X
    Categories: indiaNews

മോദി ബിബിസി രണ്ടാം ഭാഗത്തില്‍ പൗരത്വനിയമവും കശ്മീരും

ബിബിസിസംപ്രേഷണം ചെയ്യുന്ന മുസ്‌ലിംകള്‍ക്കെതിരായ ഇന്ത്യയിലെ അതിക്രമങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ബിബിസി പുറത്തുവിട്ടു. അതില്‍ മോദിയുടെ രണ്ടാം ഭരണകാലത്ത് നടപ്പാക്കിയ മുസ്‌ലിംകള്‍ക്കെതിരായ നിയമനിര്‍മാണങ്ങളും പശുവിന്റെ പേരിലുള്ള അക്രമങ്ങളും കൊലപാതകങ്ങളുമാണ് ചിത്രീകരിച്ചിരിക്കുന്നത്.പ്രധാനമായും ബ്രിട്ടന്‍ ആസ്ഥാനമായ മനുഷ്യാവകാശസംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനലിനെയാണ് വസ്തുതകള്‍ക്ക് ബിബിസി ആശ്രയിച്ചിരിക്കുന്നത്. ആദ്യഭാഗത്ത് ബ്രിട്ടീഷ് സര്‍ക്കാരിനെയും അതിന്റെ മുന്‍ വിദേശകാര്യ സെക്രട്ടറി ജാക് സ്‌ട്രോയെയുമാണെങ്കില്‍ രണ്ടില്‍ ആംനസ്റ്റിയെയാണ്. അതിന്റെ ഇന്ത്യന്‍ തലവനായിരുന്ന ആകാര്‍ പട്ടേലിനെ വിശദമായി ബിബിസി അഭിമുഖം ചെയ്തിട്ടുണ്ട്.
കശ്മീരിലെ മുസ്‌ലിംകള്‍ക്കെതിരായ നടപടികളും പ്രത്യേകപദവി റദ്ദാക്കിയതും സംസ്ഥാനത്തെ വെട്ടിമുറിച്ചതും ദേശീയപൗരത്വരജിസ്റ്ററും പൗരത്വഭേദഗതി നിയമവും മറ്റും മോദിയുടെ മുസ്‌ലിം വിരുദ്ധതയെ സമര്‍ത്ഥിക്കുന്നു.
അതേസമയം ബിബിസിയുടേത് മുന്‍വിധിയാണെന്ന ആരോപണത്തെയും മാധ്യമസ്ഥാപനം വിമര്‍ശിച്ചു. ലോകപ്രശസ്ത സംഘടനയായ ആംനസ്റ്റിയെയാണ് ലോകത്തെ എല്ലാ മനുഷ്യാവകാശങ്ങള്‍ക്കും ആശ്രയിക്കുന്നത്. അവരുടെ ഇന്ത്യയിലെ പ്രവര്‍ത്തനം മോദിസര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്.

Chandrika Web: