News
വീണ്ടും കുരങ്ങ്പനി മരണം; ആശങ്കയില്‍ വയനാട്

രണ്ട് മാസത്തിനിടെ രണ്ട് പേര് കുരങ്ങുപനി ബാധിച്ചതോടെ വയനാടന്‍ വനാതിര്‍ത്തി ഗ്രാമങ്ങള്‍ ഭീതിയില്‍. വേനലിന്റെ തുടക്കത്തില്‍ തന്നെ കുരങ്ങ് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതും മരണങ്ങളുണ്ടാവുന്നതും ആരോഗ്യവകുപ്പിനെയും ആശങ്കയിലാക്കുകയാണ്. നാല് വര്‍ഷങ്ങള്‍ക്ക് വയനാട്ടില്‍ കുരങ്ങ് പനി പടര്‍ന്ന് പിടിച്ച് നിരവധി പേര് മരിക്കുകയും നൂറ് കണക്കിന് പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തിരുന്നു. വേനല്‍ കടുക്കുന്നതോടെ 2015 ആവര്‍ത്തിച്ചേക്കുമോ എന്ന ഭയത്തിലാണ് ജില്ല.
തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ ആത്താറ്റുകുന്ന് കാട്ടുനായ്ക്ക കോളനിയിലെ ബസവന്- ലക്ഷ്മി ദമ്പതികളുടെ മകന് സുധീഷ് (23) ആണ് ഇന്നലെ കുരങ്ങ് പനി ബാധിച്ച് മരിച്ചത്. കഴിഞ്ഞ അഞ്ച് ദിവസമായി പനി ബാധിച്ച് ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. മാര്‍ച്ച് 23ന് കുരങ്ങു പനി ബാധിച്ച് മരിച്ച സുന്ദരന്റെ ബന്ധുവാണ് സുധീഷ്. അതിര്‍ത്തി ഗ്രാമമായ കര്‍ണാടകയിലെ ബൈരക്കുപ്പ ഹോസള്ളിയില്‍ താമസിച്ചുവരികയായിരുന്ന കൂലിപ്പണിക്കാരനായ സുധീഷ് പനി ബാധിച്ചതോടെയാണ് വയനാട്ടിലേക്ക് മടങ്ങിയത്.
കുരങ്ങുപനി വന്‍ദുരിതം വിതച്ച 2015ല്‍ 11 പേരാണ് പനി ബാധിച്ച് മരിച്ചത്. 214 പേര് ലക്ഷണങ്ങളോടെ ചികിത്സ തേടുകയും ഇതില്‍ 102 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അക്കൊല്ലം പഴുതടച്ച പ്രതിരോധപ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞ നാല് വര്‍ഷം കാര്യമായ ഭീഷണിയില്ലാതിരുന്ന കുരങ്ങുപനി ഈ വര്‍ഷം തുടക്കത്തില്ലേ ഭീതി പടര്‍ത്തുകയാണ്.
1955ല്‍ കര്‍ണാടകയിലെ ഷിമോഗ ജില്ലയില്‍ പെട്ട കാസനോരുവിലാണ് ഇന്ത്യയില്‍ ആദ്യമായി കുരങ്ങുപനി(ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ്) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കുരങ്ങുകളിലെ ചെള്ളു(ഉണ്ണി, പട്ടുണ്ണി,വള്ളന്‍)കളില്‍ നിന്നാണ് പ്രധാനമായും രോഗം പകരുന്നത്. എലി. അണ്ണാന്, വവ്വാല് എന്നിവയും രോഗം പകര്‍ത്തുമെങ്കിലും കുരങ്ങുകളുടെയത്രയും ഭീഷണിയല്ല ഇവ. വന്‍തോതില്‍ കാട് വെട്ടിത്തെളിച്ചതിനെത്തുടര്‍ന്ന് ഉള്‍വനത്തിലെ കുരങ്ങുകള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങിയതായിരുന്നു കാസനോരുവില്‍ കുരങ്ങുപനി പടര്‍ന്ന് പിടിക്കാനുണ്ടായ കാരണം. കര്‍ണാടക സര്‍ക്കാര്‍ നടത്തിയ രോഗപ്രതിരോധപ്രവര്‍ത്തനങ്ങളും വാക്സിനുകളും ഫലം കണ്ടതോടെ കഴിഞ്ഞ 55 വര്‍ഷമായി കാര്യമായ ഭീഷണിയില്ലാതെയിരുന്ന കുരങ്ങുപനി 2013ലാണ് കേരളത്തില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. 2013ലും 2014ലും സംസ്ഥാനത്ത് ഓരോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
വനാതിര്‍ത്തി ഗ്രാമങ്ങളില്‍ കാലികളെ മേയ്ക്കാനും വിറകുശേഖരിക്കാനും പോവുന്ന ആദിവാസികളില്‍ രോഗം പകരാന്‍ സാധ്യത ഏറിയതിനാല്‍ കോളനികളില്‍ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവും അധികൃതര്‍ മുന്‍ഗണന നല്‍കുക. അതേസമയം ഊര്‍ജ്ജിത പ്രതിരോധപ്രവര്‍ത്തനം നടത്തിയിട്ടും വീണ്ടും കുരങ്ങുകള്‍ ചത്തുതുടങ്ങിയത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ അസ്വസ്ഥരാക്കുകയാണ്.
