News
പുടിന് മൂന്നാം ലോകമഹായുദ്ധം ആരംഭിച്ചുകഴിഞ്ഞു; തടയുകയാണ് ഇനി ലക്ഷ്യം: വ്ളോദിമര്‍ സെലന്‍സ്കി
മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റേതില്‍ നിന്ന് വ്യത്യസ്തമാണെന്നും സെലന്‍സ്കി പറഞ്ഞു.
റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് മൂന്നാം ലോകമഹായുദ്ധത്തിന് തുടക്കമിട്ടതായി യുക്രെയ്ന് പ്രസിഡന്റ് വ്ളോദിമര്‍ സെലന്‍സ്കി. മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റേതില്‍ നിന്ന് വ്യത്യസ്തമാണെന്നും സെലന്‍സ്കി പറഞ്ഞു. യുദ്ധം തുടങ്ങിക്കഴിഞ്ഞെന്നും, പുടിനെ എവിടെ വെച്ച് തടയാനാകും എന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യമെന്നും സെലന്‍സ്കി വ്യക്തമാക്കി.
അമേരിക്കയില്‍ നിന്ന് കേവലം ഒരു പ്രസിഡന്റിന്റെ തീരുമാനത്തെ മാത്രം ആശ്രയിക്കാത്ത സുരക്ഷാ ഗ്യാരണ്ടിയാണ് യുക്രെയ്ന് പ്രതീക്ഷിക്കുന്നതെന്നും പ്രസിഡന്റുമാര്‍ മാറിയേക്കാമെങ്കിലും, യുഎസ് കോണ്‍ഗ്രസിന്റെ പിന്തുണയോടെയുള്ള 30 വര്‍ഷത്തെ ദീര്‍ഘകാല ഉറപ്പുകള്‍ തങ്ങള്‍ക്ക് വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
1991-ല്‍ രാജ്യം സ്വതന്ത്രമായപ്പോഴുള്ള അതിര്‍ത്തികള്‍ തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമെന്നും സെലന്‍സ്കി പറഞ്ഞു. റഷ്യന്‍ സൈന്യം ശക്തമായതിനാല്‍, വെറും സൈനിക നീക്കത്തിലൂടെ മാത്രം ഇത് നേടിയെടുക്കാന്‍ ശ്രമിക്കുന്നത് ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന് നഷ്ടപ്പെടാന്‍ കാരണമാകുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
സൈനിക ശക്തിക്കൊപ്പം തന്നെ നയതന്ത്രപരമായ നീക്കങ്ങളും റഷ്യന്‍ അധിനിവേശത്തെ പ്രതിരോധിക്കാന്‍ അത്യാവശ്യമാണെന്ന് സെലന്‍സ്കി ഓര്‍മ്മിപ്പിച്ചു.
kerala
മഹാത്മാഗാന്ധിയെ അധിക്ഷേപിച്ചു: പി.സി. ജോര്‍ജിനെതിരെ പോലീസില്‍ പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്
പിസി ജോര്‍ജ് പൊതുസമൂഹത്തിന് മുമ്പില്‍ മഹാത്മാഗാന്ധിയെ ഗുരുതരമായി അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്നു എന്നാണ് പരാതി.
പത്തനംതിട്ട: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ പൊതുസമൂഹത്തിന് മുന്നില്‍ അധിക്ഷേപിക്കുകയും മോശമായി സംസാരിക്കുകയും ചെയ്ത ബി.ജെ.പി നേതാവ് പി.സി. ജോര്‍ജിനെതിരെ പോലീസില്‍ പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസാണ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി കൈമാറിയത്. പിസി ജോര്‍ജ് പൊതുസമൂഹത്തിന് മുമ്പില്‍ മഹാത്മാഗാന്ധിയെ ഗുരുതരമായി അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്നു എന്നാണ് പരാതി.
പി.സി. ജോര്‍ജ് ഒരു സ്വകാര്യ ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഗാന്ധിജിക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ഗാന്ധിജി സമരം ചെയ്താണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത് എന്ന് പറയുന്നത് മണ്ടത്തരമാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു. ബ്രിട്ടീഷുകാര്‍ സ്വയം വിട്ടുപോയതാണ്, അല്ലാതെ ഗാന്ധിജിയുടെ സമരഫലമല്ല സ്വാതന്ത്ര്യമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഗാന്ധിജിയുടെ വ്യക്തിജീവിതത്തെയും ഉപ്പുസത്യാഗ്രഹത്തെയും പി സി പരിഹാസരൂപേണ വിമര്‍ശിച്ചു. ഗാന്ധിജി ഒരു ‘ദൈവം തമ്പുരാനാണോ’ എന്നും അദ്ദേഹം ചോദിച്ചു.
പി.സി. ജോര്‍ജിന്റെ പ്രസ്താവനകള്‍ അപമാനിക്കുന്നതും സമൂഹത്തില്‍ വിദ്വേഷവും അശാന്തിയും സൃഷ്ടിക്കാന്‍ കാരണമാകുന്നതുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ജനവികാരം ഇളക്കിവിടാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്ന ജോര്‍ജിനെതിരെ കടുത്ത വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും സംഘടന ആവശ്യപ്പെടുന്നുണ്ട്.
കോഴിക്കോട്: വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ നാലായി. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തിരുവങ്ങൂര്‍ സ്വദേശി വിനോദാണ് മരിച്ചത്.
