Connect with us

india

നേപ്പാള്‍ വിമാനാപകടം: മരിച്ചവരില്‍ പത്തനംതിട്ടയില്‍ നിന്ന് മടങ്ങിപ്പോയ നേപ്പാള്‍ സ്വദേശികളും

നേപ്പാളില്‍ സുവിശേഷ പ്രവര്‍ത്തകനായിരുന്ന ആനിക്കാട് സ്വദേശി മാത്യു ഫിലിപ്പിന്റെ സംസ്‌ക്കാരച്ചടങ്ങുകള്‍ക്ക് എത്തിയതായിരുന്നു

Published

on

നേപ്പാള്‍ വിമാനാപകടത്തില്‍ മരിച്ചവരില്‍ പത്തനംതിട്ടയില്‍ നിന്ന് കഴിഞ്ഞ ദിവസം മടങ്ങിപ്പോയ നേപ്പാള്‍ സ്വദേശികളും. പത്തനംതിട്ടയില്‍ നിന്നുപോയ അഞ്ചംഗ നേപ്പാള്‍ സംഘത്തിലെ മൂന്നുപേരാണ് വിമാനദുരന്തത്തില്‍ മരണപ്പെട്ടത്. രാജു ടക്കൂരി, റാബില്‍ ഹമല്‍, അനില്‍ ഷാഹി എന്നിവരാണ് മരിച്ചത്.

45 വര്‍ഷത്തോളം നേപ്പാളില്‍ സുവിശേഷ പ്രവര്‍ത്തകനായിരുന്ന ആനിക്കാട് സ്വദേശി മാത്യു ഫിലിപ്പിന്റെ സംസ്‌ക്കാരച്ചടങ്ങുകള്‍ക്ക് എത്തിയതായിരുന്നു. ചടങ്ങുകള്‍ക്ക് ശേഷം മടങ്ങിപോകവെയാണ് സംഘത്തിലെ മൂന്നുപേര്‍ വിമാനാപകടത്തില്‍പ്പെട്ടത്. അപകടത്തിന് തൊട്ടുമുമ്പ് സംഘത്തിലെ ദീപക്ക് തമാങ്, സരണ്‍ എന്നിവര്‍ കാഠ്മണ്ഡു വിമാനത്താവളത്തില്‍ ഇറങ്ങിയതിനാല്‍ അവര്‍ ഇരുവരും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.

india

ബംഗാളിൽ ബൂത്ത് സന്ദർശനത്തിന് വന്ന ബി.ജെ.പി സ്ഥാനാർഥിയെ ഓടിച്ചു തല്ലി, കല്ലെറിഞ്ഞു-വിഡിയോ

ജാര്‍ഗ്രാം ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി പ്രണത് ടുഡുവിനാണ് മര്‍ദനമേറ്റത്.

Published

on

ആറാം ഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. ജാര്‍ഗ്രാം ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി പ്രണത് ടുഡുവിനാണ് മര്‍ദനമേറ്റത്. മംഗലപോട്ടയിലെ 200-ാം നമ്പര്‍ ബൂത്ത് സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയായിരുന്നു ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് പ്രണതിനെ കല്ലെറിഞ്ഞും ഓടിച്ചിട്ടും മര്‍ദിച്ചത്. തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷനേടാനായി ഓടുന്ന ടുഡുവിന്റെയും സുരക്ഷാഉദ്യോഗസ്ഥരുടെയും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. കല്ലുകളില്‍ ചിലത് എം.എല്‍.എയുടെ അനുനായയികള്‍ ചിലരുടെ ദേഹത്ത് കൊള്ളുന്നതും ചിലത് വായുവിലൂടെ വരുന്നതും വീഡിയോയില്‍ കാണാം.

ബി.ജെ.പിയുടെ ബംഗാളിലെ ചുമതലയുള്ള നേതാവായ അമിത് മാളവ്യ സംഭവത്തില്‍ തൃണമൂലിനെതിരെയും മമതാ ബാനര്‍ജിക്കെതിരെയും വലിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകഴിഞ്ഞു. ബംഗാളില്‍ ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ് മമത ബാനര്‍ജി ചെയ്യുന്നതെന്ന് അമിത് മാളവ്യ എക്‌സില്‍ കുറിച്ചു.

