News
സിറിയൻ സൈന്യവും എസ്.ഡി.എഫും നാല് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു
സിറിയയുടെ വടക്കുകിഴക്കൻ പ്രദേശങ്ങൾ സർക്കാർ സൈന്യം പിടിച്ചെടുത്തതിന് പിന്നാലെയാണ് ഇരു വിഭാഗങ്ങളും വെടിനിർത്തൽ കരാറിൽ എത്തിയത്.
ഡമസ്കസ്: സിറിയൻ സൈന്യവും കുർദിഷ് നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സും (എസ്.ഡി.എഫ്) തമ്മിലുള്ള സംഘർഷത്തിൽ നാല് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു. സിറിയയുടെ വടക്കുകിഴക്കൻ പ്രദേശങ്ങൾ സർക്കാർ സൈന്യം പിടിച്ചെടുത്തതിന് പിന്നാലെയാണ് ഇരു വിഭാഗങ്ങളും വെടിനിർത്തൽ കരാറിൽ എത്തിയത്.
രണ്ടാഴ്ചയോളം നീണ്ട ഏറ്റുമുട്ടലിനൊടുവിൽ ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി എട്ടുമണിയോടെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. കരാർ പ്രകാരം എസ്.ഡി.എഫ് തങ്ങളുടെ നിയന്ത്രണത്തിലുള്ള ചില പ്രവിശ്യകളിൽ നിന്ന് പിന്മാറുകയും അവ സിറിയൻ സർക്കാർ സൈന്യത്തിന് കൈമാറുകയും ചെയ്യും. കൂടാതെ, എസ്.ഡി.എഫ് സേനയെ സിറിയൻ സൈന്യത്തിന്റെ ഭാഗമായി ലയിപ്പിക്കാനും കരാറിൽ വ്യവസ്ഥയുണ്ട്.
കുർദുകളെ സിറിയൻ ഭരണകൂടത്തിലേക്ക് സംയോജിപ്പിക്കുന്നതിന്റെ ഭാഗമായി കുർദിഷ് പ്രതിനിധിയെ സിറിയൻ പ്രതിരോധ മന്ത്രിയുടെ സഹായിയായി നിയമിക്കാനും നിർദേശമുണ്ട്. വെടിനിർത്തൽ കരാർ എസ്.ഡി.എഫ് അംഗീകരിച്ചതായും, തങ്ങൾക്കെതിരെ ആക്രമണമുണ്ടാകുന്നതുവരെ തിരിച്ചടിക്കില്ലെന്നും അവർ അറിയിച്ചു.
രാഷ്ട്രീയ പാതകളിലൂടെയും ചർച്ചകളിലൂടെയും പ്രശ്നപരിഹാരം ലക്ഷ്യമിട്ട് ജനുവരി 18ലെ കരാർ നടപ്പിലാക്കുന്നതിലൂടെ സംഘർഷം കുറയ്ക്കാനും സ്ഥിരത കൈവരിക്കാനും തയ്യാറാണെന്ന് എസ്.ഡി.എഫ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
എന്നാൽ വെടിനിർത്തലിന് ശേഷവും ചില പ്രദേശങ്ങളിൽ സിറിയൻ സൈന്യം ആക്രമണം തുടരുന്നതായി കുർദുകൾ ആരോപിക്കുന്നു. സൈനിക സമ്മർദത്തെ തുടർന്ന് സിറിയയിലെ ഭൂരിഭാഗം പ്രദേശങ്ങളിൽ നിന്ന് കുർദുകൾ പിന്മാറിയിട്ടുണ്ട്. കുർദുകളും അറബികളും താമസിക്കുന്ന ഹസാക നഗരത്തിന്റെയും കുർദിഷ് ഭൂരിപക്ഷ നഗരമായ ഖാമിഷ്ലിയുടെയും നിയന്ത്രണം ഇപ്പോഴും എസ്.ഡി.എഫിന്റെ കൈവശമാണ്. വെടിനിർത്തൽ കാലയളവിൽ ഈ രണ്ട് നഗരങ്ങളിലേക്കും സൈന്യം പ്രവേശിക്കില്ലെന്ന് സിറിയൻ സർക്കാർ അറിയിച്ചിട്ടുണ്ട്.