നേരത്തെ അഷ്റഫ് (കിണാശ്ശേരി), ജബ്ബാര്‍ (കിണാശ്ശേരി), ബഷീര്‍ (അത്തോളി) എന്നിവര്‍ മരിത്തിരുന്നു. എല്ലാവരും പ്രദേശത്തെ ചുമട്ടുതൊഴിലാളികളാണ്.
കോഴിക്കോട് കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള 60 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് സ്ലാബ് 11.55-ഓടെ തകര്‍ന്നു വീഴുകയായിരുന്നു. സംഭവത്തില്‍ ടൗണ്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
പഴയ പാസ്പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന ഈ കെട്ടിടം അപകടാവസ്ഥയിലായിരുന്നു. കെട്ടിടം ഒഴിഞ്ഞുതരണമെന്ന് ആവശ്യപ്പെട്ട് കോര്പറേഷന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. കെട്ടിടം ഒഴിയാനുള്ള നിര്‍ദ്ദേശം ചില വ്യാപാരികള്‍ അവഗണിച്ചുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കെട്ടിടത്തിന് താഴെ വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ മേലേയ്ക്കാണ് സ്ലാബ് തകര്‍ന്നു വീണത്.
News
അന്റാര്‍ട്ടിക്കയില്‍ പക്ഷിപ്പനി പടരുന്നു; പെന്‍ഗ്വിനുകള്‍ക്ക് കൂട്ടവംശനാശ ഭീഷണി
വ്യാപകമായി രോഗം പടര്‍ന്നാല്‍ കൂട്ടവംശനാശത്തിന് കാരണമാകാമെന്ന ആശങ്ക ശക്തമാണ്.
തണുത്തുറഞ്ഞ അന്റാര്‍ട്ടിക്കയില്‍ പക്ഷിപ്പനി അതിവേഗം പടരുന്നതായി ഗവേഷകര്‍ മുന്നറിയിപ്പ് നല്കി. ചിലെയിലെ ഗവേഷകനായ വിക്ടര്‍ നീരയുടെ പഠനത്തില്‍, ജീവികളില്‍ അതിതീവ്രമായ വൈറസ് ബാധ കണ്ടെത്തിയതും ഇത് കൂട്ടമരണങ്ങള്‍ക്ക് ഇടയാക്കുന്നതുമാണെന്ന് വ്യക്തമാക്കി.
ഒരു പ്രദേശത്ത് വൈറസ് ബാധിച്ചാല്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ അവിടത്തെ 90 ശതമാനം ജീവികള്‍ വരെ ചത്തൊടുങ്ങാന്‍ സാധ്യതയുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
2024ലാണ് അന്റാര്‍ട്ടിക്കയില്‍ ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചത്. സ്കുവ എന്നറിയപ്പെടുന്ന സമുദ്രപക്ഷികളിലാണ് ആദ്യം വൈറസ് കണ്ടെത്തിയത്. ഇപ്പോള്‍ അഡെലിജെന്റൂ പെന്‍ഗ്വിനുകള്‍, കെല്‍പ്പ് ഗള്ളുകള്‍, അന്റാര്‍ട്ടിക് കോര്‍മോറന്റുകള്‍, അന്റാര്‍ട്ടിക് ഫര് സീലുകള്‍ എന്നിവയിലേക്കും രോഗം വ്യാപിച്ചിരിക്കുകയാണ്.
ഏകദേശം 900 കിലോമീറ്റര്‍ നീളുന്ന തീരപ്രദേശങ്ങളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കോര്‍മോറന്റുകളും സ്കുവകളും ചേര്‍ന്നുള്ള ആകെ എണ്ണം ഏകദേശം 20,000 മാത്രമാണെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. ഇവരില്‍ വ്യാപകമായി രോഗം പടര്‍ന്നാല്‍ കൂട്ടവംശനാശത്തിന് കാരണമാകാമെന്ന ആശങ്ക ശക്തമാണ്.
ശാസ്ത്രജ്ഞര്‍ക്ക് എത്താന്‍ കഴിയുന്ന മേഖലകളിലൊട്ടാകെ വൈറസ് പടര്‍ന്നിട്ടുണ്ടെന്നും സ്ഥിതി അതീവഗുരുതരമാണെന്നും ചിലി യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.
-
Sports1 day agoനിര്‍ണായകം; ടി 20 ലോകകപ്പില്‍ ഇന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും മുഖാമുഖം
-
News1 day agoമോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാന്‍ ശ്രമിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി
-
Video Stories1 day agoഇറാനി പോള
-
kerala1 day agoസംസ്ഥാനത്ത് മഴ തുടരും; ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദം
-
kerala1 day agoതന്ത്രിക്ക് ജാമ്യം നൽകിയതിനെതിരെ എസ്.ഐ.ടി ഹൈകോടതിയിലേക്ക്
-
kerala1 day agoകുറ്റിപ്പുറത്ത് ബാലിക കുഴഞ്ഞുവീണ് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, അഞ്ച് പേര് ആശുപത്രിയില്‍
-
kerala1 day agoതൊണ്ടിമുതൽ തിരിമറി കേസ്: ഹൈക്കോടതിയിൽ അപ്പീൽ നൽകി ആന്റണി രാജു
-
Health1 day agoറമദാന്: ആരോഗ്യകരമായ ഭക്ഷണശീലം
