Connect with us

News

അടച്ചിട്ട വാതിലുകള്‍ക്ക് പിന്നില്‍ കരയുന്ന നീതി

ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെ നേരിട്ട് രാജ്യത്തെ പരമോന്നത കോടതിയില്‍ വാദമുഖങ്ങളുമായി എത്തുമ്പോള്‍ അത് വെറുമൊരു രാഷ്ട്രീയ നിയമയുദ്ധം മാത്രമല്ല മറിച്ച് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്തസത്ത കാത്തുസൂക്ഷിക്കാനുള്ള പോരാട്ടം കൂടിയാണ്.

Published

on

ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തില്‍ അസാധാരണമായ ഒരു ഏടിനാണ് ഇന്നലെ സുപ്രീം കോടതി സാക്ഷ്യം വഹിച്ചത്. ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ, ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെ നേരിട്ട് രാജ്യത്തെ പരമോന്നത കോടതിയില്‍ വാദമുഖങ്ങളുമായി എത്തുമ്പോള്‍ അത് വെറുമൊരു രാഷ്ട്രീയ നിയമയുദ്ധം മാത്രമല്ല മറിച്ച് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്തസത്ത കാത്തുസൂക്ഷിക്കാനുള്ള പോരാട്ടം കൂടിയാണ്.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഈ നീക്കം അധികാരത്തോടുള്ള വെല്ലുവിളിയല്ല, തങ്ങളെ തിരഞ്ഞെടുത്ത ജനതയുടെ വോട്ടവകാശം സംരക്ഷിക്കാനുള്ള ജനനേതാവിന്റെ നിശ്ചയദാര്‍ഢ്യമാണ്. പദവിയിലിരിക്കുന്ന മുഖ്യമന്ത്രി സ്വന്തം ഹര്‍ജിയില്‍ വാദിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി വാങ്ങുന്നതും നേരിട്ട് വാദമുഖങ്ങള്‍ നിരത്തുന്നതും ഇതാദ്യമായാണ്.

കോടതിയില്‍ ഹാജരാകാന്‍ അവര്‍ പ്രത്യേക അപേക്ഷ (interlocutory application) നല്‍കുകയും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് അതിന് അനുമതി നല്‍കുകയുമായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടിക പുതുക്കലിലെ (എസ്.ഐ.ആര്‍) അപാകതകള്‍ ചൂണ്ടിക്കാട്ടിയാണ് അവര്‍ കോടതിയിലെത്തിയത്. ബംഗാളിലെ ദരിദ്രരായ ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കാനാണ് താന്‍ എത്തിയതെന്ന് അവര്‍ കോടതിയില്‍ പറഞ്ഞു.തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നത് ജനാധിപത്യത്തിന്റെ നിഷ്പക്ഷമായ കാവലാളാകേണ്ട ഒന്നാണ്.

എന്നാല്‍ സമിപകാലത്തായി ഈ സ്ഥാപനത്തിന്റെ സുതാര്യതയും തീരുമാനങ്ങളും വലിയ ചോദ്യചിഹ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. എസ്.ഐ.ആര്‍ (special identification process) പോലുള്ള സാങ്കേതിക നടപടികളുടെ പേരില്‍ പാവപ്പെട്ട പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കപ്പെടുന്നു എന്ന പരാതി അതീവ ഗൗരവകരമാണ്. ഒരു പൗരന്റെ ഏറ്റവും വലിയ ആയുധമായ ‘വോട്ട്’ ഇല്ലാതാക്കുന്നത് അവരെ ജനാധിപത്യ പ്രക്രിയയില്‍ നിന്ന് പുറന്തള്ളുന്നതിന് തുല്യമാണ്.

ഒരു സംസ്ഥാനത്തിന്റെ ഭരണത്തലവ എന്ന നിലയില്‍ മമത ബാനര്‍ജി സ്വീകരിച്ച ഈ നിലപാട് ശ്രദ്ധേയമാകുന്നത് പല കാരണങ്ങളാലാണ്. ജനപക്ഷ നിലപാടാണ് മമത സ്വീകരിച്ചത്. സാങ്കേതികത്വത്തിന്റെ പേരില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടുന്ന സാധാരണക്കാരന്റെ ശബ്ദമായി മുഖ്യമന്ത്രി മാറി. ഫെഡറലിസത്തിന്റെ കരുത്ത് വ്യക്തമാക്കുന്നതാണ് ഈ നീക്കം.

