കോഴിക്കോട്: സംസ്ഥാനത്ത് തക്കാളിക്ക് വില കുത്തനെ കൂടുന്നു. 50 രൂപ വരെ വിലയിലാണ് ചിലയിടത്ത് തക്കാളിയുടെ വില്‍പന. രണ്ടു ദിവസം മുമ്പ് 30 രൂപ വിലയുണ്ടായിരുന്ന തക്കാളിക്ക് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 20 രൂപയാണ് കൂടിയത്.

കനത്ത മഴയില്‍ കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായതും തക്കാളിയുടെ വിലക്കയറ്റത്തിന് കാരണമായതായി വ്യാപാരികള്‍ പറയുന്നു. തക്കാളി ചീഞ്ഞ് നശിക്കുന്നതും വ്യാപാരികള്‍ക്ക് തിരിച്ചടിയാണ്.