ഭക്ഷണത്തിന് രുചിയില്ലെന്നാരോപിച്ച് ഡല്‍ഹിയില്‍ ഗര്‍ഭിണിയായ ഭാര്യയെ യുവാവ് ജീവനോടെ കത്തിച്ചു. ശരീരത്തില്‍ 20 ശതമാനത്തോളം പൊള്ളലേറ്റ യുവതി ചികിത്സയിലാണ്.

ഭക്ഷണത്തെച്ചൊല്ലി വിവേക് ഭാര്യയോട് വഴക്കിട്ടിരുന്നു. ഭക്ഷണത്തിന് രുചിയില്ല എന്നായിരുന്നു ആരോപണം. വഴക്ക് അവസാനിച്ചതിന് ശേഷം പുലര്‍ച്ചെയാണ് കിടന്നുറങ്ങുന്ന ഭാര്യയുടെ ശരീരം തീകൊളുത്തിയത്. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ വിവേകിന്റെ മാതാപിതാക്കളാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ വിവേകിനെ പൊലീസ് അറസ്റ്റ് ചെയിതിട്ടുണ്ട്.