Connect with us

News

ഫലസ്തീനിയന്‍ മുസ്ലിംകളുടെ പ്രാര്‍ത്ഥന തടഞ്ഞ് ഇസ്രാഈല്‍; മൂന്നാം ദിവസവും ഇസ്രാഈല്‍ അല്‍-അഖ്സ മസ്ജിദ് അടച്ചു

അല്‍-അഖ്‌സ മസ്ജിദിന്റെ നിയന്ത്രണം ഏകീകരിക്കാനുമുള്ള വിശാലമായ ഇസ്രാഈല്‍ തന്ത്രത്തിന്റെ ഭാഗമാണ് ഈ നീക്കമെന്ന് ഫലസ്തീനികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

Published

on

റമദാന്‍ മാസത്തില്‍ ഫലസ്തീനിയന്‍ മുസ്ലികളുടെ പ്രാര്‍ത്ഥന തടഞ്ഞ് ഇസ്രാഈല്‍. തുടര്‍ച്ചയായ മൂന്നാം ദിവസവും ഇസ്രാഈല്‍ അല്‍-അഖ്‌സ മസ്ജിദ് അടച്ചു. സുരക്ഷാ പിരിമുറുക്കം മുതലെടുത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും അല്‍-അഖ്‌സ മസ്ജിദിന്റെ നിയന്ത്രണം ഏകീകരിക്കാനുമുള്ള വിശാലമായ ഇസ്രാഈല്‍ തന്ത്രത്തിന്റെ ഭാഗമാണ് ഈ നീക്കമെന്ന് ഫലസ്തീനികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇത് കാരുണ്യ മാസം, കേരളത്തിന്റെ മതസാഹോദര്യം വിദ്വേഷ പ്രചാരണങ്ങൾ കൊണ്ട് തകർക്കാനാവില്ല; പാളയം ഇമാം

Published

on

തിരുവനന്തപുരം: കേരളത്തിന്റെ മതസാഹോദര്യം വിദ്വേഷ പ്രചാരണങ്ങൾ കൊണ്ട് തകർക്കാൻ കഴിയുന്നതല്ലെന്ന് പാളയം ഇമാം സുഹൈബ് മൗലവി. ആറ്റുകാൽ പൊങ്കാലയിടാൻ എത്തിയ വിശ്വാസികൾക്ക് വെള്ളവും മറ്റു സൗകര്യങ്ങളും ഒരുക്കി പാളയം ഇമാമും കൂടെയുണ്ട്.

വിശ്വാസങ്ങൾ വ്യത്യസ്തമാണെങ്കിലും മാനവികമായി എല്ലാവരും പരസ്പരം സഹായിക്കുന്ന രീതിയാണ് നമ്മുടെ നാടിന്റേതെന്ന് പാളയം ഇമാം പറഞ്ഞു. ‘ പൊങ്കാല റമദാനിലാണ് വന്നത്. ഈ സമയത്തും നമ്മുടെ നാട്ടിലേക്ക് പൊങ്കാലയിടാൻ സഹോദരിമാർ വരുമ്പോൾ അവർക്ക് അതിഥികൾ എന്ന നിലയിലുള്ള എല്ലാ അവകാശങ്ങളുമുണ്ട്. ആതിഥേയർ എന്ന നിലക്ക് നമ്മൾക്ക് എല്ലാ ബാധ്യതകളുമുണ്ട്. റമദാന്റെ കാരുണ്യം വിശ്വസികൾക്കെന്നപോലെ സഹോദര സമുദായങ്ങൾക്കും അനുഭവിക്കാനുള്ളതാണ്. റമദാൻ കാരുണ്യത്തിന്റെ മാസമാണ്. ദൈവത്തിന്റെ കൃപയും സ്‌നേഹവും മനുഷ്യന് ആർജിക്കാൻ സാധിക്കണമെങ്കിൽ മനുഷ്യനെ സ്‌നേഹിച്ചുകൊണ്ടും കരുണ കാണിച്ചുകൊണ്ടും മനുഷ്യപറ്റുള്ള പെരുമാറ്റം കൊണ്ടും മാത്രമേ സാധിക്കൂ എന്ന വലിയ പാഠം റമദാൻ നൽകുന്നുണ്ട്’- പാളയം ഇമാം പറഞ്ഞു.

