india
തൃണമൂലിലെ 14 കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ ചേര്‍ന്നു
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. പാര്‍ട്ടി വിട്ട സുവേന്തു അധികാരിക്കും സഹോദരനും പിന്നാലെ 14 കൗണ്‍സിലര്‍മാരും പാര്‍ട്ടി വിട്ടു
കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. പാര്‍ട്ടി വിട്ട സുവേന്തു അധികാരിക്കും സഹോദരനും പിന്നാലെ 14 കൗണ്‍സിലര്‍മാരും പാര്‍ട്ടി വിട്ടു. കോണ്ടൈ മുനിസിപ്പാലിറ്റിയിലെ കൗണ്‍സിലര്‍മാര്‍ക്കൊപ്പമാണ് സുവേന്തു അധികാരിയുടെ സഹോദരന്‍ സൗമേന്തു അധികാരി പാര്‍ട്ടി വിട്ടത്.
സുവേന്തു അധികാരിയാണ് ഇവരെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്തത്. നേരത്തെ മമതാ സര്‍ക്കാരിലെ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്ത് നിന്ന് സൗമേന്തുവിനെ നീക്കിയിരുന്നു.
നേരത്തെ സുവേന്തു അധികാരിയോടൊപ്പം പത്ത് എം.എല്‍.എമാരും ഒരു എം.പിയുമാണ് ബി.ജെ.പിയില്‍ അംഗത്വം സ്വീകരിച്ചത്.
india
ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതാ വിലക്ക് നീട്ടി പാകിസ്താൻ
ജനുവരി 24 പുലർച്ചെ വരെ വിലക്ക് തുടരുമെന്ന് പാകിസ്താൻ എയർപോർട്ട് അതോറിറ്റി അറിയിച്ചു.
ഇസ്‌ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതാ വിലക്ക് പാകിസ്താൻ വീണ്ടും നീട്ടി. ജനുവരി 24 പുലർച്ചെ വരെ വിലക്ക് തുടരുമെന്ന് പാകിസ്താൻ എയർപോർട്ട് അതോറിറ്റി അറിയിച്ചു. ഇതുസംബന്ധിച്ച് പുതിയ നോട്ടാം (നോട്ടീസ് ടു എയർമെൻ) പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്ത്യയുടെ യാത്രാ വിമാനങ്ങൾക്കും സൈനിക വിമാനങ്ങൾക്കും വിലക്ക് ബാധകമാണ്. ഇന്ത്യൻ എയർലൈൻസുകൾക്ക് പുറമെ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത എല്ലാ വിമാനങ്ങൾക്കും പാകിസ്താൻ വ്യോമാതിർത്തി ഉപയോഗിക്കാൻ അനുമതിയില്ല. ഇന്ത്യൻ എയർലൈൻസുകളുടെ മറ്റ് രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത വിമാനങ്ങൾക്കും ഈ നിയന്ത്രണം ബാധകമായിരിക്കും.
ഇതിനുപകരമായി ഇന്ത്യയും പാക് വിമാനങ്ങൾക്ക് സമാനമായ വിലക്ക് തുടരാൻ സാധ്യതയുണ്ടെന്നാണ് വിവരം. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ–പാകിസ്താൻ ബന്ധം കൂടുതൽ വിഷമിച്ചത്. ഏപ്രിൽ 24നാണ് പാകിസ്താൻ ആദ്യം ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി അടച്ചത്. തുടക്കത്തിൽ ഒരു മാസത്തേക്കായിരുന്നു വിലക്ക്. തുടർന്ന് ഏപ്രിൽ 30ന് ഇന്ത്യയും പാക് വിമാനങ്ങൾക്ക് തിരിച്ചടി ആയി വ്യോമാതിർത്തി അടച്ചുപൂട്ടി.
india
ട്രെയിനുകളിൽ ലഗേജ് പരിധി: നിശ്ചിത പരിധി കടന്നാൽ അധിക ചാർജ് ഈടാക്കുമെന്ന് റെയിൽവേ മന്ത്രി
വിമാനത്താവളങ്ങളിലെ മാതൃകയിൽ ട്രെയിൻ യാത്രക്കാർക്കും ബാഗേജ് നിയന്ത്രണം ഏർപ്പെടുത്തുമോയെന്ന എം.പി. വെമിറെഡ്ഡി പ്രഭാകർ റെഡ്ഡിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ വിശദീകരണം.
ന്യൂഡൽഹി: ട്രെയിൻ യാത്രക്കിടെ നിശ്ചിത സൗജന്യ പരിധിയിൽ കൂടുതൽ ലഗേജ് കൊണ്ടുപോകുന്ന യാത്രക്കാരിൽ നിന്ന് അധിക ചാർജ് ഈടാക്കുന്ന സംവിധാനം നിലവിലുണ്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. വിമാനത്താവളങ്ങളിലെ മാതൃകയിൽ ട്രെയിൻ യാത്രക്കാർക്കും ബാഗേജ് നിയന്ത്രണം ഏർപ്പെടുത്തുമോയെന്ന എം.പി. വെമിറെഡ്ഡി പ്രഭാകർ റെഡ്ഡിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ വിശദീകരണം.
