Connect with us

Video Stories

നിങ്ങള്‍ക്ക് തിരക്കില്ലെങ്കില്‍ ഞങ്ങള്‍ക്കുമില്ല; ജൂണ്‍ 5ലേക്ക് ദുരിതാശ്വാസ കേസ് മാറ്റി

Published

on

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്‌തെന്ന് പരാതി ലോകായുക്ത ഫുള്‍ ബെഞ്ച് ജൂണ്‍ 5ന് പരിഗണിക്കും. കേസ് മാറ്റിവയ്ക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം പരിഗണിച്ചാണിത്.

കേസ് മാറ്റണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യത്തെ ലോകായുക്ത പരിഹസിച്ചു. വാദിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ പറഞ്ഞാല്‍പോരേ എന്ന് ലോകായുക്ത ചോദിച്ചു. പരാതിക്കാരന് തിരക്കില്ലെങ്കില്‍ തങ്ങള്‍ക്കും തിരക്കില്ലെന്നും ലോകായുക്ത പറഞ്ഞു. കേസ് ഫുള്‍ പരിഗണിക്കരുതെന്ന ഹര്‍ജിക്കാരനായ കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ശശികുമാറിന്റെ ഹര്‍ജി ലോകായുക്ത തള്ളിയിരുന്നു. റിവ്യൂ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുകയാണെന്നും ഇപ്പോള്‍ വാദത്തിനില്ലെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

കേസ് ഫുള്‍ ബെഞ്ചിനു വിട്ട നടപടി പുനഃപരിശോധിക്കണമെന്ന് ഹര്‍ജി ലോകായുക്ത തള്ളിയിരുന്നു. ലോകായുക്ത ഉത്തരവ് നിയമാനുസൃതമാണെന്നും ഹര്‍ജിക്കാരന്റെ വാദങ്ങള്‍ അടിസ്ഥാന രഹിതവും ദുര്‍ബലവുമാണെന്നും ലോകായുക്ത വ്യക്തമാക്കി.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

മധ്യപ്രദേശില്‍ കഫ് സിറപ്പ് ദുരന്തം: മരണം 15 ആയി; രണ്ട് പുതിയ കഫ് സിറപ്പുകള്‍ക്കൂടി നിരോധിച്ചു

റീലൈഫ്, റെസ്പിഫ്രഷ് എന്നീ രണ്ട് കഫ് സിറപ്പുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി

Published

on

ചിന്ദ്വാര: മധ്യപ്രദേശില്‍ കോള്‍ഡ്രിഫ് കഫ് സിറപ്പ് കുടിച്ച കുട്ടികളുടെ മരണം 15 ആയി. ഇതിന്റെ പശ്ചാത്തലത്തില്‍ റീലൈഫ്, റെസ്പിഫ്രഷ് എന്നീ രണ്ട് കഫ് സിറപ്പുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. ഗുജറാത്തില്‍ നിര്‍മ്മിക്കുന്ന ഈ മരുന്നുകളില്‍ അപകടകാരിയായ ഡൈ എത്തിലീന്‍, ഗ്ലൈക്കോള്‍ എന്നിവയുടെ അളവ് കൂടുതലാണെന്ന് പരിശോധനയില്‍ കണ്ടെത്തി.

മരണങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചു. മരുന്ന് നിര്‍ദേശിച്ച ഡോക്ടര്‍ പ്രവീണ്‍ സോണിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഫ് സിറപ്പ് ഉപയോഗിച്ചതിന് പിന്നാലെ കുട്ടികളുടെ വൃക്കയും തലച്ചോറും കേടുപാടുകള്‍ സംഭവിച്ചതായി പ്രാഥമിക വിലയിരുത്തല്‍.

തമിഴ്‌നാട്ടില്‍ ഉല്‍പാദിപ്പിച്ച കഫ് സിറപ്പിലും അതേ വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് തമിഴ്‌നാട്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങള്‍ വില്‍പ്പന വിലക്കി. കേന്ദ്രം നിയോഗിച്ച ഉന്നത സമിതി ആറ് സംസ്ഥാനങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തുകയാണ്.

Continue Reading

Video Stories

ഉജ്വലമായ മുന്നേറ്റത്തോടെ എം.എസ്.എഫ് ക്യാമ്പസ് കാരവൻ ഏഴു ദിനങ്ങൾ പിന്നിട്ടു

പെരിന്തൽമണ്ണ പി.ടി. എം കോളജിൽ നിന്ന് തുടങ്ങി വളാഞ്ചേരി മജില്സ്
കോളജിൽ സമാപിച്ചു

Published

on

മലപ്പുറം: ‘സർഗ വസന്ത കലാലയം സമരോത്സുക വിദ്യാർ ത്ഥിത്വം’ എന്ന പ്രമേയത്തിൽ എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി ജില്ലയിലെ ക്യാമ്പസുകളിൽ സംഘടിപ്പിക്കുന്ന ‘കാമ്പസ് കാരവൻ’ ഏഴു ദിവസം പിന്നിട്ട് ആവേശത്തോടെ ഇന്ന് സമാപിക്കും.

