News
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 280 രൂപ വര്‍ധിച്ചു
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കൂടി 10,835 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന്റെ ഗ്രാമിന് വില 8,435 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന് 5,440 രൂപയുമാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല, ഗ്രാമിന് 295 രൂപയാണ് നിലവിലെ നിരക്ക്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ശനിയാഴ്ച നേരിയ വര്‍ധന രേഖപ്പെടുത്തി. 22 കാരറ്റ് (916) സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ കൂടി 13,180 രൂപയിലും പവന് 280 രൂപ വര്‍ധിച്ച് 1,05,440 രൂപയിലുമാണ് വില്‍പ്പന പുരോഗമിക്കുന്നത്.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കൂടി 10,835 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന്റെ ഗ്രാമിന് വില 8,435 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന് 5,440 രൂപയുമാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല, ഗ്രാമിന് 295 രൂപയാണ് നിലവിലെ നിരക്ക്. വെള്ളിയാഴ്ച പവന് സ്വര്‍ണത്തിന്റെ വില 1,05,160 രൂപയായിരുന്നു.
ബുധനാഴ്ച രണ്ട് ഘട്ടങ്ങളിലായി സ്വര്‍ണവില ഉയര്‍ന്നതോടെ സര്‍വകാല റെക്കോഡാണ് രേഖപ്പെടുത്തിയത്. രാവിലെ ഗ്രാമിന് 100 രൂപ വര്‍ധിച്ച് 13,165 രൂപയിലേക്കും പവന് 800 രൂപ ഉയര്‍ന്ന് 1,05,320 രൂപയിലേക്കുമാണ് വില എത്തിയത്. ഉച്ചയ്ക്ക് ശേഷം വീണ്ടും ഗ്രാമിന് 35 രൂപ കൂടി 13,200 രൂപയായി. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 280 രൂപ വര്‍ധിച്ച് 1,05,600 രൂപയിലെത്തി പുതിയ റെക്കോഡും കുറിച്ചു.
അതേസമയം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവാണ് അനുഭവപ്പെടുന്നത്. ട്രോയ് ഔണ്‍സിന് 4,596.34 ഡോളറിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്. വെള്ളിവില ഔണ്‍സിന് 90.13 ഡോളറിലെത്തി. ഇറാനും വെനിസ്വേലയുമുള്ള അമേരിക്കന്‍ ഇടപെടലുകളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നതെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. സമാധാന ശ്രമങ്ങള്‍ ആരംഭിച്ചുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് വിലയില്‍ ചെറിയ കുറവ് ഉണ്ടായത്.
കഴിഞ്ഞ ഡിസംബറിലാണ് സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.
kerala
ചൂരല്‍മല ദുരിതബാധിതര്‍ക്ക് ഇരുട്ടടി; സഹായധനം നിര്‍ത്തി സര്‍ക്കാര്‍
മറ്റൊരു വഴിയില്ലാത്തതിനാല്‍ പുനരധിവാസം പൂര്‍ത്തിയാകുംവരെയെങ്കിലും സഹായധനം നല്‍കുന്നത് അവസാനിപ്പിക്കരുതെന്നാണ് ദുരന്തബാധിതര്‍ ആവശ്യപ്പെടുന്നത്.
കല്‍പ്പറ്റ: വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് സഹായധനം നിര്‍ത്തി സര്‍ക്കാര്‍. ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്കി വന്നിരുന്ന 9000 രൂപ സഹായ ധനം അവസാനിപ്പിച്ചു. മാതൃകാ പരമായ പുനരധിവാസം വാഗ്ദാനം ചെയ്തായിരുന്നു സഹായധനം പ്രഖ്യാപിച്ചത്. മൂന്ന് മാസം പ്രഖ്യാപിച്ച സഹായം വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് ഡിസംബര്‍ വരെ നീട്ടിയിരുന്നു. ദുരന്ത ബാധിതര്‍ പലര്‍ക്കും കൃത്യമായ വരുമാനം ഇല്ലാത്തതിനാല്‍ ധന സഹായം തുടര്‍ന്നും നീട്ടണം എന്ന് ആവശ്യം. ആയിരത്തോളം ദുരന്തബാധിതര്‍ക്കാണ് 9000 രൂപ കൈത്താങ്ങായിരുന്നത്.
ദുരന്തബാധിതരില്‍ ഏറെയും കൂലിത്തൊഴില്‍ ചെയ്തിരുന്നവരായിരുന്നു. സ്ഥലമടക്കം ഉരുള്‍പൊട്ടലില്‍ നഷ്ടമായതോടെ തൊഴിലിന് പോകാന്‍ കൂടി സാധിക്കാത്ത അവസ്ഥയിലാണ് ദുരന്തബാധിതരുള്ളത്. പല വിധ പ്രതിസന്ധികളിലാണ് ആളുകളുള്ളത്. നിലവിലുള്ളത് മാസ വാടക മാത്രമാണ്. മറ്റൊരു വഴിയില്ലാത്തതിനാല്‍ പുനരധിവാസം പൂര്‍ത്തിയാകുംവരെയെങ്കിലും സഹായധനം നല്‍കുന്നത് അവസാനിപ്പിക്കരുതെന്നാണ് ദുരന്തബാധിതര്‍ ആവശ്യപ്പെടുന്നത്.
