Connect with us

kerala

പ്രകോപിപ്പിച്ച് ഒരു മതത്തെ വീണ്ടും അരുക്കാക്കാനാണെങ്കില്‍ കേരളത്തില്‍ ആ കണക്ക് തെറ്റും.:പി.എം സാദിഖലി

ലവ് ജിഹാദ്, റോമിയോ ജിഹാദ്, ഫുഡ് ജിഹാദ്, ഇപ്പോള്‍ നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയ നെറികെട്ട പ്രയോഗങ്ങളിലെ അശ്ലീലത സഹിച്ചും ക്ഷമിച്ചും കുറച്ചു കാലമായി വലിയൊരു വിശ്വാസി സമൂഹം ഇവിടെ കഴിഞ്ഞു കൂടുന്നുണ്ടെന്നത് നമ്മുടെ പൊതുമണ്ഡലം തരിമ്പെങ്കിലും പരിഗണിക്കേണ്ടതാണ്.

Published

on

ബിഷപ്പിന്റെ പ്രസ്താവനയോട് പ്രതികരണവുമായി മുസ്‌ലീം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി. ഫെയ്‌സ്ബുക്കിലുടെയാണ് പ്രതികരണം നടത്തിയത് ഫെയ്‌സ്ബുക്കില്‍ അദ്ദേഹം പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

മുസ്ലിമിന് ഒരു ജിഹാദേ വശമുള്ളൂ…’ജിഹാദുല്‍ അക്ബര്‍'(വലിയ ജിഹാദ്).ഓരോ വിശ്വാസിയും സ്വന്തം ദേഹേച്ഛകളോട് നടത്തുന്ന യുദ്ധമാണത്.മനസ്സും ശരീരവും വിശ്വാസ വിശുദ്ധിയില്‍ പാകപ്പെടുത്തിയെടുക്കാനുള്ള അവനവന്റെ പോരാട്ടം.അല്ലാഹുവിന്റെ ഏകത്വത്തില്‍ വിശ്വസിക്കാനും അതനുസരിച്ച് ജീവിക്കാനുമുള്ള അവകാശം നിഷേധിക്കപ്പെടുമ്പോള്‍ ദൈവമാര്‍ഗത്തില്‍ നടത്തുന്ന സമരമാണ് മറ്റൊരു ജിഹാദ്.

ഇവ രണ്ടുമല്ലാത്ത ഒരു ജിഹാദിനെ കുറിച്ച് ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളില്‍ എവിടെയും പറഞ്ഞിട്ടില്ലെന്നത് സാമാന്യ ബോധമുള്ള സര്‍വ്വര്‍ക്കും അറിവുള്ളതാണ്. പുതിയ പുതിയ ജിഹാദുകള്‍ നാള്‍ക്കു നാള്‍ രംഗപ്രവേശം ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ ഈ അറിവ് എല്ലാവരും ഒന്ന് പുതുക്കുന്നത് നന്നായിരിക്കും.

ഇസ്ലാമിനെ അപഹസിക്കുകയാണ് ഉദ്ദേശമെങ്കില്‍ ഒരു വിശ്വാസ്യത ജനിപ്പിക്കാനെങ്കിലും ജിഹാദ് എന്ന അറബി പദത്തോട് സമാനമായ അറബി വാക്കുകള്‍ ചേര്‍ത്തു വെക്കണമായിരുന്നുവെന്നേ ഇത്തരക്കാരോട് പറയാനുള്ളൂ

ലവ് ജിഹാദ്, റോമിയോ ജിഹാദ്, ഫുഡ് ജിഹാദ്, ഇപ്പോള്‍ നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയ നെറികെട്ട പ്രയോഗങ്ങളിലെ അശ്ലീലത സഹിച്ചും ക്ഷമിച്ചും കുറച്ചു കാലമായി വലിയൊരു വിശ്വാസി സമൂഹം ഇവിടെ കഴിഞ്ഞു കൂടുന്നുണ്ടെന്നത് നമ്മുടെ പൊതുമണ്ഡലം തരിമ്പെങ്കിലും പരിഗണിക്കേണ്ടതാണ്.

പൗരോഹത്യത്തിന്റെ ഉത്തരവാദിത്വത്തെ കുറിച്ചും ഔന്നത്യത്തെ കുറിച്ചും ക്രിസ്തീയ മത പുരോഹിതരെ ആരെങ്കിലും പ്രത്യേകം പഠിപ്പിക്കേണ്ടതുണ്ടന്ന് കരുതാന്‍ വയ്യ.