kerala
കൊയിലാണ്ടിയില്‍ രോഗിയായ ചെറുപ്പക്കാരന്റെ അന്നം മുടക്കി സി പി എം ലോക്കല്‍ സെക്രട്ടറി
ഒറ്റ ദിവസം കൊണ്ട് ആ പദ്ധതിയുടെ ലൈസന്‍സ് സ്വന്തം ഭാര്യയുടെ പേരിലേക്ക് മാറ്റി പാവപ്പെട്ട രോഗിയായ ചെറുപ്പക്കാരന്റെ അന്നം വഴിമുട്ടിച്ചിരിക്കുകയാണ് സി.പിഎം നേതാവ്.

കൊയിലാണ്ടി മൂടാടിയില്‍ രോഗിയായ ചെറുപ്പക്കാരന്റെ അന്നം മുടക്കി സി പി എം ലോക്കല്‍ സെക്രട്ടറി. രോഗിയായ ചെറുപ്പക്കാരന് കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ കേരള ചിക്കന്‍ എന്ന സര്‍ക്കാറിന്റെ സബ്സിഡി ലഭിക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള ചിക്കന്‍ ഷോപ്പ് തുടങ്ങാന്‍ ലൈസന്‍സ് ലഭിക്കാനുള്ള സഹായത്തിന് വേണ്ടി പ്രദേശത്തെ സി പി എം നേതാവിനെ സമീപിച്ചിരുന്നു. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് ആ പദ്ധതിയുടെ ലൈസന്‍സ് സ്വന്തം ഭാര്യയുടെ പേരിലേക്ക് മാറ്റി പാവപ്പെട്ട രോഗിയായ ചെറുപ്പക്കാരന്റെ അന്നം വഴിമുട്ടിച്ചിരിക്കുകയാണ് സി.പിഎം നേതാവ്.
മാസങ്ങളില്‍ ആലോചിച്ച് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഒരു പദ്ധതി പ്ലാന്‍ ചെയ്ത് നടപ്പില്‍ വരുത്താന്‍ വേണ്ടി സഹായത്തിന് പോയപ്പോഴാണ് ഇങ്ങനെയൊരു ദുരനുഭവം നേരിടേണ്ടി വന്നത്. രോഗിയായ ചെറുപ്പക്കാരനോട് കടുത്ത വഞ്ചനയും മാപ്പര്‍ഹിക്കാത്ത പാതകവും ചെയ്ത സി പി എം നേതാവിനെ ജനം തിരിച്ചറിഞ്ഞ് ഒറ്റപെടുത്തണമെന്നും പൊതുപ്രവര്‍ത്തകനായി നടിച്ച് പാവപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട അനുകൂല്യങ്ങള്‍ അടിച്ച് മാറ്റി സ്വന്തം കീശയിലേക്ക് ആക്കുന്ന പ്രദേശിക സിപി എം നേതാവിനെ ജനം തിരിച്ചറിയണമെന്നും വിഷയത്തില്‍ ശക്തമായി സമരവുമായി യൂത്ത് ലീഗ് മുന്നോട്ട് വരുമെന്ന് യൂത്ത് ലീഗ് നേതാക്കള്‍ വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു
kerala
സ്വകാര്യ ബസ് ബൈക്കിലിടിച്ച് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം
മലപ്പുറം കീഴുപറമ്പ് ഓത്തുപള്ളിപ്പുറായ സ്വദേശി ജസിലിന്റെ മകന് മുഹമ്മദ് ഇബാന്‍ (3) ആണ് മരിച്ചത്.