ആറ്റുകാൽ പൊങ്കാലക്ക് എത്തുന്നവർക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കാൻ വിശ്വാസികളോട് ഇമാം ആവശ്യപ്പെട്ടിരുന്നു.ജുമുഅ ഖുതുബയിലാണ് (പ്രസംഗം) ഡോ.സുഹൈബ് മൗലവി വിശ്വാസികളോട് ഇക്കാര്യങ്ങള്‍ ഉണര്‍ത്തിയത്. ആചാരങ്ങളിലും ചടങ്ങുകളിലും പങ്കാളികളാകുന്നില്ലെങ്കിലും കുട്ടികളും സഹോദരികളുമടക്കം തിരുവനന്തപുരത്തെത്തുന്നവര്‍ക്ക് ഏറ്റവും നല്ല ആതിഥേയരായി മാറാന്‍ സാധ്യമാകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സാധ്യമാകുന്ന വിധേനയെല്ലാം ഭക്ഷണവും പാനീയങ്ങളുമെല്ലാം എത്തിച്ചുനല്‍കാനും വിശ്രമിക്കാനുള്ള സൗകര്യങ്ങളൊരുക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്. നമ്മുടെ പള്ളികളും വീടുകളും പൂര്‍ണമായും അവര്‍ക്ക് മുന്‍പില്‍ തുറക്കപ്പെടുന്ന ഒരു സാഹചര്യം ഒരുക്കാനാകേണ്ടതുണ്ട്. അത്തരത്തിലുള്ള ശ്രമങ്ങളിലൂടെ മാത്രമേ ലോകത്തും രാജ്യത്തും വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാമോഫോബിയയെയും വിദ്വേഷത്തെയും പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളൂ എന്ന ബോധ്യം നമുക്കുണ്ടാവണം’. സുഹൈബ് മൗലവി .ജുമുഅ ഖുതുബയില്‍ പറഞ്ഞിരുന്നു.

Continue Reading

News

ചീസി ചിക്കന്‍ പൊട്ടറ്റോ

ചീസി ചിക്കന്‍ പൊട്ടറ്റോ

Published

on

By

ചേരുവകള്‍:

ഉരുളക്കിഴങ്ങ് -6 എണ്ണം, വേവിച്ചത്
ബോണ്‍ലെസ്സ് ചിക്കന്‍ -500 ഗ്രാം,
വേവിച്ച് കീറിയത്
കാരറ്റ് -1/2 കപ്പ്, നന്നായി അരിഞ്ഞ
വേവിച്ചത്
കാപ്‌സിക്കം-1/2കപ്പ്, നന്നായി
അരിഞ്ഞത്
ഉള്ളി-1/2 കപ്പ്, നന്നായി അരിഞ്ഞത്
മൊസറെല്ല ചീസ് -1 കപ്പ്
കോണ്‍സ്റ്റാര്‍ച്ച് – 3 ടേബിള്‍ സ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്
കുരുമുളക് പൊടി -1 ടേബിള്‍
വെളുത്തുള്ളി-1ടീസ്പൂണ്‍
പച്ചമുളക് -2-3, നന്നായി അരിഞ്ഞത്
പാര്‍സ്ലി ഇല-1 ടേബിള്‍ സ്പൂണ്‍, അരിഞ്ഞത് വെളിച്ചെണ്ണ-പൊരിക്കാന്‍ കോട്ടിംഗിന്
-1 ബ്രെഡ് ക്രംബ്‌സ് – 1 കപ്പ്
മൈദ 1/2 കപ്പ് + 1/3 കപ്പ് വെള്ളം

തയാറാക്കുന്ന വിധം:
1. ഒരു പാത്രത്തില്‍, ഉരുളക്കിഴങ്ങ്, ചിക്കന്‍, കാരറ്റ്, പച്ചമുളക്, കാപ്‌സിക്കം, ഉള്ളി, മുട്ട, കോണ്‍സ്റ്റാര്‍ച്ച്, ഉപ്പ്, കുരുമുളക്, വെ ളുത്തുള്ളി, ചീസ് എന്നിവ ചേര്‍ത്ത് മിക്സ് ചെയ്യുക.
2. മറ്റൊരു പാത്രത്തില്‍, മൈദയും വെള്ളവും ചേര്‍ത്ത് തിക്ക് പേസ്റ്റ് ആക്കുക.
3. മറ്റൊരു ബൗളില്‍, ബ്രെഡ് ക്രംബ്സ് ഇടുക.
4. ചിക്കന്‍ മിക്‌സ്ചര്‍ ഉണ്ടയാക്കി ഒരു ട്രേയില്‍ വച്ച് 30 മിനിറ്റ് ഫ്രീസ് ചെയ്യുക.
5. ഫ്രീസ് ചെയിത ചിക്കന്‍ മൈദ മിക്സ്ചറില്‍ കോട്ട് ചെയ്ത് ബ്രെഡ് ക്രംബ്സില്‍ ഉരുട്ടി വെളിച്ചെണ്ണയില്‍ പൊരിക്കുക.