കാരണം ആ മതത്തിന്റെ പാരമ്പര്യവും മഹത്വവും നാളിത് വരെ അങ്ങിനെയായിരുന്നു.അതനുഭവിച്ചറിഞ്ഞ വലിയൊരു ജനസമൂഹമുണ്ട് ഇവിടെ.
ഈ പാരമ്പര്യം കളഞ്ഞുകുളിക്കുന്ന പ്രസ്താവനകളാണ് ഈയിടെയായി ചില െ്രെകസ്തവ മതമേലധ്യക്ഷന്മാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നത് ആശ്ചര്യകരമാണ്.

പറഞ്ഞുകേള്‍ക്കുമ്പോലെ സ്വന്തം സമൂഹത്തിലെ പ്രതിസന്ധികള്‍ക്ക് മറ പിടിക്കാനും വിശ്വാസികളെ വൈകാരികതയിലേക്ക് വഴി തിരിച്ചുവിടാനുമാണ് ഈ അന്യമത വിദ്വേഷമെങ്കില്‍ ഈ ഹീന പ്രവര്‍ത്തിക്ക് ദൈവം നിങ്ങളോട് പൊറുക്കട്ടെ!

‘അന്യോന്യം ബഹുമാനം കാണിക്കുന്നതില്‍ മുന്‍കൈ എടുക്കുവിന്‍.’ റോമര്‍ 12:10
പാലയിലെ ബിഷപ്പിനോട് ആദരവും സ്‌നേഹവുമുണ്ട്. അത് അങ്ങയെ ആ സ്ഥാനത്തേക്ക് അവരോധിച്ച െ്രെകസ്തവ വിശ്വാസികളെ കൂടി പരിഗണിച്ചാണ്.
അതല്ലാത്ത പെരുമാറ്റം അങ്ങയോട് ആരുടെയെങ്കിലും ഭാഗത്ത് നിന്നുമുണ്ടായാല്‍ അത് ഇസ്ലാമികവുമല്ല എന്നു പറയട്ടെ !

മത പാണ്ഡ്യത്യത്തിനപ്പുറം പൗരോഹത്യം പരിചയമില്ലാത്ത ഇസ്ലാമിക വിശ്വസികളെ സംബന്ധിച്ചടത്തോളം വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയുമാണ് പരമപ്രധാനം.

അവയെ അപകീര്‍ത്തിപ്പെടുത്താനും അപഹസിക്കാനുമുള്ള ഏതൊരു ശ്രമവും വലിയ മുറിവുകളാണ് ഉണ്ടാക്കുക. അസ്ഥാനത്തുള്ള ഈ ജിഹാദീ പ്രയോഗങ്ങള്‍ അത് കൊണ്ട് തന്നെ കടുത്ത അപരാധം തന്നെയായാണ് മുസ്ലിങ്ങള്‍ക്ക് അനുഭവപ്പെടുന്നത്.

സമൂഹത്തെ ബാധിച്ചു കൊണ്ടിരിക്കുന്ന പൊതു ജീര്‍ണ്ണതകളെ മത ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന മതനേതൃത്വങ്ങള്‍ ഒറ്റക്കെട്ടായാണ് നേരിടേണ്ടത്. നന്മ തിന്മകള്‍ വേര്‍തിരിച്ചെടുക്കുന്നതിന് പകരം അവയെ മൊത്തം ഒരു മതത്തിന്റെ കള്ളിയില്‍ തള്ളി മുഖം മിനുക്കാനുള്ള പ്രവണത ഒട്ടും നന്നല്ല.
പരമത വിദ്വേഷം ഭക്ഷിച്ച് ഇങ്ങനെ ഈ നാടിന് ജീവിക്കാനാകുമോ ?

പ്രകോപിപ്പിച്ച് ഒരു മതത്തെ വീണ്ടും അരുക്കാക്കാനാണെങ്കില്‍ കേരളത്തില്‍ ആ കണക്ക് തെറ്റും.
കാരണം അരികുവല്‍ക്കരിക്കപ്പെട്ട ഒരു ജനതക്ക് ആത്മാഭിമാനവും അന്തസ്സും നല്‍കി അവരെ പരിലാളിച്ച് പരിരക്ഷിച്ച് വേണ്ടുന്ന ദിശാബോധം പകരുന്ന മുസ്ലിം ലീഗ് എന്ന മഹാ പ്രസ്ഥാനമുണ്ടിവിടെ!അതിനു കീഴില്‍ ഈ ജനത സുഭദ്രമാണ്

 

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

കൊല്ലപ്പെട്ട രാം നാരായണന്റെ മൃതദേഹം മതപരമായ ആചരങ്ങളോടെ സംസ്‌കരിച്ചു.

