തൃശൂരിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിയു സനൂപിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതി നന്ദന്‍ അറസ്റ്റില്‍. തൃശൂരിലെ ഒളി സങ്കേതത്തില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്.

അതേസമയം നന്ദന്റെ പോര്‍കളത്തുള്ള ഭാര്യവീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. എരുമപ്പെട്ടി എസ്‌ഐ അബ്ദുല്‍ ഹക്കീമിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. ഇവിടെ നിന്ന് നന്ദന്റെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും പിടിച്ചെടുത്തു.

കൊലപാതകം നടന്ന ദിവസം തന്നെ പ്രതികളായ നന്ദന്‍, ശ്രീരാഗ്, സതീഷ്, അഭയരാജ് എന്നിവര്‍ ചിറ്റിലങ്ങാട്ട് നിന്ന് മുങ്ങിയിരുന്നു.