Connect with us

News

ഗുഡ്‌ബൈ ടു യു.എസ്; ഉപരിപഠനത്തിന് യൂറോപ്യന്‍ രാജ്യങ്ങള്‍ തിരഞ്ഞെടുത്ത് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍

2024നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം യു.എസിലേക്ക് ഉപരിപഠനത്തിന് പോകുന്നവരുടെ എണ്ണത്തില്‍ 30 ശതമാനത്തിന്റെ ഇടിവുണ്ടായി.

Published

on

മുംബൈ: യു.എസ് വിസ നിയന്ത്രണം കടുപ്പിച്ചതോടെ ഉപരിപഠനത്തിന് യൂറോപ്യന്‍ രാജ്യങ്ങള്‍ തിരഞ്ഞെടുത്ത് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. ഇത് യു.എസിലേക്ക് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുത്തനെ ഇടിവ് രേഖപ്പെടുത്തി. യു.എസില്‍ പഠിക്കാന്‍ വായ്പ തേടുന്നവരുടെ എണ്ണത്തില്‍ 45 ശതമാനത്തിന്റെ കുറവുണ്ടായതായി വിദേശ പഠനത്തിന് സാമ്പത്തിക സഹായം നല്‍കുന്ന ഗ്യാന്‍ധന്‍ പ്ലാറ്റ്‌ഫോം സ്ഥാപനകന്‍ അങ്കിത് മെഹ്‌റ അറിയിച്ചു.

2024നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം യു.എസിലേക്ക് ഉപരിപഠനത്തിന് പോകുന്നവരുടെ എണ്ണത്തില്‍ 30 ശതമാനത്തിന്റെ ഇടിവുണ്ടായി. അതേസമയം, യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ തിരഞ്ഞെടുത്തവരുടെ എണ്ണത്തില്‍ 62 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, അയര്‍ലന്‍ഡ്, സ്‌പെയിന്‍, മാള്‍ട്ട, നെതര്‍ലാന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളാണ് വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. 2024നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ജര്‍മനിയിലെ കോളജുകളില്‍ ഇരട്ടി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പ്രവേശനം നേടി. ഇന്ത്യ-യൂറോപ്യന്‍ യൂനിയന്‍ വ്യാപാര കരാര്‍ യാഥാര്‍ഥ്യമായതോടെ ഉന്നത പഠനത്തിന് യൂറോപിലേക്ക് പോകുന്നവര്‍ വര്‍ധിക്കുമെന്ന് എജു-ടെക് പ്ലാറ്റ്‌ഫോം ലിവറേജ് എജുവിന്റെ സ്ഥാപകനും സി.ഇ.ഒയുമായ അക്ഷയ് ചതുര്‍വേദി പറഞ്ഞു. പഠനത്തിന് ശേഷം ജോലി ചെയ്യാന്‍ അനുമതി ലഭിക്കുമോയെന്ന കാര്യത്തിലുള്ള അനിശ്ചിതാവസ്ഥയും യൂനിവേഴ്‌സിറ്റി ഫീസിലുണ്ടായ വര്‍ധനയും ജീവിത ചെലവ് കൂടിയതും യു.എസിന് പകരം വിദ്യാര്‍ഥികള്‍ യൂറോപ് തിരഞ്ഞെടുക്കാന്‍ കാരണമായിട്ടുണ്ട്.

main stories

‘ആര്‍എസ്എസും ബിജെപിയും രാജ്യത്തെ ഭിന്നിപ്പിക്കുന്നു, മോദി സാമൂഹ്യഘടനയെ തകര്‍ത്തു’ -മല്ലികാര്‍ജുന്‍ ഖാര്‍ഗെ

മണിപ്പൂര്‍ വിഷയത്തിലെ സര്‍ക്കാര്‍ നിലപാടുകളെയും ഖാര്‍ഗെ വിമര്‍ശിച്ചു.

Published

on

By

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ആര്‍എസ്എസും ബിജെപിയും രാജ്യത്തെ ഭിന്നിപ്പിക്കുന്നുയെന്നും മോദി സാമൂഹ്യഘടനയെ തകര്‍ത്തു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യസഭയില്‍ പ്രസംഗിക്കുകയായിരുന്നു ഖാര്‍ഗെ.

