Connect with us

kerala

ശബരിമല സ്വര്‍ണക്കൊള്ള; സ്മാര്‍ട്ട് ക്രിയേഷന്‍സ് സി.ഇ.ഒയും കര്‍ണാടകയിലെ ജ്വല്ലറി ഉടമയും അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക നടപടിയുമായി പ്രത്യേക അന്വേഷണ സംഘം.

Published

on

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക നടപടിയുമായി പ്രത്യേക അന്വേഷണ സംഘം. സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരിയെയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധനെയും എസ്ഐടി അറസ്റ്റ് ചെയ്തു. ശബരിമലയിലെ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി കൈമാറിയത് സ്മാര്‍ട്ട് ക്രിയേഷന്‍സിനായിരുന്നു. ശില്‍പത്തില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചത് പങ്കജ് ഭണ്ഡാരിയുടെ കമ്പനിയാണ്.

സ്വര്‍ണക്കൊള്ളയില്‍ ഇരുവര്‍ക്കും കൃത്യമായ പങ്കുണ്ടെന്ന് തെളിവുകളോടെ എസ്ഐടിക്ക് ബോധ്യമായതിന് പിന്നാലെയാണ് അറസ്റ്റ്. സ്വര്‍ണപ്പാളികള്‍ വേര്‍തിരിച്ചെടുക്കുന്നതിന് പങ്കജ് ഭണ്ഡാരി എല്ലാ വിധ പിന്തുണ നല്‍കിയതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഗോവര്‍ധനാണ് ഈ സ്വര്‍ണം സൂക്ഷിച്ചത്. ശബരിമലയിലെ സ്വര്‍ണമാണ് ഇതെന്ന ബോധ്യത്തോടെയാണ് ഗോവര്‍ധന്‍ സ്വര്‍ണം സൂക്ഷിച്ചതെന്ന തെളിവുകളും എസ്ഐടിക്ക് ലഭിക്കുകയായിരുന്നു.

മാത്രവുമല്ല, പങ്കജ് ഭണ്ഡാരി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഒന്നിലധികം തവണ ഇടപെടല്‍ നടത്തി. അന്വേഷണം വഴിതിരിച്ചുവിടാന്‍ ഇയാള്‍ വൈരുദ്ധ്യമുള്ള മൊഴികള്‍ നല്‍കി. സ്മാര്‍ട്ട് ക്രിയേഷനില്‍ സ്വര്‍ണത്തിന്റെ അളവടക്കം രേഖപ്പെടുത്തിയ രേഖകള്‍ പങ്കജ് ഭണ്ഡാരി നശിപ്പിച്ചെന്നും എസ്ഐടി കണ്ടെത്തിയിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ്ഐടിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചു. പിന്നാലെയാണ് അറസ്റ്റ്. അന്വേഷണത്തില്‍ എസ്‌ഐടി ഗുരുതര ആലസ്യം കാണിക്കുകയാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലപ്പുറം കരുവാരക്കുണ്ടില്‍ കടുവ ഭീതി രൂക്ഷം; നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്

കാളികാവ്, കരുവാരകുണ്ട് മേഖലകളിലെ എസ്റ്റേറ്റുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ കടുത്ത ആശങ്കയിലാണ്.

Published

on

മലപ്പുറം: മലപ്പുറം  മലയോര മേഖലയില്‍ കടുവ ഭീതി വീണ്ടും രൂക്ഷമായി. കഴിഞ്ഞ ദിവസം പ്രദേശത്ത് പാതി ഭക്ഷിച്ച നിലയില്‍ പന്നിയുടെ ജഡം കണ്ടെത്തിയതിനെ തുടര്‍ന്ന് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി വനംവകുപ്പ് അറിയിച്ചു. ഇതോടെ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയ വനംവകുപ്പ് സ്ഥലത്ത് ക്യാമറകള്‍ സ്ഥാപിച്ച് നിരന്തരം പരിശോധന നടത്തിവരികയാണ്. കാളികാവ്, കരുവാരകുണ്ട് മേഖലകളിലെ എസ്റ്റേറ്റുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ കടുത്ത ആശങ്കയിലാണ്.

