Connect with us

kerala

റേഷന്‍ കടകളുടെ സമയക്രമം മാറ്റി; നാളെ മുതല്‍ പ്രാബല്യത്തില്‍

പുതിയ സമയക്രമം നാളെ മുതല്‍ നിലവില്‍ വരും

Published

on

തിരുവനന്തപുരം: സമയക്രമം മാറ്റിയതായി റേഷന്‍ കടയുടമകളുടെ സംഘടന. റേഷന്‍ കടയുടെ പ്രവര്‍ത്തന സമയം രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയും ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ 5 മണി വരെയുമായി പുനഃക്രമീകരിച്ചതായി സംയുക്ത സമിതി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ അറിയിച്ചു.

പുതിയ സമയക്രമം നാളെ മുതല്‍ നിലവില്‍ വരും. കാര്‍ഡ് ഉടമകളുടെയും ജനപ്രതിനിധികളുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് സമയമാറ്റമെന്നും സംഘടന അധികൃതര്‍ അറിയിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബേലൂർ മഖ്‌ന ദൗത്യം: സംയുക്ത കർമ പദ്ധതി തയ്യാറാക്കാൻ ഹൈക്കോടതി നിർദേശം

വയനാട് കലക്ടർ, ജില്ല പൊലീസ് മേധാവി, എഡിജിപി, അഡീഷനൽ ചീഫ് സെക്രട്ടറി, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എന്നിവർ ഓൺലൈൻ വഴി ഹാജരായി നിലവിലെ സ്ഥിതിഗതികൾ വിശദീകരിച്ചു

Published

on

വയനാട്ടിൽ ജനവാസ മേഖലയിലേക്കു കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ കാട്ടുന്ന അതിക്രമങ്ങൾ നേരിടാനായി കേരളം, കർണാടക, തമിഴ്‌നാട് അഡീഷനൽ ചീഫ് സെക്രട്ടറിമാരുടെ തലത്തിൽ സംയുക്ത കർമപദ്ധതി തയാറാക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു.

വയനാട്ടിൽ ആക്രമണം നടത്തിയ ബേലൂർ മഖ്‌നയെ മയക്കുവെടി വയ്ക്കാൻ കേരള വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഉത്തരവിട്ടിട്ടുണ്ടെങ്കിലും ആന കർണാടക വനാതിർത്തിയിലേക്കു മാറിയാൽ ഉണ്ടാകുന്ന നിയമാധികാര പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിലാണു ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്.

വയനാട് കലക്ടർ, ജില്ല പൊലീസ് മേധാവി, എഡിജിപി, അഡീഷനൽ ചീഫ് സെക്രട്ടറി, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എന്നിവർ ഓൺലൈൻ വഴി ഹാജരായി നിലവിലെ സ്ഥിതിഗതികൾ വിശദീകരിച്ചു.

Continue Reading

kerala

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു

കിൻഫ്ര പാർക്കിലെ രാജധാനി മിനറൽസ് മണൽ ശുദ്ധീകരണ പ്ലാന്റിലെ ജീവനക്കാരനായ കൊല്ലം സ്വദേശിയുടെ കുട്ടിയാണ് മരണപ്പെട്ടത്

Published

on

പള്ളിപ്പടിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ഇരുപത് ദിവസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു.

കിൻഫ്ര പാർക്കിലെ രാജധാനി മിനറൽസ് മണൽ ശുദ്ധീകരണ പ്ലാന്റിലെ ജീവനക്കാരനായ കൊല്ലം സ്വദേശിയുടെ കുട്ടിയാണ് മരണപ്പെട്ടത്.

കുറ്റിപ്പുറം ഗവ. താലുക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല കുറ്റിപ്പുറം പോലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

india

ടി.പി വധക്കേസ്: ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ കീഴടങ്ങി

കേസിലെ പത്താം പ്രതി കെ കെ കൃഷ്ണന്‍, പന്ത്രണ്ടാം പ്രതി ജ്യോതി ബാബു എന്നിവരാണ് കീഴടങ്ങിയത്.

Published

on

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. കേസിലെ പത്താം പ്രതി കെ കെ കൃഷ്ണന്‍, പന്ത്രണ്ടാം പ്രതി ജ്യോതി ബാബു എന്നിവരാണ് കീഴടങ്ങിയത്. സിപിഎം നേതാക്കളായ പ്രതികള്‍ മാറാട് പ്രത്യേക കോടതിയിലാണ് കീഴടങ്ങിയത്. പ്രതികളെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി.

ആംബുലന്‍സിലാണ് ജ്യോതി ബാബു കോടതിയിലെത്തിയത്. ഈ മാസം 26 ന് കേസിലെ ശിക്ഷയിന്മേലുള്ള വാദത്തിന് പ്രതികളെ കോടതിയില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആരോഗ്യപ്രശ്നങ്ങളുള്ളതിനാലാണ് ജ്യോതി ബാബുവിനെ ആംബുലന്‍സിലെത്തിച്ചത്.

മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി കെ കെ കൃഷ്ണനെയും ജ്യോതി ബാബുവിനെയും റദ്ദാക്കിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം തെളിഞ്ഞതായി കണ്ടെത്തിയ ഹൈക്കോടതി, രണ്ടു പ്രതികളെയും വെറുതെ വിട്ട വിചാരണക്കോടതി വിധി റദ്ദാക്കുകയും ചെയ്തു.

ഈ രണ്ടു പ്രതികള്‍ ഉള്‍പ്പെടെ ഏഴു പേരുടെ പേരിലാണ് അന്വേഷണസംഘം ഗൂഢാലോചനക്കേസ് ചുമത്തിയത്. ഇതില്‍ എട്ടാംപ്രതി കെ സി രാമചന്ദ്രന്‍, 11-ാം പ്രതി ട്രൗസര്‍ മനോജ്, 13-ാം പ്രതി പി കെ കുഞ്ഞനന്തന്‍ എന്നിവരെ വിചാരണക്കോടതി അന്നുതന്നെ ശിക്ഷിച്ചിരുന്നു.

കെ കെ കൃഷ്ണന്‍, ജ്യോതിബാബു എന്നിവര്‍ക്ക് പുറമെ, സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍, സി എച്ച് അശോകന്‍, എന്നിവരെയും വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. മോഹനനെ വെറുതെ വിട്ടത് ഹൈക്കോടതി ശരിവെച്ചിട്ടുണ്ട്.

 

 

Continue Reading

Trending