main stories
ഇന്ദിരാ ഗ്യാരണ്ടികളുമായി വിഡി സര്‍ക്കാര്‍; സൗജന്യ ബസ് യാത്ര മുതല്‍ ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് വരെ പ്രഖ്യാപനങ്ങള്‍
ഇന്ദിരാ ഗ്യാരണ്ടികൾ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സർക്കാർ, കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി എന്നിവ ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ മുന്നോട്ട് വെച്ചു.
തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ ജനക്ഷേമത്തിനും സുതാര്യ ഭരണത്തിനും പ്രാധാന്യം നൽകി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു. ഇന്ദിരാ ഗ്യാരണ്ടികൾ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സർക്കാർ, കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി എന്നിവ ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ മുന്നോട്ട് വെച്ചു.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വെല്ലുവിളി നിറഞ്ഞതാണെങ്കിലും അതിനെ അവസരമാക്കി മാറ്റുമെന്നും ‘ക്ലീൻ ഗവേണൻസ്’ ആയിരിക്കും സർക്കാരിന്റെ മുദ്രാവാക്യമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി. രാസലഹരി ഉൾപ്പെടെയുള്ള ലഹരി മാഫിയകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ലഹരി കേസുകളിൽ ഉൾപ്പെടുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും പ്രഖ്യാപിച്ചു. എക്സൈസ്, ആഭ്യന്തര, ആരോഗ്യ വകുപ്പുകളുടെ ഏകോപനത്തോടെ സമഗ്ര ലഹരി വിരുദ്ധ പദ്ധതി നടപ്പാക്കും.
പോലീസ് സംവിധാനത്തിന്റെ ആധുനികവത്കരണം, ആരോഗ്യ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തൽ, വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കൽ, തുറമുഖ വികസനത്തിന് പ്രാമുഖ്യം നൽകൽ എന്നിവയും പ്രഖ്യാപനത്തിലുണ്ട്.
കാർഷിക മേഖലയെ പ്രധാന പരിഗണനാ മേഖലയായി പ്രഖ്യാപിച്ച സർക്കാർ, വനിതാ കർഷകർക്ക് പ്രത്യേക പദ്ധതികൾ, കർഷക കൺസോർഷ്യം, മണ്ണ് പരിശോധന രജിസ്റ്റർ, സ്പൈസ് പാർക്ക്, സുഗന്ധദ്രവ്യ കയറ്റുമതി വികസനം എന്നിവ നടപ്പാക്കുമെന്ന് അറിയിച്ചു. മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാൻ ആധുനിക സാങ്കേതിക വിദ്യയും ഉപയോഗിക്കും.
സഹകരണ മേഖലയെ അഴിമതി വിമുക്തമാക്കാനും തിരഞ്ഞെടുപ്പുകൾ സമയബന്ധിതമായി നടത്താനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് നയപ്രഖ്യാപനത്തിൽ പറയുന്നു. ഐടി മിഷനെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ മിഷനാക്കി മാറ്റുകയും വ്യവസായ വികസനത്തിനായി ലാൻഡ് ബാങ്ക് രൂപീകരിക്കുകയും അതിഥി തൊഴിലാളികൾക്കായി പ്രത്യേക രജിസ്ട്രേഷൻ പോർട്ടൽ ആരംഭിക്കുകയും ചെയ്യും.
കേന്ദ്രവുമായി ഫെഡറൽ തത്വങ്ങളിൽ അധിഷ്ഠിതമായ സഹകരണ ബന്ധം തുടരുന്നതിനൊപ്പം വികസനവും ജനക്ഷേമവും മുൻനിർത്തിയുള്ള ഭരണമായിരിക്കും സർക്കാരിന്റെ ലക്ഷ്യമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.
kerala
വി.ഡി.എസ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്; യു.ഡി.എഫ് ഗ്യാരണ്ടികളില്‍ ഊന്നി പ്രഖ്യാപനങ്ങള്‍
രാവിലെ 9 മണിക്ക് ആരംഭിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തുന്ന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ മുഖ്യമന്ത്രി വി.ഡി സതീശനും പാര്‍ലമെന്ററി കാര്യ മന്ത്രി സണ്ണി ജോസഫും ചേര്‍ന്ന് സ്വീകരിക്കും.