 

Continue Reading

editorial

യുദ്ധമല്ല, സമാധാനമാണ് സ്ഥാപിക്കേണ്ടത്

പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ അയവില്ലാതെ തുടരുകയാണ്

Published

on

By

പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ അയവില്ലാതെ തുടരുകയാണ്. പരമോന്നത നേതാവ് ആയതുല്ല ഖാംനഇയുടെ ജീവന് പകരംചോദിക്കുമെന്ന ഉറച്ച നിലപാടുമായി ഇറാന്‍ ശക്തമായ പ്രത്യാക്രമണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു ചര്‍ച്ചക്കും സന്നദ്ധമല്ലെന്ന അവരുടെ പ്രഖ്യാപനം അമേരിക്കയുടെ പൊറുക്കാനാകാത്ത അപരാധത്തോടുള്ള പ്രതികാരമാണ്. അതിന്റെ പ്രതിഫലനമെന്നോണം വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ സൈനികത്താവളങ്ങളെയും ഇസ്രാഈലിനെയും ഇന്നലെ അവര്‍ നിരന്തരം ലക്ഷ്യംവെക്കുകയുണ്ടായി.

മറുഭാഗത്ത് അമേരിക്കയും ഇസ്രാഈലും ചെര്‍ന്ന് ഇറാനെതിരായ ആക്രമണവും കടുപ്പിച്ചിരിക്കുകയാണ്. ആക്രമണങ്ങളുടെ അനന്തരഫലമെന്നോണം ഗള്‍ഫിന്റെ ആകാശത്തിലൂടെ യുദ്ധവിമാനങ്ങളും മിസൈലുകളും ചീറിപ്പാഞ്ഞുകൊണ്ടിരിക്കുകയുമാണ്. നേരത്തെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ രാജ്യങ്ങളും നിലവില്‍ ആക്രമണത്തിനിരയായിക്കൊണ്ടിരിക്കുമ്പോള്‍ സമാധാന ചര്‍ച്ചകള്‍ വഴിയടഞ്ഞ നിലയിലാണുള്ളത്. വായക്ക് തോന്നിയത് കോതക്ക് പാട്ട് എന്ന കണക്കെ ട്രംപ് പലസമയങ്ങളില്‍ പലതും പറഞ്ഞുകൊണ്ടിരിക്കുകയും സംഘര്‍ഷങ്ങളുടെ മുഴുവന്‍ മുതലെടുപ്പുകാരായ ഇസ്രാഈല്‍ കുടില തന്ത്രങ്ങള്‍ മെനയുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ സാഹചര്യങ്ങള്‍ സങ്കീര്‍ണം തന്നെയാണ്. ലോക രാഷ്ട്രങ്ങളും ഐക്യ രാഷ്ട്രസംഘടനയും മൗനത്തിന്റെ മഹാമാളത്തില്‍ ഒളിച്ചുകൊണ്ട് സാമ്രാജ്യത്വ ശക്തികള്‍ക്ക് അനുകൂലമായ നിലപാടില്‍ നിലകൊള്ളുകയുമാണ്.

ഒരു സ്വതന്ത്ര രാഷ്ട്രത്തിന്റെ പരമാധികാരത്തിലേക്കുള്ള, സാമാന്യ നീതിക്ക് നിരക്കാത്ത തരത്തിലുള്ള ഈ കടന്നുകയറ്റത്തെ അപലപിക്കാനും ഇസ്രാഈല്‍ അമേരിക്കന്‍ ധ്വന്തത്തെ പിന്തിരിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ലോരാഷ്ട്രങ്ങളുടെയും അന്താരാഷട്ര സംഘടനകളുടെയും നേതൃത്വത്തില്‍ ഉണ്ടാവുക എന്നതാണ് ഈ ഘട്ടത്തില്‍ ഏറ്റവും അനിവാര്യമായിട്ടുള്ളത്. കിട്ടിയ അവസരങ്ങളിലൊക്കെ ഇറാനെയും സാമ്രാജ്യത്വ വിരുദ്ധ ശക്തികളെയും പിന്നില്‍ നിന്ന് കുത്തിയിട്ടുള്ള ഇക്കൂട്ടര്‍ ഇപ്പോള്‍ തിരിച്ചറിയേണ്ട ഒരുകാര്യമുണ്ട്, അത് ട്രംപിന്റെ ഭ്രാന്തമായ യുദ്ധക്കൊതിയെയും അദ്ദേഹത്തെയും അമേരിക്കന്‍ ഭരണകൂടത്തെയും നയിക്കുന്ന സയണിസ്റ്റുകളുടെ ഹീനതന്ത്രങ്ങളെയുമാണ്. ഇന്ന് ഇറാനും പശ്ചിമേഷ്യയും അനുഭവിക്കുന്നത് നിലവിലെ സാഹചര്യത്തില്‍ തങ്ങള്‍ക്കും തങ്ങളുടെ പരിസരങ്ങളിലും സംജാതമാവാന്‍ അധികം കാലതാമസമുണ്ടാവില്ല എന്നത് യാഥാര്‍ത്ഥ്യം മാത്രമാണ്. വര്‍ത്തമാന കാലത്ത് യുദ്ധം എന്നത് അമേരിക്കയുടെ സാമ്പത്തിക താല്‍പര്യങ്ങളുടെ സൃഷ്ടിയാണ്. അതകൊണ്ട്തന്നെ ഇറാന്‍ കഴിഞ്ഞാല്‍ അവര്‍ക്ക് അടുത്ത ഇരയെ കിട്ടിയേ തീരൂ.

