kerala

നീലഗിരി ജില്ലാ വനിതാ ലീഗ് സമ്മേളനം ഗൂഡല്ലൂരില്‍

By webdesk18

January 16, 2026

ഗൂഡല്ലൂര്‍: നീലഗിരി ജില്ലയിലെ മുസ്‌ലിം ലീഗ് രാഷ്ട്രീയം വനിതാ ലീഗില്‍ ശക്തിപ്പെടുത്തുവാനും അവരുടെ പ്രവര്‍ത്തനങ്ങള്‍ ഹരിത രാഷ്ട്രീയത്തിലൂടെ ഏകോപിപ്പിക്കുവാന്‍ വേണ്ടി ജില്ലയിലെ ഓരോ യൂണിറ്റുകളിലും കമ്മിറ്റി രൂപീകരിക്കുകയും നിലവില്‍ കമ്മിറ്റിയില്ലാത്ത സ്ഥലങ്ങളില്‍ കമ്മിറ്റി രൂപീകരിക്കുവാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കെ അതിന്റെ തുടര്‍ച്ചയെന്നോണം ഈ വരുന്ന ജനുവരി 18 ന് ഞായര്‍ രാവിലെ 11:00 മണിമുതല്‍ വൈകുന്നേരം 4:00 മണി വരെ ഗൂഡല്ലൂര്‍ ജാനകി അമ്മാള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ജില്ലാ സമ്മേളന പരിപാടി നടക്കും.

സമ്മേളനത്തില്‍ വനിതാ ലീഗ് നാഷണല്‍ പ്രസിഡന്റ് ഫാത്തിമ മുസാഫര്‍, യൂത്ത് ലീഗ് നാഷണല്‍ സെക്രട്ടറി അഡ്വ:നജ്മ തബ്ഷീറ, മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ:സ്മിജി, തമിഴ്‌നാട് വനിതാ ലീഗ് പ്രസിഡന്റ് അഡ്വ: ആയിഷ എന്നിവര്‍ പങ്കെടുക്കും. വനിതാ ലീഗിന്റെ സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ജില്ലയിലുള്ള എല്ലാ വനിതാ ലീഗ് പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് നീലഗിരി ജില്ലാ മുസ്‌ലിം ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.