News
ചേളന്നൂർ മൂട്ടോളിയിൽ മാൻഹോൾദുരന്തത്തിൽ പെട്ട ജി ആർ വിശ്വനാഥന് പള്ളിപ്പൊയിൽ വാട്സ്ആപ്പ് കൂട്ടായ്മയുടെ കൈത്താങ്
പള്ളിപ്പൊയിൽ വാട്സ്ആപ്പ് കൂട്ടായ്മ അഡ്മിൻ സജീർ വി എം തുക വിശ്വനാഥൻ സഹായകമ്മിറ്റി ചെയർമാൻ സുലൈമാൻ വള്ളുവപ്രക്ക് കൈമാറി
ചേളന്നൂർ :മൂട്ടോളിയിൽ മാൻഹോൾദുരന്തത്തിൽ പെട്ട ജി ആർ വിശ്വനാഥന് പള്ളിപ്പൊയിൽ വാട്സ്ആപ്പ് കൂട്ടായ്മയുടെ കൈത്താങ്
കൂട്ടായ്മയിലൂടെ സമാഹരിച്ച ₹95001/- രൂപ വിശ്വനാഥൻ സഹായകമ്മിറ്റിക്ക് കൈമാറി
പള്ളിപ്പൊയിൽ വാട്സ്ആപ്പ് കൂട്ടായ്മ അഡ്മിൻ സജീർ വി എം തുക വിശ്വനാഥൻ സഹായകമ്മിറ്റി ചെയർമാൻ സുലൈമാൻ വള്ളുവപ്രക്ക് കൈമാറി
കൈമാറ്റ ചടങ്ങിൽ പള്ളിപ്പൊയിൽ വാട്സ്ആപ്പ് കൂട്ടായ്മയിലെ സന്തോഷ് കുമാർ, ജിതിൻ ജി പി, ഫാസിൽ ടി കെ, ഫൈനാസ് വി, ഷിജാസ് കെ എം , വിപിൻലാൽ കെ, എന്നിവരും ജനകീയ കമ്മിറ്റി ഭാരവാഹികളായ സ്വപ്ന എം, രാജേന്ദ്രൻ എം കെ, സുകന്യജിനീഷ്, സ്വാമികുട്ടി സി എം എന്നിവരും പങ്കെടുത്തു.
kerala
ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ദിവസങ്ങളായി പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയ കനത്ത മഴയ്ക്ക് നേരിയ ശമനമായതോടെ പത്തനംതിട്ട ജില്ലയിൽ പ്രളയഭീതി ഒഴിയുന്നു
local
ഫ്ലോറ ഫന്റാസിയ അമ്യൂസ്മെന്റ് പാർക്കിന് ദക്ഷിണേന്ത്യയിലെ പ്രകൃതിസുഹൃദ പാർക്കിനുള്ള എ.പി.ജെ. അബ്ദുൾ കലാം നാഷണൽ അവാർഡ്
അവാർഡ് പാർക്ക് മാനേജിങ് ഡയറക്ടർ ബാപ്പുട്ടി കോണിക്കൽ ഏറ്റുവാങ്ങി. കേരളത്തിൽ ആദ്യമായാണ് ഒരു അമ്യൂസ്മെൻറ് പാർക്ക് ഇത്തരത്തിൽ ഒരു നേട്ടം നേടുന്നത്
മലപ്പുറം: ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച പ്രകൃതി സൗഹൃദ പാർക്കിനുള്ള പുരസ്കാരമായ എപിജെ അബ്ദുൽ കലാം നാഷണൽ അവാർഡ് വളാഞ്ചേരി ഫ്ലോറ ഫന്റാസിയ അമ്യൂസ്മെൻറ് പാർക്കിന്. ചെന്നൈയിൽ വെച്ച് നടന്ന പരിപാടിയിൽ പാർക്ക് മാനേജിങ് ഡയറക്ടർ ബാപ്പുട്ടി കോണിക്കൽ അവാർഡ് ഏറ്റുവാങ്ങി. ചെന്നൈ ഡോ. എ.പി.ജെ. അബ്ദുൾ കലാം സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിലാണ് വിവിധ മേഖലയിലുള്ളവർക്ക് അവാർഡ് നൽകിവരുന്നത്. കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ 14 വർഷങ്ങളുടെ അഭിമാനകരമായ യാത്ര പൂർത്തിയാക്കി ഇന്ന് കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ് വളാഞ്ചേരി ഫ്ലോറ ഫന്റാസിയ അമ്യൂസ്മെൻറ് പാർക്ക്. മലപ്പുറം ജില്ലയിലെ മൂർക്കനാട് പഞ്ചായത്തിൽ വെങ്ങാട് തൂതപ്പുഴയുടെ മനോഹര തീരത്ത്, 200 അടിയോളം ഉയരമുള്ള കുന്നിൻ ചെരുവിനെ പ്രകൃതിസൗന്ദര്യം നഷ്ടപ്പെടാതെ സംരക്ഷിച്ച് അതിന് ഇണങ്ങുന്ന രീതിയിലാണ് ഫ്ലോറയുടെ നിർമാണംപൂർത്തിയാക്കിരിക്കുന്നത്. പുതുതായി എത്തിയ അത്യാധുനിക സൈക്ലോൺ കോസ്റ്റർ, ആഴക്കടലിന്റെ അത്ഭുതങ്ങൾ നിറഞ്ഞ ഫ്ലോറ ആക്വേറിയം,ആവേശം നിറക്കുന്ന ഡ്രൈ വാട്ടർ റൈഡുകൾ ഉൾപ്പെടെ 50-ൽ അധികം വേൾഡ് ക്ലാസ് റൈഡുകളാണ് പാർക്കിലുള്ളത്.
