Connect with us

Cricket

ഒരു കാര്യവുമില്ലാതെ അയാള്‍ വെറുതെ ചിരിച്ചുകൊണ്ടിരിക്കും; പന്തും വെയ്ഡും തമ്മില്‍ വാക്‌പോര്!

രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ഓസീസ് ബാറ്റ്‌സ്മാന്‍ മാത്യു വെയ്ഡ് ഇന്ത്യന്‍ കീപ്പര്‍ ഋഷഭ് പന്തിനെ കളിയാക്കിയതാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച

Published

on

മെല്‍ബണ്‍: മെല്‍ബണില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച രീതിയിലാണ് ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ കളിക്കുന്നത്. സ്ലെഡ്ജിങ്ങിന് പേരുകേട്ട ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ കളിക്കുമ്പോള്‍ സാധാരണ പരിഹാസങ്ങളോ, വിമര്‍ശനങ്ങളോ ഉയരാറുണ്ട്. രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ഓസീസ് ബാറ്റ്‌സ്മാന്‍ മാത്യു വെയ്ഡ് ഇന്ത്യന്‍ കീപ്പര്‍ ഋഷഭ് പന്തിനെ കളിയാക്കിയതാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച.

https://twitter.com/WisdenIndia/status/1343410003097448454

തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് മാത്യു വെയ്ഡിന്റെ ബാറ്റിങ്ങിനിടെ ഇരുവരും തമ്മിലുള്ള വാക്‌പോര് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തത്. വെയ്ഡ് ബാറ്റു ചെയ്യുന്നതിനിടെ പന്ത് പിറകില്‍നിന്നു ചിരിച്ചതാണ് താരത്തെ പ്രകോപിപ്പിച്ചത്. ഇതിനു പിന്നാലെ പന്തിന്റെ ചിരി അനുകരിച്ച് വെയ്ഡും മറുപടി കൊടുത്തു. ബിഗ് സ്‌ക്രീനിലേക്ക് നോക്കി, പന്ത് ചെയ്തതു എന്തു തമാശയാണെന്നു മനസ്സിലാക്കാനും വെയ്ഡ് യുവതാരത്തോട് പറഞ്ഞു. താരങ്ങളുടെ വാക്‌പോര് കേട്ട് കമന്റേറ്റര്‍മാരും മത്സരത്തിനിടെ ചിരിക്കുന്നതു കേള്‍ക്കാം.

മൂന്നാം ദിനത്തില്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ പന്തിന്റെ രീതികളെക്കുറിച്ച് വെയ്ഡ് തുറന്നുപറയുകയും ചെയ്തു. ഒരു കാര്യവും ഇല്ലെങ്കിലും പന്ത് വെറുതെ ചിരിച്ചുകൊണ്ടിരിക്കുമെന്നാണു വെയ്ഡിന്റെ പരാതി. അദ്ദേഹം വെറുതെ ഇങ്ങനെ ചിരിച്ചുകൊണ്ടിരിക്കും, എന്താണിത്ര തമാശയെന്ന് എനിക്കു മനസ്സിലാകുന്നില്ല, അത് ഉറപ്പായും എന്റെ ബാറ്റിങ്ങിനെക്കുറിച്ചാകണം വെയ്ഡ് ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടു പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

ഐപിഎല്ലിൽ ഇന്ന് കിരീട പോരാട്ടം കൊൽക്കത്തയും ഹൈദരാബാദും നേർക്കുനേർ

ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം.

Published

on

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനേഴാം സീസണിലെ വിജയികളെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രണ്ട് തവണ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും 2016-ലെ ജേതാക്കളായ സണ്‍റൈസേഴ്സ് ഹൈദരബാദും തമ്മിലാണ് കലാശപോര്. ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം. ഐപിഎല്ലിലെ ആദ്യമത്സരം നടന്ന സ്റ്റേഡിയത്തില്‍ തന്നെയാണ് കലാശപ്പോരാട്ടവും.

കരുത്തുറ്റ ബാറ്റിങ് നിരയുള്ള രണ്ട് ടീമുകളുടെ മത്സരമായതിനാല്‍ തീപാറും എന്നതാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ ആദ്യഘട്ട മത്സരങ്ങളില്‍ അടിപതറിയെത്തി ആദ്യ ക്വാളിഫയറില്‍ കൊല്‍ക്കത്തയോട് തോറ്റ സണ്‍റൈസേഴ്സ് രാജസ്ഥാന്‍ റോയല്‍സിനോട് പയറ്റിയ പോലെയുള്ള തന്ത്രങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടോ എന്നാണ് അറിയേണ്ടത്. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ സാധ്യത കൊല്‍ക്കത്തക്ക് തന്നെയെന്നാണ് ക്രിക്കറ്റ് ആരാധാകര്‍ ചൂണ്ടിക്കാട്ടുന്നത്.

സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ അഭിഷേക് ശര്‍മ്മ, ട്രാവിസ് ഹെഡ്, ഹെന്ററിച്ച് ക്ലാസന്‍ സഖ്യത്തിനെ നിലക്ക് നിര്‍ത്താന്‍ കൊല്‍ക്കത്തക്ക് ഉള്ളത് മിച്ചല്‍ സ്റ്റാര്‍, സുനില്‍ നരെയ്ന്‍ സഖ്യമാണ്. അതേ സമയം ഇരുടീമുകളും മധ്യനിരയിലും ഫിനിഷിംഗിലെ പ്രഹരശേഷിയിലും ഏറെക്കുറെ ശക്തരാണ്. ഹൈദരാബാദിന് പാറ്റ് കമ്മിന്‍സും നടരാജും ഓള്‍റൗണ്ടര്‍ ഷഹബാസ് അഹമ്മദും ബൗളിംഗില്‍ തിളങ്ങിയാല്‍ കൊല്‍ക്കത്തക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല.

കൊല്‍ക്കത്ത ബൗളിഗ് നിരയില്‍ ഏതാണ്ട് എല്ലാവരും തീരെ മോശമല്ല. എങ്കിലും പ്ലേഓഫില്‍ സ്പിന്നര്‍മാര്‍ തിളങ്ങിയത് കമിന്‍സിനു കരുത്താകും. 2008-ല്‍ ആദ്യ എഡിഷന്‍ തുടങ്ങി നാലുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് 2012 -ല്‍ ആദ്യമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കപ്പില്‍ മുത്തമിടുന്നത് പിന്നീട് ഒരു വര്‍ഷത്തെ ഇടവേളയില്‍ 2014ലും അവര്‍ കപ്പ് ഉയര്‍ത്തി. ചെന്നൈ കപ്പടിച്ച 2021-ല്‍ റണ്ണര്‍ അപ് ആയി.

സണ്‍റൈസസ് ഹൈദരാബാദ് ആകട്ടെ എട്ടുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് തങ്ങളുടെ ആദ്യ കിരീടം ഐപിഎല്ലില്‍ സ്വന്തമാക്കിയത്. 2018-ല്‍ ഫൈനലില്‍ എത്തിയെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്സിനോട് തോറ്റു. ഇന്ത്യന്‍ വേനക്കാലങ്ങളെ കൂടി അതിജീവിച്ചാണ് പത്ത് ടീമുകളില്‍ നിന്ന് അവസാന രണ്ട് ആയി സണ്‍റൈസേഴ്സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഫൈനല്‍ മത്സരത്തില്‍ നില്‍ക്കുന്നത്. മത്സരങ്ങളിലേറെയും രാത്രിയായിരുന്നെങ്കിലും വേനല്‍ച്ചൂട് അടക്കം വൈവിധ്യമാര്‍ന്ന സാഹചര്യങ്ങളെയാണ് താരങ്ങള്‍ നേരിട്ടത്.

Continue Reading

Cricket

രാജസ്ഥാനെ വീഴ്ത്തി ഹൈദരാബാദ് ഐപിഎല്‍ ഫൈനലില്‍

Published

on

ചെന്നൈ: രാജസ്ഥാന്‍ റോയല്‍സിന്റെ കിരീട മോഹങ്ങളെ ക്വാളിഫയറിനപ്പുറത്തേക്ക് കൊണ്ടുപോകാന്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് സമ്മതിച്ചില്ല. 176 റണ്‍സെന്ന താരതമ്യേന കുറഞ്ഞ വിജയലക്ഷ്യം തേടിയിറങ്ങിയ സഞ്ജുവും കൂട്ടരും 36 റണ്‍സകലെ കാലിടറി. ആദ്യം ബാറ്റുചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു.

അര്‍ധ സെഞ്ച്വറി കുറിച്ച ഹെന്‍ഡ്രിച്ച് ക്ലാസനാണ് ഹൈദരാബാദിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ഹൈദരാബാദിനെ ബാറ്റിങ്ങിനയച്ചു. ആദ്യ ഓവറില്‍ തന്നെ തകര്‍ത്തടിച്ച് തുടങ്ങിയ അഭിഷേക് ശര്‍മ സണ്‍റൈസേഴ്‌സിനെ സ്ഥിരം ശൈലിയില്‍ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചു. എന്നാല്‍ ആ ഓവറിലെ അവസാന പന്തില്‍ അഭിഷേകിന്റെ വിക്കറ്റ് നഷ്ടമായി. വണ്‍ ഡൗണായി ക്രീസീലെത്തിയ രാഹുല്‍ ത്രിപാഠി തുടക്കത്തില്‍ തന്നെ കത്തിക്കയറി. അശ്വിന്‍ എറിഞ്ഞ മൂന്നാം ഓവറില്‍ രണ്ടും ഫോറും ഒരു സിക്‌സും സഹിതം ത്രിപാഠി 16 റണ്‍സടിച്ചെടുത്തു.