kerala
രണ്ടാം തവണയും കത്തിക്കയറി സ്വര്‍ണവില; ഗ്രാമിന് 225 കൂടി
ഇന്ന് രാവിലെ പവന് 3,650 രൂപ വര്‍ധിച്ച് 1,13,520 രൂപയായിരുന്നു.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വീണ്ടും കുത്തനെ ഉയര്‍ന്നു. ഗ്രാമിന് 225 കൂടി 14,415 രൂപയായി. പവന് 5480 കൂടി 1,15,320 രൂപയായി. ഇന്ന് രാവിലെ പവന് 3,650 രൂപ വര്‍ധിച്ച് 1,13,520 രൂപയായിരുന്നു. ഗ്രാമിന് 460 രൂപ ഉയര്‍ന്ന് 14,190 രൂപയിലേക്കാണ് വില എത്തിയത്. ഇന്നലെ ഒരു ദിവസത്തിനിടെ മൂന്ന് തവണ ഉയര്‍ന്ന സ്വര്‍ണവില വൈകിട്ട് ചെറിയ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും, ഇന്ന് രണ്ടാമതും ശക്തമായ കുതിപ്പാണ് ഉണ്ടായത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,800 ഡോളര്‍ കടന്നതാണ് വിലവര്‍ധനയ്ക്ക് പ്രധാന കാരണമായി വിലയിരുത്തുന്നത്.
ഗ്രീന്‍ലന്‍ഡ് കൈവശപ്പെടുത്തുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് ആഗോള വിപണിയില്‍ അനിശ്ചിതത്വം വര്‍ധിച്ചതും സ്വര്‍ണത്തിലേക്കുള്ള നിക്ഷേപം കൂടാന്‍ ഇടയാക്കി. ഡിസംബര്‍ 23-നാണ് സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. തുടര്‍ന്ന് ദിവസങ്ങളിലുടനീളം വില ഉയര്‍ച്ച തുടരുകയും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചെറിയ കുറവും വര്‍ധനയും ആവര്‍ത്തിച്ചുള്ള ‘യുടേണ്‍’ നിലയിലായിരിക്കുകയും ചെയ്തു. അതിന് ശേഷമാണ് ഇന്നത്തെ ശക്തമായ ഉയര്‍ച്ച. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളില്‍ ഒന്നായ ഇന്ത്യ വര്‍ഷംതോറും ടണ്‍കണക്കിന് സ്വര്‍ണം ഇറക്കുമതി ചെയ്യുന്നു. അതിനാല്‍ തന്നെ അന്താരാഷ്ട്ര വിപണിയിലെ ചെറിയ മാറ്റങ്ങള്‍ പോലും കേരളം ഉള്‍പ്പെടെയുള്ള രാജ്യത്തെ സ്വര്‍ണവിലയെ നേരിട്ട് സ്വാധീനിക്കുമെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
kerala
ദ്വാരപാലക കേസ്; ഉണ്ണികൃഷ്ണന് പോറ്റിയ്ക്ക് ജാമ്യം
കൊല്ലം വിജിലന്‍സ് കോടതിയാണ് പോറ്റിയ്ക്ക് ജാമ്യം നല്‍കികൊണ്ട് ഉത്തരവ് ഇറക്കിയത്.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ദ്വാരപാലക കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയ്ക്ക് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് പോറ്റിയ്ക്ക് ജാമ്യം നല്‍കികൊണ്ട് ഉത്തരവ് ഇറക്കിയത്. അറസ്റ്റിലായി 90 ദിവസം പിന്നിട്ടും എസ്ഐടി കുറ്റപത്രം സമര്‍പ്പിക്കാതെ വന്നതോടെയാണ് പോറ്റിയ്ക്ക് ജാമ്യം ലഭിച്ചത്.
കട്ടിളപ്പാളി കേസില്‍ പ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിക്ക് ജാമ്യം ലഭിച്ചെങ്കിലും ജയിലില്‍ തുടരണം. ശബരിമല സ്വര്‍ണക്കൊള്ളയിലെ ആദ്യ ജാമ്യമാണ് ഉണ്ണികൃഷ്ണന് പോറ്റിയുടേത്. അന്വേഷണം പൂര്‍ത്തിയായിട്ടില്ല. അതുകൊണ്ടാണ് കുറ്റപത്രം വൈകുന്നത് എന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു.
