News
പ്ലസ് വണ്‍ പരീക്ഷാ ചോദ്യപേപ്പറിന്റെ പാക്കറ്റ് പൊട്ടിയ നിലയില്‍; പേപ്പറുകള്‍ പിന്‍വലിക്കാന്‍ ഉത്തരവ്
ഇതിനോടനുബന്ധിച്ച് ഇതിനകം വിതരണം ചെയ്ത രണ്ട് ലക്ഷത്തോളം ചോദ്യപേപ്പറുകൾ പിൻവലിക്കേണ്ടിവരും
തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷയുടെ ചോദ്യപേപ്പറിന്റെ പാക്കറ്റുകൾ സ്കൂളുകളിൽ പൊട്ടിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ബന്ധപ്പെട്ട വിഷയങ്ങളുടെ മുഴുവൻ ചോദ്യപേപ്പറുകളും പിൻവലിക്കാൻ തീരുമാനം. മാർച്ച് 11-ന് നടത്താനിരുന്ന ഒന്നാം വർഷ അറബിക് പരീക്ഷയുടെയും മാർച്ച് 21-ന് നിശ്ചയിച്ചിരുന്ന പൊളിറ്റിക്കൽ സയൻസ് പരീക്ഷയുടെയും ചോദ്യപേപ്പറുകളാണ് കാസർകോട്, ഇടുക്കി ജില്ലകളിലെ രണ്ട് സ്കൂളുകളിൽ പാക്കറ്റ് പൊട്ടിയ നിലയിൽ കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് എല്ലാ സ്കൂളുകളിലെയും ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ പാക്കറ്റുകൾ പിൻവലിച്ച് പകരം ചോദ്യപേപ്പറുകൾ അടിയന്തരമായി വിതരണം ചെയ്യാൻ പരീക്ഷ കമ്മീഷണറുമായ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടു. വ്യാഴാഴ്ച മുതൽ പകരം ചോദ്യപേപ്പറുകൾ വിതരണം ചെയ്യാൻ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെലവിനായി മുൻകൂർ തുക അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
പാക്കറ്റുകൾ പൊട്ടിയതിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. രണ്ട് സ്കൂളുകളിൽ നിന്നുമുള്ള റിപ്പോർട്ട് പരീക്ഷ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്നം ശ്രദ്ധയിൽപ്പെട്ട ഉടൻ ചോദ്യപേപ്പർ അച്ചടിച്ച് എത്തിച്ച കോൺഫിഡൻഷ്യൽ പ്രസ്സ് അധികൃതർ സ്വന്തം ചെലവിൽ പകരം ചോദ്യപേപ്പർ തയ്യാറാക്കി ജില്ലാകേന്ദ്രങ്ങളിൽ എത്തിക്കാമെന്ന് അറിയിച്ചു. ഇവ ഏറ്റുവാങ്ങിയും വിതരണം ചെയ്യുന്നതിനുമായി പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇതിനോടനുബന്ധിച്ച് ഇതിനകം വിതരണം ചെയ്ത രണ്ട് ലക്ഷത്തോളം ചോദ്യപേപ്പറുകൾ പിൻവലിക്കേണ്ടിവരും. കവചിത വാഹനം വാടകയ്‌ക്കെടുത്ത് സമയബന്ധിതമായി പകരം ചോദ്യപേപ്പറുകളുടെ വിതരണം പൂർത്തിയാക്കാനാണ് നിർദേശം.
-
News2 days ago‘ഖാംനഈ വധത്തിലെ ഇന്ത്യയുടെ നിശബ്ദത നിഷ്പക്ഷതയല്ല’ – വിമര്‍ശിച്ച് സോണിയ ഗാന്ധി
-
News2 days agoഇറാനെ ആക്രമിക്കാന്‍ രാജ്യത്തെ വ്യോമതാവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല -സ്പെയിന്
-
News2 days agoഇറാന്റെ തിരിച്ചടി; ഇസ്രാഈലില്‍ പരിക്കേറ്റവരുടെ എണ്ണം 500 കടന്നു
-
kerala2 days agoഎം.എല്‍.എ പറയുന്നു കഴിഞ്ഞ അഞ്ച് വര്‍ഷം; വികസനത്തിന് പച്ചക്കൊടി കാട്ടി വേങ്ങര മണ്ഡലം
-
News1 day agoസംസ്ഥാനത്ത് നാളെ മുതൽ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് തുടക്കം
-
News1 day agoഅനിശ്ചിതത്വം തുടരുന്നു; ഇന്ന് റദ്ദാക്കിയത് 40 വിമാനങ്ങൾ; പ്രവാസികൾക്ക് കൈത്താങ്ങായി ആശ്വാസപ്പറക്കൽ
-
Health2 days agoകീമോതെറാപ്പി സ്വീകരിക്കുന്ന രോഗികളും റംസാനിലെ നോമ്പും
-
Sports23 hours agoടി-20 ലോകകപ്പില്‍ ഇന്ന് ആദ്യ സെമിഫൈനല്‍; ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും നേര്‍ക്കുനേര്‍

