Connect with us

kerala

സുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരിയില്‍ ബി.ജെ.പിക്ക് ഭരണം പോയി; പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിന്

പത്തു വര്‍ഷത്തിനുശേഷം അവിണിശ്ശേരിയില്‍
യു.ഡി.എഫ്
അധികാരത്തില്‍

Published

on

തൃശ്ശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരിയില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടമായി. പത്തു വര്‍ഷത്തിനുശേഷം
യു.ഡി.എഫിന് അധികാരത്തില്‍. നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസിലെ റോസിലി ജോയ് ആണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 16 അംഗങ്ങളുള്ള പഞ്ചായത്തില്‍ യു.ഡി.എഫ് ഏഴ്, ബി.ജെ.പി ഏഴ്, എല്‍.ഡി.എഫ് രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.

 

kerala

‘ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധി’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ

തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കിയത് പാവപ്പെട്ടവരുടെ വയറ്റത്ത് അടിച്ച നടപടിയാണ് എന്നദ്ദേഹം പറഞ്ഞു.

Published

on

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കിയത് പാവപ്പെട്ടവരുടെ വയറ്റത്ത് അടിച്ച നടപടിയാണ് എന്നദ്ദേഹം പറഞ്ഞു. വി ബി ജി റാം ജി ബില്ല് പാസാക്കിയതിലൂടെ രാഷ്ട്രപിതാവിനെ അപമാനിക്കുകയാണ് കേന്ദ്രം ചെയ്തത്, മോദി സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ മുതലാളിമാര്‍ക്ക് വേണ്ടിയാണെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ വ്യക്തമാക്കി.

കേന്ദ്ര നയങ്ങളെ ശക്തമായി എതിര്‍ക്കണം. രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ഉയരണം ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ നിര്‍ദേശം നല്‍കി. തദ്ദേശതിരഞ്ഞെടുപ്പിലെ വിജയത്തില്‍ കേരളത്തിലെ നേതാക്കളെ ഖര്‍ഗെ അഭിനന്ദിക്കുകയും ചെയ്തു. കേരളത്തിലുണ്ടായത് മികച്ച വിജയമാണെന്നും പ്രവര്‍ത്തക സമിതി യോഗത്തില്‍ അദ്ദേഹം പറയുകയുണ്ടായി.

അതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്.രാവിലെ 11 മണിയോടെ ഇന്ദിരാഭവനില്‍ ആണ് യോഗം ആരംഭിച്ചത്. യോഗത്തിന് മുന്‍പായി കോണ്‍ഗ്രസ് അധ്യക്ഷന്‍ അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് ആദരം അര്‍പ്പിച്ചു. പാര്‍ട്ടിയുടെ ഭാവി പരിപാടികള്‍ യോഗത്തില്‍ തീരുമാനിക്കും. കേരളത്തില്‍ നിന്നുള്ള കൊടിക്കുന്നില്‍ സുരേഷ് എംപി, കെ സുധാകരന്‍ എംപി, ശശിതരൂര്‍ എംപി എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

 

Continue Reading

kerala

മലപ്പുറം ജില്ലയിലെ നഗരസഭകളിലെ അധ്യക്ഷരും ഉപാധ്യക്ഷരും

മലപ്പുറം ജില്ലയിലെ നഗരസഭകളിലെ അധ്യക്ഷരും ഉപാധ്യക്ഷരും

Published

on

മലപ്പുറം ജില്ലയിലെ നഗരസഭകളിലെ അധ്യക്ഷരും ഉപാധ്യക്ഷരും

പൊന്നാനി നഗരസഭ 

ചെയര്‍പേഴ്സണ്‍- സി.വി. സുധ (സി.പി.ഐ.എം)
വൈസ് ചെയര്‍പേഴ്സണ്‍- സി.പി. സക്കീര്‍ (സി.പി.ഐ.എം)

വളാഞ്ചേരി നഗരസഭ

ചെയര്‍പേഴ്സണ്‍ – ഹസീന വട്ടോളി (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍- കെ.വി. ഉണ്ണികൃഷ്ണന്‍ (ഐ.എന്‍.സി)

മഞ്ചേരി നഗരസഭ

ചെയര്‍പേഴ്സണ്‍ – വല്ലാഞ്ചിറ അബ്ദുല്‍ മജീദ് (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-അഡ്വ. ബീന ജോസഫ് (ഐ.എന്‍.സി)

നിലമ്പൂര്‍ നഗരസഭ

ചെയര്‍പേഴ്സണ്‍ – പത്മിനി ഗോപിനാഥ് (ഐ.എന്‍.സി)
വൈസ് ചെയര്‍പേഴ്സണ്‍-ഷൗക്കത്തലി കൂമഞ്ചേരി (ഐ.യു.എം.എല്‍)

കൊണ്ടോട്ടി നഗരസഭ

ചെയര്‍പേഴ്സണ്‍ – യു.കെ. മമ്മതിശ (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍- ആയിശ ബിന്ദു (ഐ.എന്‍.സി)