കടുവയുടെ സാന്നിധ്യം ഉറപ്പായതോടെ തോട്ടങ്ങളിലെ കാടുകള്‍ വെട്ടിമാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. റബ്ബര്‍ ഉല്‍പാദന സീസണ്‍ തുടങ്ങുന്ന സാഹചര്യത്തില്‍ പുലര്‍ച്ചെ മൂന്നുമണിമുതല്‍ ടാപ്പിംഗിനായി തൊഴിലാളികള്‍ തോട്ടങ്ങളില്‍ എത്താറുള്ളതിനാല്‍ കടുവ ഭീഷണി അവരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി അടക്കാക്കുണ്ട്, പാറശ്ശേരി, പാന്ത്ര പ്രദേശങ്ങളില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

അടക്കാക്കുണ്ട് എഴുപതേക്കര്‍ പ്രദേശത്ത് രണ്ട് മാസം മുമ്പ് ഒരു പശുവിനെ കടുവ പിടിച്ചു ഭക്ഷിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് കടുവയെ പിടികൂടുന്നതിനായി എഴുപതേക്കറില്‍ കെണി സ്ഥാപിച്ചെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല. എട്ടുമാസങ്ങള്‍ക്ക് മുമ്പ് ഒരു തൊഴിലാളിയെ കടുവ ആക്രമിച്ച് കൊന്ന സംഭവത്തെ തുടര്‍ന്ന് മലയോര മേഖലയിലെ തൊഴില്‍ മേഖല പാടെ സ്തംഭിച്ചിരുന്നു. വന്യമൃഗങ്ങളുടെ നിരന്തര ശല്യം മൂലം പ്രദേശത്തെ നിരവധി തോട്ടങ്ങള്‍ ഇനിയും സാധാരണ നിലയിലാകാത്ത അവസ്ഥയിലാണ്

 

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്; കുറ്റവാളികളെ വേര്‍തിരിച്ചുകാണരുത്, എസ്‌ഐടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ഡിസംബര്‍ അഞ്ചിന് ശേഷം എസ്ഐടി ഗുരുതര ആലസ്യത്തിലെന്നും കോടതി. 

Published

on

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്ഐടിക്ക് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. വിവേചനമില്ലാതെ അന്വേഷണം പൂര്‍ത്തിയാക്കണം.കുറ്റവാളികളെ വേര്‍തിരിച്ചുകാണരുതെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. ഡിസംബര്‍ അഞ്ചിന് ശേഷം എസ്ഐടി ഗുരുതര ആലസ്യത്തിലെന്നും കോടതി.

അഡ്വ. വിജയകുമാറിനെയും ശങ്കര്‍ ദാസിനെയും അറസ്റ്റ് ചെയ്യാത്തതെന്തെന്നും കോടതി ചോദിച്ചു. രണ്ട് പേരെയും പ്രതി ചേര്‍ക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തില്ല. ദേവസ്വം ബോര്‍ഡ് അംഗങ്ങളെ അറസ്റ്റ് ചെയ്യാത്തത് ആശ്ചര്യകരമെന്നും കോടതി പറഞ്ഞു. വഒരു കാരണവശാലും കുറ്റവാളികളെ വേര്‍തിരിച്ചുകാണരുതെന്നും ഹൈക്കോടതി. ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങളാണ് കെ.പി ശങ്കരദാസും എന്‍.വിജയകുമാറും.

അതേസമയം സ്വര്‍ണക്കൊള്ളയില്‍ എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തും. ഇഡിക്ക് കേസിന്റെ മുഴുവന്‍ രേഖകളും കൈമാറാന്‍ കൊല്ലം വിജിലന്‍സ് കോടതി ഉത്തരവിട്ടു. സമാന്തര അന്വേഷണം വേണ്ടെന്ന എസ്‌ഐടി വാദം തള്ളിയാണ് കോടതിയുടെ നടപടി. കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളി. ശബരിമല സ്വര്‍ണക്കൊള്ളയില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ട് എന്നതാണ് എന്‍ഫോമെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. ഇതില്‍ അന്വേഷണം നടത്താന്‍ രേഖകള്‍ ആവശ്യപ്പെട്ടാണ് വിജലന്‍സ് കോടതിയെ സമീപിച്ചത്. കേസെടുത്ത് അന്വേഷണം നടത്താന്‍ ഇഡിക്ക് മുഴുവന്‍ രേഖകളും നല്‍കാന്‍ കോടതി ഉത്തരവിട്ടു. എഫ്‌ഐആര്‍,റിമാന്‍ഡര്‍ റിപ്പോര്‍ട്ട്, എഫ് ഐ എസ് മൊഴിപ്പകര്‍പ്പുകള്‍ ഉള്‍പ്പെടെ എസ്‌ഐടി ഇഡിക്ക് കൈമാറണം.

