Connect with us

india

പ്രതിപക്ഷ നേതാക്കള്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ അടിച്ചമര്‍ത്തുന്നു; ഫേസ്ബുക്കിനും ഗൂഗിളിനും കത്തയച്ച് ‘ഇന്‍ഡ്യ’ മുന്നണി

സാമൂഹിക സ്പർദ്ധ, വർഗീയത എന്നിവ വളർത്തുന്നതിനു മെറ്റ ഉത്തരവാദിയാണ്. ഇന്ത്യയിൽ മെറ്റയുടെ പ്രവർത്തനം നിക്ഷ്പക്ഷമെന്ന് ഉറപ്പ് വരുത്തണമെന്നും ഇൻഡ്യ മുന്നണി ആവശ്യപ്പെട്ടു.

Published

on

സമൂഹിക മാധ്യമങ്ങളിലെ വിദ്വേഷ പ്രചരണങ്ങൾക്കെതിരെ ‘ഇൻഡ്യ’ മുന്നണി. ഫേസ്ബുക്കിനും ഗൂഗിളിനും മുന്നണി കത്ത് അയച്ചു. പ്രതിപക്ഷ നേതാക്കളുടെ പോസ്റ്റുകൾ അടിച്ചമർത്തുന്നു. സാമൂഹിക സ്പർദ്ധ, വർഗീയത എന്നിവ വളർത്തുന്നതിനു മെറ്റ ഉത്തരവാദിയാണ്. ഇന്ത്യയിൽ മെറ്റയുടെ പ്രവർത്തനം നിക്ഷ്പക്ഷമെന്ന് ഉറപ്പ് വരുത്തണമെന്നും ഇൻഡ്യ മുന്നണി ആവശ്യപ്പെട്ടു.

വാഷിംങ്ടൺ പോസ്റ്റ് നടത്തിയ അന്വേഷണത്തിൽ സമുദായിക സംഘർഷം സൃഷ്ടിക്കാന്‍ ഫേസ്ബുക്ക്, യൂട്യൂബ്, വാട്സ്ആപ്പ് എന്നിവ കരണമാകുന്നുവെന്ന് പറയുന്നതായും മുന്നണി ചൂണ്ടിക്കാട്ടി. ബിജെപി നേതാക്കൾ സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് വർഗീയ പ്രചാരണം നടത്തുന്നു. പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കാര്യങ്ങൾ ഗൗരവമായി കാണണമെന്നും കത്തിലൂടെ മുന്നണി ആവശ്യപ്പെട്ടു.

india

ഉന്നാവോ കേസ്; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണം സിബിഐ സുപ്രീം കോടതിയില്‍

അതിജീവിത സുപ്രീംകോടതിയെ സമീപിക്കാനിരിക്കെയാണ് സി.ബി.ഐയുടെ നീക്കം.

Published

on

ന്യൂഡല്‍ഹി ഉന്നാവ് ബലാത്സംഗക്കേസില്‍ ഉത്തര്‍പ്രദേശ് മുന്‍ എം. എല്‍.എ കുല്‍ദീപ് സിങ് സേംഗറിന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. അതിജീവിത സുപ്രീംകോടതിയെ സമീപിക്കാനിരിക്കെയാണ് സി.ബി.ഐയുടെ നീക്കം. പീഡനത്തിലെ ഇര പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെയും സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് സി.ബി.ഐ തീരുമാനം. ഡല്‍ഹി ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും അപ്പിലില്‍ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. വിധി യുക്തിഹീനവും നിയമവിരു ദ്ധവുമാണ്. ഹൈക്കോടതിയുടെ ഉത്തരവ് അതിജീവിതയുടെയും കുടുംബത്തിന്റെയും ക്ഷേമവും സുരക്ഷയും അപകടത്തിലാക്കുമെന്നും സിബിഐ ചൂണ്ടിക്കാട്ടി.
സാങ്കേതികവാദം ഉയര്‍ത്തിയാണ് സെംഗാറിന് കോടതി ജാമ്യം നല്‍കിയത്. ഹൈകോടതിയുടെ തീരുമാനം പോക്സോ നിയമത്തിന്റെ സംരക്ഷണ ചട്ടക്കൂടിനെ ദുര്‍ബലപ്പെടുത്തിയെന്ന് സി.ബി.ഐ അഭിപ്രായപ്പെട്ടു. കുറ്റകൃത്യത്തിന്റെ ഗൗരവം വെച്ചുനോക്കുമ്പോള്‍ അത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും സി.ബി.ഐ ഹരജിയില്‍ അഭിപ്രായപ്പെട്ടു.

ശിക്ഷയില്‍ ഇളവ് വരുത്തുന്നതിന് മുമ്പ്, കുറ്റകൃത്യത്തിന്റെ ഗൗരവം, കുറ്റം ചെയ്ത വിധം, പ്രതിക്ക് അതിലുള്ള പങ്ക്, ഇരക്ക് നിലനില്‍ക്കുന്ന ഭീഷണി സാധ്യത എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങള്‍ കണക്കിലെടുക്കണമെന്ന് സുപ്രീംകോടതി അടിവരയിട്ട് വ്യക്തമാക്കിയിട്ടുണ്ട്. ഈ കാര്യങ്ങള്‍ വേണ്ടവിധം പരിഗണിക്കാന്‍ കോടതിക്ക് കഴിഞ്ഞില്ലെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു.
2019ലാണ് സേംഗറെ കോടതി ജീവപര്യന്തം ശിക്ഷിച്ചത്. സി.ബി.ഐ ആയിരുന്നു കേസ് അന്വേഷിച്ചത്. കേസ് സൂപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും.