ഓരോ റൈഡും ഓരോ അനുഭവമാണ്.
ഇത്തരത്തിൽ ഒരു വലിയ നേട്ടം നേടാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്ന് പാർക്ക് മാനേജിംഗ് ഡയറക്ടർ ബാപ്പുട്ടി കോണിക്കൽ പറഞ്ഞു. ഞങ്ങളെ സംബന്ധിച്ചടത്തോളം ഇത് അഭിമാന നിമിഷമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നേരത്തെ ഫ്ലോറയെ
ഹരിത വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചു.മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി മൂർക്കനാട് ഗ്രാമപഞ്ചായത്താണ് പാർക്കിന് പദവി നൽകിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ പാർക്ക് ഈ വേറിട്ട നേട്ടം കരസ്ഥമാക്കിയത്
ചെന്നൈ രായപുരം റംജാൻ മഹലിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ തമിഴ്‌നാട് നിയമസഭാ സ്പീക്കർ ജെ.സി.ഡി. പ്രഭാകർ പുരസ്കാര സമർപ്പണവും ഉദ്ഘാടനവും നിർവ്വഹിച്ചു. മുൻ എം.എൽ.എ കെ.എ.എം മുഹമ്മദ് അബൂബക്കർ സാഹിബ് അധ്യക്ഷത വഹിച്ചു.തമിഴ്‌നാട് പൊതുമരാമത്ത്-കായിക വകുപ്പ് മന്ത്രി ആധവ് അർജുന, ന്യൂനപക്ഷ ക്ഷേമ-വഖഫ് ബോർഡ് മന്ത്രി എ.എം ഷാജഹാൻ, ഐ.യു.എം.എൽ ( ദേശീയ പ്രസിഡന്റും മുൻ എം.പിയുമായ പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ ,എം.എൽ.എമാരായ കെ.വി. വിജയ് ദാമു, ജമാൽ മുഹമ്മദ് യൂനസ്, അഡ്വൈസറി കമ്മിറ്റി ചെയർമാൻ പി.എം. ഹുസൈൻ ജിഫ്രി തങ്ങൾ തുടങ്ങിയ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖർ അവാർഡ് പരിപാടിയിൽ പങ്കെടുത്തു.
ഫോട്ടോ : അവാർഡ് ഫ്ലോറ പാർക്ക് മാനേജിങ് ഡയറക്ടർ ബാപ്പുട്ടി കോണിക്കൽ തമിഴ്‌നാട് നിയമസഭാ സ്പീക്കർ ജെ.സി.ഡി. പ്രഭാകരിൽ നിന്ന് ഏറ്റുവാങ്ങുന്നു.
News
ഫലസ്തീന്‍ തടവുകാര്‍ക്ക് ചുറ്റും മുതലകളെ കാവല്‍ നിര്‍ത്താനുള്ള ക്രൂരനീക്കം; ഇസ്രായേല്‍ മന്ത്രിയുടെ പദ്ധതി കോടതി തടഞ്ഞു
തെക്കന്‍ ഇസ്രായേലിലെ കേത് സിയോട്ട് ജയിലിന് ചുറ്റും കിടങ്ങുകള്‍ നിര്‍മ്മിച്ച് മുതലകളെ കാവല്‍ നിര്‍ത്താനുള്ള പദ്ധതിയാണ് ജറുസലേം ജില്ലാ കോടതി സ്റ്റേ ചെയ്തത്.
ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാരെ മാനസികമായും ശാരീരികമായും തളര്‍ത്താന്‍ ലക്ഷ്യമിട്ട് ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ നടപ്പിലാക്കാന്‍ ശ്രമിച്ച വിവാദമായ ‘മുതലക്കിടങ്ങ്’ പദ്ധതിക്ക് കോടതിയുടെ താല്‍ക്കാലിക വിലക്ക്. തെക്കന്‍ ഇസ്രായേലിലെ കേത് സിയോട്ട് ജയിലിന് ചുറ്റും കിടങ്ങുകള്‍ നിര്‍മ്മിച്ച് മുതലകളെ കാവല്‍ നിര്‍ത്താനുള്ള പദ്ധതിയാണ് ജറുസലേം ജില്ലാ കോടതി സ്റ്റേ ചെയ്തത്.
‘ലെറ്റ് ദി ആനിമല്‍സ് ലിവ്’ എന്ന മൃഗാവകാശ സംഘടന നല്‍കിയ അടിയന്തര ഹരജി പരിഗണിച്ചാണ് ജഡ്ജി എബ്രഹാം റൂബിന്‍ ജയില്‍ വളപ്പിലേക്ക് മുതലകളെ മാറ്റുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.
അമേരിക്കയിലെ ഫ്‌ലോറിഡയിലുള്ള ചില ജയിലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ബെന്‍-ഗ്വിര്‍ ഫലസ്തീന്‍ തടവുകാരെ ഭയപ്പെടുത്താനും പീഡിപ്പിക്കാനും ലക്ഷ്യമിട്ട് ഈ പദ്ധതി ആസൂത്രണം ചെയ്തത്. ഇതിനായി ഏകദേശം 21 ദശലക്ഷം ഷെക്കല്‍ (ഏകദേശം 57 കോടി രൂപ) ദേശീയ സുരക്ഷാ മന്ത്രാലയം വകയിരുത്തുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.
മൃഗങ്ങളെ ശിക്ഷാ ഉപകരണങ്ങളായോ ആയുധങ്ങളായോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ, ഈ തടസ്സം മറികടക്കാന്‍ പരിസ്ഥിതി സംരക്ഷണ മന്ത്രി ഇഡിറ്റ് സില്‍മാന്‍ മുതലകളെ ‘നിയന്ത്രിത വന്യമൃഗങ്ങള്‍’ എന്ന് വിശേഷിപ്പിച്ച് പുനര്‍വര്‍ഗ്ഗീകരിച്ച് ഉത്തരവിറക്കി. സ്വന്തം മന്ത്രാലയത്തിലെയും ഇസ്രായേല്‍ നേച്ചര്‍ ആന്‍ഡ് പാര്‍ക്‌സ് അതോറിറ്റിയുടെയും എതിര്‍പ്പുകള്‍ തള്ളിക്കളഞ്ഞായിരുന്നു ഈ നീക്കം.
-
india3 days agoവിനോദസഞ്ചാര കേന്ദ്രത്തില്‍ മുസ്ലിം കുടുംബത്തിന് നേരെ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഭീഷണിയും മാനസിക പീഡനവും
-
kerala2 days agoമലപ്പുറം പാണക്കാട് മണ്ണിടിച്ചില്‍; സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍ നിര്‍ദ്ദേശം നല്കി
-
Video Stories2 days agoകനത്ത മഴ; 4, 5, 6, 10 തീയതികളിലെ പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു
-
News2 days agoഫലസ്തീന്‍ തടവുകാര്‍ക്ക് ചുറ്റും മുതലകളെ കാവല്‍ നിര്‍ത്താനുള്ള ക്രൂരനീക്കം; ഇസ്രായേല്‍ മന്ത്രിയുടെ പദ്ധതി കോടതി തടഞ്ഞു
-
local4 hours agoഫ്ലോറ ഫന്റാസിയ അമ്യൂസ്മെന്റ് പാർക്കിന് ദക്ഷിണേന്ത്യയിലെ പ്രകൃതിസുഹൃദ പാർക്കിനുള്ള എ.പി.ജെ. അബ്ദുൾ കലാം നാഷണൽ അവാർഡ്
-
kerala2 hours agoഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

