News
സൗജന്യ സേവനത്തിനു വന്ന കെ.പി.എം.ജിക്ക് വെബ്സൈറ്റ് നിര്‍മിക്കാന്‍ മാത്രം 66 ലക്ഷം; സര്‍ക്കാര്‍ ധൂര്‍ത്തിനെ ചോദ്യം ചെയ്ത് ചെന്നിത്തല

കോഴിക്കോട്: സംസ്ഥാനം പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നതിനിടെ ഇടതു സര്‍ക്കാര്‍ നടത്തുന്ന ധൂര്‍ത്തിനെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സി സര്‍വീസ് കമ്പനിയായ കെ.പി.എം.ജിക്ക് വെബ്സൈറ്റ് നിര്‍മാണത്തിന് 66 ലക്ഷത്തിന്റെ കരാര്‍ നല്കിയ ഇടതുസര്‍ക്കാര്‍ തീരുമാനത്തെ ഫേസ്ബുക്ക് പോസ്റ്റിലാണ് ചെന്നിത്തല ചോദ്യം ചെയ്തത്. സൗജന്യമായി കണ്‍സള്‍ട്ടന്‍സി ചെയ്യാന്‍ തയ്യാറായി മുന്നോട്ടുവന്നതു കൊണ്ടാണ് കെ.പി.എം.ജിക്ക് കരാര്‍ നല്‍കിയതെന്നു ന്യായീകരിച്ച സര്‍ക്കാര്‍ നോര്‍ക്കയുടെ വെബ്പോര്‍ട്ടല്‍ റീഡിസൈന്‍ ചെയ്യുന്നതിന വേണ്ടി മാത്രം 66 ലക്ഷം രൂപ അനുവദിച്ചുവെന്നും സംസ്ഥാനം രൂക്ഷമായ പ്രളയക്കെടുതി നേരിട്ട ഓഗസ്റ്റ് 17-നാണ് കരാര്‍ നല്‍കിയതെന്നും ചെന്നിത്തല വ്യക്തമാക്കി.
ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്:
‘സൗജന്യമായി കണ്‍സള്‍ട്ടന്‍സി ജോലി ചെയ്യാന്‍ തയ്യാറായി കെ.പി.എം.ജി മുന്നോട്ട് വന്നതിനാല്‍ കേരളത്തെ പുനര്‍നിര്‍മിക്കുന്നതിനായി അവര്‍ക്ക് കരാര്‍ നല്കി എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ അത്രയും നിര്‍ദോഷ ഇടപാടാണോ ഇതെന്ന കാര്യത്തില്‍ സംശയമുണ്ട്.
കാരണം സംസ്ഥാനത്ത് പ്രളയം കൊടുമ്പിരിക്കൊണ്ട് നില്ക്കുന്ന ആഗസ്റ്റ് 17 ന് കെ.പി.എം.ജിക്ക് 66 ലക്ഷത്തിന്റെ ഒരു കരാര്‍ സംസ്ഥാന സര്‍ക്കാര്‍ നല്കി. നോര്‍ക്കയുടെ വെബ്പോര്‍ട്ടല്‍ റീഡിസൈന്‍ ചെയ്യുന്നതിനായുള്ള ഈ ജോലിക്കു 66 ലക്ഷം രൂപ വേണമോ എന്നതാണ് ചോദ്യം. കെല്‍ട്രോണ്‍, സിഡിറ്റ് തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കുറഞ്ഞചിലവില്‍ ചെയ്യാവുന്ന പണിയാണ് അവയെ തഴഞ്ഞ് വന്‍തുകയ്ക്ക് കെ.പി.എം.ജി എന്ന അന്താരാഷ്ട്ര കമ്പനിക്ക് നല്‍കിയത്. ആരുടെ താത്പര്യമാണ് ഇതില്‍ പ്രവര്‍ത്തിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
പൊതുമേഖലയുടെ സംരക്ഷകരെന്ന് പുരപ്പുറത്ത് കയറി നിന്ന് വിളിച്ചു കൂവുന്ന ഇടതുപക്ഷ സര്‍ക്കാരാണ് പൊതുമേഖലയെ തഴഞ്ഞ് സ്വകാര്യ കുത്തക കമ്പനിയുടെ പിന്നാലെ പോകുന്നത്. ഇടതു പക്ഷത്തിന്റെ കാപട്യമാണ് ഇത് വഴി വ്യക്തമാകുന്നത്. കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള സൗജന്യ കണ്‍സള്‍ട്ടന്‍സിക്ക് പിന്നില്‍ ഇതു പോലുള്ള വേറെ എത്ര കരാറുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.’
