Connect with us

kerala

പാണക്കാട് മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് നടന്നത് അനധികൃതമായി പാറ പൊട്ടിക്കല്‍, ജിയോളജി ഉദ്യോഗസ്ഥരുടേത് ഗുരുതര വീഴ്ച -മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം പാണക്കാട് മണ്ണിടിച്ചിലുണ്ടായ പ്രദേശം സന്ദര്‍ശിച്ച് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി.

Published

on

മലപ്പുറം പാണക്കാട് മണ്ണിടിച്ചിലുണ്ടായ പ്രദേശം സന്ദര്‍ശിച്ച് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. അവിടുത്തെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുകയും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഈ വിഷയത്തില്‍ കര്‍ശന തീരുമാനങ്ങള്‍ എടുത്തു.

ഇനി അവിടെ ഒരു തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. മണ്ണെടുപ്പിന് നഗരസഭ കൊടുത്ത അനുമതിയുടെ മറവില്‍ ആരും അറിയാതെയാണ് സ്ഥലം ഉടമ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

സംഭവത്തില്‍ തന്റെ വകുപ്പായ ജിയോളജി ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരെ മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ വെച്ച് പരസ്യമായി ശകാരിച്ചാണ് മന്ത്രി പ്രതികരിച്ചത്. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ കൃത്യമായി നടപടി സ്വീകരിക്കണമായിരുന്നു. അവര്‍ പരാതി ലഭിച്ചിട്ടും നടപടി എടുത്തില്ലെന്നും മന്ത്രി വിമര്‍ശിച്ചു.

‘സംഭവസ്ഥലത്ത് പാറ പൊട്ടിക്കുന്നത് നാട്ടുക്കാര്‍ പറഞ്ഞ് അറിഞ്ഞതല്ല. ഒരിക്കല്‍ സ്ഫോടന ശബ്ദം ഞാന്‍ നേരിട്ട് കേട്ടിരുന്നു. അപ്പോള്‍ തന്നെ എന്റെ ഡ്യൂട്ടിയിലൂണ്ടായ പൊലീസുകാരെ വിട്ട് അന്വേഷിപ്പിച്ചിരുന്നു. പ്രദേശത്ത് പാറപ്പൊട്ടിക്കരുതെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷെ അവര്‍ നിര്‍ത്താതെ പിന്നെയും പൊട്ടിച്ചിട്ടുണ്ട്. ആദ്യം പൊട്ടിച്ചതിന്റെ പ്രതിഫലനം ആകും തൊട്ടടുത്ത് മണ്ണിടിച്ചിലിന്റെ കാരണം. അയല്‍വാസികള്‍ എല്ലാം പറയുന്നത് കൃത്യമാണ്’, കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Advertisement

ഈ അപകടത്തിന്റെ പശ്ചാത്തലത്തില്‍, കേരളത്തില്‍ ഉടനീളം അനധികൃതവും നിയമവിരുദ്ധവുമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ 100 ശതമാനവും നിര്‍ത്തിവെയ്പ്പിച്ചിട്ടുണ്ട്. ഒരു തരത്തിലുള്ള അനധികൃത ക്വാറി പ്രവര്‍ത്തനങ്ങളും ഇനി അനുവദിക്കില്ലെന്നും യാതൊരുവിധത്തിലുള്ള തെറ്റായ പ്രവണതകളും സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണന. ഇത്തരം ദുരന്തങ്ങള്‍ മേലില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ പരിശോധനകളും നടപടികളും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ദിവസങ്ങളായി പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയ കനത്ത മഴയ്ക്ക് നേരിയ ശമനമായതോടെ പത്തനംതിട്ട ജില്ലയിൽ പ്രളയഭീതി ഒഴിയുന്നു

Published

on

ദിവസങ്ങളായി പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയ കനത്ത മഴയ്ക്ക് നേരിയ ശമനമായതോടെ പത്തനംതിട്ട ജില്ലയിൽ പ്രളയഭീതി ഒഴിയുന്നു. റാന്നി, കോന്നി, ആറന്മുള, കോഴഞ്ചേരി മേഖലകളിൽ വെള്ളക്കെട്ട് കുറഞ്ഞുതുടങ്ങിയതോടെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന നിരവധി കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി.
ജില്ലയിലെ പ്രധാന നദികളായ പമ്പയിലും കക്കട്ടയാറ്റിലും ജലനിരപ്പ് ഗണ്യമായി താഴ്ന്നതായി അധികൃതർ അറിയിച്ചു. ഇതോടെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടും ക്രമേണ ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. ജനജീവിതം സാധാരണ നിലയിലാക്കാൻ റവന്യൂ, ഫയർഫോഴ്സ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ വ്യാപകമായ ശുചീകരണ പ്രവർത്തനങ്ങളാണ് പ്രദേശങ്ങളിൽ പുരോഗമിക്കുന്നത്.
പത്തനംതിട്ടയിൽ ആശ്വാസകരമായ അന്തരീക്ഷമാണെങ്കിലും സംസ്ഥാനത്ത് മഴയുടെ ആശങ്ക പൂർണമായും ഒഴിഞ്ഞിട്ടില്ല. ഇന്നും വരും ദിവസങ്ങളിലും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. ശക്തമായ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
നാളെയും സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, തൃശ്ശൂർ, എറണാകുളം, കണ്ണൂർ, കോഴിക്കോട്, കാസർഗോഡ്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Continue Reading

