Connect with us

More

ജോസ് കെ മാണി രാജ്യസഭാ സ്ഥാനാര്‍ത്ഥി

Published

on

കേരള കോണ്‍ഗ്രസ് എം രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണിയെ പ്രഖ്യാപിച്ചേക്കും. പി.ജെ ജോസഫ് വിഭാഗത്തിന്റെ കൂടി അഭിപ്രായം കൂടി പരിഗണിച്ചാണ് ജോസ് കെ മാണിയെ രാജ്യസഭാ സ്ഥാനാര്‍ത്ഥിതായി തെരഞ്ഞെടുത്തത്.പാലായില്‍ ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം.

അതേസമയം യു.ഡി.എഫിനെ ശക്തിപ്പെടുത്തുത്തുന്നതാണ് കെ.എം മാണിയുടെ മടങ്ങിവരവെന്നും തീരുമാനം ഒറ്റക്കെട്ടായിരുന്നുവെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിന്റെ സീറ്റ് മുന്നണിയിലെ മറ്റൊരു ഘടകകക്ഷിക്കു നല്‍കുന്നത് ആദ്യ സംഭവമല്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തീരുമാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ജനങ്ങള്‍ ആഗ്രഹിക്കുന്ന തീരുമാനമാണിത്. വളരെ നാളുകളായി കെ.എം മാണി നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസിനെ തിരിച്ച് കൊണ്ടുവരണമെന്ന ചര്‍ച്ചകള്‍ യു.ഡി.എഫിനുള്ളില്‍ നടക്കുന്നുണ്ട്. ഒഴിവ്‌വരുന്ന രാജ്യസഭാ സീറ്റില്‍ ഒന്ന് കേരളാ കോണ്‍ഗ്രസിന്റേതാണ്. കോണ്‍ഗ്രസിലെ പി.ജെ കുര്യന്‍, കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ ജോയ് എബ്രാഹം, സി.പി.എമ്മിലെ നാരായണന്റെ സീറ്റ് എന്നിവയാണ് ഒഴിവു വരുന്നത്. ഇപ്പോള്‍ യു.ഡി.എഫ് പ്രതിപക്ഷത്തായതുകൊണ്ട് അംഗബലം അനുസരിച്ച് ഒരു സീറ്റിലെ വിജയിക്കാന്‍ കഴിയുകയുള്ളു. ഈ സീറ്റ് കോണ്‍ഗ്രസിന് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരളാ കോണ്‍ഗ്രസ് കടുത്ത നിലപാട് എടുത്തു. ഒടുവില്‍ ഒറ്റ തവണത്തേയ്ക്ക് മാത്രം സ്പെഷ്യല്‍ കേസായി കേരളാ കോണ്‍ഗ്രസിന് നല്‍കാമെന്ന് തീരുമാനിക്കുകയായിരുന്നു.
വരുന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റ് നേടുന്നതിനും യു.ഡി.എഫിനെ അധികാരത്തില്‍ കൊണ്ടുവരുന്നതിനും വേണ്ടിയാണ് ഇത്തരത്തില്‍ തിരുമാനമെടുത്തത്. കോണ്‍ഗ്രസിന്റെ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടു കൊടുത്തിട്ടില്ല. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റു കിട്ടും. 2021ല്‍ കേരള കോണ്‍ഗ്രസിനു നല്‍കേണ്ടിയിരുന്ന സീറ്റ് കുറച്ചു നേരത്തെ നല്‍കിയെന്ന് വിചാരിച്ചാല്‍ മതി. അങ്ങനെ ചിന്തിച്ചാല്‍ പ്രതിഷേധമൊക്കെ മാറുമെന്നും ചെന്നിത്തല പറഞ്ഞു.
ചില രാഷ്ട്രീയ സാഹചര്യങ്ങളില്‍ അടിയന്തരമായി തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. അപ്പോഴക്കെ പാര്‍ട്ടി ഫോറങ്ങളില്‍ ചിലപ്പോള്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞില്ലെന്നിരിക്കുമെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്റെ വിമര്‍ശനത്തോട് അദ്ദേഹം പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ കൊല്ലം ആര്‍.എസ്.പിക്ക് വിട്ടുകൊടുക്കാനുള്ള തിരുമാനം അഞ്ച് മിനിറ്റുകൊണ്ടാണ് താനും ഉമ്മന്‍ചാണ്ടിയും സുധീരനും കൂടി എടുത്തത്. വീരേന്ദ്രകുമാര്‍ പാര്‍ലമെന്റിലേക്ക് മല്‍സരിക്കുമ്പോള്‍ ഏതെങ്കിലും കാരണവശാല്‍ അദ്ദേഹം പരാജയപ്പെട്ടാല്‍ രാജ്യസഭാ സീറ്റ് നല്‍കുമെന്ന തിരുമാനവും തങ്ങള്‍ മൂന്ന് പേരും കൂടെയാണെടുത്തത്. അതുപോലെതന്നെ ശബരിനാഥിന് സീറ്റ് നല്‍കിയതും പാര്‍ട്ടി ഫോറങ്ങളില്‍ ചര്‍ച്ച ചെയ്തിട്ടല്ല.
പി.ജെ കുര്യന്‍, വയലാര്‍ രവി എന്നിവരുടെ സീറ്റ് തിരുമാനിച്ചതും ഇലക്ഷന്‍ കമ്മിറ്റി കൂടിയെടുത്ത തിരുമാനമായിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഇവയൊക്കെ ഇത്തരത്തിലാണ് തിരുമാനിച്ചത്. കര്‍ണ്ണാടകയില്‍ 75 സീറ്റുള്ള കോണ്‍ഗ്രസ് 40 സീറ്റുള്ള ജനതാദളിന് മുഖ്യമന്ത്രി സ്ഥാനം നല്‍കിയത് പാര്‍ട്ടിയുടെയും ജനങ്ങളുടെയും വിശാലമായ താല്‍പര്യത്തിന് വേണ്ടിയായിരുന്നു. ബി.ജെ.പിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തുന്നതിനുവേണ്ടിയാണ് ഇത്തരം വിട്ടുവീഴ്ചാ മനോഭാവത്തോടുകൂടിയുള്ള തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending