Connect with us

kerala

ദ്വാരപാലക കേസ്; ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ജാമ്യം

കൊല്ലം വിജിലന്‍സ് കോടതിയാണ് പോറ്റിയ്ക്ക് ജാമ്യം നല്‍കികൊണ്ട് ഉത്തരവ് ഇറക്കിയത്.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ദ്വാരപാലക കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് പോറ്റിയ്ക്ക് ജാമ്യം നല്‍കികൊണ്ട് ഉത്തരവ് ഇറക്കിയത്. അറസ്റ്റിലായി 90 ദിവസം പിന്നിട്ടും എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാതെ വന്നതോടെയാണ് പോറ്റിയ്ക്ക് ജാമ്യം ലഭിച്ചത്.

കട്ടിളപ്പാളി കേസില്‍ പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം ലഭിച്ചെങ്കിലും ജയിലില്‍ തുടരണം. ശബരിമല സ്വര്‍ണക്കൊള്ളയിലെ ആദ്യ ജാമ്യമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടേത്. അന്വേഷണം പൂര്‍ത്തിയായിട്ടില്ല. അതുകൊണ്ടാണ് കുറ്റപത്രം വൈകുന്നത് എന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു.

90 ദിവസത്തിന് മുന്‍പ് തന്നെ ബാഹ്യമായ കുറ്റപത്രം അന്വേഷണം സംഘം സമര്‍പ്പിക്കേണ്ടിയിരുന്നു. എന്നാല്‍ അത് ഇതുവരെ സമര്‍പ്പിക്കാനായി എസ്‌ഐടിയ്ക്ക് സാധിച്ചിരുന്നില്ല.

സുപ്രീംകോടതി നിയമം അനുസരിച്ച് 90 ദിവസം ആവുമ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ സ്വാഭാവിക നീതിക്ക് പ്രതികള്‍ അര്‍ഹരാണ്. ഇതായിരുന്നു കോടതിയ്ക്ക് മുന്‍പില്‍ പ്രതിഭാഗം ഉയര്‍ത്തിയ പ്രധാന വാദങ്ങള്‍. ഈ വാദം കോടതി ശെരിവെക്കുകയും ചെയ്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലക്കം മറിഞ്ഞ് മന്ത്രി സജി ചെറിയാന്‍; വിവാദ പരാമര്‍ശത്തില്‍ ഖേദ പ്രകടനം

പാര്‍ട്ടിക്കുള്ളില്‍ നിന്നും പുറത്തുനിന്നും സമ്മര്‍ദ്ദം ഏറിയ സാഹചര്യത്തിലാണ് മന്ത്രിയുടെ ഖേദം പ്രകടനം.

Published

on

തിരുവനന്തപുരം: മലപ്പുറവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. പ്രസ്താവന പിന്‍വലിച്ച് കൊണ്ടാണ് സജി ചെറിയാന്‍ ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ നിന്നും പുറത്തുനിന്നും സമ്മര്‍ദ്ദം ഏറിയ സാഹചര്യത്തിലാണ് മന്ത്രിയുടെ ഖേദം പ്രകടനം.

മലപ്പുറത്തെയും കാസര്‍കോട്ടെയും ജനപ്രതിനിധികളുടെ മതം തിരയണമെന്ന തരത്തിലായിരുന്നു സജി ചെറിയാന്റെ പ്രസ്താവന. പാര്‍ട്ടിക്കുള്ളില്‍ വികാരം ശക്തമായിട്ടും സിപിഎം നേതൃത്വവും മുഖ്യമന്ത്രിയും സജിയെ തള്ളിപ്പഞ്ഞില്ല. സജി പറഞ്ഞതിനെ തള്ളുകയോ സജിയെക്കൊണ്ടു തിരുത്തിക്കുകയോ വേണമെന്ന നിര്‍ദേശമാണു പാര്‍ട്ടിയിലെ പ്രധാനപ്പെട്ട നേതാക്കളടക്കം നേതൃത്വത്തിനു മുന്നില്‍വച്ചത്.

 

Continue Reading

kerala

ദീപക്-ആത്മഹത്യ കേസ്; സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മെന്‍സ് അസോസിയേഷന്‍ ഹൈക്കോടതിയില്‍

കേസ് ക്രൈംബ്രാഞ്ച് അല്ലെങ്കില്‍ സിബിഐ അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

Published

on

കൊച്ചി: ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മെന്‍സ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചു. കേസ് ക്രൈംബ്രാഞ്ച് അല്ലെങ്കില്‍ സിബിഐ അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ദീപക് യുവതിയോട് മോശമായി പെരുമാറിയെന്ന ആരോപണം വ്യാജ പ്രചാരണമാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു ദീപക്കിനെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് ഉത്തരവാദികളായവര്‍ക്കെതിരെ കേസെടുക്കണം. വീഡിയോ പ്രചരിപ്പിച്ചതുമൂലം ദീപക്കിന് കടുത്ത മാനസിക സമ്മര്‍ദം ഉണ്ടായിരുന്നുവെന്നും ഇത് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നുവെന്നും മെന്‍സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. അഭിഭാഷകന്‍ എം.ജി. ശ്രീജിത്ത് മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. പ്രതിയായ യുവതി വിദേശത്തേക്ക് കടന്നിരിക്കാമെന്ന സംശയവും അസോസിയേഷന്‍ ഉന്നയിച്ചു. യുവതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്നും, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. പ്രതിയായ യുവതിയെ പൊലീസ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവും ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം, വീഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതായി ആരോപിക്കുന്ന വടകര സ്വദേശി ഷിംജിത ഒളിവിലാണ്. മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം നടക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഷിംജിത വിദേശത്തേക്ക് കടക്കാന്‍ സാധ്യതയില്ലെന്നാണ് പൊലീസ് നിലപാട്. എന്നാല്‍ സംസ്ഥാനം വിട്ട് മംഗളൂരുവിലെത്തിയെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. ഷിംജിതയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ദീപക്കിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്.