News
യൂണിഫോം നല്‍കിയില്ല; വയനാട്ടില്‍ പതിനാലുകാരിക്ക് നേരെ അയല്‍വാസിയുടെ ആസിഡ് ആക്രമണം
ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ആദ്യം മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കി.
പുല്‍പ്പള്ളി : വയനാട് പുല്‍പ്പള്ളിയില്‍ പതിനാലു വയസ്സുകാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിക്കു നേരെ ആസിഡ് ആക്രമണം. ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ആദ്യം മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ കാഴ്ചയ്ക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ടാകാമെന്ന സൂചന ആശുപത്രി വൃത്തങ്ങള്‍ നല്കി.
പുല്‍പ്പള്ളി മരകാവ് പ്രിയദര്‍ശിനി ഉന്നതിയിലെ മണികണ്ഠന്റെ മകള്‍ മഹാലക്ഷ്മിയാണ് ആക്രമണത്തിന് ഇരയായത്. വേലിയമ്പം ദേവി വിലാസം ഹൈസ്കൂളിലെ വിദ്യാര്‍ഥിനിയും സ്റ്റുഡന്റ് പൊലീസ് കേഡറ്റുമാണ് മഹാലക്ഷ്മി.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. പെണ്‍കുട്ടി സ്കൂളില്‍ നിന്ന് വീട്ടിലെത്തിയതിന് പിന്നാലെ അവിടെയെത്തിയ അയല്‍വാസിയായ വേട്ടറമ്മല്‍ രാജു ജോസ് (55) കുട്ടിയുടെ മേല്‍ ആസിഡ് ഒഴിക്കുകയായിരുന്നുവെന്നാണ് പൊലീസ് നല്കുന്ന വിവരം.
സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ യൂണിഫോം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായതെന്ന് പ്രതി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രാജു ജോസിനെ പുല്‍പ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ സംഭവത്തിനു പിന്നില്‍ മറ്റ് കാരണങ്ങളുണ്ടോയെന്നതടക്കം പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
News
ന്യൂസിലന്‍ഡ് ടി20 പരമ്പര; ഇന്ത്യന്‍ ടീമില്‍ ശ്രേയസ് അയ്യറും രവി ബിഷ്ണോയിയും
പരിക്കേറ്റ തിലക് വര്‍മയ്ക്ക് പകരക്കാരനായാണ് അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ക്കുള്ള സ്ക്വാഡിലേക്ക് ശ്രേയസ് അയ്യറെ പരിഗണിച്ചത്.
മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ശ്രേയസ് അയ്യരെയും രവി ബിഷ്ണോയിയെയും ഉള്‍പ്പെടുത്തി. പരിക്കേറ്റ തിലക് വര്‍മയ്ക്ക് പകരക്കാരനായാണ് അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ക്കുള്ള സ്ക്വാഡിലേക്ക് ശ്രേയസ് അയ്യറെ പരിഗണിച്ചത്. ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ലെഗ് സ്പിന്നര്‍ രവി ബിഷ്ണോയിക്ക് ടീമില്‍ അവസരം ലഭിച്ചത്.
വിജയ് ഹസാരെ ട്രോഫിക്കിടെ പരിക്കേറ്റ തിലക് വര്‍മ ശസ്ത്രക്രിയക്ക് വിധേയനായതിനെ തുടര്‍ന്നാണ് വിശ്രമം അനുവദിച്ചത്. ടി20 ലോകകപ്പ് മുന്നില്‍ കണ്ട് എടുത്ത ഈ തീരുമാനമാണ് ശ്രേയസ് അയ്യര്‍ക്ക് വീണ്ടും ട്വന്റി20 ടീമിലേക്കുള്ള വഴിയൊരുക്കിയത്. 2023 ഡിസംബറിന് ശേഷമാണ് താരം ടി20 ടീമില്‍ തിരിച്ചെത്തുന്നത്.
അതേസമയം, ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തിനിടെയാണ് വാഷിങ്ടണ്‍ സുന്ദറിന് പരിക്കേറ്റത്.
ഇന്ത്യയുടെ ടി20 ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, റിങ്കു സിംഗ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഇഷാന് കിഷന്, രവി ബിഷ്ണോയ്
-
kerala2 days agoവീണയിൽ എ ഗ്രേഡ് നേടി അരുന്ധതി എസ്
-
kerala2 days agoഓട്ടൻതുള്ളലിൽ എ ഗ്രേഡ് നേടി വൈശാഖി അശോക്
-
kerala2 days agoശബരിമല സ്വർണക്കൊള്ള: രണ്ടാം കേസിലും തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തി
-
india2 days agoഅറബിക്കടലിൽ പാകിസ്താൻ മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്തു; ഒമ്പത് പേർ കസ്റ്റഡിയിൽ
-
News14 hours agoകാനഡ–ചൈന വ്യാപാര ബന്ധങ്ങള്‍ക്ക് പുതുജീവന്‍; താരിഫുകള്‍ കുറച്ചു
-
kerala14 hours agoവൈദികനെ വാഹനമിടിച്ച് പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍
-
kerala2 days agoഎറണാകുളം തെരുവുനായ ആക്രമണം; എട്ട് പേർക്ക് കടിയേറ്റു
-
Film3 days agoമോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ചിത്രം ‘ദൃശ്യം 3’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