90 ദിവസത്തിന് മുന്‍പ് തന്നെ ബാഹ്യമായ കുറ്റപത്രം അന്വേഷണം സംഘം സമര്‍പ്പിക്കേണ്ടിയിരുന്നു. എന്നാല്‍ അത് ഇതുവരെ സമര്‍പ്പിക്കാനായി എസ്ഐടിയ്ക്ക് സാധിച്ചിരുന്നില്ല.
സുപ്രീംകോടതി നിയമം അനുസരിച്ച് 90 ദിവസം ആവുമ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ സ്വാഭാവിക നീതിക്ക് പ്രതികള്‍ അര്‍ഹരാണ്. ഇതായിരുന്നു കോടതിയ്ക്ക് മുന്പില് പ്രതിഭാഗം ഉയര്‍ത്തിയ പ്രധാന വാദങ്ങള്‍. ഈ വാദം കോടതി ശെരിവെക്കുകയും ചെയ്തു.
kerala
മലക്കം മറിഞ്ഞ് മന്ത്രി സജി ചെറിയാന്; വിവാദ പരാമര്‍ശത്തില്‍ ഖേദ പ്രകടനം
പാര്‍ട്ടിക്കുള്ളില്‍ നിന്നും പുറത്തുനിന്നും സമ്മര്‍ദ്ദം ഏറിയ സാഹചര്യത്തിലാണ് മന്ത്രിയുടെ ഖേദം പ്രകടനം.
തിരുവനന്തപുരം: മലപ്പുറവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാന്. പ്രസ്താവന പിന്‍വലിച്ച് കൊണ്ടാണ് സജി ചെറിയാന് ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ നിന്നും പുറത്തുനിന്നും സമ്മര്‍ദ്ദം ഏറിയ സാഹചര്യത്തിലാണ് മന്ത്രിയുടെ ഖേദം പ്രകടനം.
മലപ്പുറത്തെയും കാസര്‍കോട്ടെയും ജനപ്രതിനിധികളുടെ മതം തിരയണമെന്ന തരത്തിലായിരുന്നു സജി ചെറിയാന്റെ പ്രസ്താവന. പാര്‍ട്ടിക്കുള്ളില്‍ വികാരം ശക്തമായിട്ടും സിപിഎം നേതൃത്വവും മുഖ്യമന്ത്രിയും സജിയെ തള്ളിപ്പഞ്ഞില്ല. സജി പറഞ്ഞതിനെ തള്ളുകയോ സജിയെക്കൊണ്ടു തിരുത്തിക്കുകയോ വേണമെന്ന നിര്‍ദേശമാണു പാര്‍ട്ടിയിലെ പ്രധാനപ്പെട്ട നേതാക്കളടക്കം നേതൃത്വത്തിനു മുന്നില്‍വച്ചത്.
-
News2 days agoകരൂര്‍ ദുരന്തം; വിജയ്ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കും, കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐ
-
News2 days agoഊളംപാറയിലോ കുതിരവട്ടത്തോകൊണ്ടുപോയി ഷോക്കടിപ്പിച്ചാലും മാറാന്‍ ഇടയില്ലാത്ത വര്‍ഗീയ ഭ്രാന്ത്, ഈ മുതലിനെ ക്വാറന്റൈന് ചെയ്യണം-ഡോ. ജിന്റോ ജോണ്‍
-
News2 days ago‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണിയിൽ വനിതാ ഡോക്ടറിൽ നിന്ന് 10.5 ലക്ഷം തട്ടിയെടുത്തു; പ്രതി പഞ്ചാബിൽ പിടിയിൽ
-
kerala2 days agoവി.ഡി. സതീശനെതിരായ വിമര്‍ശനം; വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു; സണ്ണി ജോസഫ്
-
local2 days agoകോട്ടക്കലില്‍ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ചു
-
News2 days agoഈ ലക്ഷണങ്ങള്‍ വന്നാല്‍ ഗൂഗിളല്ല, ഡോക്ടറെയാണ് ആദ്യം കാണേണ്ടത്; സമയം വൈകിയാല്‍ ജീവന് പോലും നഷ്ടമാകാം
-
News2 days ago‘നിശബ്ദമായൊരു പോരാട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്’; ഒന്നര മാസം ഒരു ബബിളിനുള്ളിലായിരുന്നു – ഭാവന
-
kerala2 days agoശബരിമല വിമാനത്താവള പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍; സര്‍ക്കാരിന് തിരിച്ചടി, ഹര്‍ജി തള്ളി പാലാ കോടതി
