Connect with us

Cricket

ടി20 ലോകകപ്പിനായി ഇന്ത്യയിലേക്കില്ല; നിലപാടില്‍ ഉറച്ച് ബംഗ്ലാദേശ്

പകരക്കാരായി എത്തുക സ്‌കോട്ലന്‍ഡ്

Published

on

ടി20 ലോകകപ്പിനായി ഇന്ത്യയിലേക്കില്ലെന്ന നിലപാടില്‍ ഉറച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ബംഗ്ലാദേശിന്റെ ഗ്രൂപ്പ് മാറ്റി ശ്രീലങ്കയില്‍ കളിക്കാനുള്ള അവസരം ഒരുക്കണമെന്ന ബിസിബിയുടെ ആവശ്യവും തള്ളിയ ഐസിസി ഇന്ന് അന്തിമതീരുമാനം അറിയിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. ബംഗ്ലാദേശിന്റെ കായിക ഉപദേഷ്ടാവ് ആസിഫ് നസ്‌റുല്‍ ടീമിലെ എല്ലാ കളിക്കാരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം തീരുമാനം അറിയിച്ചു.

ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ട്വന്റി20 ലോകകപ്പില്‍ സുരക്ഷാ കാരണങ്ങളാല്‍ തങ്ങളുടെ മത്സരങ്ങള്‍ ഇന്ത്യയില്‍നിന്ന് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ (ബി.സി.ബി) ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ബംഗ്ലാദേശ് തങ്ങളുടെ തീരുമാനം അറിയിച്ചത്.

ബംഗ്ലാദേശിനോട് ഐ.സി.സി നീതി കാണിച്ചില്ലെന്നും ക്രിക്കറ്റിനേക്കാള്‍ ഉപരി കളിക്കാരുടെ സുരക്ഷക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും ആസിഫ് പറഞ്ഞു. അതേസമയം ഇന്ത്യയില്‍ കളിക്കുന്ന കാര്യത്തില്‍ നിലപാട് മാറ്റാന്‍ ഐ.സി.സി ഒരു ദിവസത്തെ സമയം ബി.സി.ബിക്ക് കൂടി അനുവദിച്ചിരുന്നു. എന്നാല്‍ ബംഗ്ലാദേശ് തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചുനിന്നു.

ബംഗ്ലാദേശ് താരങ്ങള്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ ആരാധകര്‍ക്കോ ലോകകപ്പ് വേദികളില്‍ യാതൊരുവിധ സുരക്ഷാ ഭീഷണിയുമില്ലെന്ന് ബുധനാഴ്ച ചേര്‍ന്ന ഐ.സി.സി ബോര്‍ഡ് മീറ്റിങ്ങില്‍ വിലയിരുത്തിയിരുന്നു. നിലവിലെ ഷെഡ്യൂള്‍ പ്രകാരം തന്നെ മത്സരങ്ങള്‍ നടക്കുമെന്നും, മത്സരങ്ങള്‍ മാറ്റുന്നത് ടൂര്‍ണമെന്റിന്റെ നടത്തിപ്പിനെയാകെ ബാധിക്കുമെന്നും ഐ.സി.സി പ്രസ്താവനയില്‍ പറഞ്ഞു.

ഇറ്റലി, ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, നേപ്പാള്‍ എന്നിവരോടൊപ്പം ഗ്രൂപ്പ് സിയിലാണ് ബംഗ്ലാദേശ് ഉള്‍പ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 7 ന് കൊല്‍ക്കത്തയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ബംഗ്ലാദേശിന്റെ ഉദ്ഘാടന മത്സരം. മത്സരക്രമം അനുസരിച്ച് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശ് രണ്ട് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ കൂടി കളിക്കണം. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് അവസാന ഗ്രൂപ്പ് ഘട്ട മത്സരം.

 

Cricket

അഞ്ച് ടി20 മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയിലേക്ക്

ഏപ്രില്‍ 17, 19 തീയതികളില്‍ ഡര്‍ബനില്‍ രണ്ട് മത്സരങ്ങളോടെ അഞ്ച് മത്സര ടി20 ഐ പരമ്പര ആരംഭിക്കും.

Published

on

ഏപ്രിലില്‍ അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയ്ക്കായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തുമെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ചൊവ്വാഴ്ച സ്ഥിരീകരിച്ചു. ജൂണ്‍ 12-ന് ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഐസിസി വനിതാ ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പായി ഈ പരമ്പര പ്രവര്‍ത്തിക്കും.

ഏപ്രില്‍ 17, 19 തീയതികളില്‍ ഡര്‍ബനില്‍ രണ്ട് മത്സരങ്ങളോടെ അഞ്ച് മത്സര ടി20 ഐ പരമ്പര ആരംഭിക്കും. തുടര്‍ന്ന് ഏപ്രില്‍ 22, 25 തീയതികളില്‍ ബാക്ക്-ടു-ബാക്ക് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ജോഹന്നാസ്ബര്‍ഗിലേക്ക് ആക്ഷന്‍ മാറും.

