Connect with us

News

കോട്ടയം-ഇടുക്കി വിനോദ കേന്ദ്രങ്ങളില്‍ ലഹരിവേട്ട; അഫ്ഗാന്‍ എംഡിഎംഎ പിടികൂടി

ഇത് ജില്ലയിലെ ഏറ്റവും വലിയ രാസലഹരിവേട്ടയാണെന്ന് പൊലീസ് അറിയിച്ചു.

Published

on

കോട്ടയം: ഇടുക്കി, കോട്ടയം ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പുതുവത്സരവും ക്രിസ്മസ് ആഘോഷത്തിനും ലഹരിപ്പാര്‍ട്ടികള്‍ നടത്താന്‍ എത്തിച്ച രാസലഹരി അഫ്ഗാനിസ്ഥാനില്‍ നിന്നാണ് എന്ന വിവരം പൊലീസും എക്‌സൈസും സ്ഥിരീകരിച്ചു.

ഡല്‍ഹി, ബംഗളൂരു, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലൂടെയും, പിന്നീട് ട്രെയിന്‍, ബസ് മാര്‍ഗങ്ങളിലൂടെയും ലഹരി ജില്ലകളിലെ വിനോദ കേന്ദ്രങ്ങളിലേക്ക് എത്തിക്കപ്പെടുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളില്‍ നിന്നുള്ള മുന്‍ വിവരം പാലിച്ചാണ് ജില്ലാ പൊലീസ് മേധാവിമാര്‍ നേരത്തെ ശ്രദ്ധ കേന്ദ്രീകരിച്ചത്.

കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നെത്തിച്ച 99.073 ഗ്രാം എംഡിഎംഎ, കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും ഈരാറ്റുപേട്ട പൊലീസും ചേര്‍ന്ന് പിടികൂടി. ഇത് ജില്ലയിലെ ഏറ്റവും വലിയ രാസലഹരിവേട്ടയാണെന്ന് പൊലീസ് അറിയിച്ചു. വിമല്‍ രാജ് (24), ജീമോന്‍ (31), അബിന്‍ റെജി (28) എന്നിവരെ പൊലീസ് പിടികൂടി.

പ്രതികള്‍ ബംഗളൂരുവിലെ ലഹരിക്കടത്തുസംഘത്തില്‍ നിന്ന് ഏകദേശം 1.5 ലക്ഷം രൂപയ്ക്ക് എംഡിഎംഎ വാങ്ങിയതായും, ഗ്രാമങ്ങളില്‍ ഒരു പാക്ക് 3500 രൂപ നിരക്കില്‍ വിറ്റിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

‘ഓട്ടോ പേ’ ഇനി തലവേദനയല്ല; NPCI പുതിയ പോര്‍ട്ടല്‍ ആരംഭിച്ചു

പുതിയ സംവിധാനത്തിലൂടെ, ഉപയോക്താക്കള്‍ക്ക് അവരുടെ ആക്ടീവ് ഓട്ടോ പേ മാന്‍ഡേറ്റുകള്‍ മനസ്സിലാക്കി, വേണമെങ്കില്‍ ഒരു ആപ്പില്‍ നിന്ന് മറ്റൊരു ആപ്പിലേക്ക് മാറ്റാനും, ബാങ്ക് അക്കൗണ്ടുകള്‍ വഴി നിയന്ത്രിക്കാനും കഴിയുന്നതാണ്.

Published

on

കോഴിക്കോട്: സ്ഥിരമായി ഓട്ടോ പേ സബ്‌സ്‌ക്രിപ്ഷനുകള്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കുള്ള പരിഹാരം നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ (NPCI) പുറത്തിറക്കി. upihelp.npi.org.in എന്ന പുതിയ പോര്‍ട്ടലിലൂടെ ഉപയോക്താക്കള്‍ക്ക് എല്ലാ ആക്ടീവ് ഓട്ടോ പേ സബ്‌സ്‌ക്രിപ്ഷനുകളും ഒരൊറ്റ സ്ഥലത്ത് പരിശോധിച്ച് നിയന്ത്രിക്കാം.

