kerala
ജീരകത്തിനും വ്യാജന്; സിമന്റും കെമിക്കലുകളും ചേര്‍ത്ത വ്യാജ ജീരകം വിപണിയില്‍
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വ്യവസായികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
ഭോപ്പാല്‍: ജീരകമെന്ന പേരില്‍ സിമന്റും കെമിക്കല്‍ പദാര്‍ത്ഥങ്ങളും പുരട്ടിയ വ്യാജ ജീരകവിത്തുകള്‍ വിപണിയില്‍ ഇറക്കിയ വന്‍ തട്ടിപ്പ് മധ്യപ്രദേശില്‍ പൊലീസ് പുറത്തെടുത്തു. ശിവ്പുജാരി എന്ന പ്രശസ്ത ബ്രാന്‍ഡിന്റെ പേരിലാണ് വ്യാജ ജീരകങ്ങള്‍ വില്‍പ്പന നടത്തിയിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
ബഹോദാപുരിലെ ഒരു ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ നിന്ന് 3.25 ലക്ഷം രൂപ വിലമതിക്കുന്ന 46 ചാക്ക് വ്യാജ ജീരകം പൊലീസ് പിടിച്ചെടുത്തതോടെയാണ് തട്ടിപ്പ് പുറത്തായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വ്യവസായികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഹിതേഷ് സിങ്കാല്‍ (ചാമ്പക്), മാ ഷീത്ല കോള്‍ഡ് സ്റ്റോറേജിന്റെ മാനേജര്‍ മനോജ്, ടിറ്റു അഗര്‍വാള്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
ശിവ്പുജാരി ബ്രാന്‍ഡിന്റെ ഉടമ വിമല്‍ കുമാര്‍ പട്ടേല്‍ നല്കിയ പരാതിയിലാണ് കേസ്. പ്രതികള്‍ തന്റെ ബ്രാന്‍ഡ് പേര് നിയമവിരുദ്ധമായി ഉപയോഗിച്ചെന്നും, ഗുണനിലവാരമില്ലാത്തതും ആരോഗ്യത്തിന് അപകടകരവുമായ ജീരകം വിപണിയില്‍ വില്‍പ്പന നടത്തിയെന്നുമാണ് പരാതിയിലെ ആരോപണം. പൊലീസ് നടത്തിയ അന്വേഷണത്തില്‍, പെരുംജീരക വിത്തുകളില്‍ സിമന്റും മറ്റ് കെമിക്കല്‍ പദാര്‍ത്ഥങ്ങളും പുരട്ടി, അതിലേക്ക് നിറവും കൃത്രിമ സുഗന്ധവും ചേര്‍ത്താണ് വ്യാജ ജീരകം നിര്‍മ്മിച്ചതെന്ന് കണ്ടെത്തി.
കാഴ്ചയില്‍ യഥാര്‍ത്ഥ ജീരകത്തെ പോലെ തോന്നുന്ന രീതിയിലാണ് ഇവ തയ്യാറാക്കിയിരുന്നത്. മാത്രമല്ല, പഴകിയതും ചീത്തയായതുമായ ജീരകങ്ങള്‍ കെമിക്കല്‍ ഉപയോഗിച്ച് പുതിയത് പോലെ ആക്കി വിപണിയില്‍ എത്തിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി. ഇത്തരത്തിലുള്ള വ്യാജ ജീരകങ്ങളുടെ ഉപയോഗം ദഹനവ്യവസ്ഥയ്ക്കും കരളിന്റെ പ്രവര്‍ത്തനത്തിനും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്കി. യഥാര്‍ത്ഥ ബ്രാന്‍ഡഡ് ജീരകത്തിന് കിലോയ്ക്ക് 250 മുതല്‍ 450 രൂപ വരെ വിലയുണ്ടെങ്കിലും, വ്യാജ ജീരകങ്ങള്‍ 150 മുതല്‍ 180 രൂപ വരെ നിരക്കിലാണ് വില്‍പ്പന നടത്തിയിരുന്നത്. പിടിച്ചെടുത്ത ജീരകങ്ങള്‍ ലാബ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നേരത്തെ മധ്യപ്രദേശില്‍ തന്നെ കളിമണ്ണില്‍ നിര്‍മിച്ച കടുക് വിപണിയില്‍ വില്‍പ്പന നടത്തിയ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
kerala
ബെവ്കോ ഔട്ട്ലറ്റില് വിജിലന്‍സ് പരിശോധന; മദ്യ കമ്പനികളില്‍ നിന്ന് എട്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി കണ്ടെത്തല്‍
ഔട്ട്ലറ്റിലെ ജീവനക്കാര്‍ മദ്യ കമ്പനികളില്‍ നിന്ന് ഒരു മാസത്തിനിടെ ഏകദേശം എട്ട് ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്.