പ്രളയാനന്തരമുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി സര്‍വേ നടത്തുന്നതിനു വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ കെ.പി.എം.ജിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. സൗജന്യ സേവനം നല്കാന് കേരളത്തില്‍ തന്നെ പലരും മുന്നോട്ടുവന്നെങ്കിലും നെതര്‍ലാന്റ്സ് ആസ്ഥാനമായുള്ള കെ.പി.എം.ജിയെ സര്‍ക്കാര്‍ തിടുക്കപ്പെട്ട് നിയോഗിക്കുകയായിരുന്നു. ഇതിനുപിന്നില്‍ ദുരൂഹതയുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നതാണ്.
കെ.പി.എം.ജിക്ക് കരാര്‍ നല്‍കിയതിനെതിരെ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് സി.പി.എം പൊളിറ്റ്ബ്യൂറോക്ക് കത്ത് നല്‍കിയിരുന്നു. ബ്രിട്ടനില്‍ സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ അന്വേഷണം നേരിട്ട കമ്പനിയാണ് കെ.പി.എം.ജി എന്നും സി.പി.എമ്മിലെ ചിലര്‍ക്ക് കമ്പനിയില്‍ പരോക്ഷമായ പങ്കുണ്ടെന്നും ആരോപണമുണ്ട്.
kerala
കൊയിലാണ്ടിയില്‍ രോഗിയായ ചെറുപ്പക്കാരന്റെ അന്നം മുടക്കി സി പി എം ലോക്കല്‍ സെക്രട്ടറി
ഒറ്റ ദിവസം കൊണ്ട് ആ പദ്ധതിയുടെ ലൈസന്‍സ് സ്വന്തം ഭാര്യയുടെ പേരിലേക്ക് മാറ്റി പാവപ്പെട്ട രോഗിയായ ചെറുപ്പക്കാരന്റെ അന്നം വഴിമുട്ടിച്ചിരിക്കുകയാണ് സി.പിഎം നേതാവ്.

കൊയിലാണ്ടി മൂടാടിയില്‍ രോഗിയായ ചെറുപ്പക്കാരന്റെ അന്നം മുടക്കി സി പി എം ലോക്കല്‍ സെക്രട്ടറി. രോഗിയായ ചെറുപ്പക്കാരന് കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ കേരള ചിക്കന്‍ എന്ന സര്‍ക്കാറിന്റെ സബ്സിഡി ലഭിക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള ചിക്കന്‍ ഷോപ്പ് തുടങ്ങാന്‍ ലൈസന്‍സ് ലഭിക്കാനുള്ള സഹായത്തിന് വേണ്ടി പ്രദേശത്തെ സി പി എം നേതാവിനെ സമീപിച്ചിരുന്നു. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് ആ പദ്ധതിയുടെ ലൈസന്‍സ് സ്വന്തം ഭാര്യയുടെ പേരിലേക്ക് മാറ്റി പാവപ്പെട്ട രോഗിയായ ചെറുപ്പക്കാരന്റെ അന്നം വഴിമുട്ടിച്ചിരിക്കുകയാണ് സി.പിഎം നേതാവ്.
മാസങ്ങളില്‍ ആലോചിച്ച് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഒരു പദ്ധതി പ്ലാന്‍ ചെയ്ത് നടപ്പില്‍ വരുത്താന്‍ വേണ്ടി സഹായത്തിന് പോയപ്പോഴാണ് ഇങ്ങനെയൊരു ദുരനുഭവം നേരിടേണ്ടി വന്നത്. രോഗിയായ ചെറുപ്പക്കാരനോട് കടുത്ത വഞ്ചനയും മാപ്പര്‍ഹിക്കാത്ത പാതകവും ചെയ്ത സി പി എം നേതാവിനെ ജനം തിരിച്ചറിഞ്ഞ് ഒറ്റപെടുത്തണമെന്നും പൊതുപ്രവര്‍ത്തകനായി നടിച്ച് പാവപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട അനുകൂല്യങ്ങള്‍ അടിച്ച് മാറ്റി സ്വന്തം കീശയിലേക്ക് ആക്കുന്ന പ്രദേശിക സിപി എം നേതാവിനെ ജനം തിരിച്ചറിയണമെന്നും വിഷയത്തില്‍ ശക്തമായി സമരവുമായി യൂത്ത് ലീഗ് മുന്നോട്ട് വരുമെന്ന് യൂത്ത് ലീഗ് നേതാക്കള്‍ വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു
kerala
സ്വകാര്യ ബസ് ബൈക്കിലിടിച്ച് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം
മലപ്പുറം കീഴുപറമ്പ് ഓത്തുപള്ളിപ്പുറായ സ്വദേശി ജസിലിന്റെ മകന് മുഹമ്മദ് ഇബാന്‍ (3) ആണ് മരിച്ചത്.

