Connect with us

kerala

ഇ.ടി. മുഹമ്മദ് ബഷീര്‍ പ്രസംഗം – ഒന്നാം സമ്മാനം ! ഓര്‍മ പങ്കുവെച്ച് എം.പി

എഴുതവണ സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ റോളില്‍ നായകത്വം വഹിക്കാന്‍ കഴിഞ്ഞ കാര്യങ്ങളും എം.പി പങ്കുവെക്കുന്നു.

Published

on

സംസ്ഥാനത്ത് സ്‌കൂള്‍ കലോത്സവം തക്യതിയായി നടക്കുബോള്‍ തന്റെ കലോത്സവ ഓര്‍മകള്‍ പങ്കുവെച്ച് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. 1961 ല്‍ ചെങ്ങനാശ്ശേരിയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മലയാളം പ്രസംഗത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചത് ഓര്‍ത്തെടുക്കുകയാണ് ഇ.ടി ഇപ്പോള്‍. എഴുതവണ സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ റോളില്‍ നായകത്വം വഹിക്കാന്‍ കഴിഞ്ഞ കാര്യങ്ങളും എം.പി പങ്കുവെക്കുന്നു.

ഇ.ടി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ആറു പതിറ്റാണ്ടിന്റെ മധുരമുണ്ട്
ഈ ഓര്‍മ്മക്ക്.

1961 ല്‍ ചെങ്ങനാശ്ശേരിയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മലയാളം പ്രസംഗത്തില്‍ ഒന്നാം സ്ഥാനമെന്ന് വിധിയെഴുതിയത് ജഡ്ജിങ് പാനലിലെ മുഖ്യന്‍ പ്രസംഗ കലയിലെ കുലപതി ഡോ: സുകുമാര്‍ അഴീക്കോട് മാഷും സമ്മാനം തന്നത് യശശ്ശരീരനായ സാമൂഹ്യ പരിഷ്‌കര്‍ത്താവ് മന്നത്ത് പത്മനാഭനും.

വിദ്യാഭ്യാസ മന്ത്രിയായി സ്വന്തം മണ്ഡലമായ തിരൂരില്‍ മുപ്പത് വര്‍ഷത്തിന് ശേഷം 1991 ല്‍ കലാമേളയ്ക്ക് നേതൃത്വം വഹിക്കാന്‍ സാധിച്ചതടക്കം രണ്ടു മന്ത്രിസഭകളിലായി എഴുതവണ സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ റോളില്‍ നായകത്വം വഹിക്കാനും കലോത്സവ മാന്വല്‍ പരിഷ്‌കരിക്കാനും സഭാകമ്പമില്ലാതെ എണീറ്റു നിന്ന് രണ്ടക്ഷരം പറയാനും ധൈര്യം തന്നത് സ്‌കൂള്‍ കലോത്സവങ്ങളും സാഹിത്യസമാജങ്ങളും നല്‍കിയ ഊര്‍ജമാണ് .സ്‌കൂള്‍ കലോത്സവ വാര്‍ത്തകള്‍ കാണുമ്പോള്‍ ഗൃഹാതുരത നിറഞ്ഞ സ്‌കൂള്‍ കാല ഓര്‍മകളും സംഘാടക റോളില്‍ നിര്‍വൃതി ലഭിച്ച മന്ത്രികാല ഓര്‍മകളും മനസ്സിനെ തൊട്ടുണര്‍ത്തി.

EDUCATION

പ്ലസ്ടുവിന് പകരമായുള്ള കോഴ്സുകളിലും മലബാറിനോട് വിവേചനം

പോളിടെക്‌നിക്ക്, ഐ.ടി.ഐ, വി.എച്ച്.എസ്.ഇ കോഴ്‌സുകള്‍ക്കും വിദ്യാര്‍ഥികള്‍ക്ക് ആനുപാതികമായി സീറ്റില്ല.

Published

on

പ്ലസ്ടുവിന് പകരമായുള്ള കോഴ്‌സുകളിലും മലബാറിനോട് വിവേചനം കാണിച്ച് സര്‍ക്കാര്‍. പോളിടെക്‌നിക്ക്, ഐ.ടി.ഐ, വി.എച്ച്.എസ്.ഇ കോഴ്‌സുകള്‍ക്കും വിദ്യാര്‍ഥികള്‍ക്ക് ആനുപാതികമായി സീറ്റില്ല. വിദ്യാര്‍ഥികള്‍ കൂടുതലും മലബാര്‍ ജില്ലകളില്‍ നിന്നാണെങ്കിലും കൂടുതല്‍ സീറ്റുകള്‍ തെക്കന്‍ കേരളത്തിലാണ്.

