Connect with us

News

അപോഫിസ് ഭൂമിയില്‍ പതിക്കും; ലോകം സാക്ഷിയാവുക അതിഭീകര കാഴ്ച്ചയ്ക്ക്

300 മീറ്റര്‍ വലിപ്പമുള്ള അപോഫിസ് ഛിന്നഗ്രഹത്തിന്റെ വേഗതയില്‍ ക്രമാതീത വര്‍ധനവുണ്ടായതായാണ് കണ്ടെത്തല്‍

Published

on

അപോഫിസ് ഛിന്നഗ്രഹം ദശാബ്ദങ്ങള്‍ക്കുള്ളില്‍ ഭൂമിയില്‍ പതിച്ചേക്കുമെന്ന് ബഹിരാകാശ ശാസ്ത്രജ്ഞരുടെ പ്രവചനം. 300 മീറ്റര്‍ വലിപ്പമുള്ള അപോഫിസ് ഛിന്നഗ്രഹത്തിന്റെ വേഗതയില്‍ ക്രമാതീത വര്‍ധനവുണ്ടായതായാണ് കണ്ടെത്തല്‍.

2029 ഏപ്രില്‍ 13 ന് ഈ ചിന്നഗ്രം ഭൂമിയ്ക്കരികിലൂടെ അതിവേഗം കടന്നുപോവുമെന്നാണ് കണക്കാക്കുന്നത്. നമ്മുടെ ഉപഗ്രഹങ്ങള്‍ക്കരികിലൂടെയായിരിക്കും ഇതിന്റെ പോക്ക്. ജപ്പാന്റെ സുബറു ടെലിസ്‌കോപിലൂടെയാണ് ഈ വിവരങ്ങള്‍ ശേഖരിച്ചത്.

യാര്‍ക്കോവ്‌സ്‌കി പ്രതിഭാസത്തെ തുടര്‍ന്നാണ് അപോഫിസ് ഛിന്നഗ്രഹത്തിന്റെ വേഗത വര്‍ധിച്ചത്. ബഹിരാകാശത്ത് ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന വസ്തുക്കള്‍ക്ക് മേല്‍ ക്രമാതീതമായി ചൂടുവര്‍ധിക്കുകയും അത് മൂലം ഛിന്നഗ്രഹം ചൂട് പുറംതള്ളുകയും ഇത് ഛിന്നഗ്രത്തിന്റെ വേഗത വര്‍ധിക്കുന്നതിനുള്ള കാരണമാവുകയും ചെയ്യുന്ന പ്രതിഭാസമാണിത്.

യാര്‍ക്കോവ്‌സ്‌കി പ്രതിഭാസം മൂലം അപോഫിസ് ചിന്നഗ്രഹത്തിന്റെ സഞ്ചാര പാത പ്രവചിക്കാന്‍ പ്രയാസമാണ്. ഇക്കാരണം കൊണ്ട് ഇത് ഭൂമിയില്‍ പതിക്കുമോ ഇല്ലയോ എന്ന് പ്രവചിക്കാന്‍ സാധിക്കില്ല.2068 ല്‍ ഇത് ഭൂമിയില്‍ പതിക്കാനുള്ള സാധ്യത സംശയിച്ചിരുന്നുവെങ്കിലും ശാസ്ത്രജ്ഞര്‍ തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ യാര്‍കോവ്‌സ്‌കി പ്രഭാവം അപോഫിസ് ഛിന്നഗ്രഹത്തിന്‍ കണ്ടെത്തിയതോടെ 2068 ല്‍ ഇത് പതിച്ചേക്കാനിടയുണ്ടെന്ന നിരീക്ഷണത്തിലാണ് ഗവേഷകര്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പക്ഷിപ്പനി: 9691 പക്ഷികളെ ദയാവധം ചെയ്തു

പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലെ 9175 കോഴികളെയാണ് ദയാവധം ചെയ്ത് സംസ്‌ക്കരിച്ചത്.

Published

on

പക്ഷിപ്പനിയെത്തുടർന്ന് മൃഗസംരക്ഷണവകുപ്പിന്റെ മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലെയും പക്ഷിപ്പനി ബാധിതമേഖലയിലെയും 9691 വളർത്തുപക്ഷികളെ ദയാവധം ചെയ്ത് ശാസ്ത്രീയമായി സംസ്‌ക്കരിച്ചു. പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലെ 9175 കോഴികളെയാണ് ദയാവധം ചെയ്ത് സംസ്‌ക്കരിച്ചത്.