എന്തുകൊണ്ടാണ് ബിജെപി വനിത സംവരണം നടപ്പാക്കാത്തതെന്ന് ചോദിച്ച അദ്ദേഹം വനിതകള്‍ ബിജെപിക്ക് വോട്ട് ബാങ്ക് മാത്രമാണെന്നും ഇതുവരെ ഒരു വനിതാ പോലും ബിജെപി അധ്യക്ഷ ആയിട്ടില്ലെന്നും ആക്ഷേപിച്ചു. സ്ത്രീകള്‍ക്കും എസ് സി,എസ് ടി വിഭാഗക്കാര്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണിപ്പൂര്‍ വിഷയത്തിലെ സര്‍ക്കാര്‍ നിലപാടുകളെയും ഖാര്‍ഗെ വിമര്‍ശിച്ചു. മണിപുര്‍ ആളിക്കത്തുമ്പോഴും സര്‍ക്കാര്‍ മൗനം പാലിച്ചുവെന്നും എല്ലാ ഭരണഘടന സംവിധാനങ്ങളെയും ബിജെപി ബുള്‍ഡോസ് ചെയ്തുവെന്നും അദേഹം പറഞ്ഞു. 200ലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായ കലാപമുണ്ടായിട്ടും പ്രധാനമന്ത്രിക്ക് മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ രണ്ടുവര്‍ഷം എടുത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പുതിയ രാജ്യം കണ്ടെത്താന്‍ വാസ്‌കോഡഗാമയ്ക്ക് രണ്ടുമാസം മാത്രമാണ് വേണ്ടിവന്നിരുന്നതെന്നും അദേഹം മോദിയെ പരിഹസിച്ചു.

Continue Reading

News

പുത്തനത്താണി ആറുവരിപ്പാതയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്

Published

on

By

തിരുനാവായ (മലപ്പുറം): പുത്തനത്താണി ചുങ്കത്തെ ആറുവരിപ്പാതയില്‍ ഇന്നോവ കാര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞുണ്ടായ അപകടത്തില്‍ കോളേജ് വിദ്യാര്‍ഥികളടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ എട്ടോടെയാണ് അപകടം ഉണ്ടായത്.

വളാഞ്ചേരി പുറമണ്ണൂര്‍ മജ്‌ലിസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ പഠനത്തിന്റെ ഭാഗമായി കോഴിക്കോട്ടേക്ക് പ്രോജക്റ്റ് വര്‍ക്ക് ആവശ്യത്തിനായി യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

കാറിലുണ്ടായിരുന്ന വിദ്യാര്‍ഥികളായ ദില്‍ന ഫാത്തിമ (21), ഹുദ ഫാത്തിമ (21), നിഷ (21), റസല്‍ (21), അഫ്സല്‍ (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടന്‍ തന്നെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

kerala

ദീപക്കിന്റെ ആത്മഹത്യ: പ്രതി ഷിംജിതയുടെ ജാമ്യപേക്ഷ ഈ മാസം ആറിലേക്ക് മാറ്റി

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിത മുസ്തഫക്ക് ഇന്നും ജാമ്യമില്ല.

Published

on

By

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിത മുസ്തഫക്ക് ഇന്നും ജാമ്യമില്ല. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം ആറിലേക്ക് മാറ്റി. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനാല്‍ ഇന്ന് ജാമ്യം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അതേ സമയം ഷിംജിതക്ക് വേണ്ടിയുള്ള പോലീസ് കസ്റ്റഡി അപേക്ഷ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി നാളെ പരിഗണിക്കും.

ഷിംജിത വീഡിയോ ചിത്രീകരിച്ച സ്വകാര്യ ബസില്‍ വെച്ച് തെളിവെടുപ്പ് നടത്തുന്നതിന് വേണ്ടിയാണ് പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്. ദീപക്കിന്റെമരണത്തില്‍ കുടുംബം നല്‍കിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ദീപക്ക് ജീവനൊടുക്കാന്‍ കാരണം ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ ദൃശ്യങ്ങള്‍ സഹിതം ഉന്നയിച്ച ആരോപണങ്ങളാണെന്നായിരുന്നു കുടുംബത്തിന്റെ പരാതി.

Continue Reading

Trending