ഏഴാം ദിവസത്തെ ഉദ്ഘാടനം പെരിന്തൽമണ്ണ ഗവൺമെൻ്റ് പി.ടി.എം കോളേജിൽ ജാഥാ ക്യാപ്റ്റൻ കബീർ മുതുപറമ്പ്‌ നിർവ്വഹിച്ചു. വിദ്യാർത്ഥി പക്ഷ നിലപാടുകൾക്ക് വേണ്ടി എം.എസ്.എഫ് ക്യാമ്പസുകളിൽ നടത്തുന്ന സമരപ്രക്ഷോഭങ്ങൾക്ക്‌ വിദ്യാർഥികൾ നൽകുന്ന പിന്തുണയുടെ നേർകാഴ്ചയാണ് ക്യാമ്പസ് യാത്രയിൽ ലഭിക്കുന്ന സ്വീകരണം.

വെല്ലുവിളികളെ നേരിട്ടുകൊണ്ടും കലാലയങ്ങളിൽ സർഗാത്മകമായ പ്രവർത്തനങ്ങൾ നടത്തിയും കഴിഞ്ഞ കാലയളവിൽ എം.എസ്.എഫ് യൂണിയൻ നടത്തിയ ആകെ പ്രവർത്തനങ്ങളുടെ പ്രതിഫലനമാകും
ഈ തിരഞ്ഞെടുപ്പ് വിധി എന്നും ജാഥാ നായകൻ എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ് പറഞ്ഞു.

ജാഥാ ക്യാപ്റ്റൻ എം.എ സ്.എഫ് ജില്ലാ പ്രസിഡൻ്റ് കബിർ മുതുപറമ്പ്, വൈസ് ക്യാപ്റ്റൻ ഷിബി മക്കരപറബ്‌, ജില്ലാ വൈസ് പ്രസിഡന്റ് കെ.എം.ഇസ്മായിൽ,സെക്രട്ടറി എ.വി നബീൽ,ടെക്ഫെഡ് സംസഥാന ചെയർമാൻ ജലീൽ കാടാമ്പുഴ,
അറഫാ ഉനൈസ്, റമീസ കാവനൂർ, ജുമാന ജെബീൻ,അഡ്വ.ഒ.പി റഹൂഫ് ,അജ്മൽ മേലേതിൽ, നബീൽ വട്ടപ്പറമ്പ്,സുൽത്താൻ ആലംങ്കീർ,നബിൽ കുമ്പളാംകുഴി,സൽമാൻ ഒടമല,മുബഷീർ പുഴക്കാട്ടിരി,അംജദ് പുറമണ്ണൂർ,റിഫാക്കത്തലി എടയൂർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

ഇന്ന് മലബാർ കോളേജ് മാണൂർ,ഐ.എച്ച്,ആർ.ഡി വട്ടംകുളം,അസബാഹ് കോളേജ് വളയംങ്കുളം,എം.ഇ.എസ് പൊന്നാനി,ഗവൺമെൻ്റ് കോളേജ് തവനൂർ എന്നീ ക്യാമ്പസുകളിൽ പര്യടനം പൂർത്തിയാകുന്നതോടെ ക്യാമ്പസ് കാരവൻ പര്യടനം പൂർത്തിയാക്കും.

Continue Reading

kerala

കോള്‍ഡ്രിഫ് കഫ് സിറപ്പ് വില്‍പ്പന തടയാനുള്ള പരിശോധനയും സാമ്പിള്‍ ശേഖരണവും ഇന്നും തുടരും

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 170 ബോട്ടിലുകള്‍ കണ്ടെടുത്തിരുന്നു.

Published

on

സംസ്ഥാനത്ത് കോള്‍ഡ്രിഫ് കഫ് സിറപ്പിന്റെ വില്‍പ്പന തടയാനുള്ള പരിശോധനയും സാമ്പിള്‍ ശേഖരണവും ഇന്നും തുടരും. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 170 ബോട്ടിലുകള്‍ കണ്ടെടുത്തിരുന്നു. 52 സാമ്പിളുകളാണ് ആദ്യ ഘട്ടത്തില്‍ പരിശോധിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളില്‍ കഫ് സിറപ്പുകള്‍ കഴിച്ച് കുട്ടികള്‍ മരിക്കാനിടയായ സാഹചര്യത്തില്‍ രണ്ട് വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് കഫ് സിറപ്പ് നല്‍കരുതെന്ന കര്‍ശന നിര്‍ദ്ദേശം ഡ്രഗ് കണ്‍ട്രോളര്‍ നല്‍കിയിരുന്നു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പ് വില്‍ക്കരുതെന്നും മെഡിക്കല്‍ സ്റ്റോറുകള്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

Trending