കൊച്ചി: നെടുമ്പാശ്ശേരി അത്താണിയിലെ ബെവ്കോ ഔട്ട്ലറ്റില് നടത്തിയ വിജിലന്‍സ് മിന്നല്‍ പരിശോധനയില്‍ ഗുരുതരമായ അഴിമതി കണ്ടെത്തി. ഔട്ട്ലറ്റിലെ ജീവനക്കാര്‍ മദ്യ കമ്പനികളില്‍ നിന്ന് ഒരു മാസത്തിനിടെ ഏകദേശം എട്ട് ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. ഒരു മാസത്തിനിടെ മൂന്ന് ഘട്ടങ്ങളിലായാണ് കൈക്കൂലി വാങ്ങിയതെന്നും, ഇടപാടുകള്‍ ഗൂഗിള്‍ പേ വഴിയും നടന്നതായും കണ്ടെത്തിയിട്ടുണ്ട്.
കൈക്കൂലി പണം എവിടേക്ക് മാറ്റിയെന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. മിന്നല്‍ പരിശോധനയ്ക്കിടെ ജീവനക്കാരുടെ പക്കല്‍ നിന്ന് 80,000 രൂപ പണമായി വിജിലന്‍സ് സംഘം പിടിച്ചെടുത്തു. ഔട്ട്ലറ്റിലെ 11 ജീവനക്കാരില്‍ ഒമ്പത് പേരും അഴിമതിയില്‍ പങ്കാളികളായതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
kerala
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം, സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി കുടുംബം
കൊല്ലപ്പെട്ട റാം നാരായണന്റെ സഹോദരന് ശശികാന്ത് കലക്ട്രേറ്റിന് മുന്നില്‍ സത്യാഗ്രഹസമരം തുടങ്ങി.
വാളയാര്‍ ആള്ക്കൂട്ടക്കൊലക്കേസില് പ്രതികള്‍ക്ക് ജാമ്യം കിട്ടിയതില്‍ പ്രതിഷേധം രൂക്ഷം. കൊല്ലപ്പെട്ട റാം നാരായണന്റെ സഹോദരന് ശശികാന്ത് കലക്ട്രേറ്റിന് മുന്നില്‍ സത്യാഗ്രഹസമരം തുടങ്ങി. സംസ്ഥാന സര്‍ക്കാര്‍ ലാഘവത്തോടെയാണ് കേസ് കൈകാര്യം ചെയ്യുന്നതെന്ന് കുടുംബം ആരോപിച്ചു. എട്ട് പ്രതികള്‍ക്ക് ജാമ്യം കിട്ടിയത് പ്രോസിക്യൂഷന് ദുര്‍ബലമായതിനാലെന്നാണ് ആരോപണം.
സര്‍ക്കാരിന്റെ വീഴ്ചയാണിതെന്നും ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈകോടതിയെ സമീപിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. റാം നാരായണന്റെ കുടുംബവും കോടതിയെ സമീപിക്കും. കഴിഞ്ഞ ദിവസമാണ് മണ്ണാര്‍ക്കാട് എസ്.സി,എസ്.ടി ജില്ലാ പ്രത്യേക കോടതി ആറാം പ്രതി ഒഴികെയുള്ള എട്ടുപേര്‍ക്ക് വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്. അറസ്റ്റിലായ ശേഷം രണ്ടുതവണ പ്രതികളുടെ റിമാന്‍ഡ് നീട്ടിയിരുന്നു. തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്. പ്രതികള്‍ പാലക്കാട് ജില്ല വിട്ടുപോകരുതെന്നും ജാമ്യവ്യവസ്ഥയില്‍ നിര്‍ദേശമുണ്ട്.
