Connect with us

kerala

യുഡിഎഫിന്റെ ഭാഗമായി ഗുരുവായൂര്‍ മുസ്‌ലിംലീഗ് തന്നെ മത്സരിക്കും: സി.എ മുഹമ്മദ് റഷീദ്

ഗുരുവായൂര്‍ മുസ്‌ലിംലീഗും കോണ്‍ഗ്രസും നല്ല രീതിയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നത്

Published

on

ഗുരുവായൂരില്‍ യുഡിഎഫിന്റെ ഭാഗമായി മുസ്‌ലിം ലീഗ് തന്നെ മത്സരിക്കുമെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് സിഎ മുഹമ്മദ് റഷീദ് പറഞ്ഞു. സീറ്റുമായി ബന്ധപ്പെട്ട മറ്റ് ചര്‍ച്ചകള്‍ ഒന്നുമില്ല. കെ മുരളീധരനോട് വ്യക്തിപരമായി ഇഷ്ടവും സ്നേഹവും ഒക്കെയുണ്ട്. 100% ശതമാനവും യുഡിഎഫിന്റെ ഭാഗമായി നിയമസഭ തിരഞ്ഞെടുപ്പില്‍ ഗുരുവായൂരില്‍ മുസ്‌ലിം ലീഗ് തന്നെ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ മുരളിധരന്‍ ഒരു സ്റ്റാര്‍ വല്യൂ ഉള്ള ആളാണ്. അദ്ദേഹം എവിടെ മത്സരിച്ചാലും ജയിക്കും. ഗുരുവായൂര്‍ കാലങ്ങളായി ലീഗ് മത്സരിച്ചു കൊണ്ടിരിക്കുന്ന സീറ്റാണ്. കെ കരുണാകരന്‍ പറഞ്ഞ ഒരു വാക്കുണ്ട്, ഗുരുവായൂര്‍ ഒരു മതേതര കേന്ദ്രമാണ് അവിടെ മുസ്‌ലിം ലീഗ് തന്നെ മത്സരിക്കണമെന്നാണ് അദ്ദേഹം അന്ന് പറഞ്ഞ് വെച്ചത്. അത് തന്നെയാണ് യുഡിഎഫിന്റെ വ്യക്തിപരമായ അഭിപ്രായം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വെര്‍ച്വല്‍ അറസ്റ്റിലൂടെ വന്‍ തട്ടിപ്പ്; തൃശൂര്‍ സ്വദേശിയുടെ ഒന്നര കോടി കവര്‍ന്ന കേസില്‍ നിര്‍ണായക നീക്കവുമായി സിബിഐ

തട്ടിപ്പ് പണം കൈമാറിയതായി കണ്ടെത്തിയ വിവിധ ബാങ്ക് അക്കൗണ്ടുകളുടെ ഉടമകളുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന നടത്തി

Published

on

തിരുവനന്തപുരം: തൃശൂര്‍ സ്വദേശിയില്‍ നിന്ന് വെര്‍ച്വല്‍ അറസ്റ്റിലൂടെ ഒന്നര കോടി രൂപ തട്ടിയെടുത്ത കേസില്‍ നിര്‍ണായക നീക്കവുമായി സിബിഐ. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 22 സ്ഥലങ്ങളില്‍ സിബിഐ സംഘം റെയ്ഡ് നടത്തി. തിരുവനന്തപുരം സിബിഐ യൂണിറ്റ് എസ്പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രാജസ്ഥാന്‍, മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടന്നത്.

തട്ടിപ്പ് പണം കൈമാറിയതായി കണ്ടെത്തിയ വിവിധ ബാങ്ക് അക്കൗണ്ടുകളുടെ ഉടമകളുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന നടത്തിയത്. മൂന്ന് ദിവസത്തിനുള്ളിലാണ് സംഘം തൃശൂര്‍ സ്വദേശിയില്‍ നിന്ന് ഒന്നര കോടി രൂപ തട്ടിയെടുത്തതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ആദ്യം കേസ് അന്വേഷിച്ചത് തൃശൂര്‍ സൈബര്‍ പൊലീസായിരുന്നു.

