ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദനെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഉള്ളൂർ എസ്.യു.ടി റോയൽ ആസ്പത്രിയിലാണ് വി.എസിനെ പ്രവേശിപ്പിച്ചത്.

വി.എസിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.