ഡിസംബര്‍ 17നാണ് ഛത്തീസ്ഗഢ് സ്വദേശിയായ റാം നാരായണ്‍ ഭയ്യ എന്ന 31കാരനെയാണ് മണിക്കൂറുകളോളം തടഞ്ഞുവച്ച് പ്രതികള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. കള്ളന് എന്ന് ആരോപിച്ചാണ് പ്രതികള്‍ റാം നാരായണിനെ തടഞ്ഞു വച്ചത്. തുടര്‍ന്ന് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
kerala
ഉച്ചയ്ക്കു ശേഷവും സ്വര്‍ണവിലയില്‍ ഇടിവ്; പവന് 3200 രൂപ കുറഞ്ഞു
ആഗോള വിപണിയിലും ഇടിവുതുടരുകയാണ്. ഇതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വര്‍ണവില കുറയുന്നത്.
കൊച്ചി: സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് ശേഷവും ഇടിവ്. ഗ്രാമിന് 400 രൂപയും പവന് 3200 രൂപയുമാണ് ഉച്ചക്ക് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 13,490 രൂപയും പവന് 1,07,920 രൂപയുമായി. ഇന്ന് രാവിലെ ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 രൂപയും പവന് 6640 രൂപ കുറഞ്ഞ് 1,11,120 രൂപയുമായിരുന്നു. ആഗോള വിപണിയിലും ഇടിവുതുടരുകയാണ്. ഇതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വര്‍ണവില കുറയുന്നത്.
ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 5.54% ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4,621.93 ഡോളറായി. 271.27 ഡോളറാണ് കുറഞ്ഞത്. രണ്ടാഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം റെക്കോഡ് നിരക്കായ 5,594.28 ഡോളറിലേക്ക് സ്?പോട്ട് ഗോള്‍ഡ് എത്തിയിരുന്നു. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 2.36% ശതമാനം ഇടിഞ്ഞു. 4,633.31 ഡോളറിലാണ് യു.എസ് ഗോള്‍ഡ് ഫ്യൂച്ചറിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 111.79 ഡോളറാണ് കുറഞ്ഞത്.
-
News1 day agoഇറാനിന് പകരം വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങാം; ഇന്ത്യയോട് നിർദേശവുമായി ട്രംപ്
-
kerala1 day agoചീട്ടുകൊട്ടാരം പോലെ ഒരു ബജറ്റ്
-
kerala1 day agoകൈമുറിച്ചുമാറ്റിയ സംഭവം: പല്ലശേന സ്വദേശിയായ പെണ്‍കുട്ടി വിനോദിനിക്ക് കൃത്രിമക്കൈ വെച്ചുപിടിപ്പിച്ചു
-
india1 day agoകേരളത്തെ ഒട്ടും പരിഗണിക്കാത്ത ഒരു ബജറ്റാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്: ഡോ. എം.പി അബ്ദുസ്സമദ് സമദാനി
-
News1 day agoചിക്കന്‍പോക്സ് പടരുന്നു; ജാഗ്രത നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്
-
News1 day agoസഹോദരങ്ങള്‍ കിണറ്റില്‍ വീണു; ഒരാള്‍ക്ക് ദാരുണാന്ത്യം
-
News1 day agoദുബൈക്ക് ചരിത്ര നേട്ടം; അഭ്യന്തര സാമ്പത്തിക വളര്‍ച്ചയില്‍ ഉയരം കീഴടക്കി
-
News1 day agoറമദാന് സ്പോര്‍ട്സ് ടൂര്‍ണ്ണമെന്റ്: റജിസ്ട്രേഷന് ആരംഭിച്ചു
