Connect with us

kerala

പാലക്കാട് വാളയാറിലെ ആൾക്കൂട്ട കൊലപാതകം: റിമാൻഡ് റിപ്പോർട്ട് പുറത്ത്, രാംനാരായണനെ ക്രൂരമായി മർദിച്ചതായി സ്ഥിരീകരണം

വടി ഉപയോഗിച്ച് മുതുകിലും തലയ്ക്കും അടിച്ചെന്നും, മുഖത്തും മുതുകിലും ചവിട്ടിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Published

on

പാലക്കാട്: വാളയാറിൽ ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണനെ മണിക്കൂറുകളോളം തടഞ്ഞുവച്ച് മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ അതിക്രൂരമായ ആക്രമണം നടത്തിയതായി റിമാൻഡ് റിപ്പോർട്ട്. വടി ഉപയോഗിച്ച് മുതുകിലും തലയ്ക്കും അടിച്ചെന്നും, മുഖത്തും മുതുകിലും ചവിട്ടിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആക്രമണത്തെ തുടർന്ന് രക്തം വാർന്ന് ഒന്നര മണിക്കൂറോളം യുവാവ് റോഡിൽ കിടന്നുവെന്നും രേഖകളിലുണ്ട്.

സംഭവത്തിൽ രാംനാരായണന്റെ കുടുംബവുമായി റവന്യൂ മന്ത്രി കെ. രാജൻ ഇന്ന് ചർച്ച നടത്തും. കുടുംബാംഗങ്ങളോടും ആക്ഷൻ കൗൺസിൽ പ്രതിനിധികളോടുമായിരിക്കും ചർച്ച. മന്ത്രി നേരിട്ട് ഇടപെടാമെന്ന ഉറപ്പിനെ തുടർന്നാണ് മോർച്ചറിക്ക് മുന്നിൽ നടന്നിരുന്ന പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചത്. എന്നാൽ അടിയന്തര നഷ്ടപരിഹാരം പ്രഖ്യാപിക്കാത്തതിനാൽ മൃതദേഹം ഏറ്റെടുക്കാൻ കുടുംബം തയ്യാറായിട്ടില്ല.

അതേസമയം, സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ തേടി ഛത്തീസ്ഗഢ് സർക്കാരും രംഗത്തെത്തി. കൊല്ലപ്പെട്ടത് ദലിത് കുടുംബാംഗമാണെന്നും അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് സക്തി ജില്ലാകലക്ടർ പാലക്കാട് ജില്ലാകലക്ടറെ സമീപിച്ചിട്ടുണ്ട്.

31 കാരനായ രാംനാരായൺ ഭയ്യ കഞ്ചിക്കോട് കിംഫ്രയിൽ ജോലി തേടി ഒരാഴ്ച മുമ്പാണ് പാലക്കാട് എത്തിയത്. പരിചയമില്ലാത്ത പ്രദേശത്ത് വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്ത് എത്തിയതോടെയാണ് ദുരന്തം. കള്ളനെന്നാരോപിച്ച് ‘ബംഗ്ലാദേശിയാണോ’ എന്ന ചോദ്യം ഉന്നയിച്ച് പ്രതികൾ ക്രൂരമായി മർദിച്ചതായാണ് വിവരം. ചെറിയ മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്ന രാംനാരായണനെ ആദ്യം പ്രദേശത്തെ തൊഴിലുറപ്പ് വനിതകൾ കാണുകയും തുടർന്ന് സമീപത്തെ യുവാക്കളെ വിവരം അറിയിക്കുകയുമായിരുന്നു. പിന്നീട് പ്രദേശവാസികളായ ബിജെപി–ആർഎസ്എസ് പ്രവർത്തകർ ഉൾപ്പെട്ട സംഘം ഇയാളെ തടഞ്ഞുവച്ച് വിചാരണ ചെയ്ത ശേഷം മർദിച്ചതായാണ് ആരോപണം.

