Culture

സംഘര്‍ഷം; തലശ്ശേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

By chandrika

January 06, 2019

തലശ്ശേരി: തലശ്ശേരിയില്‍ നാളെ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തലശ്ശേരി ന്യൂ മാഹി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രദേശത്ത് കഴിഞ്ഞ നാല് ദിവസമായി തുടരുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

കഴിഞ്ഞ ദിവസം സമാധാന യോഗം നടക്കുമ്പോള്‍ തലശേരിയില്‍ ഡി.വൈ.എഫ.ഐ പ്രകടനത്തിനിടെ കല്ലേറുണ്ടായത്. നേതാക്കളുടെ വീടുകള്‍ അക്രമിച്ചതിനെതിരെയായിരുന്നു ഡിവൈഎഫ്‌ഐയുടെ പ്രകടനം. കടകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. വെള്ളിയാഴ്ച എ എന്‍ ഷംസീര്‍ എംഎല്‍എയുടെ വീടിന് നേരെയും ബോംബേറുണ്ടായി. തലശ്ശേരി മാടപ്പീടികയിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.

കണ്ണൂര്‍ ജില്ലയില്‍ സംഘര്‍ഷങ്ങള്‍ക്കിടയാക്കുന്ന പ്രകോപനങ്ങളൊഴിവാക്കാന്‍ രണ്ട് ദിവസത്തേക്ക് പ്രകടനങ്ങള്‍ പാടില്ലെന്ന് സമാധാനയോഗത്തില്‍ തീരുമാനമായി. സിപിഎം ബിജെപി നേതാക്കളുടെ വീടുകള്‍ക്കുനേരെ നടന്ന ബോംബാക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ല അതീവ ജാഗ്രതയിലാണ്. കണ്ണൂരില്‍ 34പേരെ കരുതല്‍ തടങ്കലിലാക്കി. 13 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു.