Connect with us

kerala

രാത്രി ലോറി നിര്‍ത്തിയിട്ട് ഡ്രൈവറും ക്ലീനറും കിടന്നുറങ്ങി, നേരം പുലര്‍ന്നപ്പോള്‍ രണ്ട് ചക്രങ്ങളില്ല

ഒടുവില്‍ പകരം ചക്രങ്ങള്‍ ഘടിപ്പിച്ചു യാത്ര തുടരുകയായിരുന്നു

Published

on

കൊടുങ്ങല്ലൂര്‍: ബൈപ്പാസ് സര്‍വീസ് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ ചക്രങ്ങള്‍ മോഷ്ടിച്ചു. ഗുജറാത്തില്‍ നിന്നു കൊച്ചിയിലേക്ക് ചരക്കുമായെത്തിയ ലോറിയുടെ രണ്ട് ചക്രങ്ങളാണ് മോഷണം പോയത്. ബൈപ്പാസില്‍ കോട്ടപ്പുറം സിഗ്‌നലിനു സമീപം സര്‍വീസ് റോഡില്‍ രാത്രി ലോറി നിര്‍ത്തിയിട്ടു ഡ്രൈവറും ക്ലീനറും മുകളില്‍ കിടന്നുറങ്ങി.

നേരം പുലര്‍ന്നു നോക്കിയപ്പോല്‍ ഒരു വശത്തെ രണ്ട് ചക്രങ്ങള്‍ നഷ്ടപ്പെട്ട നിലയിലായിരുന്നു. മറ്റു ലോറി ഡ്രൈവര്‍മാരുടെ സഹായത്തോടെ പ്രദേശമാകെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ പകരം ചക്രങ്ങള്‍ ഘടിപ്പിച്ചു യാത്ര തുടരുകയായിരുന്നു. ഒട്ടേറെ തവണ കേരളത്തിലേക്കു ലോഡുമായി വന്നിട്ടുണ്ടെങ്കിലും ഇതു ആദ്യ അനുഭവമാണെന്നു ഡ്രൈവര്‍ പറഞ്ഞു. പൊലീസില്‍ പരാതി നല്‍കി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എലപ്പുള്ളി ബ്രൂവറി: സർക്കാർ നൽകിയ പ്രാഥമിക അനുമതി റദ്ദാക്കി ഹൈക്കോടതി

അനുമതി നൽകിയത് നടപടിക്രമങ്ങൾക്ക് വിരുദ്ധമാണെന്നും കാര്യമായ പഠനം നടത്താതെയാണ് സർക്കാർ തീരുമാനമെടുത്തതെന്നും കോടതി വിലയിരുത്തി.

Published

on

കൊച്ചി: പാലക്കാട് എലപ്പുള്ളിയിൽ വൻകിട മദ്യനിർമാണശാല ആരംഭിക്കാൻ ഒയാസിസ് കമ്പനിക്ക് സർക്കാർ നൽകിയ പ്രാഥമിക അനുമതി ഹൈക്കോടതി റദ്ദാക്കി. അനുമതി നൽകിയത് നടപടിക്രമങ്ങൾക്ക് വിരുദ്ധമാണെന്നും കാര്യമായ പഠനം നടത്താതെയാണ് സർക്കാർ തീരുമാനമെടുത്തതെന്നും കോടതി വിലയിരുത്തി.

ബ്രൂവറിക്ക് അനുമതി നൽകിയ സർക്കാർ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികളിലാണ് ജസ്റ്റിസ് സതീഷ് നൈനാൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. എലപ്പുള്ളി ജലദൗർലഭ്യം നേരിടുന്ന പ്രദേശമാണെന്നും, ഇവിടെ വൻതോതിൽ ജലം ഉപയോഗിക്കുന്ന ബ്രൂവറി സ്ഥാപിക്കുന്നത് പ്രദേശത്തെ ഗുരുതര ജലക്ഷാമത്തിലേക്കും മരുഭൂമീകരണത്തിലേക്കും നയിക്കുമെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് അനുമതി നൽകിയതെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചില്ല.

നേരത്തെ, എലപ്പുള്ളിയിൽ സ്വകാര്യ കമ്പനിക്ക് മദ്യനിർമാണശാല ആരംഭിക്കാൻ ജില്ല ടൗൺ പ്ലാനർ നൽകിയ അംഗീകാരം മാറ്റിവെക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മുന്നണിയിലെ ഘടകകക്ഷികളുടെ എതിർപ്പ് അവഗണിച്ചാണ് വിവാദ ബ്രൂവറിക്ക് സർക്കാർ അനുമതി നൽകിയതെന്ന ആരോപണവും ശക്തമായിരുന്നു.

മഴവെള്ള സംഭരണിയിലൂടെ ജലാവശ്യകത പരിഹരിക്കാമെന്ന മന്ത്രി എം.ബി. രാജേഷിന്റെ വാദം നിലനിൽക്കില്ലെന്നായിരുന്നു ഹരജിക്കാരുടെ നിലപാട്. പദ്ധതി കൃഷിക്ക് തിരിച്ചടിയാകുമെന്നും, പ്ലാന്റിന് ആവശ്യമായ വെള്ളം മഴവെള്ള സംഭരണിയിലൂടെ മാത്രം ലഭ്യമാക്കാനാകില്ലെന്നും, ഇതോടെ കുടിവെള്ളം വഴിതിരിച്ചുനൽകേണ്ട സാഹചര്യം ഉണ്ടാകുമെന്നും അവർ ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിൽ പദ്ധതിയിൽ നിന്ന് പിന്മാറണമെന്ന നിലപാട് സി.പി.ഐ മുന്നണി യോഗത്തിൽ ഉയർത്തിയിരുന്നുവെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നില്ല.