പക്ഷിപ്പനി ബാധിതമേഖലയായ മണർകാട് പഞ്ചായത്തിലെ 12,13,14 വാർഡിലെയും പുതുപ്പള്ളി പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡിലെയും 516 കോഴിയടക്കമുള്ള വളർത്തുപക്ഷികളെയും ദയാവധം ചെയ്ത് സംസ്‌ക്കരിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. കെ.എം. വിജിമോളുടെ നേതൃത്വത്തിൽ രണ്ടു ദ്രുതകർമസംഘങ്ങളാണ് കേന്ദ്ര സർക്കാരിന്റെ മാർഗനിർദ്ദേശപ്രകാരമുള്ള നടപടികൾ നിർവഹിച്ചത്. ഒരു വെറ്ററിനറി സർജൻ, രണ്ട് ലൈവ് സ്‌റ്റോക് ഇൻസ്‌പെക്ടർമാർ, നാലു തൊഴിലാളികൾ എന്നിവരാണ് ഒരു സംഘത്തിലുണ്ടായിരുന്നത്.

പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലെ രണ്ടുമാസത്തിൽ താഴെ പ്രായമുള്ള 1578 കോഴികളെയും രണ്ടുമാസത്തിനു മുകളിൽ പ്രായമുള്ള 7597 കോഴികളെയുമാണ് ദയാവധത്തിന് വിധേയമാക്കിയത്. ഇവിടെ സൂക്ഷിച്ചിട്ടുള്ള 9670 മുട്ട, 10255.25 കിലോ കോഴിത്തീറ്റ, 57 ടൺ വളം എന്നിവയും ശാസ്ത്രീയമായി മറവുചെയ്തു. പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിലെ അണുനശീകരണപ്രവർത്തനങ്ങൾ തുടരുകയാണെന്ന് ഡോ. കെ.എം. വിജിമോൾ പറഞ്ഞു.

പക്ഷിപ്പനി ബാധിതമേഖലയായ മണർകാട് പഞ്ചായത്തിലെ 12,13,14 വാർഡിലെ 504 വളർത്തുപക്ഷികളെ ദയാവധം ചെയ്ത് ശാസ്ത്രീയമായി സംസ്‌ക്കരിച്ചു. രണ്ടുമാസത്തിനു മുകളിൽ പ്രായമുള്ള 466 കോഴികളെയും രണ്ടുമാസത്തിൽ താഴെ പ്രായമുള്ള 38 കോഴികളെയുമാണ് നശിപ്പിച്ചത്. പുതുപ്പള്ളി രണ്ട്, മൂന്ന് വാർഡിലെ 12 വളർത്തുപക്ഷികളെയാണ് ദയാവധം ചെയ്ത് ശാസ്ത്രീയമായി സംസ്‌ക്കരിച്ചത്. ഒൻപതു കോഴികളെയും മൂന്നുപ്രാവുകളെയും ദയാവധം ചെയ്ത് ശാസ്ത്രീയമായി മറവുചെയ്തു. 10 മുട്ടയും 43 കിലോ കോഴിത്തീറ്റയും മറവുചെയ്തു. അണുനശീകരണപ്രവർത്തനങ്ങൾ നടത്തി.

കോഴി വളർത്തൽ കേന്ദ്രത്തിലെ കോഴികൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്നു ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡീസിസസ് ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് എച്ച്5 എൻ1 സ്ഥിരീകരിച്ചത്. മണർകാട്, പുതുപ്പള്ളി പഞ്ചായത്തുകളിലെ 12,13,14 വാർഡിലെയും പുതുപ്പള്ളി പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡിലെയും കോഴി, താറാവ്, കാട, മറ്റുവളർത്തുപക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം(വളം) തുടങ്ങിയ ഉൽപ്പന്നങ്ങളുടെയും വിൽപനയും കടത്തലും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണമായി നിരോധിച്ചിട്ടുണ്ട്.

നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള മണർകാട്, പുതുപ്പള്ളി പഞ്ചായത്തുകളിലെ മറ്റുവാർഡുകളിലും കോട്ടയം, ഏറ്റുമാനൂർ നഗരസഭകളിലും വിജയപുരം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര, അതിരമ്പുഴ, അയർക്കുന്നം, കിടങ്ങൂർ, അകലക്കുന്നം, പള്ളിക്കത്തോട്, പാമ്പാടി, മീനടം, കറുകച്ചാൽ, വാകത്താനം, പനച്ചിക്കാട്, കൂരോപ്പട ഗ്രാമപഞ്ചായത്തുകളിലും മേയ് 29 വരെ കോഴി, താറാവ്, കാട, മറ്റുവളർത്തുപക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം(വളം) തുടങ്ങിയ ഉൽപ്പന്നങ്ങളുടെയും വിൽപനയും കടത്തലും നിരോധിച്ചിട്ടുണ്ട്.

Continue Reading

FOREIGN

മലയാളി യുവാക്കളെ അബുദാബിയില്‍ നിന്നും കാണാതായി

സ്വദേശികളായ സഫീര്‍, സുഹൈബ് എന്നിവരെ കാണാനില്ലെന്ന് പരാതി. പെരിന്തല്‍മണ്ണ വള്ളിക്കാപറ്റ കുട്ടീരി ഹൗസില്‍ അബൂബക്കറിന്റെ മകന്‍ സുഹൈബ്, ഒപ്പമുണ്ടായിരുന്ന സഫീര്‍ എന്നിവരെയാണ് ഈ മാസം 22 മുതല്‍ കാണാതായിട്ടുള്ളത്.

