Connect with us

Football

ഐഎസ്എല്‍; ഒഡിഷ-ചെന്നൈയിന്‍ മത്സരം സമനിലയില്‍ പിരിഞ്ഞു

22 പോയന്റുമായി ഒഡിഷ ഏഴാം സ്ഥാനത്തും 20 പോയന്റുള്ള ചെന്നൈയിന്‍ എട്ടാം സ്ഥാനത്തുമാണ്.

Published

on

ഐഎസ്എല്ലില്‍ ഒഡിഷ എഫ്‌സി ചെന്നൈയിന്‍ എഫ്‌സി മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതമാണ് നേടിയത്. മത്സരം തുടങ്ങി രണ്ടാം മിനിറ്റില്‍ ചെന്നൈയിനായി റഹീം അലി വലകുലുക്കി. പക്ഷേ 18ാം മിനിറ്റില്‍ ഹാവിയര്‍ ഹെര്‍ണാണ്ടസ് ഒഡിഷയ്ക്കായി സമനില ഗോള്‍ കണ്ടെത്തി.
രണ്ടാം പകുതിയിലെ 51ാം മിനിറ്റില്‍ ഒഡിഷ മുന്നിലെത്തി. ജൊനാഥന്‍ ക്രിസ്റ്റ്യനിലൂടെയായിരുന്നു മൂന്നേറ്റം നടത്തിയത്.
അല്‍പ്പസമയത്തിനകം  69ാം മിനിറ്റില്‍ ചെന്നൈയിന്‍ സമനില ഗോള്‍ കണ്ടെത്തി. നെറിയസ് വാല്‍സ്‌കിസായിരുന്നു ഇത്തവണ സ്‌കോര്‍ ചെയ്തത്. 22 പോയന്റുമായി ഒഡിഷ ഏഴാം സ്ഥാനത്തും 20 പോയന്റുള്ള ചെന്നൈയിന്‍ എട്ടാം സ്ഥാനത്തുമാണ്. നാളെ ജാംഷദ്പൂര്‍ എഫ്‌സി മുംബൈ എഫ്‌സിയെ നേരിടും. രാത്രി 7:30നാണ് മത്സരം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

പെനാല്‍റ്റിയില്‍ തലതാഴ്ത്തി റൊണാള്‍ഡോയുടെ അല്‍ നസര്‍; സഊദി കിങ്സ് കപ്പ് കിരീടം അല്‍ ഹിലാലിന്

നിശ്ചിത സമയത്തും അധിക സമയത്തും ഇരുവരും ഓരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ ആയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്

Published

on

സഊദി കിങ്സ് കപ്പ് കിരീടം അല്‍ ഹിലാലിന്. ഫൈനലില്‍ റൊണാള്‍ഡോയുടെ അല്‍ നസറിനെ വീഴ്ത്തി. 5-4ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആയിരുന്നു അല്‍ ഹിലാലിന്റെ ജയം.

നിശ്ചിത സമയത്തും അധിക സമയത്തും ഇരുവരും ഓരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ ആയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. അല്‍ നസറിനെ പിന്നിലാക്കി സൗദി പ്രൊ ലീഗ് കിരീടവും അല്‍ ഹിലാല്‍ നേടിയിരുന്നു.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് അല്‍ നസറിനായി കിംഗ്സ് കപ്പ് ഫൈനലിന്റെ രണ്ട് പാദങ്ങളിലും ഗോളുകള്‍ കണ്ടെത്താനായില്ല. കിരീടം നഷ്ടപ്പെട്ടതോടെ ഏറെ വൈകാരികമായാണ് റൊണാള്‍ഡോ സ്റ്റേഡിയം വിട്ടത്. റൊണാള്‍ഡോ മൈതാനത്ത് കരയുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു.

Continue Reading

Football

എഡിന്‍സന്‍ കവാനി അന്താരാഷ്ട്ര ഫുട്ബാളില്‍നിന്ന് വിരമിച്ചു

അര്‍ജന്റീനിയന്‍ ബൊക്ക ജൂനിയേഴ്‌സ് മുന്നേറ്റ താരമായ കവാനി ഉറുഗ്വായ് ദേശീയ ടീമിനായി 14 വര്‍ഷത്തെ കരിയറില്‍ 136 മത്സരങ്ങളില്‍നിന്ന് 58 ഗോളുകള്‍ നേടിയിട്ടുണ്ട്.

Published

on

ഉറുഗ്വായിയുടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ എഡിന്‍സന്‍ കവാനി അന്താരാഷ്ട്ര ഫുട്ബാളില്‍നിന്ന് വിരമിച്ചു. കോപ്പ അമേരിക്ക ടൂര്‍ണമെന്റ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെയാണ് 37കാരനായ കവാനി വിരമിക്കല്‍ പ്രഖ്യാപിച്ചത്.അര്‍ജന്റീനിയന്‍ ബൊക്ക ജൂനിയേഴ്‌സ് മുന്നേറ്റ താരമായ കവാനി ഉറുഗ്വായ് ദേശീയ ടീമിനായി 14 വര്‍ഷത്തെ കരിയറില്‍ 136 മത്സരങ്ങളില്‍നിന്ന് 58 ഗോളുകള്‍ നേടിയിട്ടുണ്ട്.