കേരളത്തില്‍ അധികാരമേറ്റ വി.ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തുന്ന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ മുഖ്യമന്ത്രി വി.ഡി സതീശനും പാര്‍ലമെന്ററി കാര്യ മന്ത്രി സണ്ണി ജോസഫും ചേര്‍ന്ന് സ്വീകരിക്കും. തിരഞ്ഞെടുപ്പ് വേളയില്‍ യു.ഡി.എഫ് മുന്നോട്ടുവെച്ച പ്രധാന ഗ്യാരണ്ടികള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ളതായിരിക്കും സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം.
സ്ത്രീകളുടെ സൗജന്യയാത്രയും പെന്‍ഷനും, വയോജനവകുപ്പിനും ഊന്നല്‍. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തല്‍, ഉന്നതവിദ്യാഭ്യാസ മേഖലയിലെ പുരോഗതി, പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക പിന്തുണ എന്നിവയും സര്‍ക്കാരിന്റെ മുന്‍ഗണനാ പട്ടികയിലുണ്ട്.
kerala
‘യുഡിഎഫ് സര്‍ക്കാര്‍ ഒപ്പം നിന്നു’; വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷീന ജോലിയില്‍ പ്രവേശിച്ചു
ഓഫീസ് അറ്റന്‍ഡറായാണ് ഹര്‍ഷിന ചുമതലയേറ്റത്.
ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയതിനെ തുടര്‍ന്ന് നീണ്ട ഒന്‍പത് വര്‍ഷക്കാലം ദുരിതമനുഭവിച്ച ഹര്‍ഷിന ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലിയില്‍ പ്രവേശിച്ചു. ഓഫീസ് അറ്റന്‍ഡറായാണ് ഹര്‍ഷിന ചുമതലയേറ്റത്. പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ഹര്‍ഷിനയ്ക്ക് അതേ മെഡിക്കല്‍ കോളേജില്‍ തന്നെ സ്ഥിരം ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍ ഇന്നലെയാണ് നിയമന ഉത്തരവ് കൈമാറിയത്.
‘കൂടെയുണ്ടെന്ന് പറഞ്ഞ് അവഗണിച്ച് പുച്ഛിച്ച് തള്ളിയവര്‍ക്കുള്ള മറുപടി. യുഡിഎഫ് സര്‍ക്കാര്‍ ഒപ്പം നിന്നു’, ഇന്ന് ജോലിയില്‍ പ്രവേശിക്കാനായി സമരസമിതി നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം മെഡിക്കല്‍ കോളേജിലെത്തിയ ഹര്‍ഷിന വികാരാധീനയായാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. കൂടെയുണ്ടെന്ന് പറഞ്ഞ ഉറപ്പ് മുഖ്യമന്ത്രി പാലിച്ചെന്നും ആരോഗ്യമന്ത്രി കൂടെയുണ്ടെന്ന് ഇപ്പോള്‍ തോന്നിയെന്നും അവര്‍ പറഞ്ഞു.
2017ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങുന്നത്. തുടര്‍ന്ന് 2022-ല്‍ മറ്റൊരു ശസ്ത്രക്രിയയിലൂടെയാണ് ഇത് പുറത്തെടുത്തത്. മതിയായ നഷ്ടപരിഹാരവും നീതിയും ആവശ്യപ്പെട്ട് ഹര്‍ഷിന നടത്തിയ നീണ്ട നിയമ-സമര പോരാട്ടങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ പുതിയ സര്‍ക്കാര്‍ ഹര്‍ഷിനയ്ക്ക് സ്ഥിരം ജോലി നല്‍കിയത്.
