Connect with us

More

ഫലസ്തീന്‍-റോഹിങ്ക്യന്‍ പോരാട്ടങ്ങള്‍ ഒരുപോലെ കാണണമെന്ന് വിയറ്റ്‌നാം ആക്ടിവിസ്റ്റ് ബാവോ നോക്

Published

on

ഗസ്സ: ഫലസ്തീന്റെയും റോഹിങ്ക്യകളുടെയും പോരാട്ടങ്ങള്‍ തെക്കുകിഴക്കന്‍ ഏഷ്യയുടെ സ്വാതന്ത്ര്യസമര പാരമ്പര്യവുമായി ബന്ധിപ്പിക്കപ്പെടേണ്ടതാണെന്ന് വിയറ്റ്‌നാം ആക്ടിവിസ്റ്റ് ബാവോ നോക്. ഗസ്സക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പുറപ്പെട്ട ഫ്‌ലോട്ടില്ലയില്‍ പങ്കെടുത്ത വിയറ്റ്‌നാം യുവതിയാണ് ബാവോ നോക്. ഫലസ്തീന്‍ ജനതക്ക് പിന്തുണ പ്രഖ്യാപിച്ച് 28 കാരിയായ ഇവരുടെ യാത്ര ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഗസ്സക്കായി പുറപ്പെട്ട ഫ്‌ളോട്ടില്ലയില്‍ റോഹിങ്ക്യ മനുഷ്യാവകാശ പ്രവര്‍ത്തകരും ഇന്‍ഡോനേഷ്യന്‍ മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ തെക്കുകിഴക്കന്‍ ഏഷ്യയിലെ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു. പലായനം ചെയ്ത റോഹിങ്ക്യകള്‍ക്ക് ഗസ്സയിലെ ജനങ്ങള്‍ അനുഭവിക്കുന്ന പട്ടിണിയും ദുരിതവും വളരെ എളുപ്പം മനസ്സിലാക്കാന്‍ കഴിയുമെന്ന് ബാവോ പറയുന്നു. വിമോചനത്തിനായുള്ള ഇവരുടെ പോരാട്ടങ്ങളെ ഒന്നിപ്പിക്കണം. ഇവരുടെ യാത്ര വിയറ്റ്‌നാമില്‍ ഫലസ്തീന്‍ വിഷയത്തെക്കുറിച്ചുള്ള അപൂര്‍വമായ പൊതുചര്‍ച്ചയ്ക്ക് വഴിതെളിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. വിയറ്റ്‌നാമിലെ ഹോ ചി മിന്‍ സിറ്റിയില്‍ നിന്നുള്ള ബാവോ നോക്, ഗസ്സയിലേക്ക് ഉപരോധം മറികടന്ന് സഹായസാധനങ്ങള്‍ എത്തിക്കാനുള്ള ഫ്‌ലോട്ടില്ലയില്‍ പങ്കെടുത്ത ഏക വിയറ്റ്‌നാം പൗരയെന്നാണ് റിപ്പോര്‍ട്ടുകള്‍. യാത്ര ആരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പ് തന്നെ അവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ തീരുമാനമറിയിച്ചിരുന്നു. ഇതോടെ നിരവധി യുവ വിയറ്റ്‌നാമികള്‍ അവരുടെ യാത്ര പിന്തുടരാന്‍ തുടങ്ങി. ഫലസ്തീനോട് തനിക്ക് വലിയ ഐക്യദാര്‍ഢ്യമുണ്ടെന്ന് ബാവോ നോക് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പാശ്ചാത്യ സാമ്രാജ്യത്വ ശക്തികളുടെ യുദ്ധങ്ങളും അതിക്രമങ്ങളും അനുഭവിച്ച ഒരു വിയറ്റ്‌നാം സ്വദേശിനിയായതിനാല്‍, ഫലസ്തീന്‍ ജനങ്ങളുടെ ദുരിതത്തോട് വലിയ സഹാനുഭൂതിയുണ്ട്. ഈ പ്രസ്താവന വിയറ്റ്‌നാമില്‍ വ്യാപകമായി പ്രചരിക്കുകയും നിരവധി യുവാക്കളുടെ പിന്തുണ നേടുകയും ചെയ്തു.