എന്നാല്‍ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചതോടെ കേസ് സിബിഐയ്ക്ക് കൈമാറുകയായിരുന്നു. നിലവില്‍ തിരുവനന്തപുരം സിബിഐ യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. തട്ടിപ്പ് പണം പല അക്കൗണ്ടുകള്‍ വഴി വിവിധ സ്ഥലങ്ങളിലേക്ക് കൈമാറിയതായാണ് കണ്ടെത്തല്‍. യഥാര്‍ത്ഥ പ്രതികളിലേക്കും തട്ടിപ്പിന് പിന്നിലെ ശൃംഖലയിലേക്കും എത്താനുള്ള അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്ന് സിബിഐ അറിയിച്ചു.

 

Continue Reading

kerala

സ്വന്തം പ്രതിച്ഛായ ഉയര്‍ത്താനാണ് ആര്യ ശ്രദ്ധിച്ചത്, ഭരണം ശ്രദ്ധിച്ചില്ല; CPIM ജില്ലാകമ്മിറ്റി യോഗത്തില്‍ വിമര്‍ശനം

മേയറായിരുന്ന ആര്യാ രാജേന്ദ്രന്‍ സ്വന്തം വ്യക്തിപ്രഭാവം നോക്കിയപ്പോള്‍ പാര്‍ട്ടിക്ക് പ്രഭാവം നഷ്ടമായെന്ന് നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചു.

Published

on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ നഷ്ടപ്പെട്ടതില്‍ സിപിഎമ്മില്‍ പൊട്ടിത്തെറി. 14 വാര്‍ഡുകളില്‍ സംഘടനാപരമായി ഗുരുതര വീഴ്ച്ചയുണ്ടായതായി ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം. മേയറായിരുന്ന ആര്യാ രാജേന്ദ്രന്‍ സ്വന്തം വ്യക്തിപ്രഭാവം നോക്കിയപ്പോള്‍ പാര്‍ട്ടിക്ക് പ്രഭാവം നഷ്ടമായെന്ന് നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചു. പാര്‍ട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകുന്നതില്‍ ജില്ലാ സെക്രട്ടറിയ്ക്ക് വീഴ്ച്ചയുണ്ടായതീയും വിമര്‍ശനം ഉയര്‍ന്നു.

അതേസമയം ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ സിപിഎം നേതാവ് എ. പത്മകുമാറിനെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന് അംഗങ്ങള്‍ ചോദിച്ചപ്പോള്‍ കുറ്റക്കാരനാണെന്ന് തെളിയാതെ നടപടി എടുക്കാനാവില്ലെന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ സ്വീകരിച്ചത്.

ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് നേതാക്കള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നത്. ആര്യാ രാജേന്ദ്രനെതിരെ മുന്‍ മേയറും വട്ടിയൂര്‍ക്കാവ് എംഎല്‍എയുമായ വി.കെ പ്രശാന്തും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവും ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ് എ സുന്ദറും എസ് പി ദീപക്കും രൂക്ഷവിമര്‍ശനം ഉന്നയിച്ചു.

സ്വന്തം പ്രതിച്ഛായ ഉയര്‍ത്താന്‍ മാത്രമാണ് ആര്യ ശ്രദ്ധിച്ചതെന്നും ഭരണം ശ്രദ്ധിച്ചില്ലെന്നും അതുകൊണ്ട് ഭരണം നഷ്ടപ്പെട്ടുവന്നുമായിരുന്നു വിമര്‍ശനം.

തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് ആണെങ്കിലും വി ശിവന്‍കുട്ടിയും കടകംപളളി സുരേന്ദ്രനും ജില്ലാ സെക്രട്ടറിയുടെ റോളിലാണ് പ്രവര്‍ത്തിക്കുന്നത്. അവരുടെ പിടിവാശിയാണ് പല വാര്‍ഡുകളിലും പരാജയപ്പെടാന്‍ കാരണമെും ജില്ലാ കമ്മിറ്റി അംഗങ്ങള്‍ വിമര്‍ശിച്ചു.