കോഴിക്കോട് സംസ്ഥാനപാതയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് വയസ്സുകാരന് മരിച്ചു. മലപ്പുറം കീഴുപറമ്പ് ഓത്തുപള്ളിപ്പുറായ സ്വദേശി ജസിലിന്റെ മകന് മുഹമ്മദ് ഇബാന്‍ (3) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയില്‍ അരീക്കോട് ഭാഗത്തുനിന്നും അമിതവേഗതയില്‍ എത്തിയ സ്വകാര്യ ബസ് ബൈക്കിലിടിച്ചാണ് അപകടം. വളവില്‍ വെച്ച് ഓവര്‍ടേക്ക് ചെയ്തതാണ് അപകടകാരണം. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ സംസ്ഥാനപാത ഉപരോധിച്ചു.
kerala
ആലുവയില്‍ തേനീച്ച ആക്രമണത്തില്‍ ക്ഷീരകര്ഷകന് ദാരുണാന്ത്യം
സമീപത്തെ പറമ്പില്‍ കെട്ടിയിരുന്ന പശു കരയുന്നത് കേട്ട് ചെന്ന ശിവദാസിനെ തേനീച്ചക്കൂട്ടം പൊതിയുകയായിരുന്നു.

ആലുവയില്‍ തേനീച്ചകളുടെ ആക്രമണത്തില്‍ ക്ഷീരകര്ഷകന് മരിച്ചു. തോട്ടുമുഖം മഹിളാലയം പറോട്ടില്‍ ലൈനില്‍ കുറുന്തല കിഴക്കേതില്‍ വീട്ടില്‍ ശിവദാസനാണ് (68) തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ മരിച്ചത്. രക്ഷിക്കാന്‍ ശ്രമിച്ച മക്കള്‍ക്കും അയല്‍വാസികള്‍ക്കും പരിക്കേറ്റു.
ബുധനാഴ്ച രാവിലെയാണ് സംഭവം. സമീപത്തെ പറമ്പില്‍ കെട്ടിയിരുന്ന പശു കരയുന്നത് കേട്ട് ചെന്ന ശിവദാസിനെ തേനീച്ചക്കൂട്ടം പൊതിയുകയായിരുന്നു.
ശിവദാസിന്റെ കരച്ചില് കേട്ട് മകന് പ്രഭാതാണ് ആദ്യം ഓടിയെത്തിയത്. ഇതിന് പിന്നാലെ മകള്‍ സന്ധ്യ, സമീപ വാസികളായ പനച്ചിക്കല്‍ വീട്ടില്‍ അജി, പനച്ചിക്കല്‍ ശാന്ത തുടങ്ങിയവരും എത്തി. ഇവര്‍ക്കും പരിക്കേറ്റു. ശിവദാസനെയും ഇവരെയും ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശിവദാസനെ രക്ഷിക്കാനായില്ല. ആലുവ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. രാജമ്മയാണ് ശിവദാസന്റെ ഭാര്യ. മരുമക്കള്‍: ശ്രീലക്ഷ്മി, രതീഷ്.
-
News2 days ago
എഴുത്തുകാരന് റിഫ്അത് അല്‍ അര്ഈറിന്റെ ഗസ്സയുടെ കവിത ‘ഞാന്‍ മരിക്കേണ്ടി വന്നാല്‍’ ( If I Must Die)
-
kerala2 days ago
‘തട്ടിപ്പ് തുടര്‍ന്ന് കെടി ജലീല്‍’ സര്‍വീസ് ബുക്ക് തിരുത്തി പെന്ഷന് വാങ്ങാന്‍ ശ്രമം
-
india3 days ago
ആക്രമണ ദൃശ്യം ഉപയോഗിച്ച് ബ്ലാക്ക്മെയില്‍; ഡല്‍ഹിയില്‍ MBBS വിദ്യാര്‍ത്ഥിനിയെ ഒരു മാസത്തോളം ബലാത്സംഗത്തിനിരയാക്കി
-
kerala23 hours ago
ബാലുശേരി കോട്ട ക്ഷേത്രത്തിലും സ്വർണ മോഷണം: മലബാര്‍ ദേവസ്വം ബോര്‍ഡിലും സ്വര്‍ണം കാണാനില്ലെന്ന് പരാതി
-
Film3 days ago
തീയേറ്ററുകളിൽ ചിരി പടർത്താൻ ഷറഫുദീൻ- അനുപമ പരമേശ്വരൻ ചിത്രം “പെറ്റ് ഡിറ്റക്ടീവ്” ഒക്ടോബർ 16ന് റിലീസ് റെഡി..
-
News2 days ago
ഇസ്രാഈലിന്റെ വഞ്ചന: ലബനാന് വലിയ പാഠം
-
Film2 days ago
60 കോടി രൂപ തട്ടിപ്പ് ബോളിവുഡ് താരം ശില്‍പ്പാ ഷെട്ടിയെ പോലീസ് ചോദ്യം ചെയ്തു
-
india3 days ago
ജയ്പൂരിലെ സവായ് മാന്‍ സിംഗ് ആശുപത്രിയിലെ ഐസിയുവില്‍ വന്‍ തീപിടിത്തം; ആറ് പേര് മരിച്ചു