kerala

മലപ്പുറം പാണക്കാട് മണ്ണിടിച്ചില്‍; സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍ നിര്‍ദ്ദേശം നല്‍കി

റോഡിലുള്ള തടസ്സങ്ങള്‍ നീക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

Published

on

By

മലപ്പുറം: വേങ്ങര റോഡില്‍ പാണക്കാട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മണ്ണെടുത്ത സ്ഥലത്തുണ്ടായ മണ്ണിടിച്ചില്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍ പറഞ്ഞു. റോഡിലുള്ള തടസ്സങ്ങള്‍ നീക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്‍കി. സുരക്ഷാ പരിശോധനയ്ക്ക് ശേഷം ഗതാഗതം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

Continue Reading

kerala

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅഃ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാർ വിടവാങ്ങി

Published

on

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅഃ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാർ വിടവാങ്ങി. കേരളീയ മുസ്ലിം പൊതുമണ്ഡലത്തിൽ സജീവ സാന്നിദ്ധ്യമായ ആലിക്കുട്ടി മുസ്ല്യാർ 2003 മുതൽ 2006 വരെ കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ, 2006 മുതൽ 2009 വരെകേന്ദ്ര ഹജ്ജ് കമ്മറ്റി ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2003 മുതൽ ജാമിഅ നൂരിയയുടെ പ്രിൻസിപ്പാൾ സ്ഥാനം വഹിക്കുന്ന ആലിക്കുട്ടി മുസ്ലിയാർ അറിയപ്പെടുന്ന പണ്ഡിതനും എഴുത്തുകാരനും പ്രാസംഗികനുമാണ്. ആൾ ഇന്ത്യ പേഴ്സണൽ ബോർഡ് അംഗം കൂടിയായ അദ്ദേഹം നിരവധി ദേശീയ അന്തർദേശീയ സെമിനാറുകളിലും പങ്കെടുത്ത് പേപ്പറുകൾ അവതരിപ്പിച്ചിട്ടുണ്ട്. പുണ്യഭൂമിയിലേക്ക്, മുസ്ലിം ലോകം 1421, മുസ്ലിം ലോകം 1423, മുസ്ലിം ലോകം 1425, ദിക്റുകൾ, ഇസ്ലാമിക മുന്നേറ്റം ആഗോള തലത്തിൽ, ഫലസ്തീൻ ജൂതർക്കെന്തവകാശം തുടങ്ങിയ മലയാളം പുസ്തകങ്ങൾക്ക് പുറമെ ഇൻതിദാറുൽ മഫ്ഖൂദ് എന്ന അറബി കർമശാസ്ത്ര ഗ്രന്ഥവും അദ്ദേഹം രചിച്ചിട്ടുണ്ട്.

മൂസ ഹാജി ബിയ്യാതുകുട്ടി ദമ്പതികളുടെ മകനായി 1945-ൽ ജനിച്ചു. പിതാമഹൻ ആലി ഹാജിയിൽ നിന്നും പിന്നീട് സൈതലവി മുസ്ലിയാരിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. പിന്നീട് വിവിധ പള്ളി ദർസുകളിൽ പഠനം നടത്തി. തുടർന്ന് പട്ടിക്കാട് ജാമിഅ നൂരിയയിൽ ചേർന്നു. ജാമിഅ നൂരിയ പഠനകാലത്ത് ഇ.കെ അബൂബകർ മുസ്ലിയാർ, കോട്ടുമല മുസ്ലിയാർ, കുമരംപൂത്തൂർ കുഞ്ഞലവി മുസ്ലിയാർ, എ.സി. ജമാലുദ്ദീൻ മുസ്ലിയാർ, വെല്ലൂർ അബൂബകർ ഹസ്റത്ത്, കാടേരി മുസ്ലിയാർ തുടങ്ങിയ പ്രമുഖരുടെ വിദ്യാർഥിയാവാൻ അവസരം ലഭിച്ചു. 1968-ൽ ജാമിഅ നൂരിയ വിദ്യാഭ്യാസം പൂർത്തീകരിച്ചു.

Continue Reading

Trending