Connect with us

News

കണ്ണൂരില്‍ ദുരൂഹ മരണം; ടാപ്പിങ് തൊഴിലാളി വീടിനുള്ളില്‍ മരിച്ച നിലയില്‍

രക്തക്കറയും മുഖത്ത് മുറിവും കണ്ടെത്തി

Published

on

കണ്ണൂര്‍: ആലക്കോട് നടുവില്‍ ടാപ്പിങ് തൊഴിലാളിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിത്തട്ട് സ്വദേശിയായ മേലാട്ട് സാലു (59)യാണ് മരിച്ചത്.
വീടിന്റെ അകത്ത് കട്ടിലിന് താഴെ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

വീടിനകത്ത് രക്തക്കറയും മുഖത്ത് മുറിവും കണ്ടെത്തിയതോടെ ദുരൂഹത ഉയര്‍ന്നിട്ടുണ്ട്. മരണത്തിന്റെ കാരണത്തെക്കുറിച്ച് വ്യക്തതയില്ല. സംഭവത്തില്‍ കുടിയാന്മല പൊലീസ് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണമായി കേസെടുത്ത് വിശദമായ പരിശോധന തുടരുകയാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഉപ്പ് മുതല്‍ ഉറക്കക്കുറവ് വരെ: ഹൃദയം തകര്‍ക്കുന്ന ജീവിതശൈലികള്‍

ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും ഹൃദയാഘാതം വര്‍ധിച്ചു വരുന്നത് ആശങ്കയുണര്‍ത്തുന്ന കാര്യമാണ്.

Published

on

By

ദശാബ്ദങ്ങളായി ലോകത്ത് അനവധി മരണങ്ങള്‍ക്ക് കാരണമാകുന്നത് ഹൃദ്രോഗങ്ങളാണ്. ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും ഹൃദയാഘാതം വര്‍ധിച്ചു വരുന്നത് ആശങ്കയുണര്‍ത്തുന്ന കാര്യമാണ്. ജീവിതശൈലിയിലെ ചില തെറ്റായ ശീലങ്ങളാണ് ഹൃദയാരോഗ്യം തകരാന്‍ പ്രധാന കാരണം. ഇവ തിരിച്ചറിഞ്ഞ് മാറ്റം വരുത്തിയാല്‍ ഹൃദയാരോഗ്യം മെച്ചപ്പെടുകയും ദീര്‍ഘായുസ് നേടുകയും ചെയ്യാം.

ചെറുപ്പക്കാരില്‍ ഹൃദ്രോഗം കൂടാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് ശാരീരിക പ്രവര്‍ത്തനക്കുറവ്. ശരീരം ആക്റ്റീവ് അല്ലാതെ ഇരിക്കുമ്പോള്‍ കാലറി ചെലവ് കുറയും. ഇത് പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. ഇവയെല്ലാം ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റ് മിതമായതോ കഠിനമായതോ ആയ എയ്‌റോബിക് വ്യായാമവും രണ്ടു ദിവസം സ്‌ട്രെങ്ങ്ത്ത് ട്രെയിനിങ്ങും നിര്‍ബന്ധമാണ്.

കിടന്നും ഇരുന്നും ഫോണ്‍ സ്‌ക്രോള്‍ ചെയ്യുന്നത് പലരുടെയും പതിവാണ്. എന്നാല്‍ ഫോണില്‍ നിന്നുള്ള നീലപ്രകാശം ഉറക്കഹോര്‍മോണ്‍ ആയ മെലാടോണിന്റെ ഉത്പാദനം കുറയ്ക്കുന്നു. കൂടാതെ കോര്‍ട്ടിസോള്‍ ഉയരാന്‍ ഇടയാക്കുകയും സമ്മര്‍ദം വര്‍ധിപ്പിക്കുകയും ചെയ്യും. ഉറക്കക്കുറവ് രക്തസമ്മര്‍ദം ഉയരാന്‍ കാരണമാകുകയും ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത കൂട്ടുകയും ചെയ്യും. ഉറങ്ങുന്നതിന് മുന്‍പ് ഫോണ്‍ ഒഴിവാക്കി പുസ്തകം വായിക്കുന്നതും നല്ല ഉറക്കശീലങ്ങള്‍ പിന്തുടരുന്നതും ഗുണകരമാണ്. പകല്‍ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും സ്വാഭാവിക പ്രകാശം ലഭിക്കുകയും ചെയ്യുന്നത് ഉറക്കഗുണം മെച്ചപ്പെടുത്തും.

ഉപ്പ് ഭക്ഷണത്തിന് രുചി കൂട്ടുന്നതാണ്. എന്നാല്‍ അതില്‍ അടങ്ങിയിരിക്കുന്ന സോഡിയത്തിന്റെ അളവ് കൂടുമ്പോള്‍ രക്തസമ്മര്‍ദം ഉയരും. ഇത് ഹൃദയാഘാതം ഉള്‍പ്പെടെയുള്ള ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകും. ഒരു ദിവസം 2,300 മില്ലിഗ്രാമില്‍ കൂടുതലായ ഉപ്പ് ഏകദേശം ഒരു ടീസ്പൂണ്‍ ഉപയോഗിക്കാതിരിക്കുകയാണ് ഉചിതം. ശരീരത്തിന് ആവശ്യമായ സോഡിയം ലഭിക്കുന്നതിനു മീതെ ഉപയോഗം ദോഷകരമാണ്.

ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം ഡോക്ടറെ സമീപിക്കുന്നവരാണ് പലരും. എന്നാല്‍ ഇരുപതുകള്‍ മുതല്‍ നാല്‍പതുകള്‍ വരെ പ്രായമുള്ളവരും ഇടവേളകളില്‍ ആരോഗ്യപരിശോധനകള്‍ നടത്തണം. ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് എന്നിവ ഹൃദ്രോഗസാധ്യത കൂട്ടും. ഇവ കൃത്യമായി പരിശോധിച്ച് രേഖപ്പെടുത്തുന്നത് രോഗസാധ്യത മുന്‍കൂട്ടി തിരിച്ചറിയാന്‍ സഹായിക്കും.

നെഞ്ചെരിച്ചില്‍ പോലുള്ള ലക്ഷണങ്ങള്‍ പലപ്പോഴും ദഹനപ്രശ്‌നമായി തെറ്റിദ്ധരിക്കപ്പെടാം. എന്നാല്‍ ചില സാഹചര്യങ്ങളില്‍ അത് ഹൃദയാഘാതത്തിന്റെ സൂചനയായിരിക്കും. ലക്ഷണങ്ങള്‍ സ്വയം മാറിപ്പോകും എന്ന് കരുതി അവഗണിക്കുന്നത് അപകടകരമാണ്. ഹൃദയവുമായി ബന്ധപ്പെട്ട ഏതെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടണം.

ഹൃദയം ആരോഗ്യത്തോടെ സൂക്ഷിക്കുന്നത് ചെറിയ ശീലമാറ്റങ്ങളിലൂടെ തന്നെ സാധ്യമാണ്. ഇന്ന് തുടങ്ങുന്ന ജാഗ്രത നാളെയുടെ സുരക്ഷിത ജീവിതത്തിന് അടിത്തറയാകും.

 

Continue Reading

main stories

മുണ്ടക്കൈ-ചൂരല്‍മല ഭവന പദ്ധതി; സന്ദര്‍ശകര്‍ക്ക് നിയന്ത്രണം, ഫെബ്രുവരി 28ന് ശേഷം മാത്രം പ്രവേശനം – പി.എം.എ സലാം

വീടുകള്‍ ഭംഗിയോടെയും വൃത്തിയോടെയും ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Published

on

By

മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്കായി മുസ്ലിംലീഗ് ആദ്യഘട്ടത്തില്‍ നിര്‍മിച്ച ഭവനങ്ങളുടെ അവസാനഘട്ട മിനുക്കുപണികള്‍ പുരോഗമിക്കുകയാണ്. വീടുകള്‍ ഭംഗിയോടെയും വൃത്തിയോടെയും ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പ്രോജക്ട് സൈറ്റിലേക്ക് വലിയ തോതില്‍ ആളുകള്‍ എത്തുന്നതുമൂലം നിര്‍മാണ-അവസാനപണികള്‍ക്ക് പ്രയാസം നേരിടുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ ഫെബ്രുവരി 28-നുള്ള ഉദ്ഘാടനം കഴിഞ്ഞ് മാത്രമേ പ്രവര്‍ത്തകരും പൊതുജനങ്ങളും സൈറ്റ് സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്താവൂ എന്ന് അഭ്യര്‍ത്ഥിച്ചു.

മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി ജനറല്‍ സെക്രട്ടറി പി.എം.എ സലാം പ്രസ്താവനയില്‍ എല്ലാവരും സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു. ദുരിതബാധിതര്‍ക്കുള്ള വീടുകളുടെ കൈമാറ്റം സുഗമമായി നടത്തുന്നതിനായാണ് നിയന്ത്രണ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

News

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തം; കേരളത്തില്‍ മൂന്ന് ദിവസം മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി വിവിധ ജില്ലകളില്‍ നേരിയതോ ഇടത്തരം തോതിലോ മഴ ലഭിക്കാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.

19 മുതല്‍ 21 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും 20, 21 തീയതികളില്‍ ഇടുക്കി ജില്ലയിലും മഴയ്ക്ക് സാധ്യതയുണ്ട്. ബന്ധപ്പെട്ട ജില്ലകളില്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു.

ഭൂമധ്യരേഖാ പ്രദേശത്തുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും അതിനോട് ചേര്‍ന്ന തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തിനും മുകളിലായി നിലനിന്നിരുന്ന ന്യൂനമര്‍ദ്ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി ഇപ്പോള്‍ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഭൂമധ്യരേഖ ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്യുകയാണ്. ഇത് കൂടുതല്‍ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും ഫെബ്രുവരി 18ഓടെ കൂടുതല്‍ ശക്തിപ്രാപിക്കാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

ഇതിനുപുറമെ, തെക്കന്‍ കേരള തീരത്തോട് ചേര്‍ന്ന തെക്കുകിഴക്കന്‍ അറബിക്കടലിന് മുകളില്‍ സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 0.9 കിലോമീറ്റര്‍ ഉയരത്തില്‍ മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു. ഈ കാലാവസ്ഥാ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് മഴയ്ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതെന്ന് വിലയിരുത്തുന്നു.

 

Continue Reading

Trending