kerala
പതിമൂന്നാമത് ഇൻസൈറ്റ് ഹാഫ് ചലച്ചിത്രമേളയിൽ നാൽപത്തിയൊന്ന് മത്സര ചിത്രങ്ങൾ പ്രദർശിപ്പിക്കും
ചലച്ചിത്ര മേഖലയിലെ പ്രഗത്ഭർ അടങ്ങുന്ന ജൂറി തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾക്ക് അഞ്ചു മിനിറ്റ് വിഭാഗത്തിൽ അൻപതിനായിരം രൂപയും, ശില്പി വി.കെ. രാജൻ രൂപകൽപന ചെയ്ത ട്രോഫിയും, പ്രശസ്തി പത്രവും അടങ്ങുന്ന ഗോൾഡൻ സ്ക്രീൻ അവാർഡും അയ്യായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അഞ്ച് റണ്ണർ അപ്പ് അവാർഡുകളും സമ്മാനിക്കും.ഒരു മിനിറ്റ് വിഭാഗത്തില്‍ ഏറ്റവും നല്ല ചിത്രത്തിന് പതിനായിരം രൂപയും ശില്പി വി.കെ. രാജൻ രൂപകൽപന ചെയ്ത ട്രോഫിയും, പ്രശസ്തി പത്രവും അടങ്ങുന്ന സിൽവർ സ്ക്രീൻ അവാർഡു നല്‍കും.
പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻസൈറ്റ് ദി ക്രെയേറ്റീവ് ഗ്രൂപ്പിന്റെ വാർഷിക മേളയായ പതിമൂന്നാമത് അന്താരാഷ്ട്ര ഹൈക്കു അമേച്ചര്‍ ലിറ്റിൽ (ഹാഫ്) ഫെസ്റ്റിവലിൽ ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമായി നാൽപത്തിയൊന്ന് ഹ്രസ്വചിത്രങ്ങൾ മാറ്റുരയ്ക്കും.സെപ്തംബര്‍ പത്താം തിയ്യതി ഞായറാഴ്ച പാലക്കാട് കൊപ്പം ലയൺസ് സ്കൂളിലെ ഗോൾഡൻ ജൂബിലി ഹാളിൽ ഒരുമിനുട്ടിൽ താഴെയുള്ള മൈന്യൂട് വിഭാഗത്തിൽ പന്ത്രണ്ടു ചിത്രങ്ങളും അഞ്ചു മിനുട്ടിൽ താഴെയുള്ള ഹാഫ് വിഭാഗത്തിൽ ഇരുപത്തി ഒൻപതു ചിത്രങ്ങളുമാണ് പ്രദർശിപ്പിക്കുക.
ചലച്ചിത്ര മേഖലയിലെ പ്രഗത്ഭർ അടങ്ങുന്ന ജൂറി തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾക്ക് അഞ്ചു മിനിറ്റ് വിഭാഗത്തിൽ അൻപതിനായിരം രൂപയും, ശില്പി വി.കെ. രാജൻ രൂപകൽപന ചെയ്ത ട്രോഫിയും, പ്രശസ്തി പത്രവും അടങ്ങുന്ന ഗോൾഡൻ സ്ക്രീൻ അവാർഡും അയ്യായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അഞ്ച് റണ്ണർ അപ്പ് അവാർഡുകളും സമ്മാനിക്കും.ഒരു മിനിറ്റ് വിഭാഗത്തില്‍ ഏറ്റവും നല്ല ചിത്രത്തിന് പതിനായിരം രൂപയും ശില്പി വി.കെ. രാജൻ രൂപകൽപന ചെയ്ത ട്രോഫിയും, പ്രശസ്തി പത്രവും അടങ്ങുന്ന സിൽവർ സ്ക്രീൻ അവാർഡു നല്‍കും.