Published

on

പാലക്കാട്: വളയാറിലെ ആള്‍ക്കൂട്ട കൊലപാതക കേസില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ഒരാഴ്ചയ്ക്കുള്ളില്‍ ചീഫ് സെക്രട്ടറി എന്‍എച്ച്ആര്‍സിയില്‍ പ്രാഥമിക വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

അതേസമയം കേസില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. പല പ്രതികളും കേരളത്തിന് പുറത്ത് കടന്നതായാണ് സൂചന. കേസില്‍ ഇതുവരെ 7 പേരെയാണ് അറസ്റ്റ് ചെയ്തത്. ആള്‍ക്കൂട്ടകൊലപാതകം , എസ് സി, എസ് ടി അതിക്രമം തടയല്‍ വകുപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട് . ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചാണ് ഛത്തിസ്ഗഡ് സ്വദേശിയായ രാംനാരായണനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്.

കൊല്ലപ്പെട്ട രാം നാരായണന്റെ മൃതദേഹം മതപരമായ ആചരങ്ങളോടെ സംസ്‌കരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് രാംനാരായണിന്റെ മൃതദേഹം വിമാനമാര്‍ഗം ഛത്തീസ്ഘട്ടിലെത്തിച്ചത്.

Continue Reading

kerala

സംസ്ഥാനത്ത് വീണ്ടും കുതിച്ച് സ്വര്‍ണവില; പവന് 280 രൂപ കൂടി

ഇന്നലെയാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡില്‍ എത്തി. ഇന്നലെ ആദ്യമായി ഒരു ലക്ഷം രൂപ കടന്ന സ്വര്‍ണവില ഇന്ന് വീണ്ടും ഉയരുകയായിരുന്നു. ഇന്ന് പവന് 280 രൂപ കൂടി 1,01,880 രൂപയായി. ഗ്രാമിന് 35 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,735 രൂപയിലെത്തി. ഇന്നലെയാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്.

പവന് 1,760 രൂപ വര്‍ധിച്ചതോടെയായിരുന്നു ആ ചരിത്രനേട്ടം. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. എന്നാല്‍ 9ാം തീയതി 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളിലായി വില ഉയരുന്നതാണ് ദൃശ്യമായത്.ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളില്‍ ഒന്നാണ്.

ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നു. അതിനാല്‍ ആഗോള വിപണിയില്‍ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും ഇന്ത്യയിലെ സ്വര്‍ണവിലയെ നേരിട്ട് സ്വാധീനിക്കും. അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞാലും ഇന്ത്യയില്‍ വില കുറയണമെന്നില്ല. രൂപയുടെ മൂല്യം, പ്രാദേശിക ആവശ്യകത, ഇറക്കുമതി തീരുവ തുടങ്ങിയ ഘടകങ്ങളാണ് ആഭ്യന്തര വിപണിയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത്.

Continue Reading

kerala

കണ്ണൂരില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അമ്മയും മക്കളും മരിച്ചു

ഇടിയുടെ ആഘാതത്തില്‍ അടിഭാഗത്ത് കുടുങ്ങിയ സ്‌കൂട്ടറുമായി 50 മീറ്ററോളം കാര്‍ മുന്നോട്ടുനീങ്ങി.

Published

on

കണ്ണൂര്‍ മട്ടന്നൂരില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ അമ്മയും മക്കളും മരിച്ചു. മട്ടന്നൂര്‍ നെല്ലൂന്നി സ്വദേശികളായ നിവേദിത(44), മക്കളായ സാത്വിക്(9), ഋഗ്വേദ്(11) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറാണ് അപകടത്തില്‍ പെട്ടത്.

മട്ടന്നൂര്‍ ശങ്കര വിദ്യാപീഠം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് മരിച്ച സാത്വിക്കും ഋഗ്വേദും. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ എടയന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്ത് വെച്ച് ചാലോട് നിന്ന് മട്ടന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടറും കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ അടിഭാഗത്ത് കുടുങ്ങിയ സ്‌കൂട്ടറുമായി 50 മീറ്ററോളം കാര്‍ മുന്നോട്ടുനീങ്ങി. കാറിനടിയില്‍ കുടുങ്ങിയ സാത്വികിനെ വാഹനം ഉയര്‍ത്തിയാണ് പുറത്തെടുത്തത്.

കുറ്റിയാട്ടൂരില്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രോത്സവത്തിന് പോയ നിവേദയും കുട്ടികളും വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടത്തില്‍പ്പട്ടത?. കുഞ്ഞമ്പുവിന്റെയും കമലയുടെയും മകളാണ് മരിച്ച നിവേദിത. ഖത്തറില്‍ ജോലി ചെയ്യുന്ന കെപി രഘുനാഥാണ് ഭര്‍ത്താവ്.

Continue Reading

Trending