 

 

Continue Reading

kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള; കോടതി നിര്‍ദ്ദേശിച്ചാല്‍ അന്വേഷണം ഏറ്റെടുക്കുമെന്ന് സിബിഐ

നിലവില്‍ ഇഡിയാണ് സ്വര്‍ണക്കൊള്ള കേസ് അന്വേഷിക്കുന്നത്. ഇതിനിടെയാണ് സിബിഐ അന്വേഷണം ഏറ്റെടുക്കാന്‍ തായാറെന്ന് അറിയിക്കുന്നത്.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കോടതി പറഞ്ഞാല്‍ അന്വേഷണം ഏറ്റെടുക്കുക്കാന്‍ തയ്യാറാണെന്ന് സിബിഐ. നിലപാട് ഹൈക്കോടതിയെ അറിയിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ ഹര്‍ജി ഉച്ചയ്ക്ക് ശേഷം ഹൈകോടതി പരിഗണിക്കും.

നിലവില്‍ ഇഡിയാണ് സ്വര്‍ണക്കൊള്ള കേസ് അന്വേഷിക്കുന്നത്. ഇതിനിടെയാണ് സിബിഐ അന്വേഷണം ഏറ്റെടുക്കാന്‍ തായാറെന്ന് അറിയിക്കുന്നത്. കോടതി നിര്‍ദേശിച്ചാല്‍ മാത്രമേ സിബിഐ നടപടികളിലേക്ക് കടക്കുകയുള്ളൂ. സ്വര്‍ണക്കൊള്ള സംസ്ഥാനത്ത് മാത്രം ഒതുങ്ങുന്ന കേസല്ല. വിവിധ സംസ്ഥാനങ്ങളില്‍ കേസുമായി ബന്ധമുണ്ട്. അതിനാല്‍ നിലവിലെ എസ്ഐടിയ്ക്ക് കേസ് അന്വേഷിക്കാന്‍ പരിമിതിയുണ്ട്. അതുകൊണ്ടാണ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന അഭിപ്രായം ഉയര്‍ന്നത്.

അതേസമയയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം പുരാവസ്തു കടത്ത് സംഘത്തിലേക്ക് നീങ്ങുകയാണ്. എസ്‌ഐടി അന്വേഷിക്കുന്ന ചെന്നൈ വ്യവസായി ഡി മണി എന്ന് അറിയപ്പെടുന്നയാള്‍. ഇയാള്‍ പുരാവസ്തു കടത്തുസംഘത്തിന്റെ ഭാഗമെന്നാണ് സൂചന. ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചെയ്ത് സ്മാര്‍ട്ട് ക്രിയേഷന്‍സുമായുള്ള ഇടപാടുകള്‍ പരിശോധിക്കാനുമാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ തൊണ്ടിമുതല്‍ കണ്ടെത്താനുള്ള അന്വേഷണം എസ്‌ഐടി ഊര്‍ജിതമാക്കി. അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും തൊണ്ടിമുതല്‍ കണ്ടെത്താത്തത് അന്വേഷണ സംഘത്തിന് വലിയ തിരിച്ചടിയാണ്. തൊണ്ടിമുതലെന്ന പേരില്‍ 109 ഗ്രാം ചെന്നൈ സ്മാര്‍ട് ക്രീയേഷന്‍സില്‍ നിന്നും 475 ഗ്രാം ബെല്ലാരിയിലെ വ്യാപാരി ഗോവര്‍ധനില്‍ നിന്നും പിടിച്ചെടുത്തിരുന്നു.എന്നാല്‍ ഇവ ശബരിമലയില്‍ നിന്നെടുത്ത യഥാര്‍ത്ഥ സ്വര്‍ണമല്ല. തട്ടിയെടുത്തതായി കരുതുന്നതിന് തുല്യ അളവിലുള്ള സ്വര്‍ണ്ണം പ്രതികള്‍ തന്നെ എസ്‌ഐടിക്ക് കൈമാറിയതാണ്. റിമാന്‍ഡില്‍ കഴിയുന്ന ബെല്ലാരിയിലെ സ്വര്‍ണ്ണ വ്യാപാരി ഗോവര്‍ദ്ധന്‍ നല്‍കിയ ജാമ്യ ഹര്‍ജികളില്‍ സര്‍ക്കാറിനോട് ഹൈക്കോടതി മറപടിയും തേടിയിട്ടുണ്ട്.

Continue Reading

Trending