പരപ്പനങ്ങാടി നഗരസഭ

ചെയര്‍പേഴ്സണ്‍- സുബൈദ ടീച്ചര്‍ (ഐ.യു.എം.എല്‍ )
വൈസ് ചെയര്‍പേഴ്സണ്‍- ഷമീം കിഴക്കിനിയകത്ത് (ഐ.യു.എം.എല്‍)

തിരൂരങ്ങാടി നഗരസഭ

ചെയര്‍പേഴ്സണ്‍- സി.പി. ഹബീബ ബഷീര്‍ (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-എം. അബ്ദുറഹ്‌മാന്‍ കുട്ടി (ഐ.യു.എം.എല്‍)

പെരിന്തല്‍മണ്ണ നഗരസഭ

ചെയര്‍പേഴ്സണ്‍- പച്ചീരി സുരയ്യ ഫാറൂഖ് (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-എം.ബി. ഫസല്‍ മുഹമ്മദ് (ഐ.എന്‍.സി)

മലപ്പുറം നഗരസഭ

ചെയര്‍പേഴ്സണ്‍- അഡ്വ. വി. റിനിഷ (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-ജിതേഷ് ജി. അനില്‍ (ഐ.എന്‍.സി)

കോട്ടക്കല്‍ നഗരസഭ

ചെയര്‍പേഴ്സണ്‍- കെ.കെ നാസര്‍ (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-പാറോളി റംല ടീച്ചര്‍ (ഐ.യു.എം.എല്‍)

താനൂര്‍ നഗരസഭ

ചെയര്‍പേഴ്സണ്‍- നസ്ല ബഷീര്‍ (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-എം.പി. അഷറഫ് (ഐ.യു.എം.എല്‍)

തിരൂര്‍ നഗരസഭ

ചെയര്‍പേഴ്സണ്‍- കീഴേടത്ത് ഇബ്രാഹിം ഹാജി (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-സിന്ധു മംഗലശ്ശേരി (ഐ.എന്‍.സി.)

Continue Reading

kerala

എന്‍ സുബ്രഹ്‌മണ്യനെ ജാമ്യത്തില്‍ വിട്ടു; ഉന്നത കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദേശമാണ് പൊലീസിന്റെ നാടകമെന്ന് ആക്ഷേപം

മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ചിത്രം ഷെയര്‍ ചെയ്തതിന് പിന്നാലെ കലാപാഹ്വാനത്തിനാണ് സുബ്രഹ്‌മണ്യനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

Published

on

കോഴിക്കോട്: എ ഐ ചിത്രം പ്രചരിപ്പിച്ചെന്ന കേസില്‍ എന്‍ സുബ്രഹ്‌മണ്യന് ജാമ്യം . മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ചിത്രം ഷെയര്‍ ചെയ്തതിന് പിന്നാലെ കലാപാഹ്വാനത്തിനാണ് സുബ്രഹ്‌മണ്യനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. പങ്കുവച്ചത് എഐ ചിത്രമല്ലെന്ന് നൂറുശതമാനം ബോധ്യമുണ്ടെന്നും എകെജി സെന്ററില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് തന്റെ അറസ്റ്റെന്നും എന്‍ സുബ്രഹ്‌മണ്യന്‍ പ്രതികരിച്ചു.

കേസെടുത്ത് നിശബ്ദമാക്കാമെന്ന് ആരും കരുതണ്ട. പുറത്തുവന്ന രണ്ട് ഫോട്ടോയും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വീഡിയോയില്‍ നിന്ന് ക്യാപ്ചര്‍ ചെയ്തതാണെന്നും ആദ്യം ഇട്ട ഫോട്ടോ അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്തുവെന്നും സുബ്രഹ്‌മണ്യന്‍ പ്രതികരിച്ചു.

ഇന്ന് രാവിലെയാണ് എന്‍ സുബ്രഹ്‌മണ്യന്റെ കുന്നമംഗലത്തെ വീട്ടിലേക്ക് പൊലീസ് എത്തിയത്. സ്റ്റേഷനിലേക്ക് എത്തിക്കൊള്ളാം എന്ന് പറഞ്ഞ സുബ്രഹ്‌മണ്യനെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ വീട്ടില്‍ നിന്ന് കൊണ്ടുപോകുകയായിരുന്നു. വൈദ്യപരിശോധനക്കായി സ്വകാര്യ ആശുപത്രിയിലെത്തിച്ച സുബ്രഹ്‌മണ്യന്റെ രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെതുടര്‍ന്ന് ആശുപത്രിയില്‍ തന്നെ നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

തുടര്‍ന്ന് ചേവായൂര്‍ പോലീസ് സ്റ്റേഷനിലേക്കെത്തിച്ച് മൊഴി രേഖപ്പെടുത്തി. ഇതിനോടകം പൊലീസ് സ്റ്റേഷനിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിനും സര്‍ക്കാരിനുമേതിരെ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. സംഭവത്തില്‍ വിഡി സതീശന്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. കേസെടുത്ത് ഭയപ്പെടുത്താന്‍ നോക്കെണ്ടെന്നും എഐ ടൂളുപയോഗിച്ച് ഏറ്റവും അധികം പ്രചരണം നടത്തിയത് സിപിഎം ആണ് എന്നദ്ദേഹം പ്രതികരിച്ചു.

Continue Reading

Trending