത്വം നമ്മുടെ രാഷ്ട്രത്തിനും ഇസ്ലാമിക സമൂഹങ്ങള്‍ക്കും വലിയ നഷ്ടങ്ങള്‍ ഉണ്ടാക്കിയേക്കാമെങ്കിലും, അത് അവരെ കൂടുതല്‍ കരുത്തരും ദൃഢനിശ്ചയമുള്ളവരുമാക്കി മാറ്റും.

അതേസമയം ഖാംനഈയുടെ കൊലപാതകത്തിന് കടുത്ത പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് (IRGC) മുന്നറിയിപ്പ് നല്‍കി. കൊലയാളികളെ ഒരു കാരണവശാലും വെറുതെ വിടില്ലെന്നും അവര്‍ വ്യക്തമാക്കി.

നേതാവിന്റെ വിയോഗത്തെത്തുടര്‍ന്ന് ഇറാനില്‍ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തേക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചു. ഖാംനഈക്കൊപ്പം അദ്ദേഹത്തിന്റെ മകളും മരുമകനും കൊച്ചുമകനും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

 

News

ഒരേ ദിവസം കാമുകന്റെയും അപരിചിതന്റെയും പീഡനം; യുവതിയെ കെട്ടിടത്തിൽ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തി

മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് 23-ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു

Published

on

By

ഭുവനേശ്വർ: വിവാഹവാഗ്ദാനം നൽകി വീട്ടിൽ നിന്ന് വിളിച്ചിറക്കിയ കാമുകനും പിന്നീട് സഹായം വാഗ്ദാനം ചെയ്ത് എത്തിയ വഴിയാത്രക്കാരനും ഒരേ ദിവസം പീഡിപ്പിച്ച 23 വയസ്സുകാരിയെ നാലുനില കെട്ടിടത്തിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തി. ഒഡീഷയിലെ ജഗത്സിംഗ്‌പൂർ ജില്ലയിൽ ആണ് സംഭവം .

ഇതുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോകൽ, പീഡനം, കൊലപാതകം എന്നീ കുറ്റങ്ങൾക്ക് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

പൊലീസ് വിശദീകരണം ഇങ്ങനെ, കഴിഞ്ഞ 22-ന് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയുടെ കാമുകൻ അവളെ ക്ഷേത്രത്തിലേക്ക് വിളിച്ചു. വീട്ടിൽ നിന്നിറങ്ങിയ യുവതിയെ അയാൾ പിന്നീട് വിജനമായ സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ചു. തുടർന്ന് റഹാമ ബസ് സ്റ്റാൻഡിൽ അവളെ ഉപേക്ഷിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു.

ബസ് സ്റ്റാൻഡിൽ നിസ്സഹായയായി നിൽക്കുകയായിരുന്ന യുവതിയെ ബൈക്കിൽ പോകുകയായിരുന്ന ജാർഖണ്ഡ് സ്വദേശിയായ ഒരാൾ കണ്ടു. സഹായം വാഗ്ദാനം ചെയ്ത ഇയാൾ യുവതിയെ പാരദ്വീപ് ടൗണിലെ താൻ വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തിലേക്ക് കൊണ്ടുപോയി. അവിടെ വീണ്ടും പീഡിപ്പിച്ച ശേഷം യുവതിയെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.

പിറ്റേന്ന് രാവിലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് ജഗത്സിംഗ്‌പൂർ പൊലീസ് മേധാവി അങ്കിത് കുമാർ വർമ്മ പറഞ്ഞു.

മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് 23-ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അതേസമയം, 22-ന് വൈകിട്ട് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് യുവതിയുടെ സഹോദരൻ പൊലീസിൽ കാണാതായതായി പരാതി നൽകിയിരുന്നു. പിന്നീട് കൊലപാതക വിവരം പുറത്തുവന്നതോടെ, സഹോദരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാരോപിച്ച് പാരദ്വീപ് മോഡൽ പൊലീസ് സ്റ്റേഷൻയിൽ പ്രത്യേക പരാതിയും നൽകുകയായിരുന്നു.