വി.എച്ച്.എസ്.ഇ,ഐ.ടി.ഐ, പോളിടെക്‌നിക് കോഴ്‌സുകളിലായി 72641 സീറ്റുകളാണ് സംസ്ഥാനത്ത് ആകെയുള്ളത്. ഇതില്‍ 47491 സീറ്റും തൃശൂര്‍ മുതല്‍ തിരുവനന്തപുരം ജില്ലകളിലാണ്. 79730 വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയ മലപ്പുറത്ത് വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളിടെക്‌നിക് കോഴ്‌സുകളിലായി 4800 സീറ്റുകളാണ് ഉള്ളത്. മലപ്പുറത്തെ കുട്ടികളുടെ പകുതി എണ്ണം പോലും ഇല്ലാത്ത തിരുവനന്തപുരത്തും കൊല്ലത്തും സീറ്റുകള്‍ മലപ്പുറത്തിന്റെ ഇരട്ടിയുണ്ട്.

എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ 424772 വിദ്യാര്‍ഥികളാണ് സംസ്ഥാനത്ത് നിന്നും ഇത്തവണ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയത്. ഇതില്‍ 231000 വിദ്യാര്‍ഥികളും മലബാറില്‍ നിന്നാണ് 72641 വി.എച്ച്.എസ്.ഇ , ഐ.ടി.ഐ , പോളിടെക്‌നിക് കോഴ്‌സുകളില്‍ 25150 മാത്രമാണ് മലബാറിലുള്ളത്.

അതേസമയം മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ സമരത്തിലേക്ക് .എസ്. കെ. എസ് എസ് എഫ് സംസ്ഥാന കമ്മറ്റി മലപ്പുറം നഗത്തില്‍ ഇന്ന് നൈറ്റ് മാര്‍ച്ച് സംഘടിപ്പിക്കും .

Continue Reading

kerala

ബസുകള്‍ക്കിടയില്‍ കുടുങ്ങി ബൈക്ക് യാത്രക്കാര്‍ മരിച്ചു

നിര്‍ത്തിയിട്ടിരുന്ന ബസിനെ ബൈക്ക് ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

Published

on

കൊച്ചി: കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കിടയില്‍ ബൈക്ക് കുടുങ്ങി രണ്ടുപേര്‍ മരിച്ചു.കൊച്ചി പാലാരിവട്ടം ബൈപ്പാസില്‍ രാവിലെ ആറുമണിയോടെയായിരുന്നു അപകടം. നിര്‍ത്തിയിട്ടിരുന്ന ബസിനെ ബൈക്ക് ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.ബൈക്ക് യാത്രക്കാറാണ് മരിച്ചത്.

ബസ്സിന്റെ മുന്‍ഭാഗം തകര്‍ന്ന നിലയിലാണ്. ബസ്സിനിടയില്‍ കുടുങ്ങിയ മൃതദേഹങ്ങള്‍ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാനായത്.മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.ബൈക്ക് പൂര്‍ണമായും തകര്‍ന്ന നിലയിയാണ്.നിര്‍ത്തിയിട്ട ബസ്സിലിടിച്ച് ബൈക്ക് പിന്നാലെ വന്ന കെഎസ്ആര്‍ടിസി ബസിനു മുന്നില്‍ കുടുങ്ങിയതാണ് അപകടത്തിനു കാരണമാക്കിയത്.

 

Continue Reading

kerala

സ്വര്‍ണ്ണവില വീണ്ടും കൂടി; പവന് 680 രൂപയുടെ വര്‍ധന

മെയ് മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയത്.

Published

on

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർധന. പവന് 680 രൂപ കൂടി 53,600 രൂപയായി. ഗ്രാമിന് 85 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ​ഗ്രാമിന്റെ വില 6700 രൂപയായി ഉയർന്നു. മെയ് മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയത്.

അക്ഷയതൃതിയയായതിനാൽ ഏഴരക്ക് തന്നെ സ്വർണ്ണവ്യാപാരം ആരംഭിച്ചിരുന്നു. 45 രൂപയുടെ വർധനവോടെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. പിന്നീട് സ്വർണ്ണവില വീണ്ടും ഉയരുകയായിരുന്നു. കഴിഞ്ഞ ദിവസം ഒരു ശതമാനം നേട്ടം അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണത്തിന് ഉണ്ടായിരുന്നു.

യു.എസ് തൊഴിൽ വകുപ്പ് തൊഴിലില്ലായ്മ സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടിരുന്നു. ഇത് സ്വർണ്ണവിലയെ സ്വാധീനിച്ചു. സ്‍പോട്ട് ഗോൾഡിന്റെ വില 0.95 ശതമാനം ഉയർന്ന് ഔൺസിന് 2,330.51 ഡോളറായി. ജൂണിലേക്കുള്ള യു.എസിലെ ഗോൾഡ് ഫ്യൂച്ചറിന്റെ നിരക്ക് 0.74 ശതമാനം ഉയർന്ന് 2,339.40 ഡോളറായി. അതേസമയം, യു.എസ് ഡോളർ ഇൻഡക്സിൽ നഷ്ടം രേഖപ്പെടുത്തി.

Continue Reading

Trending