News
‘ദൃശ്യം 3’ ജോര്‍ജ്കുട്ടിയുടെ കുടുംബകഥ കൂടുതല്‍ ഇമോഷണല്‍ ആകും;ജീത്തു ജോസഫ്
‘ദൃശ്യം’ പരമ്പരയുടെ മൂന്നാം ഭാഗം ഒന്നാം ഭാഗത്തിന്റെ പാറ്റേണിലാണ് ഒരുക്കുന്നതെന്ന് സംവിധായകന് ജീത്തു ജോസഫ് വ്യക്തമാക്കി
കൊച്ചി: മലയാള സിനിമയിലെ ത്രില്ലര്‍ വിഭാഗത്തിന് പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിച്ച മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ‘ദൃശ്യം’ പരമ്പരയുടെ മൂന്നാം ഭാഗം ഒന്നാം ഭാഗത്തിന്റെ പാറ്റേണിലാണ് ഒരുക്കുന്നതെന്ന് സംവിധായകന് ജീത്തു ജോസഫ് വ്യക്തമാക്കി. രണ്ടാം ഭാഗത്തേതില്‍ നിന്ന് വ്യത്യസ്തമായി, ‘ദൃശ്യം 3’ കൂടുതല്‍ ഇമോഷണല്‍ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ദൃശ്യം ഒന്നാം ഭാഗം പോലെ അല്ലായിരുന്നു രണ്ടാം ഭാഗം. ഇനി രണ്ടാം ഭാഗം പോലെയല്ല മൂന്നാം ഭാഗം. കുറച്ചുകൂടി ഇമോഷണല്‍ ആയിരിക്കും മൂന്നാം ഭാഗം. ജോര്‍ജ്കുട്ടിയുടെ കുടുംബത്തില്‍ ഇനി എന്തൊക്കെ സംഭവിക്കാം എന്നതാണ് സിനിമ കാണിക്കുന്നത്’ ജീത്തു ജോസഫ് പറഞ്ഞു.
കഥാപാത്രങ്ങളുടെ ഐഡന്റിറ്റി നിലനിര്‍ത്തുന്നതിലാണ് പ്രധാന ശ്രദ്ധയെന്നും, അത് നഷ്ടപ്പെട്ടാല്‍ സിനിമയ്ക്ക് അര്‍ത്ഥമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടാം ഭാഗത്തില്‍ ഒരു പ്രത്യേക നരേറ്റീവ് പാറ്റേണ്‍ ഉണ്ടായിരുന്നുവെങ്കിലും, മൂന്നാം ഭാഗം അത്തരത്തിലൊരു ഘടനയിലല്ല. ‘വേണമെങ്കില്‍ ഒന്നാം ഭാഗത്തിന്റെ പാറ്റേണിലാണ് ‘ദൃശ്യം 3′ ഒരുങ്ങുന്നതെന്ന് പറയാം,’ എന്നാണ് ജീത്തു ജോസഫിന്റെ വാക്കുകള്‍.
ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വര്‍ഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളാണ് മൂന്നാം ഭാഗത്തില്‍ അവതരിപ്പിക്കുന്നതെന്നും, ആദ്യ രണ്ട് ഭാഗങ്ങളെ പോലെ ഒരു ഹെവി ഇന്റലിജന്റ് സിനിമയായിരിക്കില്ല ‘ദൃശ്യം 3’ എന്നും ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.
2013 ഡിസംബര്‍ 19ന് പുറത്തിറങ്ങിയ ‘ദൃശ്യം’ മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായി മാറിയിരുന്നു. 75 കോടി രൂപയാണ് ചിത്രം തിയേറ്ററുകളില്‍ നിന്ന് നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ ഹസന്, ആശാ ശരത്, സിദ്ദിഖ്, എസ്തര് അനില്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
2021 ഫെബ്രുവരി 19ന് പുറത്തിറങ്ങിയ ‘ദൃശ്യം 2’ ആമസോണ്‍ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു പ്രേക്ഷകരിലേക്ക് എത്തിയത്. ആദ്യ രണ്ട് ഭാഗങ്ങളും സൂപ്പര്‍ഹിറ്റുകളായി മാറിയിരുന്നു.
kerala
പുലിഭീതി ഒഴിയാതെ കണ്ണൂര്‍ കോളയാട് ജനവാസ കേന്ദ്രം; വനപാലകര്‍ നിരീക്ഷണ കാമറ സ്ഥാപിച്ചു
പുലിയെ കണ്ട് പേടിച്ച് ഓടുന്നതിനിടെ വീണ് ടാപ്പിങ്ങ് തൊഴിലാളിക്ക് പരിക്കേറ്റിരുന്നു.
