kerala

കോണ്‍ഗ്രസ് നേതാവ് മുന്‍ എംഎല്‍എ എം.മുരളി അന്തരിച്ചു

By Akhila

February 05, 2026

ആലപ്പുഴ: കോണ്‍ഗ്രസ് നേതാവും മാവേലിക്കര മുന്‍ എംഎല്‍എയുമായ എം.മുരളി അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. തുടര്‍ച്ചയായി മൂന്ന് തവണ മാവേലിക്കര മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചാണ് നിയമസഭയില്‍ എത്തിയത്. സ്പീക്കര്‍ സ്ഥാനത്തേക്ക് പ്രതിപക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. കെഎസ് യുവിലൂടെയായിരുന്നു രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചത്. 1972 മുതല്‍ 77 വരെ കെ എസ് യു ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആയിരുന്നു.

1982 മുതല്‍ ഏഴു വര്‍ഷം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ എഐസിസി അംഗമാണ്. മാവേലിക്കര ചെന്നിത്തല ചെറുകോലില്‍ മാധവന്‍ പിള്ളയുടെയും രാജമ്മയുടെയും മകനാണ്.രമാദേവിയാണ് ഭാര്യ.