2026 മെയ് 18ന്, ഫ്‌ലോട്ടില്ല സൈപ്രസിന് പടിഞ്ഞാറ് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ എത്തിയപ്പോള്‍ ഇസ്രായേല്‍ സേന കപ്പല്‍ തടഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. തുടര്‍ന്ന് മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത വീഡിയോ സന്ദേശത്തില്‍ ബാവോ നോക് താന്‍ ഇസ്രായേല്‍ സേനയുടെ കസ്റ്റഡിയിലാണെന്ന് അറിയിക്കുകയും, തന്റെ മോചനത്തിനായി വിയറ്റ്‌നാം സര്‍ക്കാര്‍ ഇടപെടണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. ബാവോ നോകിന്റെ മോചനത്തിനായി ആയിരക്കണക്കിന് ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തി. 2,000ത്തിലധികം അപേക്ഷകള്‍ ഇസ്രായേലിലെ വിയറ്റ്‌നാം എംബസിയിലേക്ക് അയച്ചതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, ചില സര്‍ക്കാര്‍ അനുകൂല സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ ബാവോ നോകിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുകയും, അവരുടെ ദേശീയതയെ പോലും ചോദ്യം ചെയ്യുകയും ചെയ്തു. രണ്ട് ദിവസത്തെ നിശ്ശബ്ദതയ്ക്ക് ശേഷം ഇസ്രായേലിലെ വിയറ്റ്‌നാം എംബസി പ്രസ്താവന പുറത്തിറക്കി. ബാവോ നോകിന്റെയും മറ്റ് ഫ്‌ലോട്ടില്ല അംഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും മോചനം സാധ്യമാക്കാനും ശ്രമിച്ചുവരികയാണെന്ന് എംബസി അറിയിച്ചു. സിംഗപ്പൂരിലെ നന്യാങ് ടെക്‌നോളജിക്കല്‍ സര്‍വകലാശാലയില്‍ (NTU) ബിരുദാനന്തര പഠനം നടത്തുന്നതിനിടെയാണ് 2023 ഒക്ടോബര്‍ 7നുശേഷം ഗസ്സയിലെ സംഭവവികാസങ്ങള്‍ ബാവോ നോകിനെ ശക്തമായി സ്വാധീനിച്ചത്.

തുടര്‍ന്ന് അവര്‍ പഠനം ഉപേക്ഷിച്ച് വിയറ്റ്‌നാമിലേക്ക് മടങ്ങി. ഫലസ്തീന്‍ ഐക്യദാര്‍ഢ്യ കൂട്ടായ്മ രൂപീകരിച്ചു. ഫലസ്തീനെക്കുറിച്ചുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഗസ്സയിലെ അല്‍അഖ്‌സ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ കണ്ടതോടെയാണ് പരസ്യമായി രംഗത്തുവരാന്‍ തീരുമാനിച്ചതെന്ന് ബാവോ നോക് പറഞ്ഞു. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമില്ല. അധിനിവേശ ശക്തികള്‍ക്കൊന്നും അത്തരം അവകാശമില്ല. ഗസ്സയിലെ കൂട്ടക്കൊല അവസാനിപ്പിക്കണമെന്നും ബാവോ പറഞ്ഞു.

Advertisement
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോൺഗ്രസ് നേതാവിനെതിരെ വീണ്ടും അപകീർത്തികരമായ വീഡിയോ; വിവാദ യൂട്യൂബർ വീണ്ടും അറസ്റ്റിൽ

Published

on

അടൂർ: കോൺഗ്രസിന്റെ വനിതാ നേതാവിനെതിരെ സോഷ്യൽ മീഡിയയിലൂടെ തുടർച്ചയായി അപകീർത്തികരമായ ഉള്ളടക്കം പ്രചരിപ്പിച്ച കേസിൽ വിവാദ യൂട്യൂബർ വീണ്ടും അറസ്റ്റിൽ. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ശ്രീനാ ദേവി കുഞ്ഞമ്മ നൽകിയ പരാതിയിലാണ് യൂട്യൂബർ രാജൻ ജോസഫിനെ അടൂർ പൊലീസ് വ്യാഴാഴ്ച രാത്രി കൊച്ചിയിൽ നിന്ന് വീണ്ടും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച ഇതേ കേസിൽ പിടിയിലായി ജാമ്യത്തിലിറങ്ങിയതിന് തൊട്ടുപിന്നാലെ വ്യവസ്ഥകൾ ലംഘിച്ച് വീണ്ടും അപകീർത്തി വീഡിയോകൾ പോസ്റ്റ് ചെയ്തതിനെത്തുടർന്നാണ് നടപടി.

ഇതേ കേസിൽ കഴിഞ്ഞ ആഴ്ച കൊച്ചിയിൽ വെച്ചായിരുന്നു രാജൻ ജോസഫിനെ പൊലീസ് ആദ്യമായി അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു. പരാതിക്കാരിയെ വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള സമാനമായ കുറ്റകൃത്യങ്ങൾ ആവർത്തിക്കരുത് എന്ന കർശന വ്യവസ്ഥയിലായിരുന്നു അന്ന് ജാമ്യം ലഭിച്ചത്. എന്നാൽ, ജാമ്യം കിട്ടി പുറത്തിറങ്ങിയ അന്നുതന്നെ രാജൻ ജോസഫ് കോൺഗ്രസ് നേതാവിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പുതിയ വീഡിയോ യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

 

Continue Reading

india

ഉമര്‍ ഖാലിദിന്റെ തടവ് നെല്‍സണ്‍ മണ്ടേലയുടെ ജയില്‍വാസത്തിന് സമാനം: മോചനമാവശ്യപ്പെട്ട് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്റാന്‍ മംദാനി

Published

on

ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്റാന്‍ മംദാനി, ഇന്ത്യന്‍ സാമൂഹിക പ്രവര്‍ത്തകന്‍ ഉമര്‍ ഖാലിദിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ദക്ഷിണാഫ്രിക്കന്‍ വര്‍ണ്ണവിവേചന വിരുദ്ധ നേതാവ് നെല്‍സണ്‍ മണ്ടേലയ്ക്കെതിരെ പണ്ട് ചുമത്തപ്പെട്ട ഭീകരവാദ കുറ്റങ്ങളോടാണ് ഉമര്‍ ഖാലിദിന്റെ നീണ്ട തടവുശിക്ഷയെ അദ്ദേഹം ഉപമിച്ചത്.

അന്താരാഷ്ട്ര നെല്‍സണ്‍ മണ്ടേല ദിനത്തിന് മുന്നോടിയായി ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്ന ‘നെല്‍സണ്‍ മണ്ടേല ഗ്ലോബല്‍ ലീഡര്‍ഷിപ്പ് ഫോറ’ത്തില്‍ സംസാരിക്കവെയാണ്, ആറ് വര്‍ഷത്തോളമായി തടവില്‍ കഴിയുന്ന ഉമര്‍ ഖാലിദ് ഇപ്പോഴും ജയിലില്‍ തുടരുന്നതിനെ മംദാനി ചോദ്യം ചെയ്തത്.

‘ഉമര്‍ ഖാലിദ് ഡല്‍ഹിയിലെ തടവറയില്‍ ആറാം വര്‍ഷത്തിലേക്ക് കടക്കുന്നതുവരെ നമ്മള്‍ എന്തിനാണ് കാത്തിരിക്കുന്നത്? പണ്ട് മണ്ടേലയ്ക്കെതിരെ ചുമത്തപ്പെട്ട അതേ വ്യാജ ഭീകരവാദ കുറ്റങ്ങള്‍ ചുമത്തപ്പെട്ട ഒരു രാഷ്ട്രീയ തടവുകാരനാണദ്ദേഹം,’ മംദാനി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. മണ്ടേലയുടെ പാരമ്പര്യത്തെക്കുറിച്ച് പരാമര്‍ശിച്ച മംദാനി, ലോകമെമ്പാടുമുള്ള അനീതിക്കെതിരെ പോരാടുന്ന ആളുകള്‍ക്ക് ദക്ഷിണാഫ്രിക്കന്‍ നേതാവിന്റെ സമരം ഇപ്പോഴും പ്രചോദനമാണെന്ന് കൂട്ടിച്ചേര്‍ത്തു.

‘നീതിക്കുവേണ്ടിയുള്ള ഓരോ പ്രതിഷേധങ്ങളിലും, ജനാധിപത്യത്തിനായുള്ള ഓരോ ആഹ്വാനങ്ങളിലും, ന്യായമായ ആവശ്യങ്ങള്‍ക്കായുള്ള ഓരോ മാര്‍ച്ചുകളിലും മണ്ടേല ജീവിക്കുന്നു,’ സമകാലിക പൗരാവകാശ പോരാട്ടങ്ങളെയും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനായുള്ള പ്രസ്ഥാനങ്ങളെയും മണ്ടേലയുടെ പാരമ്പര്യവുമായി ബന്ധിപ്പിച്ചുകൊണ്ട് അദ്ദേഹം സദസ്സിനോട് പറഞ്ഞു.