വിശ്വമാനവികതയുടെ വിമോചന വിളംബര സ്മരണയില്‍ അറഫാ മൈതാനം ഇന്ന് ശുഭ്ര സാഗരമാകും. ആത്മവിശുദ്ധിയുടെ തൂവെള്ളയണിഞ്ഞ് ജീവിത വിജയത്തിനായി നാഥനു മുന്നില്‍ കരളുരുകി പ്രാര്‍ത്ഥനകളില്‍ മുഴുകും. മണ്ണും വിണ്ണും പ്രകൃതിപോലും പ്രാര്‍ത്ഥനാ മന്ത്രങ്ങളാല്‍ നിശ്ചലമാകുന്ന പുണ്യനിമിഷങ്ങള്‍ക്ക് സാക്ഷിയാകാന്‍ വിശ്വാസി ലക്ഷങ്ങള്‍ മിനയിലെ കൂടാരനഗരിയില്‍ നിന്നും അറഫാ മൈതാനിയിലേക്ക് ഇരമ്പിയെത്തും. ‘ലബ്ബൈക്’ മന്ത്രങ്ങളുടെ കാന്തികവലയത്തില്‍ അറഫ ഇന്ന് പകല്‍ ശുഭ്ര സാഗരം തീര്‍ക്കും. സമത്വത്തിന്റെയും സമാധാനത്തിന്റെയും ഉദാത്തമായ വിളംബരഭൂമിയായി അറഫ മാറും. ജീവിത യാത്രയില്‍ നഷ്ടപ്പെട്ടുപോയ ആത്മീയ വെളിച്ചം വീണ്ടെടുക്കാനുള്ള സുവര്‍ണാവസരം തീര്‍ത്ഥാടകര്‍ക്ക് പുനര്‍ജന്മത്തിന്റെ നിമിഷങ്ങളാകും.
കണ്ണുകളില്‍ പശ്ചാത്താപത്തിന്റെ കണ്ണീരും അധരങ്ങളില്‍ നാഥനോടുള്ള തേട്ടത്തിന്റെ വിറയലും ഹൃദയങ്ങളില്‍ പ്രതീക്ഷയുടെ വെളിച്ചവുമായി തീര്‍ത്ഥാടകര്‍ ജബലുറഹ്‌മയുടെ ഓരത്ത് പ്രപഞ്ചനാഥന്റെ കാരുണ്യത്തിനായി വാനിലേക്ക് കരങ്ങളുയര്‍ത്തും. കാലവും ദേശവും ഭാഷയും മറന്ന് മനുഷ്യന്‍ കേവലം മനുഷ്യനായി മാത്രം ദൈവസമക്ഷം നില്‍ക്കുന്ന അപൂര്‍വ നിമിഷങ്ങള്‍ക്ക് വിശ്വ സാഹോദര്യത്തിന്റെ മണ്ണ് വീണ്ടും സാക്ഷിയാകും. സഹിക്കാനും ക്ഷമിക്കാനും വിട്ടുവീഴ്ച ചെയ്യാനും വിശ്വാസിയെ പ്രാപ്തമാക്കി പരമമായ വിനയത്തിന്റെ വേഷത്തില്‍ ഉടമയുടെ പാപമോചനം തേടുന്നവര്‍ വലിയവനെന്നോ ചെറിയവനെന്നോ മുതലാളിയെന്ന തൊഴിലാളിയെന്നോ അറബിയെന്നോ അനറബിയെന്നോ വെളുത്തവനെന്നോ കറുത്തവനെന്നോ വിത്യാസമില്ലാതെ ഒരുമിച്ചു ചേരുന്ന അനര്‍ഘ നിമിഷങ്ങള്‍ക്കാണ് അറഫ സാക്ഷിയാവുക.
വിശുദ്ധ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തില്‍ ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നെത്തിയ പതിനെട്ട് ലക്ഷത്തോളം തീര്‍ത്ഥാടകരാണ് ഒത്തുചേരുക. ഇന്നലെ തമ്പുകളുടെ നഗരിയായ മിനായില്‍ രാപാര്‍ത്ത ഹാജിമാര്‍ ഇന്ന് ളുഹര്‍ നിസ്‌കാരത്തിന് മുമ്പായി തന്നെ അറഫാ മൈതാനിയിലെത്തും. മശാഇര്‍ ട്രെയിനുകളിലും മുതവ്വിഫിന്റെ വാഹനങ്ങളിലുമാണ് മിനായില്‍ നിന്ന് പതിനാലു കിലോമീറ്റര്‍ ദൂരമുള്ള അറഫയിലേക്കെത്താന്‍ ഹാജിമാര്‍ ആശ്രയിക്കുന്നത്. കൂടാതെ കാല്‍നടയായും തീര്‍ത്ഥാടകര്‍ അറഫയിലേക്ക് സഞ്ചരിക്കുന്നുണ്ട്. പുണ്യ കര്‍മ്മം പൂര്‍ണ ചൈതന്യത്തോടെ ചെയ്തു തീര്‍ക്കാനുള്ള അതിവിപുലമായ സൗകര്യങ്ങളാണ് സഊദി ഭരണകൂടം ഒരുക്കിയിട്ടുള്ളത്.