ഉറുഗ്വായിക്കായി ഏറ്റവും കൂടുതല്‍ ഗോളടിച്ചവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് കവാനി. സൂപ്പര്‍താരം ലൂയിസ് സുവാരസാണ് ഒന്നാമത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2022 ലോകകപ്പിനുശേഷം താരം ദേശീയ ടീമിനായി കളിച്ചിട്ടില്ല. പി.എസ്.ജി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്ലബുകള്‍ക്കായി പന്തു തട്ടിയിട്ടുണ്ട്. 2008ല്‍ കൊളംബിയക്കെതിരെ സൗഹൃദ മത്സരത്തിലാണ് ദേശീയ ടീമിനായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുന്നത്. നാലു ലോകകപ്പില്‍ ടീമിനായി കളിച്ചു.

ദക്ഷിണാഫ്രിക്കയില്‍ നടന്ന 2010ലെ ലോകകപ്പില്‍ സെമി ഫൈനലിലെത്തിയ ഉറുഗ്വായ് ടീമില്‍ അംഗമായിരുന്നു. 2011 കോപ്പ അമേരിക്ക കിരീടം നേടിയ ടീമിലും കവാനി ഉണ്ടായിരുന്നു. ‘ഇന്ന് എന്റെ വാക്കുകള്‍ വളരെ കുറവാണെങ്കിലും ആഴമേറിയതാണ്. വര്‍ഷങ്ങളായി ഈ യാത്രയുടെ ഭാഗമായ ഓരോ വ്യക്തികള്‍ക്കും നന്ദി. ഈ ലോകത്ത്, ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന എന്റെ രാജ്യത്തെ പ്രതിനിധീകരിച്ച് ജഴ്‌സി ധരിക്കാനായതില്‍ അന്നും എന്നും അനുഗ്രഹിക്കപ്പെട്ടവനായിരിക്കും’ -ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ കവാനി പറഞ്ഞു.

എത്ര അത്ഭുതകരമായ വര്‍ഷങ്ങളായിരുന്നു കടന്നുപോയത് എന്നതില്‍ സംശയമില്ല. എനിക്ക് പറയാനും ഓര്‍ക്കാനും ഒരായിരം കാര്യങ്ങള്‍ ഉണ്ട്, കരിയറിലെ ഈ പുതിയ ഘട്ടത്തിനായി സമര്‍പ്പിക്കുകയാണ്. ഒടുവില്‍ മാറിനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു, പക്ഷേ ഹൃദയമിടിപ്പ് തുടരുകയാണ്.

ആരാധകരെ ശക്തമായ ആലിംഗനം ചെയ്യുന്നുവെന്നും താരം കുറിപ്പില്‍ പറയുന്നു. 2022 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഘാനക്കെതിരെയാണ് താരം അവസാനമായി ദേശീയ ടീമിനായി കളിച്ചത്. ഉറുഗ്വായ് പിന്നാലെ പുറത്താകുകയും ചെയ്തു. ജൂണ്‍ 23ന് പനാമക്കെതിരെയാണ് കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ഉറുഗ്വായിയുടെ അരങ്ങേറ്റ മത്സരം.

Continue Reading

Football

ഇറ്റാലിയന്‍ പ്രതിരോധ താരം ബൊനൂച്ചി പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിച്ചു

ബുധനാഴ്ചയാണ് ഇറ്റാലിയന്‍ പ്രതിരോധ താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം വന്നത്.

Published

on

ഇറ്റലിയുടെ പ്രതിരോധ താരം ലിയണാര്‍ഡോ ബൊനൂച്ചി പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിച്ചു. ബുധനാഴ്ചയാണ് ഇറ്റാലിയന്‍ പ്രതിരോധ താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം വന്നത്. ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസിനുവേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിരുന്ന താരം, ഇക്കഴിഞ്ഞ ജനുവരിയില്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലാണ് തുര്‍ക്കിഷ് ക്ലബ്ബായ ഫെനര്‍ബാഷയിലെത്തിയിരുന്നു.

ഞായറാഴ്ച ഇസ്താംബുള്‍സ്പറിനെതിരെ ബൊനൂച്ചി മത്സരിച്ചിരുന്നു. മത്സരത്തില്‍ ഫെനര്‍ബാഷെ 6-0ന് വിജയിച്ചു. ഒരു ട്രോഫിയോടു കൂടി കരിയര്‍ അവസാനിപ്പിക്കാനാണ് ആഗ്രഹമെന്ന് ബൊനൂച്ചി വ്യക്തമാക്കി. തുര്‍ക്കിഷ് ക്ലബില്‍ കിരീടത്തോട് അടുത്തു നില്‍ക്കുകയാണ് ഫെനര്‍ബാഷെ.

2005-ല്‍ ഇന്റര്‍മിലാനിലൂടെയാണ് ബൊനൂച്ചിയുടെ തുടക്കം. യുവന്റസില്‍ 12 സീസണ്‍ ചെലവഴിച്ചു. എ.സി. മിലാന്‍, ട്രെവിസോ, പിസ, ബാരി, യൂണിയന്‍ ബെര്‍ലിന്‍ എന്നീ ക്ലബുകള്‍ക്ക് വേണ്ടി ബൂട്ടുകെട്ടി. ടൂറിനിലായിരിക്കേ ഒന്‍പത് സീരി എ കപ്പുകള്‍ ഉള്‍പ്പെടെ 19 പ്രധാന കിരീടങ്ങള്‍ നേടി. ഇറ്റാലിയന്‍ ടീമില്‍ 121 തവണ കളിച്ച ബൊനൂച്ചി 2010, 2014 ലോകകപ്പ് ടീമില്‍ അംഗമായിരുന്നു. 2020-ല്‍ ഇറ്റലി വിജയിച്ച യൂറോ കപ്പിലും പ്രധാന അംഗമായിരുന്നു.

Continue Reading

Trending