2025 ലെ ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലില്‍ ഏറ്റുമുട്ടിയ ഇരു ടീമുകളും 50 ഓവര്‍ ഫോര്‍മാറ്റില്‍ ലോക ചാമ്പ്യന്‍മാരായ പ്രോട്ടീസുകളെ മികച്ച രീതിയില്‍ ഇന്ത്യ സ്വന്തമാക്കിയതിന് ശേഷം ആദ്യമായി ഏറ്റുമുട്ടും.

‘ലോകകപ്പിന് തൊട്ടുമുമ്പ് ഇന്ത്യയെ പോലുള്ള ശക്തമായ ടീമിനെ നേരിടുന്നത് ടീമിന് വലിയ പ്രയോജനം ചെയ്യും. സ്വന്തം കഴിവുകള്‍ പരീക്ഷിക്കാനും ടീമിന്റെ കോമ്പിനേഷനുകള്‍ മെച്ചപ്പെടുത്താനും സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കാനും ഈ പരമ്പര സഹായിക്കും” ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ഡയറക്ടര്‍ ഇനോക് എന്‍ക്വെ പറഞ്ഞു.

 

ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന മാര്‍ക്വീ ടൂര്‍ണമെന്റിന് മുന്നോടിയായി ഇരു ടീമുകള്‍ക്കുമുള്ള മികച്ച തയ്യാറെടുപ്പായാണ് പരമ്പരയെ കാണുന്നത്. ടി20 ലോകകപ്പില്‍ ഓസ്ട്രേലിയ, പാകിസ്ഥാന്‍, യോഗ്യതാ റൗണ്ടില്‍ നിന്നുള്ള രണ്ട് ടീമുകള്‍ എന്നിവയ്ക്കൊപ്പം ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒരേ ഗ്രൂപ്പില്‍ സമനില നേടിയിട്ടുണ്ട്.

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം മത്സരങ്ങള്‍:

ഒന്നാം ടി20 – ഏപ്രില്‍ 17, ഡര്‍ബന്‍

രണ്ടാം ടി20 – ഏപ്രില്‍ 19, ഡര്‍ബന്‍

മൂന്നാം ടി20 – ഏപ്രില്‍ 22, ജോഹന്നാസ്ബര്‍ഗ്

നാലാം ടി20 – ഏപ്രില്‍ 25, ജോഹന്നാസ്ബര്‍ഗ്

അഞ്ചാം ടി20- ഏപ്രില്‍ 27, ബെനോനി

 

Continue Reading

Cricket

ഏകദിന പരമ്പരക്ക് ഇന്ന് വഡോദരയില്‍ തുടക്കം

മിച്ചല്‍ ബ്രേസ് വെല്‍ നയിക്കുന്ന ഏകദിന സംഘത്തിലെ പകുതിയിലധികം കളിക്കാരും ആദ്യമായി ഇന്ത്യയില്‍ കളിക്കുന്നവരാണ്.

Published

on

വഡോദര ടി-20 ലോകകപ്പ് സമാഗതമാകവെ അതിനൊരുങ്ങുന്ന ടീമുകള്‍ തമ്മില്‍ ഇന്ന് മുതലൊരു ഏകദിന പരമ്പര ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള മൂന്ന് മല്‍സര ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാവുമ്പോള്‍ പതിവ് ആവേശമില്ല. ലോകകപ്പ് സംഘത്തില്‍ ഇടം ലഭിക്കാതിരുന്ന ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഇന്ത്യന്‍ സംഘം 22 ദിവസത്തെ ഇടവേളക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റിലേക്ക് വരുമ്പോള്‍ കിവി സംഘത്തിലും പുതുമുഖങ്ങളാണ്. മിച്ചല്‍ ബ്രേസ് വെല്‍ നയിക്കുന്ന ഏകദിന സംഘത്തിലെ പകുതിയിലധികം കളിക്കാരും ആദ്യമായി ഇന്ത്യയില്‍ കളിക്കുന്നവരാണ്. ഉച്ചതിരിഞ്ഞ് 1-30ന് ആരംഭിക്കുന്ന അങ്കത്തില്‍ ടോസ് നിര്‍ണായകമാവും. രാത്രി ബാറ്റിംഗ് ദുഷ്‌ക്കരമാവുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ ആദ്യം ബാറ്റ് ചെയത് വലിയ സ്‌കോര്‍ നേടുകയാണ് പ്രധാനം. സീനിയേഴ്‌സായ വിരാത് കോലിയും രോഹിത് ശര്‍മയും കളിക്കുമ്പോള്‍ ഗ്യാലറി നിറയും. പരുക്കില്‍ നിന്ന് മുക്തരായി ഗില്ലും ശ്രേയസ് അയ്യരുമെത്തും. ബാറ്റിംഗില്‍ ഇന്ത്യക്ക് പ്രശ്നങ്ങളില്ല. ബൗളിംഗില്‍ മുഹമ്മദ് സിറാജ് തിരികെ വരുമ്പോള്‍ പേസ് വകുപ്പില്‍ അര്‍ഷദിപ് സിംഗും ഹര്‍ഷിത് റാണയുമുണ്ട്. സ്പിന്‍ വക്താക്കളായി വാഷിംഗ്ടണ്‍ സുന്ദര്‍, രവിന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവരും. കിവി സംഘത്തില്‍ ഡിവോണ്‍ കോണ്‍വേ, ഡാരില്‍ മിച്ചല്‍, കൈല്‍ ജാമിസണ്‍ തുടങ്ങിയവര്‍ മാത്രമാണ് ഇന്ത്യയില്‍ പരിചയമുള്ളവര്‍. മൈക്കല്‍ ബ്രോവെല്‍ നയിക്കുന്ന ടീമില്‍ നിക് കെല്ലി, വില്‍ യംഗ്, ഹെന്‍ട്രി നിക്കോളാസ് തുടങ്ങിയവര്‍ക്കും അവസരങ്ങളുണ്ടാവും.