ഗുരുതരാവസ്ഥയിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാംനാരായൺ മരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

യുഡിഎഫ് ഹര്‍ത്താല്‍ പിന്‍വലിച്ചു

5 സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍ എടുത്തു. ഒരാള്‍ വിദേശത്തേക്ക് കടക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

Published

on

പെരിന്തല്‍മണ്ണ നിയോജകമണ്ഡലം മുസ്ലിം ലീഗ് ഓഫീസ് ആക്രമിച്ച സിപിഎം ഗുണ്ടകളെ പോലീസ് പിടികൂടിയതിനാലും സാധാരണക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉണ്ടായേക്കാവുന്ന അസൗകര്യങ്ങള്‍ കണക്കിലെടുത്തും യുഡിഎഫ് ഇന്ന് നടത്താന്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു. 5 സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍ എടുത്തു. ഒരാള്‍ വിദേശത്തേക്ക് കടക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

 

 

Continue Reading

kerala

പെരിന്തൽമണ്ണയിൽ യു.ഡി.എഫ് ഹർത്താൽ; മുസ്ലീം ലീഗ് ഓഫിസിന് നേരെയുണ്ടായ കല്ലേറിൽ പ്രതിഷേധം

വിദ്യാർഥികളുടെ പരീക്ഷകളെ ഹർത്താൽ ബാധിക്കില്ലെന്നും നേതൃത്വം വ്യക്തമാക്കി.

Published

on

പെരിന്തൽമണ്ണ: തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പെരിന്തൽമണ്ണ മുസ്‌ലിം ലീഗ് ഓഫിസിന് നേരെ നടന്ന കല്ലേറിൽ പ്രതിഷേധിച്ച് പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ. കടകമ്പോളങ്ങൾ അടച്ചിട്ട് ഹർത്താലിൽ സഹകരിക്കണമെന്ന് യു.ഡി.എഫ് നേതൃത്വം അഭ്യർഥിച്ചു. വിദ്യാർഥികളുടെ പരീക്ഷകളെ ഹർത്താൽ ബാധിക്കില്ലെന്നും നേതൃത്വം വ്യക്തമാക്കി.

സി.പി.എം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാരോപിച്ച് മുസ്‌ലിം ലീഗ് നേതാവും സ്ഥലം എം.എൽ.എയുമായ നജീബ് കാന്തപുരവും മുൻ മന്ത്രി നാലകത്ത് സൂപ്പിയും നേതൃത്വം നൽകി പാലക്കാട്–കോഴിക്കോട് ദേശീയപാത ഉപരോധിച്ചു. അർധരാത്രി വരെ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചത്.

ഞായറാഴ്ച വൈകിട്ട് ഒമ്പതരയോടെയാണ് സി.പി.എം പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടയിൽ മുസ്‌ലിം ലീഗ് ഓഫിസിന് നേരെ കല്ലേറുണ്ടായത്. സംഭവത്തിൽ ഓഫിസിന്റെ ചില്ലുകളും ബോർഡും തകർന്നു.

ഇതിന് മുൻപ് പെരിന്തൽമണ്ണയിലെ സി.പി.എം ഓഫിസിന് നേരെയും കല്ലേറുണ്ടായിരുന്നു. അതിന് പിന്നിൽ മുസ്‌ലിം ലീഗ് പ്രവർത്തകരാണെന്നായിരുന്നു സി.പി.എം ആരോപണം. ഇതിന് പിന്നാലെയാണ് സി.പി.എം പ്രതിഷേധം ശക്തമാകുകയും, തുടർന്ന് ലീഗ് ഓഫിസിന് നേരെ ആക്രമണമുണ്ടാകുകയും ചെയ്തത്.

പെരിന്തൽമണ്ണ നഗരസഭയും പുലാമന്തോൾ, ഏലംകുളം, ആലിപ്പറമ്പ്, താഴേക്കോട്, വെട്ടത്തൂർ, മേലാറ്റൂർ എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് പെരിന്തൽമണ്ണ നിയോജക മണ്ഡലം. പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Continue Reading

kerala

വാളയാർ ആൾക്കൂട്ടക്കൊല: ധനസഹായത്തിൽ തീരുമാനമാകാതെ മൃതദേഹം ഏറ്റുവാങ്ങൽ വൈകുന്നു; ഇന്ന് റവന്യു മന്ത്രിയുമായി ചർച്ച

ധനസഹായ വിഷയത്തിൽ വ്യക്തമായ ഉറപ്പ് ലഭിക്കാത്തതാണ് ചർച്ച പരാജയപ്പെടാൻ കാരണം. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് റവന്യു മന്ത്രി കെ. രാജൻ കുടുംബവുമായി ചർച്ച നടത്തും.

Published

on

തൃശൂർ: വാളയാർ അട്ടപ്പളത്ത് ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാംനാരായണൻ ബഗേലിന്റെ മൃതദേഹം ഏറ്റുവാങ്ങുന്നതുമായി ബന്ധപ്പെട്ട് കുടുംബവും സർക്കാർ പ്രതിനിധികളും നടത്തിയ ചർച്ചയിൽ തീരുമാനമാകാതെ പ്രതിസന്ധി തുടരുന്നു. ധനസഹായ വിഷയത്തിൽ വ്യക്തമായ ഉറപ്പ് ലഭിക്കാത്തതാണ് ചർച്ച പരാജയപ്പെടാൻ കാരണം. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് റവന്യു മന്ത്രി കെ. രാജൻ കുടുംബവുമായി ചർച്ച നടത്തും.