മന്ത്രിസഭ ഇതിനകം തീരുമാനമെടുത്ത വിഷയമാണെന്നും അനുമതി നൽകിയ സാഹചര്യത്തിൽ പിന്നോട്ട് പോകാനാകില്ലെന്നുമായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നത്.

വെള്ളം പ്രധാന അസംസ്കൃത വസ്തുവായ ഒയാസിസ് കമ്പനിക്കെതിരെ തുടക്കം മുതൽ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം നിലനിന്നിരുന്നു. എലപ്പുള്ളിയിൽ 26 ഏക്കർ ഭൂമിയാണ് ബ്രൂവറിക്കായി കമ്പനി വാങ്ങിയത്. ജലക്ഷാമം രൂക്ഷമായ പ്രദേശത്ത് ബ്രൂവറി വന്നാൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ പ്രതിഷേധിക്കുകയും, സ്ഥലത്ത് ജെ.സി.ബിയുമായി എത്തിയ കമ്പനി അധികൃതരെ തടയുകയും ചെയ്തിരുന്നു. ഭൂഗർഭ ജലക്ഷാമം ഗുരുതരമായ പ്രദേശത്ത് ബ്രൂവറി അനുവദിക്കരുതെന്നാവശ്യപ്പെട്ടാണ് നാട്ടുകാർ കോടതിയെ സമീപിച്ചത്.

Continue Reading

kerala

ശബരിമല സ്വർണക്കൊള്ള കേസ്: ഇ.ഡിക്കും അന്വേഷണം നടത്താം; രേഖകൾ കൈമാറാൻ എസ്.ഐ.ടിക്ക് കോടതി നിർദേശം

കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇതുവരെ അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഇ.ഡിക്ക് കൈമാറണമെന്ന് കോടതി നിർദേശിച്ചു.

Published

on

കൊല്ലം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി) അന്വേഷണം നടത്താമെന്ന് കൊല്ലം വിജിലൻസ് കോടതി. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇതുവരെ അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഇ.ഡിക്ക് കൈമാറണമെന്ന് കോടതി നിർദേശിച്ചു.

സ്വർണക്കൊള്ളക്കേസിലെ എഫ്.ഐ.ആർ അടക്കമുള്ള രേഖകൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സമർപ്പിച്ച അപേക്ഷയിലാണ് വിജിലൻസ് കോടതിയുടെ ഉത്തരവ്. കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട വശങ്ങൾ അന്വേഷിക്കുന്നതിനാണ് രേഖകൾ ആവശ്യമെന്ന് ഇ.ഡി കോടതിയെ അറിയിച്ചു.

അതേസമയം, സമാന്തര അന്വേഷണം കേസിലെ കൂടുതൽ പ്രതികളിലേക്കെത്തുന്നതിന് തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടിയുള്ള എസ്.ഐ.ടിയുടെ വാദം കോടതി തള്ളി. ഹൈക്കോടതിയുടെ അനുമതിയോടെയാണ് രേഖകൾ ആവശ്യപ്പെടുന്നതെന്ന് ഇ.ഡി വ്യക്തമാക്കിയതും കോടതി പരിഗണിച്ചു.

രേഖകൾ കൈമാറുന്നത് അന്വേഷണത്തിന്റെ രഹസ്യസ്വഭാവത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദവും കോടതി അംഗീകരിച്ചില്ല. ഇതോടെ ശബരിമല സ്വർണക്കൊള്ളക്കേസിൽ കള്ളപ്പണ ഇടപാട് സംബന്ധിച്ച അന്വേഷണം ഇ.ഡി ഔദ്യോഗികമായി ആരംഭിക്കാൻ വഴിയൊരുങ്ങി.

Continue Reading

kerala

ടി.പി കൊലക്കേസ്; പ്രതി ടി.കെ രജീഷിന് വീണ്ടും പരോള്‍

കഴിഞ്ഞ മൂന്ന് മാസത്തിനിടെ രജീഷിന് രണ്ടാം തവണയാണ് പരോള്‍ അനുവദിക്കുന്നത്.

Published

on

കോഴിക്കോട്: ടി.പി കൊലക്കേസ് പ്രതി ടി.കെ രജീഷിന് വീണ്ടും പരോള്‍ അനുവദിച്ചു. 20 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ രജീഷിന് രണ്ടാം തവണയാണ് പരോള്‍ അനുവദിക്കുന്നത്. 30 ദിവസത്തെ പരോളാണ് നേരത്തെ അനുവദിച്ചിരുന്നത്. ആയുര്‍വേദ ചികിത്സ കഴിഞ്ഞ് ഈ മാസം ഏഴിനാണ് രജീഷ് തിരിച്ചെത്തിയത്. തുടര്‍ന്ന് വീണ്ടും പരോള്‍ അനുവദിച്ചിരിക്കുകയാണ്.

ടി.പി കേസിലെ പ്രതികള്‍ക്ക് പരോളിന് ജയില്‍ ഡിഐജി പണം വാങ്ങിയെന്ന പരാതി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രതി കൊടി സുനി ഉള്‍പ്പെടെയുള്ളവര്‍ക്ക് പണംവാങ്ങി ജയിലില്‍ സൗകര്യങ്ങള്‍ ഒരുക്കിയെന്നും പരോള്‍ അനുവദിക്കാന്‍ പലരില്‍നിന്ന് പണം വാങ്ങിയെന്നും കണ്ടെത്തിയതിനെത്തുടര്‍ന്ന് ജയില്‍ ഡിഐജി എം.കെ. വിനോദ് കുമാറിന്റെ പേരില്‍ വിജിലന്‍സ് കേസെടുത്തിരുന്നു.

 

Continue Reading

Trending