കഴിഞ്ഞ ദിവസം സംഭവമുണ്ടായതായി ആരോപിക്കപ്പെട്ട ബസിലെ ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവദിവസം ആരും പരാതി നല്‍കിയിട്ടില്ലെന്നും, പരാതി ലഭിച്ചിരുന്നെങ്കില്‍ പൊലീസിനെ അറിയിക്കുമായിരുന്നുവെന്നും ബസ് ജീവനക്കാര്‍ അറിയിച്ചു. ബസിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.

ഷിംജിതയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ദീപക്കിന്റെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. മെഡിക്കല്‍ കോളേജ് പൊലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴികള്‍ രേഖപ്പെടുത്തി. ആരോപണം വ്യാജമാണെന്നും, മാനസിക വിഷമം ഉണ്ടായിരുന്നതായി മകന്‍ പറഞ്ഞിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കള്‍ മൊഴി നല്‍കി. ദീപക്കിന്റെ സുഹൃത്തിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ ബസില്‍ വെച്ച് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതി വീഡിയോ സഹിതം സമൂഹമാധ്യമങ്ങളില്‍ ഉന്നയിച്ച ആരോപണം. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ദീപക്കിനെതിരെ തീവ്ര സൈബര്‍ ആക്രമണം ഉണ്ടായി. ഇതിന് പിന്നാലെ ദീപക് മാനസികമായി തകര്‍ന്ന നിലയിലായിരുന്നുവെന്നാണ് വിവരം. ഞായറാഴ്ചയാണ് ദീപക്കിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Continue Reading

kerala

കത്തിക്കയറി സ്വര്‍ണവില; സംസ്ഥാനത്ത് വീണ്ടും സര്‍വകാല റെക്കോഡ്

ഇന്നലെ ഒരു ദിവസത്തിനിടെ മൂന്ന് തവണ ഉയര്‍ന്ന സ്വര്‍ണവില വൈകിട്ട് ചെറിയ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും, ഇന്ന് വീണ്ടും ശക്തമായ കുതിപ്പാണ് ഉണ്ടായത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുത്തനെ ഉയര്‍ന്ന് സര്‍വകാല റെക്കോഡ് രേഖപ്പെടുത്തി. ഇന്ന് പവന് 3,650 രൂപ വര്‍ധിച്ച് 1,13,520 രൂപയായി. ഗ്രാമിന് 460 രൂപ ഉയര്‍ന്ന് 14,190 രൂപയിലേക്കാണ് വില എത്തിയത്. ഇന്നലെ ഒരു ദിവസത്തിനിടെ മൂന്ന് തവണ ഉയര്‍ന്ന സ്വര്‍ണവില വൈകിട്ട് ചെറിയ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും, ഇന്ന് വീണ്ടും ശക്തമായ കുതിപ്പാണ് ഉണ്ടായത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,800 ഡോളര്‍ കടന്നതാണ് വിലവര്‍ധനയ്ക്ക് പ്രധാന കാരണമായി വിലയിരുത്തുന്നത്. ഗ്രീന്‍ലന്‍ഡ് കൈവശപ്പെടുത്തുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് ആഗോള വിപണിയില്‍ അനിശ്ചിതത്വം വര്‍ധിച്ചതും സ്വര്‍ണത്തിലേക്കുള്ള നിക്ഷേപം കൂടാന്‍ ഇടയാക്കി. ഡിസംബര്‍ 23-നാണ് സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. തുടര്‍ന്ന് ദിവസങ്ങളിലുടനീളം വില ഉയര്‍ച്ച തുടരുകയും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചെറിയ കുറവും വര്‍ധനയും ആവര്‍ത്തിച്ചുള്ള ‘യുടേണ്‍’ നിലയിലായിരിക്കുകയും ചെയ്തു. അതിന് ശേഷമാണ് ഇന്നത്തെ ശക്തമായ ഉയര്‍ച്ച. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളില്‍ ഒന്നായ ഇന്ത്യ വര്‍ഷംതോറും ടണ്‍കണക്കിന് സ്വര്‍ണം ഇറക്കുമതി ചെയ്യുന്നു. അതിനാല്‍ തന്നെ അന്താരാഷ്ട്ര വിപണിയിലെ ചെറിയ മാറ്റങ്ങള്‍ പോലും കേരളം ഉള്‍പ്പെടെയുള്ള രാജ്യത്തെ സ്വര്‍ണവിലയെ നേരിട്ട് സ്വാധീനിക്കുമെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Continue Reading

Trending