main stories

ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു

By Akhila

June 02, 2026

കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോള്‍ ഉസ്മാന്‍  ചുമതലയേല്‍ക്കും.

തെരഞ്ഞെടുപ്പില്‍ ആകെ 136 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ഷാനിമോള്‍ ഉസ്മാന്‍ 99 വോട്ടുകള്‍ നേടി. മൂന്ന് ബിജെപി അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.

യുഡിഎഫിന്റെ സ്ഥാനാര്‍ഥിയായ ഷാനിമോള്‍ ഉസ്മാനെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മുഹമ്മദ് മുഹ്‌സിന്‍ മത്സരിച്ചു. സ്പീക്കറെ ഒഴിച്ചുനിര്‍ത്തിയാല്‍ സ്വതന്ത്രര്‍ ഉള്‍പ്പെടെ യുഡിഎഫിന് 101 അംഗങ്ങളുടെ പിന്തുണ ഉണ്ടായിരുന്നതിനാല്‍ ഷാനിമോള്‍ ഉസ്മാന്റെ വിജയം നേരത്തെ തന്നെ ഉറപ്പിക്കപ്പെട്ടിരുന്നു.

കേരള നിയമസഭയുടെ ചരിത്രത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലെത്തുന്ന നാലാമത്തെ വനിതയാണ് ഷാനിമോള്‍ ഉസ്മാന്‍. 35 വര്‍ഷത്തിന് ശേഷമാണ് സംസ്ഥാന നിയമസഭയ്ക്ക് വീണ്ടും ഒരു വനിതാ ഡെപ്യൂട്ടി സ്പീക്കറെ ലഭിക്കുന്നത്.