ഇന്ത്യക്കു പുറമെ ഇറാക്ക്, ഇറാൻ, ദക്ഷിണ കൊറിയ, കാനഡ, ഫ്രാൻസ്, അമേരിക്ക, ഉക്റെയ്ൻ, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിലെ ചിത്രങ്ങളും ഇത്തവണത്തെ മത്സരത്തിന് പ്രദർശന യോഗ്യത നേടിയിട്ടുണ്ട്. പതിവുപോലെ ഓരോ ചിത്രവും പ്രദർശിപ്പിച്ച ശേഷം ചലച്ചിത്ര പ്രവർത്തകരും കാണികളും തമ്മിൽ നടത്തുന്ന ഓപ്പൺ ഫോറം ചർച്ച ഈ മേളയുടെ പ്രത്യേകതയാണ്.മേളയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്.
kerala
പെരിന്തൽമണ്ണയിൽ യു.ഡി.എഫ് ഹർത്താൽ; മുസ്ലീം ലീഗ് ഓഫിസിന് നേരെയുണ്ടായ കല്ലേറിൽ പ്രതിഷേധം
വിദ്യാർഥികളുടെ പരീക്ഷകളെ ഹർത്താൽ ബാധിക്കില്ലെന്നും നേതൃത്വം വ്യക്തമാക്കി.
പെരിന്തൽമണ്ണ: തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫിസിന് നേരെ നടന്ന കല്ലേറിൽ പ്രതിഷേധിച്ച് പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ. കടകമ്പോളങ്ങൾ അടച്ചിട്ട് ഹർത്താലിൽ സഹകരിക്കണമെന്ന് യു.ഡി.എഫ് നേതൃത്വം അഭ്യർഥിച്ചു. വിദ്യാർഥികളുടെ പരീക്ഷകളെ ഹർത്താൽ ബാധിക്കില്ലെന്നും നേതൃത്വം വ്യക്തമാക്കി.
സി.പി.എം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാരോപിച്ച് മുസ്ലിം ലീഗ് നേതാവും സ്ഥലം എം.എൽ.എയുമായ നജീബ് കാന്തപുരവും മുൻ മന്ത്രി നാലകത്ത് സൂപ്പിയും നേതൃത്വം നൽകി പാലക്കാട്–കോഴിക്കോട് ദേശീയപാത ഉപരോധിച്ചു. അർധരാത്രി വരെ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചത്.
ഞായറാഴ്ച വൈകിട്ട് ഒമ്പതരയോടെയാണ് സി.പി.എം പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടയിൽ മുസ്ലിം ലീഗ് ഓഫിസിന് നേരെ കല്ലേറുണ്ടായത്. സംഭവത്തിൽ ഓഫിസിന്റെ ചില്ലുകളും ബോർഡും തകർന്നു.
ഇതിന് മുൻപ് പെരിന്തൽമണ്ണയിലെ സി.പി.എം ഓഫിസിന് നേരെയും കല്ലേറുണ്ടായിരുന്നു. അതിന് പിന്നിൽ മുസ്ലിം ലീഗ് പ്രവർത്തകരാണെന്നായിരുന്നു സി.പി.എം ആരോപണം. ഇതിന് പിന്നാലെയാണ് സി.പി.എം പ്രതിഷേധം ശക്തമാകുകയും, തുടർന്ന് ലീഗ് ഓഫിസിന് നേരെ ആക്രമണമുണ്ടാകുകയും ചെയ്തത്.
പെരിന്തൽമണ്ണ നഗരസഭയും പുലാമന്തോൾ, ഏലംകുളം, ആലിപ്പറമ്പ്, താഴേക്കോട്, വെട്ടത്തൂർ, മേലാറ്റൂർ എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് പെരിന്തൽമണ്ണ നിയോജക മണ്ഡലം. പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
kerala
വാളയാർ ആൾക്കൂട്ടക്കൊല: ധനസഹായത്തിൽ തീരുമാനമാകാതെ മൃതദേഹം ഏറ്റുവാങ്ങൽ വൈകുന്നു; ഇന്ന് റവന്യു മന്ത്രിയുമായി ചർച്ച
ധനസഹായ വിഷയത്തിൽ വ്യക്തമായ ഉറപ്പ് ലഭിക്കാത്തതാണ് ചർച്ച പരാജയപ്പെടാൻ കാരണം. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് റവന്യു മന്ത്രി കെ. രാജൻ കുടുംബവുമായി ചർച്ച നടത്തും.
തൃശൂർ: വാളയാർ അട്ടപ്പളത്ത് ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാംനാരായണൻ ബഗേലിന്റെ മൃതദേഹം ഏറ്റുവാങ്ങുന്നതുമായി ബന്ധപ്പെട്ട് കുടുംബവും സർക്കാർ പ്രതിനിധികളും നടത്തിയ ചർച്ചയിൽ തീരുമാനമാകാതെ പ്രതിസന്ധി തുടരുന്നു. ധനസഹായ വിഷയത്തിൽ വ്യക്തമായ ഉറപ്പ് ലഭിക്കാത്തതാണ് ചർച്ച പരാജയപ്പെടാൻ കാരണം. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് റവന്യു മന്ത്രി കെ. രാജൻ കുടുംബവുമായി ചർച്ച നടത്തും.