അറഫയിലെ മസ്ജിദുന്നമിറയില്‍ ളുഹര്‍ നമസ്‌കാരത്തിന് മുമ്പായി അറഫ ഖുതുബ നടക്കും. മസ്ജിദുന്നബവിയിലെ ഇമാമും മുതിര്‍ന്ന പണ്ഡിതനുമായ ശൈഖ് ഡോ. അലി ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ ഹുദൈഫി അറഫ പ്രഭാഷണം നടത്തും. തുടര്‍ന്ന് ളുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ രണ്ട് റകഅത്ത് വീതമാക്കി ഇമാമിനൊപ്പം ചുരുക്കി നമസ്‌കരിക്കും. പാപമോചന പ്രാര്‍ഥനകളും ദിക്‌റുകളും ഉരുവിട്ടും ഇന്ന് സൂര്യാസ്തമയം വരെ ഹാജിമാര്‍ അറഫയില്‍ കഴിച്ചുകൂട്ടും. പിന്നീട് മുസ്ദലിഫയിലെത്തി രാപാര്‍ക്കും. മുസ്ദലിഫയില്‍ എത്തിയ ശേഷമാണ് ഹാജിമാര്‍ മഗ്‌രിബ്, ഇശാ നിസ്‌കാരങ്ങള്‍ നിര്‍വഹിക്കുക. ബുധനാഴ്ച്ച രാവിലെ മിനയിലെത്തി ജംറകളില്‍ കല്ലെറിയല്‍ ചടങ്ങ് ആരംഭിക്കും. തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ നിശ്ചയിക്കപ്പെട്ട സമയത്ത് മൂന്ന് ജംറകളിലും കല്ലേറ് നടത്തി ഹാജിമാര്‍ മിനയില്‍ നിന്ന് മടങ്ങും. ആദ്യ കല്ലെറിയല്‍ കര്‍മത്തിന് ശേഷം സൗകര്യപ്രദമായ സമയം തെരഞ്ഞെടുത്ത് മസ്ജിദുല്‍ ഹറാമിലെത്തി ഹജ്ജിന്റെ ത്വവാഫും സഅ്‌യും നിര്‍വഹിക്കുകയും ചെയ്യും.
-
kerala3 days ago‘യുഡിഎഫ് സര്‍ക്കാര്‍ ഒപ്പം നിന്നു’; വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷീന ജോലിയില്‍ പ്രവേശിച്ചു
-
News3 days agoപ്ലസ്ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും
-
News3 days agoഹുബ്ബുല്‍ എമറാത്ത്” അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ 27ന് പെരുന്നാള്‍ ആഘോഷം
-
News3 days agoപ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 77.97, മുൻവർഷത്തേക്കാൾ നേരിയ വർധന
-
Film3 days ago‘റിവ്യൂ ബോംബിങ്ങിനെതിരെ’ കടുത്ത നടപടിയുമായി ഫിലിം ചേംബര്‍; അശ്വന്ത് കോക്കിനെതിരെ പരാതി നല്‍കും
-
GULF3 days agoഅബ്ദുറഹിമിന്റെ എക്സിറ്റ് അടിച്ചു, ജയില്‍ മോചനം വൈകാതെ: നിയമസഹായ സമിതി
-
kerala12 hours agoഹാപ്പിലാന്‍ഡ് അമ്യൂസ്മെൻ്റ് പാര്‍ക്ക് അപകടം; പരിശോധനയ്ക്ക് നിര്‍ദേശം നല്കി മന്ത്രി ബിന്ദുകൃഷ്ണ
-
kerala5 hours agoസംസ്ഥാനത്ത് കനത്ത മഴ തുടരും; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