കോഴിക്കോട് സംസ്ഥാനപാതയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് വയസ്സുകാരന് മരിച്ചു. മലപ്പുറം കീഴുപറമ്പ് ഓത്തുപള്ളിപ്പുറായ സ്വദേശി ജസിലിന്റെ മകന് മുഹമ്മദ് ഇബാന്‍ (3) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയില്‍ അരീക്കോട് ഭാഗത്തുനിന്നും അമിതവേഗതയില്‍ എത്തിയ സ്വകാര്യ ബസ് ബൈക്കിലിടിച്ചാണ് അപകടം. വളവില്‍ വെച്ച് ഓവര്‍ടേക്ക് ചെയ്തതാണ് അപകടകാരണം. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ സംസ്ഥാനപാത ഉപരോധിച്ചു.
kerala
ആലുവയില്‍ തേനീച്ച ആക്രമണത്തില്‍ ക്ഷീരകര്ഷകന് ദാരുണാന്ത്യം
സമീപത്തെ പറമ്പില്‍ കെട്ടിയിരുന്ന പശു കരയുന്നത് കേട്ട് ചെന്ന ശിവദാസിനെ തേനീച്ചക്കൂട്ടം പൊതിയുകയായിരുന്നു.

ആലുവയില്‍ തേനീച്ചകളുടെ ആക്രമണത്തില്‍ ക്ഷീരകര്ഷകന് മരിച്ചു. തോട്ടുമുഖം മഹിളാലയം പറോട്ടില്‍ ലൈനില്‍ കുറുന്തല കിഴക്കേതില്‍ വീട്ടില്‍ ശിവദാസനാണ് (68) തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ മരിച്ചത്. രക്ഷിക്കാന്‍ ശ്രമിച്ച മക്കള്‍ക്കും അയല്‍വാസികള്‍ക്കും പരിക്കേറ്റു.
ബുധനാഴ്ച രാവിലെയാണ് സംഭവം. സമീപത്തെ പറമ്പില്‍ കെട്ടിയിരുന്ന പശു കരയുന്നത് കേട്ട് ചെന്ന ശിവദാസിനെ തേനീച്ചക്കൂട്ടം പൊതിയുകയായിരുന്നു.
ശിവദാസിന്റെ കരച്ചില് കേട്ട് മകന് പ്രഭാതാണ് ആദ്യം ഓടിയെത്തിയത്. ഇതിന് പിന്നാലെ മകള്‍ സന്ധ്യ, സമീപ വാസികളായ പനച്ചിക്കല്‍ വീട്ടില്‍ അജി, പനച്ചിക്കല്‍ ശാന്ത തുടങ്ങിയവരും എത്തി. ഇവര്‍ക്കും പരിക്കേറ്റു. ശിവദാസനെയും ഇവരെയും ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശിവദാസനെ രക്ഷിക്കാനായില്ല. ആലുവ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. രാജമ്മയാണ് ശിവദാസന്റെ ഭാര്യ. മരുമക്കള്‍: ശ്രീലക്ഷ്മി, രതീഷ്.
-
News2 days ago
എഴുത്തുകാരന് റിഫ്അത് അല്‍ അര്ഈറിന്റെ ഗസ്സയുടെ കവിത ‘ഞാന്‍ മരിക്കേണ്ടി വന്നാല്‍’ ( If I Must Die)
-
kerala2 days ago
‘തട്ടിപ്പ് തുടര്‍ന്ന് കെടി ജലീല്‍’ സര്‍വീസ് ബുക്ക് തിരുത്തി പെന്ഷന് വാങ്ങാന്‍ ശ്രമം
-
india3 days ago
ആക്രമണ ദൃശ്യം ഉപയോഗിച്ച് ബ്ലാക്ക്മെയില്‍; ഡല്‍ഹിയില്‍ MBBS വിദ്യാര്‍ത്ഥിനിയെ ഒരു മാസത്തോളം ബലാത്സംഗത്തിനിരയാക്കി
-
Film2 days ago
തീയേറ്ററുകളിൽ ചിരി പടർത്താൻ ഷറഫുദീൻ- അനുപമ പരമേശ്വരൻ ചിത്രം “പെറ്റ് ഡിറ്റക്ടീവ്” ഒക്ടോബർ 16ന് റിലീസ് റെഡി..
-
News2 days ago
ഇസ്രാഈലിന്റെ വഞ്ചന: ലബനാന് വലിയ പാഠം
-
Film2 days ago
60 കോടി രൂപ തട്ടിപ്പ് ബോളിവുഡ് താരം ശില്‍പ്പാ ഷെട്ടിയെ പോലീസ് ചോദ്യം ചെയ്തു
-
india3 days ago
ജയ്പൂരിലെ സവായ് മാന്‍ സിംഗ് ആശുപത്രിയിലെ ഐസിയുവില്‍ വന്‍ തീപിടിത്തം; ആറ് പേര് മരിച്ചു
-
kerala3 days ago
കോള്‍ഡ്രിഫ് കഫ് സിറപ്പ് വില്‍പ്പന തടയാനുള്ള പരിശോധനയും സാമ്പിള്‍ ശേഖരണവും ഇന്നും തുടരും