ടോം കോഹ്ലര്‍കാഡ്‌മോര്‍ (10), സഞ്ജു സാംസണ്‍ (10), റിയാന്‍ പരാഗ് (6) രവിചന്ദ്ര അശ്വിന്‍(0), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (4), റോവ്മന്‍ പവല്‍ (6) എന്നിവരാണ് പുറത്തായത്. ഞായറാഴ്ച അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലില്‍ ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായി ഏറ്റുമുട്ടും.

Continue Reading

Cricket

ഐ.പി.എല്‍; ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ ഹൈദരാബാദും രാജസ്ഥാനും

ഹൈദരാബാദ് അവരുടെ ഒന്നാം ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് എട്ടു വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.

Published

on

ഐ.പി.എല്ലിന്റെ ക്വാളിഫയര്‍ രണ്ടില്‍ ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്കെന്നത് പ്രവചനാതീതം തന്നെ. ഹൈദരബാദിന്റെ കരുത്തുറ്റ ബാറ്റിങ് നിരയും രാജസ്ഥാന്റെ യൂസ് വേന്ദ്ര ചാഹല്‍, രവിചന്ദ്ര അശ്വിന്‍ എന്നീ സ്പിന്നര്‍മാരടങ്ങുന്ന ബൗളിങ് പടക്ക് മുമ്പില്‍ പതറാതെ പിടിച്ചു നില്‍ക്കാനായാല്‍ ഫൈനല്‍ മത്സരത്തിനുള്ള ബര്‍ത്ത് ഹൈദരബാദിന് ഉറപ്പിക്കാം.

ഇരുടീമുകള്‍ക്കും മോശമില്ലാത്ത ബാറ്റിങ് നിരയുണ്ട്. ഹൈദരാബാദില്‍ മികച്ച ഫോമിലുള്ള ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ എന്നിവരായിരിക്കും നോട്ടപ്പുള്ളികള്‍. റോയല്‍ ചലഞ്ചേഴ്സ് ബംഗളുരുവിനെതിരെ ആത്മവിശ്വാസത്തോടെ പോരാടിയ റിയാന്‍ പരാഗ്, യശസ്വി ജയ്സ്വാള്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, സജ്ഞു സാംസണ്‍ എന്നിവരെയായിരിക്കും രാജസ്ഥാന്‍ റോയല്‍സില്‍ പേടിക്കേണ്ടി വരിക.

ഹൈദരാബാദ് അവരുടെ ഒന്നാം ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് എട്ടു വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ആകട്ടെ എലിമിനേറ്റര്‍ റൗണ്ടില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നാലു വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള മത്സരത്തില്‍ ഹൈദരാബാദിന്റെ ബാറ്റിങ് നിര ശരിക്കും തളര്‍ന്നു പോയി. രാഹുല്‍ ത്രിപാതി മാത്രമാണ് ഭേദപ്പെട്ട കളി പുറത്തെടുത്തത്.

ഇദ്ദേഹത്തിന്റെ അര്‍ദ്ധ സെഞ്ച്വറിയില്ലെങ്കില്‍ 159 എന്ന സ്‌കോര്‍ പോലും എത്തിക്കാന്‍ അവര്‍ക്കാകില്ലായിരുന്നു. എന്നാല്‍ കൊല്‍ക്കത്തയാകട്ടെ ഈ സ്‌കോര്‍ അനായാസം മറികടക്കുക മാത്രമല്ല നേരിട്ട് ഫൈനല്‍ പ്രവേശനവും ഉറപ്പാക്കി. ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാന്‍ സ്‌കോര്‍ ഉയര്‍ത്തിയാല്‍ നിലവിലെ ഫോം വെച്ച് അതിനെ മറികടക്കനാകില്ല. രാജസ്ഥാന്റെ ബാറ്റിംഗ് നിരയെയും ബൗളര്‍മാരെയും പിടിച്ചു കെട്ടാനായാല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ഫൈനലില്‍ എത്താനുള്ള ഒരു അവസരം കൂടിയാണ് വന്നുചേരുക.

Continue Reading

Trending