മംഗലപോട്ടയില്‍ ബി.ജെ.പി വോട്ടര്‍മാരെ വോട്ടുചെയ്യാന്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബൂത്ത് സന്ദര്‍ശിക്കാനെത്തിയതായിരുന്നു താനെന്നും പ്രണത് ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. എന്നാല്‍ 200 ഓളം വരുന്ന അക്രമിസംഘം ലാത്തിയും കല്ലും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പ്രണത് പറഞ്ഞു. കേന്ദ്രപോലീസ് ഉടന്‍ സ്ഥലത്തെത്തിയാണ് കാര്യങ്ങള്‍ നിയന്ത്രിച്ചത്. അല്ലാത്തപക്ഷം തങ്ങള്‍ കൊല്ലപ്പെടുമായിരുന്നുവെന്നും പ്രാദേശിക പൊലീസില്‍ നിന്ന് ഒരു സഹായവും ലഭിച്ചില്ലെന്നും പ്രണത് ആരോപിച്ചു.

അതേസമയം പ്രണതിന്റെ ആരോപണം തൃണമൂല്‍ നേതൃത്വം നിഷേധിച്ചു. ബി.ജെ.പി സ്ഥാനാര്‍ഥി വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്നും ഇത് കണ്ട വോട്ടര്‍മാര്‍ ക്ഷുഭിതരാവുകയും പ്രതിഷേധിക്കുകയുമായിരുന്നുവെന്നാണ് തൃണമൂല്‍ നേതൃത്വം വ്യക്തമാക്കുന്നത്. മാധ്യമങ്ങളുടെയടക്കം നിരവധി വാഹനങ്ങളും സംഘര്‍ഷത്തില്‍ തീവെച്ച് നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

2019ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പി പിടിച്ചടക്കിയ മണ്ഡലമാണ് ജാര്‍ഗ്രാം. 2014ല്‍ തൃണമൂലിന്റെ ഉമസറന്‍ വിജയിച്ച മണ്ഡലത്തില്‍ 2019ല്‍ വിജയിച്ചത് ബി.ജെ.പിയുടെ കുമാര്‍ ഹെംബ്രാം ആണ്. എന്നാല്‍ 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജാര്‍ഗ്രാമിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വിജയം തൃണമൂലിനൊപ്പമായിരുന്നു. അതേസമയം ആറാം ഘട്ടത്തില്‍ പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. 77.99 ശതമാനമാണ് ഇവിടുത്തെ പോളിങ് നില.

Continue Reading

india

ഗുജറാത്തിൽ കന്നുകാലികളുമായി പോയ മുസ്‌ലിം യുവാവിനെ ആൾക്കൂട്ടം അടിച്ചുകൊന്നു

സഹോദരിയുടെ വീട്ടിലേക്കു കന്നുകാലികളുമായി പോകുന്നതിനിടെയായിരുന്നു ആള്‍ക്കൂട്ടം ആയുധങ്ങളുമായി ആക്രമിച്ചത്

Published

on

ഗുജറാത്തില്‍ മുസ്‌ലിം യുവാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. സഹോദരിയുടെ വീട്ടിലേക്കു കന്നുകാലികളുമായി പോകുന്നതിനിടെയായിരുന്നു ആള്‍ക്കൂട്ടം ആയുധങ്ങളുമായി ആക്രമിച്ചത്. സേഷന്‍ നവ സ്വദേശി മിഷ്രി ഖാന്‍ ബലോച്(40) ആണു കൊല്ലപ്പെട്ടത്.

ബനസ്‌കന്ത ജില്ലയിലെ ദിയോദറില്‍ കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. സഹോദരിക്കു നല്‍കാനായി രണ്ട് കന്നുകാലികളുമായി വാഹനത്തില്‍ പുറപ്പെട്ടതായിരുന്നു മിഷ്രി ഖാനും ബന്ധുവായ ഹുസൈന്‍ ഖാന്‍ ബലോച്ചും. കന്നുകാലി ചന്തയില്‍നിന്നു വരുന്ന വഴിക്ക് പത്തംഗ സംഘം റോഡില്‍ തടഞ്ഞു. തുടര്‍ന്ന് ഇരുമ്പുദണ്ഡുകളും വടികളും മറ്റ് ആയുധങ്ങളുമായി ഇവരെ ക്രൂരമായി മര്‍ദിച്ചു.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മിഷ്രി ഖാന്‍ വൈകാതെ മരണത്തിനു കീഴടങ്ങുകയും ചെയ്തു. വാഹനം ഓടിച്ച ഹുസൈന്‍ ഖാന്‍ അക്രമികളില്‍നിന്നു രക്ഷപ്പെട്ടതുകൊണ്ടു മാത്രമാണു ജീവന്‍ ബാക്കിയായത്. അഖിരാജ് സിങ് എന്ന ഗുണ്ടയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. സംഭവത്തില്‍ ഹുസൈന്‍ ഖാന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