പേരാവൂര്‍: പുലി ഭീതി ഒഴിയാതെ കണ്ണൂരിലെ കോളയാട് ജനവാസ കേന്ദ്രം. പുലിയെ കണ്ട് പേടിച്ച് ഓടുന്നതിനിടെ വീണ് ടാപ്പിങ്ങ് തൊഴിലാളിക്ക് പരിക്കേറ്റിരുന്നു. കോളയാട് പുന്നപ്പാലത്തെ പാണ്ടി മാക്കല്‍ ബിജുവിനാണ് വീണ് പരിക്കേറ്റത്. വെള്ളിയാഴ്ച പുലര്‍ച്ച 5.30 ത്തോടെ പുത്തലം ചാലിക്കുന്നില്‍ റബര്‍ ടാപ്പിങ്ങിനെത്തിയപ്പോഴാണ് ബിജു പുലിയെ കണ്ട് പേടിച്ചൊടിയത്.
മേലഖയില്‍ നേരത്തെ പുലിയെ കണ്ടതായി ടാപ്പിങ് തൊഴിലാളികള്‍ അറിയിച്ചെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല. വനംപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി കാട്ടുപൂച്ചയാണെന്നാണ് പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം കുനിത്തല വായന്നൂര്‍ റോഡില്‍ മണ്ഡപത്തിന് സമീപം പാതി ഭക്ഷിച്ച നിലയില്‍ തെരുവുനായുടെ ജഡം കണ്ടെത്തിയിരുന്നു. പുലി തെരുവുനായെ പിന്തുടരുന്നതിനിടെയാണ് ബിജു പുലിയുടെ മുന്നില്‍പ്പെട്ടത്.
പേടിച്ച് ഓടിയ ബിജു പ്രദേശവാസിയായ ബാബുവിന്റെ വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു. പ്രദേശത്തെ ജനങ്ങള്‍ വലിയ ആശങ്കയിലാണ്. പുലി ഭീതി ഒഴിവാക്കാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുലിയെ കണ്ടതായി പറയുന്ന സ്ഥലത്ത് എത്തിയ വനപാലകര്‍ നിരീക്ഷണ കാമറ സ്ഥാപിച്ചു.
india
16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം: നിയമനിര്‍മ്മാണ സാധ്യത പരിശോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി
ഓസ്ട്രേലിയയില്‍ നിലവില്‍ വന്ന നിയമത്തിന്റെ മാതൃകയില്‍ ഇന്ത്യയിലും സമാന നിയമനിര്‍മ്മാണം സാധ്യമാകുമോയെന്ന് കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കണമെന്നാണ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വ്യക്തമാക്കിയത്.
ചെന്നൈ; 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് തടയുന്നതിനായി നിയമനിര്‍മ്മാണം നടത്താനുള്ള സാധ്യതകള്‍ പരിശോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചു. ഓസ്ട്രേലിയയില്‍ നിലവില്‍ വന്ന നിയമത്തിന്റെ മാതൃകയില്‍ ഇന്ത്യയിലും സമാന നിയമനിര്‍മ്മാണം സാധ്യമാകുമോയെന്ന് കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കണമെന്നാണ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വ്യക്തമാക്കിയത്.
ഇന്റര്‍നെറ്റിലൂടെ കുട്ടികള്‍ക്ക് അശ്ലീല ഉള്ളടക്കങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകുന്ന സാഹചര്യം ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജി പരിഗണിക്കവേയാണ് കോടതി ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ജസ്റ്റിസുമാരായ ജി. ജയചന്ദ്രന്, കെ.കെ. രാമകൃഷ്ണന് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഓസ്ട്രേലിയയ്ക്ക് സമാനമായ നിയമം ഇന്ത്യയില്‍ കൊണ്ടുവരാനുള്ള സാധ്യത കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അത്തരമൊരു നിയമം നിലവില്‍ വരുന്നതുവരെ ബന്ധപ്പെട്ട അധികാരികള്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും, ഈ സന്ദേശം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കാന്‍ എല്ലാ സാധ്യതകളും ഉപയോഗിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി. ഡിസംബര്‍ 10നാണ് 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിച്ച് ഓസ്ട്രേലിയ നിയമം പാസാക്കിയത്.
കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം വേണമെന്നാവശ്യപ്പെട്ട് എസ്. വിജയകുമാറാണ് പൊതുതാല്പര്യ ഹരജി സമര്‍പ്പിച്ചത്. അശ്ലീല ഉള്ളടക്കങ്ങള്‍ കുട്ടികളിലേക്ക് അതിവേഗം എത്തുന്ന സാഹചര്യമുണ്ടെന്നും, അത് തടയുന്നതിനായി ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ പാരന്റല്‍ വിന്‍ഡോ സംവിധാനം ഒരുക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം ഓസ്ട്രേലിയ നിരോധിച്ചതുപോലെ ഇന്ത്യയും സമാന നിയമം കൊണ്ടുവരണമെന്നും ഹരജിക്കാരന് ആവശ്യപ്പെട്ടു.
kerala
എന്‍ സുബ്രഹ്മണ്യന്റെ അറസ്റ്റ് ഇരട്ടത്താപ്പ്; ആഭ്യന്തര വകുപ്പ് കേന്ദ്രത്തിന്റെ കാര്‍ബണ്‍ പകര്‍പ്പ്; കെ.സി. വേണുഗോപാല്‍
എന്‍ സുബ്രഹ്മണ്യന് കൊലക്കേസിലെ പ്രതിയാണോ എന്ന് ചോദിച്ച വേണുഗോപാല്‍, അദ്ദേഹം ഒളിവില്‍ പോയിട്ടില്ലെന്നും വീട് വളഞ്ഞ് അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലായിരുന്നെന്നും പറഞ്ഞു.
തിരുവനന്തപുരം കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ബണ്‍ പകര്‍പ്പായി സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് മാറിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. എന്‍ സുബ്രഹ്മണ്യന് കൊലക്കേസിലെ പ്രതിയാണോ എന്നും അദ്ദേഹം ഒളിവില്‍ പോയിട്ടില്ലെന്നും വീട് വളഞ്ഞ് അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലായിരുന്നെന്നും വേണുഗോപാല്‍ പറഞ്ഞു.
കടകംപള്ളി സുരേന്ദ്രനും ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള പുതിയ ചിത്രം എഐ ഉപയോഗിച്ച് നിര്‍മിച്ചതാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമപരമായ നടപടികളെ ആരും ചോദ്യം ചെയ്യുന്നില്ലെങ്കിലും, നിയമം എല്ലാവര്ക്കും ഒരുപോലെ ബാധകമായിരിക്കണമെന്നും വേണുഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് മാത്രമാണ് പൊലീസ് പരിരക്ഷയുള്ളതെന്നും, എന്‍ സുബ്രഹ്മണ്യന്റെ അറസ്റ്റ് ഇരട്ടത്താപ്പാണെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരത്തിലുള്ള നടപടികളിലൂടെ സ്വര്‍ണക്കൊള്ള മറച്ചുവെക്കാമെന്ന് ആരും കരുതേണ്ടതില്ലെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.
അതേസമയം, മൊഴിയെടുക്കാനെന്ന പേരിലാണ് പൊലീസ് തന്നെ വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുവന്നതെന്ന് എന്‍ സുബ്രഹ്മണ്യന് പ്രതികരിച്ചു. രാവിലെ തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയതായും, പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ അനുവദിക്കാതെ ബലം പ്രയോഗിച്ച് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്‍ സുബ്രഹ്മണ്യനെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് ചേവായൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്. സുബ്രഹ്മണ്യനെ വിട്ടയക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. നിയാസ് അടക്കമുള്ള നേതാക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി.
-
kerala17 hours ago‘സുരേഷ് ഗോപിയുടേത് ഔചിത്യമില്ലാത്ത സംഭാഷണം’; കെ കെ രാഗേഷ്
-
GULF14 hours agoമക്കയിൽ തീർത്ഥാടകന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ശരീരം മറയാക്കി സുരക്ഷാ ഉദ്യോഗസ്ഥൻ; അഭിനന്ദനവുമായി ലോകം
-
Film15 hours agoഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്ന ചിത്രങ്ങൾ
-
india13 hours ago‘മോദിക്ക് മാക്രോ ഇക്കണോമിക്സ് അറിയില്ല; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള വിവരവും ഇല്ല’: ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി
-
News20 hours agoഅസറുദ്ദീന്-അപരാജിത് അര്‍ധസെഞ്ചുറികള്‍; വിജയ് ഹസാരെയില്‍ കര്‍ണാടകയ്ക്കെതിരെ കേരളത്തിന് 281
-
kerala16 hours agoകൂത്തുപറമ്പിൽ ഒരു വീട്ടിൽ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ
-
kerala15 hours agoസോണിയാ ഗാന്ധിയുടെ പേര് സ്വർണക്കൊള്ള കേസിലേക്ക് വലിച്ചിടുന്നത് അന്തംവിട്ട പ്രതി എന്തും ചെയ്യുമെന്ന പോലെ; മുഖ്യമന്ത്രിക്കെതിരെ കെ.സി. വേണുഗോപാൽ
-
kerala3 days agoമാന്യമായ കരോള്‍ അല്ലെങ്കില്‍ അടി കിട്ടും; കരോള്‍ കുട്ടികളെ ആക്രമിച്ചതില്‍ വിചിത്ര വാദവുമായി ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ്