കേന്ദ്ര ഏജന്‍സികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മേല്‍ സംസ്ഥാനങ്ങള്‍ക്കുള്ള അവകാശവും ആശങ്കയും പരമോന്നത കോടതിയില്‍ നേരിട്ട് അറിയിച്ചു. കേവലം അഭിഭാഷകര്‍ക്ക് വിട്ടുനല്‍കുന്നതിന് പകരം നേ രിട്ട് കോടതിയിലെത്തി വാദിക്കുന്നത് വിഷയത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു.തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് വാദത്തിനിടെ മമത ഉയര്‍ത്തിയത്.

വോട്ടര്‍മാരുടെ പ്രയാസങ്ങള്‍ അക്കമിട്ട് നിരത്തിയായിരുന്നു മമതയുടെ വാദം. 100 ലധികം പേര്‍ എസ്.ഐ.ആറിനെതുടര്‍ന്ന് മരിച്ചെ ന്നും മമത പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്റെ അഭ്യര്‍ഥനകളെല്ലാം അവഗണിച്ചെന്നും അവര്‍ ആരോപിച്ചു. ഞങ്ങള്‍ക്ക് എവിടെയും നീതി ലഭിക്കുന്നില്ല എന്നതാണ് പ്രശ്‌നം. വോട്ടര്‍പട്ടിക തീവ്രപരിഷ്‌കരണവുമായി (എസ്.ഐ. ആര്‍) ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാന്‍ ഞാന്‍ ആറു തവണ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി.

പക്ഷേ, ഇപ്പോഴും ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നും മമത പറഞ്ഞു. നീതി അടച്ചിട്ട വാതിലുകള്‍ക്ക് പിന്നില്‍ കരയുകയാണെ ന്നും ജനാധിപത്യം സംരക്ഷിക്കാനാണ് തന്റെ പോരാട്ടമെ ന്നും മമത തുടര്‍ന്നു. വാദം പൂര്‍ത്തിയാക്കിയ ശേഷം കോടതിക്ക് മമത നന്ദി പറഞ്ഞു. അഭിഭാഷകയായി ജീവിതം തുടങ്ങിയ മമത കോടതിയില്‍ വാദിക്കുന്നത് നാലര പതിറ്റാണ്ടിനു ശേഷമാണ്. കൊല്‍ക്കത്ത സര്‍വകലാശാലക്ക് കീ ഴിലുള്ള ജോഗേഷ് ചന്ദ്ര ചൗധരി ലോ കോളജില്‍ നിന്നാണ് നിയമ ബിരുദം നേടിയത് അരനൂറ്റാണ്ട് മുമ്പാണ്.

നിയമ ബിരുദം നേടിയ ശേഷം അവര്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അഭിഭാഷകയായി എന്റോള്‍ ചെയ്തിരുന്നു. പിന്നീട് അവര്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയും മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകയായി മാറുകയും ചെയ്തതോടെയാണ് അഭിഭാഷക ജോലി അവസാനിപ്പിച്ചത്. മമത യുടെ ഹര്‍ജി ഗൗരവമേറിയതാണെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാകുമെന്നും ഉറപ്പുനല്‍കി.

മമതയുടെ ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ് അയച്ചു.ജനാധിപത്യത്തില്‍ ഓരോ വോട്ടും വിലപ്പെട്ടതാണ്. തിര ഞ്ഞെടുപ്പ് പ്രക്രിയയിലെ വീഴ്ചകള്‍ തിരുത്തപ്പെടേണ്ടത് ഒരു രാജ്യത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യമാണ്. മമത ബാനര്‍ജിയുടെ ഈ നിയമപോരാട്ടം കേവലം ഒരു തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടിയുള്ളതല്ല, മറിച്ച് ഓരോ ഇന്ത്യ ക്കാരന്റെയും വോട്ടവകാശം പവിത്രമായി സൂക്ഷിക്കപ്പെട ണം എന്ന വലിയ സന്ദേശമാണ് നല്‍കുന്നത്. സുപ്രീം കോടതിയുടെ ഇടപെടല്‍ ഈ വിഷയത്തില്‍ നീതിയുക്തമായ ഒരു പരിഹാരം നല്‍കുമെന്നും ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും നമുക്ക് പ്രത്യാശിക്കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending