ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി വരണമെന്ന് കേരളത്തിലും തമിഴ്‌നാട്ടിലും നടത്തിയ സര്‍വേയില്‍ കണ്ടെത്തല്‍. കേരളത്തിനും തമിഴ്നാട്ടിനും നേരിട്ട് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ അവസരം ലഭിച്ചാല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടത്തിവെട്ടുമെന്നാണ് സര്‍വേ പറയുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും ഐഎഎന്‍എസ്‌സി വോട്ടര്‍ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍.

രാജ്യത്തിന്റെ പ്രധാനമന്ത്രിയെ നേരിട്ട് തിരഞ്ഞെടുക്കാന്‍ ഒരു അവസരം കിട്ടിയാല്‍ മോദിക്കാണോ രാഹുലിനാണോ പിന്തുണ നല്‍കുക എന്ന ചോദ്യത്തിന്, കേരളത്തിലെ 57.92 പേരും തമിഴ്‌നാട്ടിലെ 43.46 ശതമാനം പേരും രാഹുല്‍ ഗാന്ധി എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തില്‍ മോദിയെ തുണച്ച് 36.19 ശതമാനവും 28.16 ശതമാനം പേര്‍ തമിഴ്‌നാട്ടിലും പിന്തുണച്ചു. മോദിയും രാഹുലും തമ്മിലുള്ള കേരളത്തിലെ വ്യത്യാസം 21.73 ശതമാനമാണ്. തമിഴ്‌നാട്ടില്‍ 15.3 ശതമാനവും.