സാധാരണയായി യുപിഐ ആപ്പുകളില്‍ ഒരു ആപ്പിനും മറ്റൊരു പ്രൊഡക്ടിനും പണം നല്‍കുമ്പോള്‍ ഓട്ടോ പേ സജീവമാവുകയും, സേവനം ഉപയോഗിച്ചതിന് ശേഷവും പലരും ഇത് ഡിയാക്റ്റിവേറ്റ് ചെയ്യാന്‍ മറക്കുകയും ചെയ്യുന്നു.

പുതിയ സംവിധാനത്തിലൂടെ, ഉപയോക്താക്കള്‍ക്ക് അവരുടെ ആക്ടീവ് ഓട്ടോ പേ മാന്‍ഡേറ്റുകള്‍ മനസ്സിലാക്കി, വേണമെങ്കില്‍ ഒരു ആപ്പില്‍ നിന്ന് മറ്റൊരു ആപ്പിലേക്ക് മാറ്റാനും, ബാങ്ക് അക്കൗണ്ടുകള്‍ വഴി നിയന്ത്രിക്കാനും കഴിയുന്നതാണ്.

NPCIയുടെ ഈ നീക്കം ഉപയോക്താക്കളുടെ അനാവശ്യ പണമിടപാടുകള്‍ തടയുകയും, ഓണ്‍ലൈന്‍ പേയ്‌മെന്റ് അനുഭവം എളുപ്പമാക്കുകയും ചെയ്യും.

Continue Reading

kerala

എന്‍ സുബ്രഹ്‌മണ്യനെതിരായ കേസ്; ‘കേസെടുത്ത് ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് വിഡി സതീശന്‍’

എഐ ടൂളുകള്‍ ഉപയോഗിച്ച് ഏറ്റവും അധികം പ്രചരണം നടത്തിയത് സിപിഎം ആണ്.

Published

on

തിരുവനന്തപുരം: എന്‍ സുബ്രഹ്‌മണ്യനെതിരായ കേസില്‍ ‘കേസെടുത്ത് ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എഐ ടൂളുകള്‍ ഉപയോഗിച്ച് ഏറ്റവും അധികം പ്രചരണം നടത്തിയത് സിപിഎം ആണ്. രാഷ്ട്രീയ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍ അടക്കം എത്ര പേര്‍ പരാതി നല്‍കി. ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. പ്രിയങ്ക ഗാന്ധിയെ വരെ ഉള്‍പ്പെടുത്തി എഐ വീഡിയോ പ്രചരിപ്പിക്കുന്നു. യുട്യൂബര്‍മാര്‍ക്ക് പണം നല്‍കി പലതും പറയിപ്പിക്കുന്നെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

ഉണ്ണികൃഷ്ണന്‍ പോറ്റി മുഖ്യമന്ത്രിയുമായി പരിപാടിയില്‍ പങ്കെടുത്തില്ല എന്ന് പറയുന്നത് എം വി ഗോവിന്ദന്‍ മാത്രമാണ്. പരിപാടിയില്‍ പങ്കെടുത്തു എന്ന് പറഞ്ഞത് വാസ്തവം ആണ്. മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നത്? ഇത് അവസാനത്തിന്റെ ആരംഭം ആണ്. സാമൂഹിക മാധ്യമങ്ങള്‍ വഴി ഫോട്ടോ കൂടുതലായി പ്രചരിപ്പിക്കും. അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവര്‍ക്കെതിരെ ഇതുവരെ എന്തുകൊണ്ട് നടപടി ഇല്ല? സിപിഎം ക്രമിനലുകളെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

 

