Connect with us

kerala

കേരളത്തില്‍ അതിശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതാണ് മഴയ്ക്കിടയാക്കുന്നത്

Published

on

തിരുവനന്തപുരം: കേരളത്തില്‍ വിവിധ ജില്ലകളില്‍ അതിശക്തമായ മഴ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതാണ് മഴയ്ക്കിടയാക്കുന്നത്. ഈ സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

മണിക്കൂറില്‍ 50 മുതല്‍ 60 കിലോ മീറ്റര്‍വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കേരള തീരത്ത് 2.8 മുതല്‍ 4.6 മീറ്റര്‍ വരെ ഉയരത്തില്‍ ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ഓറഞ്ച് അലര്‍ട്ട്

2020 സെപ്റ്റംബര്‍ 7: തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്.
2020 സെപ്റ്റംബര്‍ 8: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം.

യെല്ലോ അലര്‍ട്ട്

2020 സെപ്റ്റംബര്‍ 7 : എറണാകുളം ,ഇടുക്കി,വയനാട് , കണ്ണൂര്‍, കാസര്‍കോട്.
2020 സെപ്റ്റംബര്‍ 8: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍.
2020 സെപ്റ്റംബര്‍ 9: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ കോട്ടയം, എറണാകുളം,ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.
2020 സെപ്റ്റംബര്‍ 10: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.
2020 സെപ്റ്റംബര്‍ 11: തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ ലഭിക്കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇത് യു.പി. അല്ലല്ലോ, മലപ്പുറമല്ലേ..

മലപ്പുറം പട്ടര്‍നടക്കാവില്‍ നിന്ന് രാത്രിയില്‍ കരോള്‍ പാടിക്കൊണ്ടിരുന്ന കുട്ടികളുടെ സംഘത്തെ നമസ്‌കരിക്കാന്‍ ഒരുങ്ങുന്നതിനിടെ വീട്ടുമുറ്റത്തേക്ക് എത്തിയ ഉമ്മ, നിസ്‌കാര കുപ്പായത്തില്‍ തന്നെയാണ് സ്വീകരിച്ചത്.

Published

on

മലപ്പുറം: ക്രിസ്മസ് ആഘോഷങ്ങള്‍ ലക്ഷ്യമാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, മതസൗഹൃദത്തിന്റെ ശക്തമായ സന്ദേശം നല്‍കുന്ന ദൃശ്യങ്ങള്‍ മലപ്പുറത്തുനിന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. മലപ്പുറം പട്ടര്‍നടക്കാവില്‍ നിന്ന് രാത്രിയില്‍ കരോള്‍ പാടിക്കൊണ്ടിരുന്ന കുട്ടികളുടെ സംഘത്തെ നമസ്‌കരിക്കാന്‍ ഒരുങ്ങുന്നതിനിടെ വീട്ടുമുറ്റത്തേക്ക് എത്തിയ ഉമ്മ, നിസ്‌കാര കുപ്പായത്തില്‍ തന്നെയാണ് സ്വീകരിച്ചത്.

കരോള്‍ സംഘത്തിലെ കുട്ടികളോട് ഉമ്മ സ്നേഹത്തോടെ സംസാരിക്കുകയും, ”നിങ്ങളെ ചീത്ത പറഞ്ഞോ?” എന്ന ചോദ്യം ചോദിക്കുകയും ചെയ്യുന്നു. കരോള്‍ കുട്ടികള്‍ ”ഇത് യു.പി. അല്ലല്ലോ, മലപ്പുറമല്ലേ…’ എന്ന മറുപടി നല്‍കുന്നതും ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലളിതമായ ഈ സംഭാഷണമാണ് മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി സമൂഹമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടുന്നത്.

ഇതേത്തുടര്‍ന്ന് കോട്ടയം ജില്ലയിലെ കുമരകത്ത് നിന്നുള്ള മറ്റൊരു ദൃശ്യവും വൈറലായിരിക്കുകയാണ്. അവിടെ അയ്യപ്പ ഭജന നടക്കുന്ന പന്തലിലേക്കെത്തിയ കരോള്‍ സംഘത്തെ ഭക്തര്‍ സ്നേഹപൂര്‍വം സ്വാഗതം ചെയ്യുകയായിരുന്നു. കരോള്‍ സംഘം പാട്ടുപാടി നൃത്തം ചെയ്തപ്പോള്‍ താളമേളങ്ങളോടെ ഭജന സംഘവും ഒപ്പം ചേരുന്നു.