25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യത്തിലാണ് കുടുംബം ഉറച്ച് നിൽക്കുന്നത്. ഞായറാഴ്ച പാലക്കാട് ആർ.ഡി.ഒയും തൃശൂർ സബ് കലക്ടറും കുടുംബാംഗങ്ങളുമായി ചർച്ച നടത്തിയിരുന്നു. തുടർന്ന് പാലക്കാട് ആർ.ഡി.ഒ മണികണ്ഠൻ തൃശൂർ മെഡിക്കൽ കോളജിലെത്തി ‘ജസ്റ്റിസ് ഫോർ രാംനാരായൺ ബഗേൽ’ ആക്ഷൻ കമ്മിറ്റി അംഗങ്ങളുമായി നടത്തിയ ചർച്ചയും ഫലം കണ്ടില്ല. ഇതോടെയാണ് മന്ത്രിതല ചർച്ചയ്ക്ക് നീക്കം.
അടിയന്തരമായി കുറഞ്ഞത് 10 ലക്ഷം രൂപ സഹായമായി അനുവദിക്കണമെന്ന ആക്ഷൻ കമ്മിറ്റിയുടെ ആവശ്യം സർക്കാർ അംഗീകരിച്ചില്ല. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിലേ അന്തിമ തീരുമാനം ഉണ്ടാകൂവെന്നും അത് ശിപാർശ ചെയ്യാമെന്നും ജില്ല കലക്ടർ ബന്ധുക്കളെ ഫോണിലൂടെ അറിയിച്ചു.
സർക്കാരിന്റെ രേഖാമൂലമുള്ള ഉറപ്പില്ലാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് കുടുംബം. തൃശൂർ മെഡിക്കൽ കോളജിലെ മോർച്ചറിക്ക് മുന്നിൽ പ്രതിഷേധം തുടരുകയാണ്. നാട്ടുകാരും സമരസമിതിയും പിന്തുണയുമായി ഒപ്പമുണ്ട്. മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ചെലവ് വഹിക്കുന്നതിലും ആശയക്കുഴപ്പം തുടരുകയാണ്.
അതേസമയം, കേസിൽ ആൾക്കൂട്ടക്കൊലപാതക വകുപ്പ്, എസ്.സി–എസ്.ടി പീഡന നിരോധന നിയമം എന്നിവ ചുമത്താനും പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാനും എ.ഡി.എമ്മുമായി നടത്തിയ ചർച്ചയിൽ ധാരണയായിട്ടുണ്ട്.
ഇതിനിടെ, പ്രതികൾക്ക് കർശന ശിക്ഷ ഉറപ്പാക്കണമെന്നും മരിച്ച അതിഥി തൊഴിലാളിയുടെ കുടുംബത്തിന് സർക്കാർ അടിയന്തര ധനസഹായം നൽകണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ആൾക്കൂട്ടം നിയമം കൈയിലെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കേരളത്തിന് അപമാനം വരുത്തിയ സംഭവത്തിൽ നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാംനാരായണൻ ബഗേലിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന തൃശൂർ മെഡിക്കൽ കോളജിൽ ബന്ധുക്കൾ ഞായറാഴ്ച ഉച്ചയോടെ എത്തിയിട്ടുണ്ട്. ഭാര്യ ലളിത, മക്കളായ അനൂജ്, ആകാശ്, ഭാര്യാമാതാവ് ലക്ഷ്മീൻ ഭായ് ഉൾപ്പെടെ ബന്ധുക്കളാണ് എത്തിയത്. നീതി ഉറപ്പാക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് അവർ.
ഛത്തീസ്ഗഡിലെ കർഹി ഗ്രാമവാസിയായ രാംനാരായണൻ, 10-ഉം 8-ഉം വയസ്സുള്ള രണ്ട് ആൺമക്കളും രോഗബാധിതയായ അമ്മയും ഭാര്യയും അടങ്ങുന്ന നിർധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. അതിക്രൂരമായ ആൾക്കൂട്ട ആക്രമണത്തിൽ കഴിഞ്ഞ ബുധനാഴ്ചയാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇതുവരെ അഞ്ച് പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്.