ഗള്‍ഫില്‍ സംഘര്‍ഷത്തിന്റെ കാര്‍മേഘങ്ങള്‍ പടരുന്നത് ഇന്ത്യയെയും പ്രത്യേകിച്ച് കേരളത്തെയും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. ജി.സി.സി രാജ്യങ്ങളില്‍ മാത്രം 89 ലക്ഷത്തോളം ഇന്ത്യക്കാര്‍ ജോലിനോക്കുന്നുണ്ടെന്നാണ് കണക്ക്. യു.എ.ഇയില്‍ മാത്രം 34 ലക്ഷം ഇന്ത്യക്കാരുണ്ട്. ഗള്‍ഫ് ഇന്ത്യക്കാരില്‍ സിംഹഭാഗവും മലയാളികളാണെന്നത് കേരളത്തിന്റെ ആശങ്കവര്‍ധിപ്പിക്കുന്നതാണ്. പശ്ചിമേഷ്യയില്‍ ജോലിതേടിയെത്തിയ മലയാളികളുടെ എണ്ണം 30 ലക്ഷത്തോളമാണ്. വര്‍ഷം തോറും 1.3 ലക്ഷംകോടിരൂപയാണ് ഗള്‍ഫ് മേഖലയില്‍നിന്ന് പ്രവാസികളിലൂടെ കേരളത്തിലേക്കെത്തുന്നത്. ഈ സാഹചര്യത്തില്‍ നിരന്തര സംഘര്‍ഷത്തില്‍ നിന്ന് നയതന്ത്രതലത്തിലേക്ക് മേഖലയെ എത്തിക്കുക എന്നത് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് തീര്‍ത്തും നിസംഗമായ സമീപനമാണുണ്ടാകുന്നത്. ഇതാകട്ടേ അമേരിക്കക്കും ഇസ്രാഈലിനും അനുഗുണമായിത്തീരുകയുമാണ്.

ഇറാന്റെ പരമോന്നത നേതാവ് ആയതുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതില്‍ പലരാജ്യങ്ങളും അപലപിച്ചിട്ടും ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. പശ്ചിമേഷ്യയിലെ സ്ഥിതി ആശങ്കാജനകമാണെന്നും ഇന്ത്യ സമാധാനത്തിനും സ്ഥിരതക്കും വേണ്ടിയാണ് നിലകൊള്ളുന്നതെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആകെ പറഞ്ഞത്. അതും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി നടത്തിയസംയുക്ത പത്രസമ്മേളനത്തിനിടയിലും. ഇറാനുമായി അടുത്ത ബന്ധം പുലര്‍ത്തിയിട്ടും ഇന്ത്യ ആക്രമണത്തെ അപലപിക്കാത്തത് രാജ്യത്തിനകത്തും പുറത്തും ചര്‍ച്ചയായിരിക്കുകയാണ്. മോദി അധികാരത്തില്‍ വന്ന ശേഷം ഫലസ്തീന്‍ നിലപാടില്‍ വരുത്തിയ മാറ്റവും ഇസ്രാഈല്‍ പ്രധാനമന്ത്രിയുമായി മോദിക്കുള്ള അടുത്ത ബന്ധവും ഇന്ത്യയുടെ മൗനത്തിന് കാരണമായി വിലയിരുത്തപ്പെടുന്നു. ഇസ്രാഈല്‍ സന്ദര്‍ശിച്ച ഏക ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.

അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയുടെ നയനിലപാടുകള്‍ അട്ടിമറിക്കുകയും സാമ്രാജ്യത്വശക്തികളുടെ കുഴലൂത്തുകാരായി രാജ്യത്തെ അധപ്പതിപ്പിക്കുകയും ചെയ്ത മോദി സര്‍ക്കാര്‍ പുതിയ സാഹചര്യത്തിലും അതേ സമീപനം തുടരുകയാണ്. പക്ഷേ പശ്ചിമേഷ്യന്‍ വിഷയത്തിലുള്ള ഈ അഴകൊയമ്പന്‍ സമീപനം രാജ്യത്തിന് വലിയ തിരിച്ചടിയായിരിക്കും സമ്മാനിക്കുകയെന്നത് മോദി സര്‍ക്കാര്‍ ഓര്‍ക്കേണ്ടതുണ്ട്.

Continue Reading

Trending