കുട്ടികളും മുതിര്‍ന്നവരുമടക്കം നിരവധി പേര്‍ കരോള്‍ ആസ്വദിക്കുന്നതും, ആഘോഷത്തില്‍ എല്ലാവരും ഒരുമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മതത്തിന്റെ പേരില്‍ സംഘര്‍ഷങ്ങള്‍ ഉയരുന്ന കാലത്ത്, മലപ്പുറത്തെയും കുമരകത്തെയും ഈ കാഴ്ചകള്‍ കേരളത്തിന്റെ സഹവര്‍ത്തിത്വ സംസ്‌കാരത്തെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നതായി സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ പ്രതികരണങ്ങളാണ് ഉയരുന്നത്.

Continue Reading

kerala

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ 4.2 ടൺ പുകയില ഉൽപന്നങ്ങൾ പിടികൂടി; ഒരാൾ അറസ്റ്റിൽ

സംഭവത്തിൽ പാലക്കാട് പൊൽപ്പുള്ളി സ്വദേശി പിലാപ്പുള്ളി വീട്ടിൽ രമേശ് വി (47) അറസ്റ്റിലായി.

Published

on

മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ലോറിയിൽ കടത്തുകയായിരുന്ന നാലര ടണ്ണോളം പുകയില ഉൽപന്നങ്ങൾ എക്സൈസ് സംഘം പിടികൂടി. സംഭവത്തിൽ പാലക്കാട് പൊൽപ്പുള്ളി സ്വദേശി പിലാപ്പുള്ളി വീട്ടിൽ രമേശ് വി (47) അറസ്റ്റിലായി.

4205.520 കിലോഗ്രാം പുകയില ഉൽപന്നങ്ങളാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. പുകയില ഉൽപന്നങ്ങൾ കടത്താൻ ഉപയോഗിച്ച ലോറിയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ പ്രജീഷ് എ.സി, ബിനുമോൻ എ., ബിനുമോൻ എ.എം, സിവിൽ എക്സൈസ് ഓഫീസർ ജിതിൻ പി.പി എന്നിവർ പങ്കെടുത്തു. സംഭവത്തിൽ തുടർ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് എക്സൈസ് അറിയിച്ചു.

Continue Reading

kerala

എനിക്കിത് ഇരട്ടി മധുരം, ഒരിക്കല്‍ അച്ഛനൊപ്പം വീട്ടില്‍ വന്ന മിടുക്കി; അഡ്വ സ്മിജിയെ അഭിനന്ദിച്ച് അബ്ദുല്‍ വഹാബ് എംപി

മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. എ.പി സ്മിജിക്ക് അഭിനന്ദനം അറിയിച്ച് അഡ്വ ഹാരിസ് ബീരാന്‍ എംപി.

Published

on

മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. എ.പി സ്മിജിക്ക് അഭിനന്ദനം അറിയിച്ച് അബ്ദുല്‍ വഹാബ് എംപി. എനിക്കിത് ഇരട്ടി മധുരമാണ്, ഒരിക്കല്‍ അച്ഛനൊപ്പം വീട്ടില്‍ വന്ന ആ മിടുക്കി ഇങ്ങനെയൊരു സ്ഥാനത്ത് എത്തിയതില്‍ സന്തോഷമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘അഭിഭാഷകയായി എന്റോള്‍ ചെയ്തതിന്റെ സന്തോഷം അറിയിക്കാന്‍ ഒരിക്കല്‍ അച്ഛനൊപ്പം വീട്ടില്‍ വന്ന ആ മിടുക്കി ഇങ്ങനെയൊരു സ്ഥാനത്ത് എത്തിയതില്‍ സന്തോഷം. അമല്‍ കോളേജിലെ ഗവേര്‍ണിങ് ബോര്‍ഡ് അംഗം കൂടിയാണ് സ്മിജി. അതുകൊണ്ട് തന്നെ എനിക്കിത് ഇരട്ടി മധുരമാണ്.’- അബ്ദുല്‍ വഹാബ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

നിറഞ്ഞ സന്തോഷം.
നമ്മുടെ ഉണ്ണികൃഷ്ണന്റെ മകള്‍ എ.പി സ്മിജി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി നിയോഗിക്കപ്പെട്ടിരിക്കുന്നു. അഭിഭാഷകയായി എന്റോള്‍ ചെയ്തതിന്റെ സന്തോഷം അറിയിക്കാന്‍ ഒരിക്കല്‍ അച്ഛനൊപ്പം വീട്ടില്‍ വന്ന ആ മിടുക്കി ഇങ്ങനെയൊരു സ്ഥാനത്ത് എത്തിയതില്‍ സന്തോഷം. അമല്‍ കോളേജിലെ ഗവേര്‍ണിങ് ബോര്‍ഡ് അംഗം കൂടിയാണ് സ്മിജി. അതുകൊണ്ട് തന്നെ എനിക്കിത് ഇരട്ടി മധുരമാണ്.
സ്മിജി മലപ്പുറം ജില്ലയുടെ അഭിമാനമാണ്. അഭിനന്ദനങ്ങള്‍…

 

Continue Reading

Trending