 

 

Continue Reading

kerala

ട്രാന്‍സ്‌ഫോര്‍മിങ് ഇന്ത്യ ബില്ല്; പൗരന്മാരുടെ സുരക്ഷയെ ബാധിക്കും -അഡ്വ.ഹാരിസ് ബീരാന്‍ എംപി

ആണവോര്‍ജ്ജ മേഖലയിലെ സ്വകാര്യവല്‍ക്കരണവും പൗരന്മാരുടെ സുരക്ഷയില്‍ ഈ ബില്‍ വരുത്തുന്ന വിട്ടുവീഴ്ചകളും വലിയ ആശങ്കയുണ്ടാക്കുന്നതാണെന്നും മുസ്ലിം ലീഗ് രാജ്യസഭാംഗം അഡ്വ.ഹാരിസ് ബീരന്‍ എം.പി.

Published

on

ഇന്ത്യയുടെ പരമാധികാര സാമൂഹിക കരാറിനെ അടിമുടി മാറ്റിയെഴുതുന്നതാണ് ‘ട്രാന്‍സ്ഫോര്‍മിംഗ് ഇന്ത്യ ബില്‍ 2025’ എന്നും ആണവോര്‍ജ്ജ മേഖലയിലെ സ്വകാര്യവല്‍ക്കരണവും പൗരന്മാരുടെ സുരക്ഷയില്‍ ഈ ബില്‍ വരുത്തുന്ന വിട്ടുവീഴ്ചകളും വലിയ ആശങ്കയുണ്ടാക്കുന്നതാണെന്നും മുസ്ലിം ലീഗ് രാജ്യസഭാംഗം അഡ്വ.ഹാരിസ് ബീരന്‍ എം.പി.

അണവ മേഖലയിലെ സ്വകാര്യവല്‍ക്കരണം രാജ്യത്തിന് ദോഷം ചെയ്യുമെന്നും ഭോപ്പാല്‍ ദുരന്തത്തിന് ശേഷം രൂപീകരിച്ച സുരക്ഷാ-ബാധ്യതാ നിയമങ്ങളെ അട്ടിമറിച്ചുകൊണ്ട് സ്വകാര്യ കമ്പനികള്‍ക്ക് ആണവ മേഖല തുറന്നുകൊടുക്കാനാണ് ഈ ബില്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബില്ലിലെ ക്ലോസ് 13 പ്രകാരം കമ്പനികളുടെ ബാധ്യത 3,000 കോടി രൂപയായി നിജപ്പെടുത്തിയിരിക്കുകയാണ്. ഒരു ആണവ ദുരന്തമുണ്ടായാല്‍ ഇത് ഒന്നിനും തികയില്ലെന്നും, കമ്പനികള്‍ക്ക് ‘അണ്‍ലിമിറ്റഡ് ലയബിലിറ്റി’ (പരിധിയില്ലാത്ത ബാധ്യത) ഉണ്ടായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബില്ലിലെ ക്ലോസ് 8 പ്രകാരം സിവില്‍ കോടതികളുടെ അധികാരം ഒഴിവാക്കി, പരാതികള്‍ ഒരു ബ്യൂറോക്രാറ്റിക് കമ്മീഷന് വിടുന്നത് പൗരന്മാരുടെ ‘ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള’ കടന്നുകയറ്റമാണെന്ന് അദ്ദേഹം ആരോപിച്ചു. ആണവ നിലയങ്ങള്‍ സ്ഥാപിക്കുമ്പോള്‍ അതത് സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ബന്ധിത അനുമതി വാങ്ങണമെന്ന വ്യവസ്ഥ ബില്ലിലില്ലാത്തത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉപകരണങ്ങളുടെ തകരാര്‍ മൂലം അപകടമുണ്ടായാല്‍ വിതരണക്കാര്‍ക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം പുനഃസ്ഥാപിക്കണം, ക്ലോസ് 13-ലെ പരിധി നീക്കം ചെയ്ത് കമ്പനികള്‍ക്ക് പൂര്‍ണ്ണ ഉത്തരവാദിത്തം ഉറപ്പാക്കണം, സിവില്‍ കോടതികളുടെ അധികാരം തടയുന്ന ക്ലോസ് 8 ഒഴിവാക്കണം, അറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡ് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന സമിതിയില്‍ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ ഉണ്ടായിരിക്കണം, ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമായി സംസ്ഥാനങ്ങളുടെ അനുമതി ഉറപ്പാക്കണം തുടങ്ങിയ ഭേദഗതികള്‍ പൊതുജന താല്‍പ്പര്യം മുന്‍നിര്‍ത്തി പ്രസ്തുത ബില്ലില്‍ വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 

Continue Reading

Trending