Continue Reading

News

ഇസ്രാഈലില്‍ നിന്ന് പൗരന്മാരെ ഒഴിപ്പിച്ച് ചൈന, വെടിനിര്‍ത്തലിന് ആഹ്വാനം

സംഘര്‍ഷം രൂക്ഷമാകുന്നത് ഒഴിവാക്കാന്‍ ഇരു രാജ്യങ്ങളും പരസ്പരം സംസാരിക്കണമെന്ന് ചൈന പറഞ്ഞു.

Published

on

ഷാങ്ഹായ്: ഇറാനിലെ യു.എസ്-ഇസ്രാഈല്‍ സംയുക്ത ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ചൈന. സംഘര്‍ഷം രൂക്ഷമാകുന്നത് ഒഴിവാക്കാന്‍ ഇരു രാജ്യങ്ങളും പരസ്പരം സംസാരിക്കണമെന്ന് ചൈന പറഞ്ഞു.

ഇസ്രാഈല്‍ ആക്രമത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടു. ഈ സാഹചര്യത്തില്‍ മേഖലയിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്ന് ചൈന ആവശ്യപ്പെട്ടു. ഇറാന്റെ പരമാധികാരവും സുരക്ഷയും ബഹുമാനിക്കപ്പെടണമെന്നും സംഘര്‍ഷം രൂക്ഷമാകാതിരിക്കാന്‍ ഇരുരാജ്യങ്ങളും ചര്‍ച്ചകള്‍ നടത്തണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ഇസ്രാഈലിലുള്ള ചൈനീസ് പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും ഈജിപ്ത് വഴി എത്രയും വേഗം രാജ്യം വിടാനും ചൈനീസ് എംബസി നിര്‍ദ്ദേശം നല്‍കി.

ഖാംനഈയുടെ മരണത്തെത്തുടര്‍ന്ന് ഇറാന്‍ സര്‍ക്കാര്‍ രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. അതേസമയം ഖാംനഈ കൊല്ലപ്പെട്ടത് അമേരിക്കയുടെ കൂടി വിജയമാണെന്ന് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലില്‍’ കുറിച്ചു.

Continue Reading

kerala

ഇറാന്‍-ഇസ്രാഈല്‍ സംഘര്‍ഷം: നെടുമ്പാശ്ശേരിയില്‍ നിന്നുള്ള 16 വിമാനങ്ങള്‍ കൂടി റദ്ദാക്കി

യുദ്ധസാഹചര്യം കണക്കിലെടുത്ത് വ്യോമപാതകള്‍ അടച്ചതും സുരക്ഷാ ഭീഷണിയുമാണ് സര്‍വീസുകളെ കാര്യമായി ബാധിച്ചത്.

Published

on

മിഡില്‍ ഈസ്റ്റില്‍ ഇറാന്‍-ഇസ്രാഈല്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് നടത്തേണ്ട 16 വിമാനങ്ങള്‍ കൂടി റദ്ദാക്കി. യുദ്ധസാഹചര്യം കണക്കിലെടുത്ത് വ്യോമപാതകള്‍ അടച്ചതും സുരക്ഷാ ഭീഷണിയുമാണ് സര്‍വീസുകളെ കാര്യമായി ബാധിച്ചത്.

ദുബൈ, സലാല, ദോഹ, അബുദാബി, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് പ്രധാനമായും റദ്ദാക്കിയത്. അതേസമയം മസ്‌കറ്റ്, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ സര്‍വീസ് തുടരുന്നുണ്ട്.

അതേസമയം മിഡില്‍ ഈസ്റ്റിലേക്കുള്ള തങ്ങളുടെ എല്ലാ സര്‍വീസുകളും എയര്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്ന് കമ്പനി അറിയിച്ചു. കൂടാതെ ഖത്തറിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ കരിപ്പൂരിലും നിര്‍ത്തിവെച്ചിരിക്കുകയാണ്.

Continue Reading

Trending