അക്രമത്തിൽ അഖിരാജ്, പർഭത് സിങ് വഘേല, നികുൽ സിങ്, ജഗത് സിങ്, പ്രവീൺ സിങ്, ഹമീർഭായ് താക്കൂർ എന്നിവർക്കെതിരെ ബനസ്‌കന്ത പൊലീസ് കേസെടുത്തിട്ടുണ്ട്. ജഗത് സിങ്ങും ഹമീർഭായിയും പിടിയിലായതായും റിപ്പോർട്ടുണ്ട്. മറ്റുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുയാണ് പൊലീസ്.

അക്രമികൾ മിഷ്രി ഖാനോടും ഡ്രൈവറോടും രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടതായി സഹോദരൻ ഷേർ ഖാൻ വെളിപ്പെടുത്തിയിട്ടുണ്ട്. കവർച്ച, കൊലപാതകം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ അഖിരാജ് പ്രതിയാണെന്ന് നാട്ടുകാർ പറയുന്നു. ചില കേസുകളിൽ അറസ്റ്റിലായിട്ടുമുണ്ട്. 2023ൽ സമാനമായൊരു സംഭവത്തിൽ കന്നുകാലികളുമായി പോയയാളെ ജയ് ശ്രീറാം വിളിപ്പിക്കുകയും ആക്രമിക്കുകയും ചെയ്ത കേസും ഇയാൾക്കെതിരെയുണ്ടെന്ന് പ്രാദേശിക മാധ്യമപ്രവർത്തകൻ സഹൽ ഖുറേഷി പറഞ്ഞു.

Continue Reading

india

‘സ്വയം പ്രഖ്യാപിത ദിവ്യന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് കമ്മിഷന്‍ പരിശോധിക്കണം’: മോദിയ്‌ക്കെതിരെ ശശി തരൂര്‍

Published

on

ദൈവം തന്നെ ഭൂമിയിലേക്ക് അയച്ചതാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പ്രധാനമന്ത്രി ദിവ്യനാണെങ്കില്‍ അദ്ദേഹത്തിന് ഇന്ത്യയില്‍ പൗരത്വത്തിന് അര്‍ഹതയുണ്ടോയെന്നായിരുന്നു തരൂരിന്റെ ചോദ്യം. ”ഒരു ദിവ്യന് ഇന്ത്യയില്‍ പൗരത്വത്തിന് അര്‍ഹതയുണ്ടോ? ഇല്ലെങ്കില്‍ അദ്ദേഹത്തിന് ഇന്ത്യയില്‍ വോട്ട് ചെയ്യാനും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും അവകാശമുണ്ടോ? സ്വയം പ്രഖ്യാപിത ദിവ്യന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധിക്കണം”- തരൂര്‍ പറഞ്ഞു.

തന്റെ ജന്മം ജൈവികമായ ഒന്നല്ലെന്നും ദൈവം തന്നെ നേരിട്ട് അയയ്ക്കുകയാണ് ചെയ്തതെന്നുമാണ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. പ്രതിപക്ഷ നേതാക്കളടക്കം നിരവധി പേര്‍ അദ്ദേഹത്തിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. മോദി പറഞ്ഞ കാര്യങ്ങള്‍ ഒരു സാധാരണ പൗരനാണ് പറഞ്ഞിരുന്നതെങ്കില്‍ ജനങ്ങള്‍ അയാളെ ഭ്രാന്താശുപത്രിയില്‍ പ്രവേശിപ്പിക്കുമായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചിരുന്നു.

Continue Reading

Trending