ഗ്വാങ്ഷു: ലോകബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് കിരീടം. ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു. 2119,2117 ആണ് സ്‌കോര്‍. സിന്ധുവിന്റെ ആദ്യ ലോകബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സ് കിരീടമാണ് ഇത്.

ഗ്രൂപ്പ് ഘട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ താരം തായ് സൂയിങിനെയും ലോക രണ്ടാം നമ്പര്‍ അകാനെ യമാഗൂച്ചിയെയും കീഴടക്കിയെത്തിയ സിന്ധു, സെമിയില്‍ തായ്‌ലന്‍ഡിന്റെ റാറ്റ്ചനോക് ഇന്താനനെ 21-16, 25-23 നാണു വീഴ്ത്തിയത്.