 

Continue Reading

Cricket

ഇന്ത്യ-ശ്രീലങ്ക അഞ്ചാം വനിത ട്വൻ്റി20 ഇന്ന് കാര്യവട്ടത്ത്

ഇരു ടീമുകളും തമ്മിലുള്ള ടി20 പരമ്പരയിലെ അവസാന പോരാട്ടമായിരിക്കും ഇന്ന്.

Published

on

തിരുവനന്തപുരം: ഇന്ത്യന്‍ – ശ്രീലങ്കന്‍ വനിതകളുടെ പോരാട്ടം ഇന്ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍. ഇരു ടീമുകളും തമ്മിലുള്ള ടി20 പരമ്പരയിലെ അവസാന പോരാട്ടമായിരിക്കും ഇന്ന്. തുടരെ നാല് മത്സരങ്ങളും ജയിച്ച് പരമ്പര ഉറപ്പിച്ച ഇന്ത്യയ്ക്ക് ഈ മത്സരവും അനായാസം ജയിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലായിരിക്കും കളത്തിലേക്ക് ഇറങ്ങുക. വൈകീട്ട് ഏഴ് മുതലാണ് മത്സരം.

അതേസമയം പരമ്പര ഉറപ്പിച്ചതിനാല്‍ ഇന്ത്യ ഒരുപക്ഷേ ബഞ്ച് കരുത്ത് പരീക്ഷിച്ചേക്കും. ജി കമാലിനി ഇന്ത്യയ്ക്കായി അരങ്ങേറാന്‍ സാധ്യതയുണ്ട്. ഹര്‍ലീന്‍ ഡിയോള്‍, റിച്ച ഘോഷ് എന്നിവരില്‍ ഒരാള്‍ക്ക് വിശ്രമം അനുവദിച്ച് കമാലിനിയെ കളിപ്പിക്കാനായിരിക്കും നീക്കം.

പരമ്പരയില്‍ തുടരെ മൂന്ന് അര്‍ധ സെഞ്ച്വറികള്‍ നേടി ഓപ്പണര്‍ ഷെഫാലി വര്‍മ കത്തും ഫോമിലാണ്. സൂപ്പര്‍ ബാറ്റര്‍ സ്മൃതി മന്ധാന കഴിഞ്ഞ കളിയില്‍ മികവിലേക്ക് തിരിച്ചെത്തിയതും ഇന്ത്യയുടെ കരുത്തു കൂട്ടുന്നു. മധ്യനിരയില്‍ വെടിക്കെട്ടുമായി കളം വാഴുന്ന റിച്ച ഘോഷിന്റെ മികവും ശ്രീലങ്കയ്ക്ക് കടുത്ത ഭീഷണിയുയര്‍ത്തുന്നു. ബൗളിങില്‍ രേണുക സിങ്, ദീപ്തി ശര്‍മ അടക്കമുള്ളവരും ഫോമിലാണ്.

അതേസമയം ശ്രീലങ്കന്‍ വനിതകള്‍ ആശ്വാസം ജയത്തിനായിരിക്കും രംഗത്തേക്ക് ഇറങ്ങുക. ക്യാപ്റ്റന്‍ ചമരി അട്ടപ്പട്ടു മാത്രമാണ് ബാറ്റിങില്‍ പിടിച്ചു നില്‍ക്കുന്നത്.

 

Continue Reading

Trending