 

Continue Reading

india

ഉന്നാവ് ബലാത്സംഗക്കേസ്; അതിജീവിതക്ക് നീതി തേടി പ്രതിഷേധിച്ച വനിതാ സാമൂഹ്യ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു

വനിതാ സാമൂഹ്യ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പൊലീസ്.

Published

on

ന്യൂഡല്‍ഹി: മുന്‍ ബി.ജെ.പി നേതാവ് കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ലൈംഗികാതിക്രമത്തിനിരയായ ഉന്നാവ് അതിജീവിതക്ക് നീതി തേടി പാര്‍ലമെന്റിന് മുമ്പില്‍ പ്രതിഷേധം. വനിതാ സാമൂഹ്യ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പൊലീസ്. പാര്‍ലമെന്റിന് സമീപം ആക്ടിവിസ്റ്റ് യോഗിത ഭയാനയുടെ നേതൃത്വത്തില്‍ ആയിരുന്നു കുത്തിയിരിപ്പ് സമരം. ‘ജസ്റ്റ്സ് ഫോര്‍ ഉന്നാവ് വിക്ടിം’ എന്ന പ്ലക്കാര്‍ഡുയര്‍ത്തിയായിരുന്നു പ്രതിഷേധം.

പ്രതിഷേധത്തില്‍നിന്നും മാറണമെന്ന് പൊലീസ് ആവശ്യപ്പെട്ടുവെങ്കിലും മാറാന്‍ പ്രതിഷേധക്കാര്‍ തയ്യാറായില്ല. ഈ രാജ്യത്തെ പെണ്‍കുട്ടികള്‍ സുരക്ഷിതരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ഒപ്പിട്ട് നല്‍കിയാല്‍ സമരം അവസാനിപ്പിക്കാമെന്നും അറിയിച്ചു. ഇതോടെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

‘ഈ രാജ്യത്തെ എല്ലാ പെണ്‍കുട്ടികള്‍ക്കും നീതിയും സുരക്ഷയും വേണെമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഈ സര്‍ക്കാര്‍ ഉറക്കത്തില്‍ നിന്നും എഴുന്നേല്‍ക്കണം,’ പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു.

ഉന്നാവ് കൂട്ട ബലാത്സംഗ കേസില്‍ പ്രതിയായ മുന്‍ ബി.ജെ.പി നേതാവ് കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ജീവപര്യന്തം തടവുശിക്ഷ ദല്‍ഹി ഹൈകോടതി കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു. അതിനെതിരായാണ് പ്രതിഷേധം. ഡല്‍ഹി ഹൈകോടതി വിധിക്കെതിരെ അതിജീവിത സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

2017 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉന്നാവിലെ ബി.ജെ.പി നേതാവും എം.എല്‍.എയുമായ കുല്‍ദീപ് സിങ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്.

 

Continue Reading

india

16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം: നിയമനിര്‍മ്മാണ സാധ്യത പരിശോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ഓസ്ട്രേലിയയില്‍ നിലവില്‍ വന്ന നിയമത്തിന്റെ മാതൃകയില്‍ ഇന്ത്യയിലും സമാന നിയമനിര്‍മ്മാണം സാധ്യമാകുമോയെന്ന് കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കണമെന്നാണ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വ്യക്തമാക്കിയത്.

Published

on

ചെന്നൈ; 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് തടയുന്നതിനായി നിയമനിര്‍മ്മാണം നടത്താനുള്ള സാധ്യതകള്‍ പരിശോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചു. ഓസ്ട്രേലിയയില്‍ നിലവില്‍ വന്ന നിയമത്തിന്റെ മാതൃകയില്‍ ഇന്ത്യയിലും സമാന നിയമനിര്‍മ്മാണം സാധ്യമാകുമോയെന്ന് കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കണമെന്നാണ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വ്യക്തമാക്കിയത്.

ഇന്റര്‍നെറ്റിലൂടെ കുട്ടികള്‍ക്ക് അശ്ലീല ഉള്ളടക്കങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകുന്ന സാഹചര്യം ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കവേയാണ് കോടതി ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ജസ്റ്റിസുമാരായ ജി. ജയചന്ദ്രന്‍, കെ.കെ. രാമകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഓസ്ട്രേലിയയ്ക്ക് സമാനമായ നിയമം ഇന്ത്യയില്‍ കൊണ്ടുവരാനുള്ള സാധ്യത കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അത്തരമൊരു നിയമം നിലവില്‍ വരുന്നതുവരെ ബന്ധപ്പെട്ട അധികാരികള്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും, ഈ സന്ദേശം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കാന്‍ എല്ലാ സാധ്യതകളും ഉപയോഗിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി. ഡിസംബര്‍ 10നാണ് 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിച്ച് ഓസ്ട്രേലിയ നിയമം പാസാക്കിയത്.

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം വേണമെന്നാവശ്യപ്പെട്ട് എസ്. വിജയകുമാറാണ് പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്. അശ്ലീല ഉള്ളടക്കങ്ങള്‍ കുട്ടികളിലേക്ക് അതിവേഗം എത്തുന്ന സാഹചര്യമുണ്ടെന്നും, അത് തടയുന്നതിനായി ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ പാരന്റല്‍ വിന്‍ഡോ സംവിധാനം ഒരുക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം ഓസ്ട്രേലിയ നിരോധിച്ചതുപോലെ ഇന്ത്യയും സമാന നിയമം കൊണ്ടുവരണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.

 

Continue Reading

Trending