25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യത്തിലാണ് കുടുംബം ഉറച്ച് നിൽക്കുന്നത്. ഞായറാഴ്ച പാലക്കാട് ആർ.ഡി.ഒയും തൃശൂർ സബ് കലക്ടറും കുടുംബാംഗങ്ങളുമായി ചർച്ച നടത്തിയിരുന്നു. തുടർന്ന് പാലക്കാട് ആർ.ഡി.ഒ മണികണ്ഠൻ തൃശൂർ മെഡിക്കൽ കോളജിലെത്തി ‘ജസ്റ്റിസ് ഫോർ രാംനാരായൺ ബഗേൽ’ ആക്ഷൻ കമ്മിറ്റി അംഗങ്ങളുമായി നടത്തിയ ചർച്ചയും ഫലം കണ്ടില്ല. ഇതോടെയാണ് മന്ത്രിതല ചർച്ചയ്ക്ക് നീക്കം.

അടിയന്തരമായി കുറഞ്ഞത് 10 ലക്ഷം രൂപ സഹായമായി അനുവദിക്കണമെന്ന ആക്ഷൻ കമ്മിറ്റിയുടെ ആവശ്യം സർക്കാർ അംഗീകരിച്ചില്ല. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിലേ അന്തിമ തീരുമാനം ഉണ്ടാകൂവെന്നും അത് ശിപാർശ ചെയ്യാമെന്നും ജില്ല കലക്ടർ ബന്ധുക്കളെ ഫോണിലൂടെ അറിയിച്ചു.

സർക്കാരിന്റെ രേഖാമൂലമുള്ള ഉറപ്പില്ലാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് കുടുംബം. തൃശൂർ മെഡിക്കൽ കോളജിലെ മോർച്ചറിക്ക് മുന്നിൽ പ്രതിഷേധം തുടരുകയാണ്. നാട്ടുകാരും സമരസമിതിയും പിന്തുണയുമായി ഒപ്പമുണ്ട്. മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ചെലവ് വഹിക്കുന്നതിലും ആശയക്കുഴപ്പം തുടരുകയാണ്.

അതേസമയം, കേസിൽ ആൾക്കൂട്ടക്കൊലപാതക വകുപ്പ്, എസ്.സി–എസ്.ടി പീഡന നിരോധന നിയമം എന്നിവ ചുമത്താനും പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാനും എ.ഡി.എമ്മുമായി നടത്തിയ ചർച്ചയിൽ ധാരണയായിട്ടുണ്ട്.

ഇതിനിടെ, പ്രതികൾക്ക് കർശന ശിക്ഷ ഉറപ്പാക്കണമെന്നും മരിച്ച അതിഥി തൊഴിലാളിയുടെ കുടുംബത്തിന് സർക്കാർ അടിയന്തര ധനസഹായം നൽകണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ആൾക്കൂട്ടം നിയമം കൈയിലെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കേരളത്തിന് അപമാനം വരുത്തിയ സംഭവത്തിൽ നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാംനാരായണൻ ബഗേലിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന തൃശൂർ മെഡിക്കൽ കോളജിൽ ബന്ധുക്കൾ ഞായറാഴ്ച ഉച്ചയോടെ എത്തിയിട്ടുണ്ട്. ഭാര്യ ലളിത, മക്കളായ അനൂജ്, ആകാശ്, ഭാര്യാമാതാവ് ലക്ഷ്മീൻ ഭായ് ഉൾപ്പെടെ ബന്ധുക്കളാണ് എത്തിയത്. നീതി ഉറപ്പാക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് അവർ.

ഛത്തീസ്ഗഡിലെ കർഹി ഗ്രാമവാസിയായ രാംനാരായണൻ, 10-ഉം 8-ഉം വയസ്സുള്ള രണ്ട് ആൺമക്കളും രോഗബാധിതയായ അമ്മയും ഭാര്യയും അടങ്ങുന്ന നിർധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. അതിക്രൂരമായ ആൾക്കൂട്ട ആക്രമണത്തിൽ കഴിഞ്ഞ ബുധനാഴ്ചയാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇതുവരെ അഞ്ച് പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്.

Continue Reading

Trending