Published

on

അബുദാബി: അബുദാബിയില്‍ നിന്നും തായ്‌ലാന്റിലേക്ക് ജോലി തേടിപ്പോയ മലപ്പുറം സ്വദേശികളായ സഫീര്‍, സുഹൈബ് എന്നിവരെ കാണാനില്ലെന്ന് പരാതി. പെരിന്തല്‍മണ്ണ വള്ളിക്കാപറ്റ കുട്ടീരി ഹൗസില്‍ അബൂബക്കറിന്റെ മകന്‍ സുഹൈബ്, ഒപ്പമുണ്ടായിരുന്ന സഫീര്‍ എന്നിവരെയാണ് ഈ മാസം 22 മുതല്‍ കാണാതായിട്ടുള്ളത്. സുഹൈബും സഫീറും ഇക്കഴിഞ്ഞ മാര്‍ച്ച് 27നാണ് സന്ദര്‍ശക വിസയില്‍ ദുബൈയിലെത്തുന്നത്.

പിന്നീട് അബുദാബിയിലെ മില്ലേനിയം ടവറിനടുത്തുള്ള ഗിഫ്റ്റ് കിംഗ് ബില്‍ഡിംഗില്‍ താമസിക്കുമ്പോഴാണ് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ വഴി തായ്‌ലാന്റിലേക്കുള്ള തൊഴില്‍ വിസ കരസ്ഥമാക്കുന്നത്. ഈമാസം 21ന് അബുദാബിയില്‍ നിന്നും ഇത്തിഹാദ് വിമാനത്തില്‍ തായ്‌ലാന്റിലേക്ക് പുറപ്പെടുന്നു. 22 ന് തായ്‌ലാന്റ് സുവര്‍ണഭൂമി എയര്‍പോര്‍ട്ടിലെത്തിയ ചിത്രങ്ങള്‍ കുടുംബവുമായി പങ്കുവെച്ചിരുന്നു.

എയര്‍പോര്‍ട്ടിലെത്തിയ യുവാക്കളെ ഏജന്റ് വാഹനത്തില്‍ കയറ്റി കൊണ്ടുപോയെന്നും 21 മണിക്കൂര്‍ നീണ്ട യാത്രക്ക് ശേഷം അജ്ഞാതമായ സ്ഥലത്ത് എത്തിച്ചുവെന്നുമാണ് അറിയുന്നത്. അന്വേഷണത്തില്‍ ഇവരുള്ളത് മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്തുള്ള സ്ഥലത്താണെന്ന് സൂചനയുണ്ട്. ഇവരുടെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും പിടിച്ചുവെക്കുകയും ക്രൂരമായ മര്‍ദ്ദനത്തിന് വിധേയരാക്കിയെന്നുമാണ് കിട്ടിയ വിവരം. യുവാക്കളുടെ രക്ഷിതാക്കള്‍ മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട് മുഖേന ബാങ്കോക്കിലെ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയിട്ടുണ്ട്.

Continue Reading

kerala

ജീവനക്കാരുടെ കുറവ്; എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

രിപ്പൂരില്‍ നിന്ന് രാത്രി 8:25ന് റിയാദിലേക്ക് പുറപ്പെടേണ്ട വിമാനവും രാത്രി 11 മണിക്ക് മസ്‌കറ്റിലേക്ക് പുറപ്പെടേണ്ട വിമാനവും റദ്ദാക്കി.

Published

on

എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാനങ്ങള്‍ റദ്ദാക്കി. കരിപ്പൂരില്‍ നിന്ന് രാത്രി 8:25ന് റിയാദിലേക്ക് പുറപ്പെടേണ്ട വിമാനവും രാത്രി 11 മണിക്ക് മസ്‌കറ്റിലേക്ക് പുറപ്പെടേണ്ട വിമാനവും റദ്ദാക്കി. ജീവനക്കാര്‍ കുറവായതുകൊണ്ടാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്നാണ് കമ്പകനിയുടെ വിശദീകരണം.

രാത്രിയുള്ള വിമാനം ആയതുകൊണ്ട് നേരത്തെ തന്നെ വിമാനങ്ങള്‍ റദ്ദാക്കിയത് സംബന്ധിച്ച വിവരങ്ങള്‍ യാത്രക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ അടിയന്തരമായി യാത്ര ചെയ്യേണ്ടവര്‍ക്ക് വിമാനം റദ്ദാക്കിയത് ബുദ്ധമുട്ടുണ്ടാക്കിയിട്ടുണ്ട്.

Continue Reading

Trending