Continue Reading

News

‘ദൃശ്യം 3’ ജോര്‍ജ്കുട്ടിയുടെ കുടുംബകഥ കൂടുതല്‍ ഇമോഷണല്‍ ആകും;ജീത്തു ജോസഫ്

‘ദൃശ്യം’ പരമ്പരയുടെ മൂന്നാം ഭാഗം ഒന്നാം ഭാഗത്തിന്റെ പാറ്റേണിലാണ് ഒരുക്കുന്നതെന്ന് സംവിധായകന്‍ ജീത്തു ജോസഫ് വ്യക്തമാക്കി

Published

on

കൊച്ചി: മലയാള സിനിമയിലെ ത്രില്ലര്‍ വിഭാഗത്തിന് പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിച്ച മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ‘ദൃശ്യം’ പരമ്പരയുടെ മൂന്നാം ഭാഗം ഒന്നാം ഭാഗത്തിന്റെ പാറ്റേണിലാണ് ഒരുക്കുന്നതെന്ന് സംവിധായകന്‍ ജീത്തു ജോസഫ് വ്യക്തമാക്കി. രണ്ടാം ഭാഗത്തേതില്‍ നിന്ന് വ്യത്യസ്തമായി, ‘ദൃശ്യം 3’ കൂടുതല്‍ ഇമോഷണല്‍ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ദൃശ്യം ഒന്നാം ഭാഗം പോലെ അല്ലായിരുന്നു രണ്ടാം ഭാഗം. ഇനി രണ്ടാം ഭാഗം പോലെയല്ല മൂന്നാം ഭാഗം. കുറച്ചുകൂടി ഇമോഷണല്‍ ആയിരിക്കും മൂന്നാം ഭാഗം. ജോര്‍ജ്കുട്ടിയുടെ കുടുംബത്തില്‍ ഇനി എന്തൊക്കെ സംഭവിക്കാം എന്നതാണ് സിനിമ കാണിക്കുന്നത്’ ജീത്തു ജോസഫ് പറഞ്ഞു.

കഥാപാത്രങ്ങളുടെ ഐഡന്റിറ്റി നിലനിര്‍ത്തുന്നതിലാണ് പ്രധാന ശ്രദ്ധയെന്നും, അത് നഷ്ടപ്പെട്ടാല്‍ സിനിമയ്ക്ക് അര്‍ത്ഥമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടാം ഭാഗത്തില്‍ ഒരു പ്രത്യേക നരേറ്റീവ് പാറ്റേണ്‍ ഉണ്ടായിരുന്നുവെങ്കിലും, മൂന്നാം ഭാഗം അത്തരത്തിലൊരു ഘടനയിലല്ല. ‘വേണമെങ്കില്‍ ഒന്നാം ഭാഗത്തിന്റെ പാറ്റേണിലാണ് ‘ദൃശ്യം 3′ ഒരുങ്ങുന്നതെന്ന് പറയാം,’ എന്നാണ് ജീത്തു ജോസഫിന്റെ വാക്കുകള്‍.

ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വര്‍ഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളാണ് മൂന്നാം ഭാഗത്തില്‍ അവതരിപ്പിക്കുന്നതെന്നും, ആദ്യ രണ്ട് ഭാഗങ്ങളെ പോലെ ഒരു ഹെവി ഇന്റലിജന്റ് സിനിമയായിരിക്കില്ല ‘ദൃശ്യം 3’ എന്നും ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.

2013 ഡിസംബര്‍ 19ന് പുറത്തിറങ്ങിയ ‘ദൃശ്യം’ മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായി മാറിയിരുന്നു. 75 കോടി രൂപയാണ് ചിത്രം തിയേറ്ററുകളില്‍ നിന്ന് നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ ഹസന്‍, ആശാ ശരത്, സിദ്ദിഖ്, എസ്തര്‍ അനില്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

2021 ഫെബ്രുവരി 19ന് പുറത്തിറങ്ങിയ ‘ദൃശ്യം 2’ ആമസോണ്‍ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു പ്രേക്ഷകരിലേക്ക് എത്തിയത്. ആദ്യ രണ്ട് ഭാഗങ്ങളും സൂപ്പര്‍ഹിറ്റുകളായി മാറിയിരുന്നു.

Continue Reading

Trending