kerala
ശബരിമല സ്വർണക്കൊള്ള: വൻ ഗൂഢാലോചന വെളിപ്പെടുത്തി റിമാൻഡ് റിപ്പോർട്ട്
അറസ്റ്റിലായ ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധനും സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയുമാണ് ഗൂഢാലോചനയിൽ പ്രധാന പങ്കുവഹിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ വൻ ഗൂഢാലോചന നടന്നതായി റിമാൻഡ് റിപ്പോർട്ട്. അറസ്റ്റിലായ ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധനും സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയുമാണ് ഗൂഢാലോചനയിൽ പ്രധാന പങ്കുവഹിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. പങ്കജ് ഭണ്ഡാരിയെ 12-ാം പ്രതിയായും ഗോവർധനെ 13-ാം പ്രതിയായും എഫ്.ഐ.ആറിൽ ചേർത്തു.
ഉണ്ണികൃഷ്ണൻ പോറ്റിയെ പോലെ തന്നെ പങ്കജ് ഭണ്ഡാരിക്കും ഗോവർധനും സ്വർണമോഷണത്തിൽ നേരിട്ട് പങ്കുണ്ടെന്നും കുറ്റം മറയ്ക്കുന്നതിലും ഇരുവരുടെയും പങ്ക് വ്യക്തമാണെന്നും റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ദേവസ്വം ബോർഡിലെ ചില ജീവനക്കാരുമായി ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ശബരിമലയിലെ സ്വർണമാണെന്നും ദേവസ്വം സ്വത്താണെന്നും അറിഞ്ഞുകൊണ്ടാണ് പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹായത്തോടെ സ്മാർട്ട് ക്രിയേഷൻസിലെത്തിച്ച് സ്വർണം വേർതിരിച്ചതെന്ന് അന്വേഷണ സംഘം പറയുന്നു. ഇതിൽനിന്ന് 109 ഗ്രാം പണിക്കൂലിയായി പങ്കജ് ഭണ്ഡാരിയെടുത്തു. ബാക്കി 470 ഗ്രാം സ്വർണം കൽപേഷ് എന്ന ഇടനിലക്കാരൻ മുഖേന ഉണ്ണികൃഷ്ണൻ പോറ്റി ഗോവർധന് വിറ്റതായും റിപ്പോർട്ടിലുണ്ട്.
ഈ വിവരങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റി എസ്.ഐ.ടിക്കു മുന്നിൽ വെളിപ്പെടുത്തിയതായും, പങ്കജ് ഭണ്ഡാരിയും ഗോവർധനും അത് സ്ഥിരീകരിച്ചതായും അന്വേഷണ സംഘം അറിയിച്ചു. സമാന അളവിലുള്ള സ്വർണം സ്മാർട്ട് ക്രിയേഷൻസിലും ഗോവർധന്റെ പക്കലിലും നിന്നു കണ്ടെത്തിയതായും റിപ്പോർട്ട് പറയുന്നു.
സംഭാവന നൽകുന്നവരെന്ന നിലയിൽ പ്രതികൾക്ക് ദേവസ്വം ബോർഡ് ജീവനക്കാരിൽ വലിയ സ്വാധീനമുണ്ടായിരുന്നുവെന്നും, ബന്ധങ്ങളും ഗൂഢാലോചനയും വിശദമായി കണ്ടെത്താൻ കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ അനിവാര്യമാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. സ്വർണം കൈമാറുന്നതിൽ ഇടനിലക്കാരനായ രണ്ടാം പ്രതി കൽപേഷിനെ വീണ്ടും ചോദ്യം ചെയ്യാനും നീക്കം ആരംഭിച്ചിട്ടുണ്ട്.
-
kerala13 hours agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala14 hours agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala15 hours agoവാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം
-
kerala13 hours agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്കി വി.ഡി സതീശന്
-
india12 hours agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
-
india2 days agoജി റാം ജി ബില്‍; തൊഴിലുറപ്പ് പദ്ധതിയുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു: ഹാരിസ് ബീരാന് എംപി
-
india22 hours agoഅനധികൃത വിദേശ കുടിയേറ്റക്കാര്‍ക്ക് ജോലി നല്കി; റിസോര്‍ട്ട് ഉടമയായ യുവമോര്‍ച്ച നേതാവിനെതിരെ കേസ്
-
india14 hours agoട്രെയിന്‍ യാത്രയ്ക്ക് ഇനി മുതല്‍ ചെലവേറും; നിരക്കുകളില്‍ വര്‍ധന