Advertisement

2020 ഫെബ്രുവരിയിലുണ്ടായ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട്, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയിലെ മുന്‍ വിദ്യാര്‍ത്ഥി നേതാവായ ഉമര്‍ ഖാലിദ് 2020 സെപ്റ്റംബര്‍ മുതല്‍ യു.എ.പി.എ നിയമപ്രകാരം ജയിലിലാണ്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഖാലിദ് നിഷേധിച്ചിട്ടുണ്ട്.

വിചാരണയില്ലാതെയുള്ള അദ്ദേഹത്തിന്റെ നീണ്ട തടങ്കലിനെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ വിമര്‍ശിക്കുകയും, നിഷ്പക്ഷവും വേഗത്തിലുള്ളതുമായ നിയമനടപടികള്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, കേസ് നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് മുന്നോട്ട് പോകുന്നതെന്നും ഇത് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടതാണെന്നുമാണ് ഇന്ത്യന്‍ അധികൃതരുടെ നിലപാട്.

മംദാനിയുടെ ഈ പരാമര്‍ശം ഉമര്‍ ഖാലിദിന്റെ കേസിലേക്ക് വീണ്ടും അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഭീകരവിരുദ്ധ നിയമങ്ങളുടെ ഉപയോഗം, രാഷ്ട്രീയ വിയോജിപ്പുകള്‍, പൗരാവകാശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇത് വീണ്ടും വഴിതുറന്നേക്കും. അതേസമയം, ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് മേലുള്ള വിദേശ വിമര്‍ശനങ്ങളെ ഇന്ത്യ എപ്പോഴും തള്ളിക്കളഞ്ഞിട്ടുണ്ട്. നിയമവാഴ്ചയ്ക്ക് കീഴില്‍ സ്വതന്ത്രമായാണ് നിയമനടപടികള്‍ നടക്കുന്നതെന്നാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ ശക്തമായ നിലപാട്.

Advertisement
Continue Reading

kerala

മുസ്ലിം യൂത്ത് ലീഗ് യുവസഭകള്‍; ഉദ്ഘാടനം ആനക്കയം പഞ്ചായത്തില്‍ നാളെ

Published

on

മലപ്പുറം നിയോജക മണ്ഡലം മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി മണ്ഡലത്തില്‍ യുവ സഭകള്‍ സംഘടിപ്പിക്കും. സംഘടനാ ഭാരവാഹികളില്‍ നവോന്‍മേഷത്തിനും ക്രിയാശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഉപകരിക്കുമാറ് ആദ്യം പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളിലാണ് യുവ സഭകള്‍ ഡിസൈന്‍ ചെയ്യുക.നാടിന്‍റെ പുരോഗമന പ്രവര്‍ത്തനത്തില്‍ ഇടപെടുന്നതിനും ലഹരിയടക്കമുള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെ നേരിടുന്നതിനും യുവതയെ സര്‍ഗ്ഗാത്മക മേഖലകളിലേക്ക് ആകര്‍ഷിപ്പിക്കുന്നതിനടക്കം ആശയങ്ങള്‍ യുവ സഭയില്‍ ചര്‍ച്ചക്ക് വെക്കും.

നാടിനും വീടിനും രാജ്യത്തിനും പ്രതീക്ഷയായ യുവതയെ സര്‍ക്കാരിന്‍റെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിന് ഉപയോഗപ്പെടുത്തും. സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ പ്രദേശങ്ങളിലും നേതൃത്വം നല്‍കുവാന്‍ യൂത്ത് ലീഗുകാരെ സജ്ജരാക്കുന്നതിന് പ്രത്യേക പദ്ധതികള്‍ക്ക് യുവ സഭ രൂപം നല്‍കും.
യുവ സഭയുടെ ഉദ്ഘാടനം ആനക്കയം പഞ്ചായത്തില്‍ ജൂലൈ 16 വ്യാഴം നടക്കും. മുസ് ലിം ലീഗ് മലപ്പുറം നിയോജക മണ്ഡലം ട്രഷററും മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പറുമായ കെവി മുഹമ്മദലി എന്ന കുഞ്ഞാന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്‍റ് സിദ്ദീഖ് മാസ്റ്റര്‍ ജനറല്‍ സെക്രട്ടറി വിവി നാസര്‍ സംബന്ധിക്കും.

Continue Reading

Trending