ക്ലാസ് തിരിച്ചുള്ള സൗജന്യ ലഗേജ് അലവൻസും പരമാവധി പരിധിയും നിലവിലുണ്ടെന്ന് മന്ത്രി പറഞ്ഞു. സെക്കൻഡ് ക്ലാസ് യാത്രക്കാർക്ക് 35 കിലോഗ്രാം ലഗേജ് സൗജന്യമായി കൊണ്ടുപോകാം; ചാർജ് അടച്ച് 70 കിലോഗ്രാം വരെ അനുവദിക്കും. സ്ലീപ്പർ ക്ലാസിൽ 40 കിലോഗ്രാം സൗജന്യവും 80 കിലോഗ്രാം വരെ പരമാവധിയുമാണ്. എ.സി ത്രീ ടയർ, ചെയർ കാർ യാത്രക്കാർക്ക് 40 കിലോഗ്രാം സൗജന്യ അലവൻസുണ്ട്.
ഫസ്റ്റ് ക്ലാസ്, എ.സി ടു ടയർ യാത്രക്കാർക്ക് 50 കിലോഗ്രാം സൗജന്യമായി, 100 കിലോഗ്രാം വരെ ചാർജ് അടച്ച് കൊണ്ടുപോകാം. എ.സി ഫസ്റ്റ് ക്ലാസിൽ 70 കിലോഗ്രാം സൗജന്യവും 150 കിലോഗ്രാം വരെ പരമാവധിയുമാണ് അനുവദിച്ചിരിക്കുന്നത്.
സൗജന്യ അലവൻസിനെ മറികടക്കുന്ന ലഗേജുകൾക്ക് ലഗേജ് നിരക്കിന്റെ ഒന്നര മടങ്ങ് ചാർജ് ഈടാക്കി, ക്ലാസ് അനുസരിച്ചുള്ള പരമാവധി പരിധിവരെ കമ്പാർട്ടുമെന്റിൽ കൊണ്ടുപോകാൻ അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, വ്യാപാര ആവശ്യങ്ങൾക്കുള്ള ചരക്കുകൾ വ്യക്തിഗത ലഗേജായി പാസഞ്ചർ കമ്പാർട്ടുമെന്റുകളിൽ കൊണ്ടുപോകാൻ അനുവദനീയമല്ല. നിശ്ചിത പരിധി കവിയുന്ന ലഗേജുകൾ റെയിൽവേയുടെ മാനദണ്ഡങ്ങൾ പ്രകാരം ബ്രേക്ക് വാനുകളിൽ ബുക്ക് ചെയ്ത് കൊണ്ടുപോകണമെന്നും മന്ത്രി അറിയിച്ചു.
india
ശബരിമല സ്വര്‍ണ്ണക്കൊള്ള പാര്‍ലമെന്റില്‍ യു.ഡി.എഫ് എംപിമാരുടെ പ്രതിഷേധം
ക്ഷേത്രസ്വത്തുകളുടെ സംരക്ഷണത്തിൽ ഉണ്ടായ വീഴ്ചയും സംഭവത്തിൽ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണത്തിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടിയാണ് എംപിമാർ പ്രതിഷേധം സംഘടിപ്പിച്ചത്.
ശബരിമല ശ്രീധർമ്മ ക്ഷേത്രത്തിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി യുഡിഎഫ് എംപിമാർ പാർലമെന്റ് പരിസരത്ത് പ്രതിഷേധിച്ചു. ക്ഷേത്രസ്വത്തുകളുടെ സംരക്ഷണത്തിൽ ഉണ്ടായ വീഴ്ചയും സംഭവത്തിൽ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണത്തിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടിയാണ് എംപിമാർ പ്രതിഷേധം സംഘടിപ്പിച്ചത്. ആന്റോ ആന്റണി, കൊടുക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ,ഷാഫി പറമ്പിൽ, ജെബി മേത്തർ, അബ്ദുൽ സമാദാനി, ഇ ടി മുഹമ്മദ് ബഷീർ, രാജ് മോഹൻ ഉണ്ണിത്താൻ ,വികെ ശ്രീകണ്ഠൻ, അടൂർ പ്രകാശ് എന്നിവരുൾപ്പെടെയുള്ള യുഡിഎഫ് എംപിമാർ പ്രതിഷേധത്തിൽ പങ്കെടുത്തു. ശബരിമല വിശ്വാസികളുടെ ആത്മവിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണ്. സംഭവത്തിൽ എത്ര സ്വർണം നഷ്ടപ്പെട്ടു, അത് എങ്ങനെ നടന്നുവെന്നത് വ്യക്തതയോടെ പുറത്തുവരണമെന്ന് എംപിമാർ ആവശ്യപ്പെട്ടു. ക്ഷേത്രസ്വത്തുകളുടെ കൈകാര്യം സുതാര്യവും ഉത്തരവാദിത്വപരവുമാകണമെന്ന് ആവശ്യപ്പെട്ട എംപിമാർ, സമാനമായ ക്രമക്കേടുകൾ ആവർത്തിക്കപ്പെടാതിരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നും ആവശ്യമുന്നയിച്ചു.
-
kerala3 days agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india2 days agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
kerala2 days ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
-
kerala3 days agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
india3 days agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala2 days agoരാഷ്ട്രപിതാവിന്റെ ഘാതകര്‍ ഗാന്ധിജിയുടെ പേരിനെയും ഓര്‍മകളെയും ഭയക്കുന്നു; കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്
-
kerala3 days agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
GULF1 day agoഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ് തോൽവി; മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിനുള്ള തിരിച്ചടി
